Sunday, November 08, 2009

അയ്യപ്പേട്ടനെ പ്രകോപിപ്പിച്ച ആ പഴയ കവിത..!

എ.അയ്യപ്പന്‌..















നീ
വേനലിൽ കരിയാത്ത മരം..
ശ്യൂന്യതയുടെ അകംപൊരുൾ തേടി,
പ്രാർത്ഥനകളില്ലാത്ത രാത്രികളിൽ
ബോധപൂർവ്വം വഴി മറന്നവൻ..

വിചാരണകളുടെ കറുത്ത കൂട്ടിൽ
വേദനയൊളിപ്പിച്ച നിന്റെ രേഖാചിത്രം..
സൂര്യനില്ലാത്ത പ്രഭാതങ്ങളിൽ
പടർന്നുകത്തിയ മെഴുകുതിരി പോലെ
പ്രകാശം പരത്തുന്ന നിന്റെ കണ്ണുകൾ..

ആഗ്രഹങ്ങളുടെ ഉടഞ്ഞ മൺകൂടിനുള്ളിൽ
പുഞ്ചിരിക്കുന്ന നിന്റെ മുഖം..
വാക്കുകളുടെ വിശുദ്ധി തേടുന്നവനേ,
നിന്നെ ഞാൻ തിരയുന്ന നേരം
നീ അരൂപിയാകുന്നതെന്ത്‌..?

നിനക്ക്‌ കൽപ്പിച്ചു തരാത്ത സ്ഥാനം
ആകാശത്തെക്കാളുമുയരെയാണെന്ന്‌
നീ അറിയാത്തതെന്ത്‌..?
ലഹരിയുടെ നിശബ്ദ സായാഹ്നങ്ങളിൽ
ഒറ്റപ്പെട്ടവന്റെ വേദനയില്ലാതെ,
ഒരുന്മാദിയെപ്പോൽ നീ കടന്നു പോകുന്നതും,
നിഷേധിയുടെ ധീരമായ
കാലൊച്ച കാതോർത്ത്‌ ഞാൻ
അശാന്തനാകുന്നതും നീ അറിയുന്നതേയില്ല..

ഉടഞ്ഞ കണ്ണാടികളുടെ കൂട്ടത്തിൽ
കൂടുതൽ തിളങ്ങിയ നക്ഷത്രമേ,
വിശുദ്ധിയുടെ വാതായനങ്ങളിൽ
നിന്റെ പേർ കൊത്തുന്ന
കാലമിനിയെന്നാണ്‌...?

രണ്ടുപേരും നല്ല ഫിറ്റാ..

19 comments:

സുനില്‍ പണിക്കർ said...

ദയാരഹിതമായ അടഞ്ഞവാതിലുകളിൽ നിന്ന്‌ തീപിടിച്ച കണ്ണുകളും, കാലുകളുമായി വെയിൽതിന്നുകൊണ്ടു ഈ പക്ഷി പറന്നുകൊണ്ടേയിരിക്കുന്നു, തെരുവുകളിൽ നിന്ന്‌ തെരുവുകളിലേയ്ക്ക്‌....!

ഖാന്‍പോത്തന്‍കോട്‌ said...

:)

ഭായി said...

പോട്ടം കണ്ടപ്പഴേ തോന്നി പണിക്കരേ...:-)

കൊച്ചുതെമ്മാടി said...

സൂര്യനില്ലാത്ത പ്രഭാതങ്ങളിൽ
പടർന്നുകത്തിയ മെഴുകുതിരി പോലെ
പ്രകാശം പരത്തുന്ന നിന്റെ കണ്ണുകൾ..

ഇഷ്ടായി ഇഷ്ടായി.....

കുമാരന്‍ | kumaran said...

so good

sabibava said...

വേനലിൽ കരിയാത്ത മരമായ്‌ സൂര്യനില്ലാത്ത പ്രഭാതങ്ങളിൽ
പടർന്നുകത്തിയ മെഴുകുതിരി പോലെ
പ്രകാശം പരത്തുന്ന കണ്ണുകളുമായ്
അയ്യപേട്ടന്‍...........
ഹൃദ്യമായ വരികള്‍.
ഇനിയുംഉതിര്‍കട്ടെ നിന്‍ വിരല്‍ തുമ്പുകള്‍
ഇതുപോല്‍ഹൃദ്യമായ കവിതതന്‍ പുതു നാമ്പുകള്‍
ആശംസകളോടെ .................

lekshmi said...

നീ വേനലില്‍ കരിയാത്ത മരം.......
വിജാരങളുടെ കറുത്ത കൂട്ടില്‍
വേതന ഒളിപ്പിച്ച
നിന്റെ രേഖാ ചിത്രം...
വളരെ നല്ല വരികള്‍...മനോഹര മായിരിക്കുന്നു..
ആശംസകള്‍...

hAnLLaLaTh said...

..നീ തെരുവിന്റെ ദൈവം
വാക്കിന്റെ ഇടയന്‍...

പകല്‍കിനാവന്‍ | daYdreaMer said...

ഉടഞ്ഞ കണ്ണാടികളുടെ കൂട്ടത്തിൽ
കൂടുതൽ തിളങ്ങിയ നക്ഷത്രമേ......!

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
കാപ്പിലാന്‍ said...

നീ വേനലില്‍ കരിയാത്ത മരം.......
വിജാരങളുടെ കറുത്ത കൂട്ടില്‍
വേതന ഒളിപ്പിച്ച
നിന്റെ രേഖാ ചിത്രം...

These lines are so impressive .

ഭൂതത്താന്‍ said...

good

സുനില്‍ പണിക്കർ said...

ഖാൻ, ഭായി, കൊച്ചുതെമ്മാടി,
കുമാരൻ, സാബി, ലക്ഷ്മി, ഹൻലലത്ത്‌, പകൽക്കിനാവൻ, കാപ്പിലാൻ, ഭൂതത്താൻ...

നന്ദി..

നാറാണത്ത് said...

വായിച്ചു ഒരു നല്ല വർക്ക്, ആശംസകൾ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഇപ്പോൾ അറുപതു വയസ്സായ മുറിവാണ് അയ്യപ്പൻ.അതിന്റെ നീറ്റൽ ഈ കവിതയിലും!

സുനില്‍ പണിക്കർ said...

നാറാണത്ത്‌,
ബാലേട്ടാ
നന്ദി...!

Sapna Anu B.George said...

നന്നായിട്ടുണ്ട് വാക്കുകളുടെ കൂട്ടിച്ചേർച്ചകൾ, ഈ കവിതക്കായി

സുനിൽ പണിക്കർ said...

അനു നന്ദി, ഇവിടെ ആദ്യമായി വന്നതിന്,
വായിച്ചതിന്..

SUNIL AAVANY EN PONKALAM said...

ഇഷ്ടമയി കവിത .....കൂടെ അയ്യപ്പനെ പണ്ടേ ഇഷ്ടമാ ഒരുപാട് ...