Monday, September 22, 2008

സംശയം

ഓരോ വിശുദ്ധ കുര്‍ബാനയും
ദൈവത്തിലേയ്ക്കുള്ള ദൂരം
കുറയ്ക്കുന്ന അളവുകോലാണു..!

ഓരോ ദീപാരാധനയും നിന്നിലേയ്ക്കു
ഞാനെത്തിപ്പെടുന്നതിന്റെ
ശുഭസൂചനകളാണു..!

ഓരോ നിസ്കാരത്തഴമ്പും
നിന്നിലേയ്ക്കെളുപ്പമെത്താനുള്ള
മാര്‍ഗ്ഗങ്ങളാണു...!

ഈ മൂന്നു വഴികളും
ഞാന്‍പരമാവധി പ്രയോജനപ്പെടുത്തി..
ഒടുവില്‍ ഞാനെത്തിപ്പെട്ടതോ,
അപാരമായ അന്ധകാരത്തിലും!
മാര്‍ഗ്ഗത്തിലല്ല, സംശുദ്ധമായ മനസ്സിലാണു
ദൈവം നിറയുന്നതെന്നു നീ
നീ വെളിപ്പെടുത്തുമ്പോള്‍
എന്റെ സംശയം ഭേദിക്കപ്പെടുന്നു.

2 comments:

ശ്രീ said...

കൊള്ളാം മാഷേ...

[ആദ്യ വരിയില്‍ ‘വിശുദ്ധ’ എന്ന വാക്ക് രണ്ടു തവണ എഴുതിയിരിയ്ക്കുന്നു]

Appu Adyakshari said...

വളരെ ശരി. ഭക്തിയുടെ പേരില്‍ എന്തുകാട്ടിക്കൂ‍ട്ടുന്നു എന്നതിലല്ല, അത് എത്ര ആത്മാര്‍ത്ഥതയോടെ ചെയ്യുന്നു എന്നതിലാണു കാര്യം. താണനിലത്തേ നീരോടൂ, അവിടേ ദൈവം തുണചെയൂ..