Monday, March 01, 2010

ബ്ലോർട്ടൂൺസ്/സജി അച്ചായൻ

 
  
ർണ്ണാട്ടിക്‌ സംഗീതത്തിലും, സംസ്കൃതത്തിലും, പുല്ലാങ്കുഴലിലും അപാരമായ സിദ്ധികളുള്ള ഒരു പുലിയാണ് സജി അച്ചായനെന്ന്‌ നമ്മുടെ നട്ടപ്പി പറഞ്ഞപ്പോൾ ഞാനാദ്യം വിശ്വസിച്ചില്ല. ബഹറയ്നിലെ ഈ ഉന്നതോദ്യോഗസ്ഥന് ഇതൊക്കെ വഴങ്ങുമോ എന്നായിരുന്നു എന്റെ ചിന്ത. വല്ല ഗരാട്ടയോ, ഗുംഫൂവോ ആയിരുന്നെങ്കിൽ ഞാൻ വിശ്വസിച്ചേനേ... കാണാൻ ബാബു ആന്റണിയെപ്പോലിരിക്കുന്ന അച്ചായന് ഇത്യാദി ലളിതകലകളോ.... അസംഭവ്യം.... പക്ഷെ സംഗതി സത്യമാണ്. ഒരൂസം ജി ടാക്കിലൂടെ ആ കർണ്ണാട്ടിക്‌ നെലോളി കേട്ട്‌ ഞാൻ ഞെട്ടി.., ഹോ എന്നാ പെട...!! തത്സമയം കൊണ്ട്‌ ഞാൻ തരപ്പെടുത്തിയ മൂന്നരമിനിട്ട്‌ ദൈർഘ്യമുള്ള ഒരു ചാറ്റ് ഇന്റർവ്യൂവാണ് താഴെ മന്ദസമീരനായി മലർന്ന്‌ കിടക്കുന്നത്‌.

പണിക്കർ: സംഗീതം പഠിച്ചിട്ടുണ്ടോ..?
അച്ചായൻ: സാസ്ത്രീയമായി കുറെ സംഗതികളൊക്കെ അറിയാം.. 8 കൊല്ലം ഞാൻ കുടമാളൂർ കുഞ്ഞപ്പ ഹാജിയാരുടെ കീഴിൽ സാസ്ത്രീയമായി അഭ്യസിച്ചിരുന്നു...
പണിക്കർ: എന്തര്....???
അച്ചായൻ:  അടുക്കളപ്പണി.. അങ്ങനെ തീയൂതി തീയൂതി പുല്ലാങ്കുഴലിൽ രണ്ടരക്കൊല്ലം ഗവേഷണം, പിന്നെ P.H.D, ഡിഫ്ലോമ... ന്നാലും എനിക്കതിന്റെ അഹങ്കാരമില്ല.
പണിക്കർ: ഏത്‌ രാഗമാണിഷ്ടം...?
അച്ചായൻ: അനുരാഗം.... അതില്ലാതെ സംഗീതമില്ല. സർവ്വചരാചരങ്ങളും..........
പണിക്കർ: മതി മതി..., സാധകം ചെയ്യാറുണ്ടോ..?
അച്ചായൻ: ഉവ്വ്‌.... സാധനം ചെയ്യാറുണ്ട്‌. അതിരാവിലെ എണീറ്റ്‌ ഒരു ഷോഡ അല്ലെങ്കിൽ ഒരു ബ്വാഞ്ചി വെള്ളം കുടിച്ചശേഷം ബാത്ത്ടബ്ബിൽ ഫ്ലൂട്ടുമായി മുങ്ങിക്കിടന്നാണ് സാധനം ചെയ്യുന്നത്‌.
പണിക്കർ: ആരാധിക്കുന്ന സന്യാസശ്രേഷ്ഠൻ..?
അച്ചായൻ: ദുർവ്വാസ്രാവ്‌..
പണിക്കർ: എന്താകാനാണ് മോഹം..?
അച്ചായൻ: ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നോം സന്യാസ ജീവിതം കാംക്ഷിക്കുന്നു. ലൈംഗിക സോറി ലൌകിക ജീവിതം നമുക്ക്‌ മടുത്തു..
പണിക്കർ: നമുക്കോ..?????
അച്ചായൻ: അല്ല, എനിക്ക്‌... ഹിമാലയത്തിലോട്ട്‌ പോയശേഷം (പൊക്കമുള്ളതെന്തും എന്റെയൊരു വീക്ക്‌നെസ്സാണ്.) മതം മാറിയാൽ കൊള്ളാമെന്നൊരാശ. അവളുടെ മുഖമോർക്കുമ്പോൾ ആശ ആശയായി തന്നെ അവശേഷിക്കുന്നു.
പണിക്കർ:  സ്വാമി നാണയാനന്ദ തിരുവടികൾ എന്ന പേര് സ്വീകരിച്ചൂ എന്ന്‌ കേട്ടു..?
അച്ചായൻ: സ്വമേധയാ സ്വീകരിച്ചതല്ല,  ക്വിന്റൽ ഫാർഗ്ഗവൻ എന്ന എന്റെയൊരു കടുത്ത ഭക്തൻ ആരാധന മൂത്ത്‌ ഇട്ട പുണ്യനാമമാണത്‌.
പണിക്കർ: മതം മാറണം എന്ന തീവ്രാഭിരുചി ഉള്ളിലുണ്ടെന്ന്‌ എങ്ങനെ പിടി കിട്ടി...?
അച്ചായൻ: കാവി ഉടുത്ത്‌ ആപ്പീസിൽ പോകാനൊരു ടെൻഡൻസി, ചന്ദനവും, ഭസ്മവും കാണുമ്പോൾ വാരിപ്പൂശാനൊരു തരിതരിപ്പ്‌, ചണനൂല് പിരിച്ച്‌ പൂണുലുണ്ടാക്കാൻ മോഹം...ഇതൊക്കെയാണെന്ന്‌ തോന്നുന്നു എന്നിൽ ഒരു സന്യാസി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്‌ ബോധ്യപ്പെടുത്തിയത്‌. എല്ലാം ഫ്ലൂട്ടോമാനിയ എന്ന ഡിസീസിൽ നിന്നാണാരംഭം. ഇതൊക്കെ സന്യാസ ജീവിതത്തിന്റെ ലക്ഷണങ്ങളാകാം അല്ലേ..?
പണിക്കർ: അതെ.., ആയിക്കൂടെന്നില്ല... ആത്മീയ കാര്യങ്ങളിൽ താൽ‌പ്പര്യം തോന്നിയതെപ്പോഴാണ്..?
അച്ചായൻ: ഒരീസം രണ്ടെണ്ണം വിട്ടിട്ട്‌ നുമ്മടെ സന്തോഷ് മാധവന്റെ ഒരു വ്യാജ സീഡി കണ്ടപ്പോഴാണെന്നു തോന്നുന്നു.
പണിക്കർ:  അപ്പൊ സംഗതി സീരിയസ്സാണല്ലേ...?
അച്ചായൻ: അതെ.. നോമിപ്പോ കഠിനമായ ചില വ്രതാനുഷ്ഠാനങ്ങളിലാണ്. എല്ലാ ദിവസവും ഈവനിംഗിൽ അറബികളുടെ വീടുകളിൽ ഭജനയ്ക്ക്‌ പോകുന്നതിനെ പറ്റി ഒരാലോചനയുണ്ട്.. സമയമുള്ളപ്പോൾ ബഹറിനിലെ എന്റെ ആശ്രമത്തിലേയ്ക്ക്‌ വരൂ, അവിടെ വച്ച്‌ നമുക്കൊരു വീഡിയോ അഭിമുഖം തന്നെ തരപ്പെടുത്താം. ഇപ്പൊ ഞാൻ ബിസിയാണ്. പൂജയ്ക്കുള്ള (ചാപ്പാട്‌) സമയമായി..
പണിക്കർ: അടിയനെ ഒന്നനുഗ്രഹിക്കണം...
അച്ചായൻ: തീർച്ചയായും..ശീഘ്ര സുമംഗലീ ഭവ:..!!!
ഞാൻ പറഞ്ഞതൊക്കെ പുളുവാണെന്നു കരുതിയോ..?
അച്ചായൻ നന്നായി പുല്ലാങ്കുഴൽ വായിക്കും.
28 comments:

നട്ടപിരാന്തന്‍ said...

എന്റെ പുന്നാര സുനിലേ...


എന്നാ കലക്കാ‍......മോനെ കലക്കിയത്..

മനോഹരം.....എന്നോന്നുമല്ല.....അതിലും കൂടിയത് വല്ലതും വേണം ഈ സുന്ദരന്‍ കലാസൃഷ്ടിയെ അനുമോദിക്കാന്‍.....

കൊടുകൈ........എന്റെ കുട്ടാ‍

Anonymous said...

ഹഹ! അത്യുഗ്രന്‍ അലക്ക്!

ഒരിക്കലും പണിക്കരുടെ പോസ്റ്റുകള്‍ എന്നില്‍ ഒരു താല്‍പര്യവും ജനിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഞാനിന്ന് വരെ വായിച്ചിട്ടില്ല! പക്ഷെ, ഇന്ന് വായിച്ചു, ഉഗ്രനെന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകുമെന്നതിനാല്‍ അത്യുഗ്രനെന്നാക്കുന്നു!

പക്ഷെ, എവിടെ ആ ചിന്തകള്‍ തിളച്ചുമറിയുന്ന മൊട്ട?
എവിടെ ആ വിശ്വപ്രസിദ്ധമായ മൂക്ക്?

ithu njaanaa binu.. said...
This comment has been removed by the author.
കൊച്ചുതെമ്മാടി said...

ന്റമ്മോ....
എന്നാ അലക്കാ അലക്കിയെ.....
കലക്കി കലക്കി കട്ടിലൊടിച്ചല്ലോ...
വരയും വരികളും അത്യുഗ്രന്‍.......ശ്ശോ...

krishnakumar513 said...

തകര്‍പ്പന്‍;എഴുത്തും, അതിലുപരി വരയും..

ഭായി said...

ഞാനപ്പഴേ പറഞില്ലേ..പണിക്കര്‍ വലിയ സംഭവമാണെങ്കിലും ഒരു ഭയങ്കര സംഭവമാണെന്ന്!

ഇപ്പോള്‍ എങിനെയിരിക്കുന്നു? അനുഭവിച്ചോ!

അഛായനും പണിക്കനും ബഹുത്തച്ചാഹെ കിണുക്കന്‍ഹെ

ഇനി എന്തൊക്കെയുണ്ട് പണിക്കരേ ആ പണിസഞ്ചിയില്‍ ബാക്കി?!!
:-)

രഞ്ജിത് വിശ്വം I ranji said...

കിടിലം സുനിലേ കിടിലം.. അച്ചായാ.. കി കി കി..

Anonymous said...

ഇത്‌ വൾഗറാണ്.. മനുഷ്യരെ അവഹേളിച്ചിട്ടല്ലാതെ
തനിക്ക്‌ കാർട്ടൂൺ വരയ്ക്കാനറിയില്ലേ..?

നരസിംഹം said...

സുനില്‍ പണിക്കര്‍‌ അപാര കഴിവുകള്‍ക്ക് ഉടമയാണ്,
അതുകൊണ്ടാണല്ലൊ എല്ലാവരും വന്നു 'എന്നാ അലക്കാ എന്റാശാനെ' എന്നു പറഞ്ഞു പോയത്...

ഈ പോസ്റ്റിലെ എന്നല്ല എല്ലാ ബ്ലോര്‍ട്ടൂണ്‍സും നന്ന്.
ഈ ഇന്റര്‍വ്യൂ കുറെ കൂടി നന്നാക്കാമായിരുന്നു.


സത്യത്തില്‍ സുനില്‍ പണിക്കരെ വിമര്‍ശിക്കാന്‍ ബൂലോകത്തിനു ലേശം ഭയമുണ്ടോ?
ഈ പോസ്റ്റ് മാത്രം ആധാരമാക്കിയല്ല ചോദ്യം. :)

ഖാന്‍പോത്തന്‍കോട്‌ said...

അയ്യമ്മ..ഹാ..!! അയ്യമ്മ..ഹാ..!
വളരെ നന്നായി വരച്ചിരിക്കുന്നു.

പണിക്കര്‍ ബൂലോകത്ത് വീണ്ടും സജീവമാകുന്നു - നല്ല വാര്‍ത്ത.
ഒപ്പം ആശംസകള്‍..!!

റ്റോംസ് കോനുമഠം said...

ഞാന്‍ പറഞ്ഞില്ലേ,
പണിക്കരെ ചുമ്മാ ചൊറിയേണ്ടന്ന്... പണിക്കര്‍ പേനയും ബ്രഷും എടുക്കാന്‍ തുടങ്ങിയാല്‍...
പിന്നെ, ഇബ്ടെ...ഞാ പറേണില്ല.
അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും

സജി said...

പണിക്കര്‍ജി.
പടം ബഹു കേമം. വരപ്പുലി തന്നെ. വരയും വരിയും പിടിച്ചു.

അഭിമുഖത്തില്‍ അശ്ലീലം അസാരം കൂടിയോന്നൊരു ശങ്ക!!

മനേഷ് പുല്ലുവഴി (manesh pulluvazhy) said...

പണിക്കര്‍ജി,
അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും!!!!!!!!!!
സജിയെ ഇങ്ങിനെയും !!!!!!!! എന്നെയങ്ങ് കൊല്ല് !!!!!!
വരയും വരിയും പിടിച്ചു.
സ്നേഹപൂര്‍വ്വം

ജാഫര്‍ മണിമല said...

ഹ....ഹ...ഹ...സംഗതി കലക്കി...ഊറി ചിരിക്കാനോരോ വഹകള്‍

സുനിൽ പണിക്കർ said...

നട്ടേ: കൈ തന്നിരിക്കുന്നു...

റിസ്: നന്ദി, ആദ്യമായി ഇവിടെ വന്നതിന്..
“ഒരിക്കലും പണിക്കരുടെ പോസ്റ്റുകള്‍ എന്നില്‍ ഒരു താല്‍പര്യവും ജനിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഞാനിന്ന് വരെ വായിച്ചിട്ടില്ല!“ ഇതെനിക്ക്‌ പിടികിട്ടിയില്ല.എന്റെ പോസ്റ്റുകൾ വായിക്കാതെ വിട്ടതിനു കാരണം ഞാനെന്ന വ്യക്തിയാണൊ..? ഒരിക്കലെങ്കിലും വായിച്ചുനോക്കിയാലല്ലേ താൽ‌പ്പര്യമോ, അതൃപ്തിയോ അനുഭവിച്ചറിയാൻ കഴിയൂ..? “പക്ഷെ, എവിടെ ആ ചിന്തകള്‍ തിളച്ചുമറിയുന്ന മൊട്ട?
എവിടെ ആ വിശ്വപ്രസിദ്ധമായ മൂക്ക്?“
പിന്നെ ഇതും പിടി കിട്ടിയില്ല.. സജി അച്ചായനെക്കുറിച്ചുതന്നെയാണോ ഈ പരാമർശം..?

സുനിൽ പണിക്കർ said...

തെമ്മാടി: കട്ടിലുകൾ ഇനിയുമൊടിയും..

കൃഷ്ണകുമാർ: ബഹുത്ത്‌ സന്തോഷ് മാധവ്..

ഭായി: സഞ്ചിയിൽ ഇനീം ബാക്കിയുണ്ട്.

രഞ്ജിത്ത്‌: വന്നതിൽ ശുക്രിയാ..

മനോജ്: ആക്ഷേപ ഹാസ്യങ്ങളാണ് കാർട്ടൂണുകൾ.. അത്‌ മനുഷ്യനായാലും, മൃഗങ്ങളായാലും.. സർവ്വചരാചരങ്ങളും കാർട്ടൂണുകൾക്ക്‌ വിഷയം തന്നെ. വൾഗറെന്ന്‌ വൾഗന്മാർക്കേ തോന്നൂ..

സുനിൽ പണിക്കർ said...

നരസിംഹം: നല്ല അഭിപ്രായത്തിന് നന്ദി..മിക്ക പോസ്റ്റുകളും പെട്ടെന്ന്‌ സംഭവിക്കുന്നതാണ്. എഡിറ്റിംഗ് പോലുമുണ്ടാവില്ല. പിന്നീട്‌ വായിച്ചു നോക്കുമ്പോൾ പലതും പോരാ എന്ന്‌ തോന്നും.
എന്നെ വിമർശിക്കാൻ വാതിലുകൾ തൂറന്നിട്ടിരിക്കുകയല്ലേ ഇവിടെ..

ഖാൻ മച്ചാ: ഇനി ഞാൻ സജീവനാണ്.

ടോംസ്: നീ സൂക്ഷിക്കണം.. എവിടെയോ ഒരു ടാർഗറ്റ് മണക്കുന്നു.

അച്ചായാ: നിങ്ങളെ കണ്ടില്ലല്ലോ എന്നു കരുതിയിരിക്കുകയായിരുന്നു. പൊട്ടിത്തെറിക്കാത്തതിൽ ബഹുത്ത്‌ സന്തോഷ് കേശവ്..!
പിന്നെ ഇതിലെവിടെയാ അശ്ലീലം..? ലൈംഗികം/സാധനം/പൊക്കം/വ്യാജ സീഡി/സന്തോഷ് മാധവ്‌/ തുടങ്ങിയ വാക്കുകളിലാണോ താങ്കൾ അശ്ലീലം കണ്ടത്‌..? എനിക്ക്‌ കുണ്ഠിതമുണ്ട്‌ പ്രഭോ കുണ്ഠിതം... ഞാൻ നിർവ്യാജം ഖേദിക്കുന്നു.

സുനിൽ പണിക്കർ said...

മനേഷ്: നന്ദി...കൊല്ലുമ്പോലെ ആക്കാം..
ജാഫർ: വഹിക്കാനോരോ ചിരികൾ..

നിരക്ഷരന്‍ said...

അന്ത നോസ് എങ്കയോ പാത്ത മാതിരി.
പണിക്കരേ പണി ഒന്നൊന്നര പണി :)

സുനിൽ പണിക്കർ said...

നിരക്ഷരകുക്ഷു: അടുത്ത പണി ആർക്കിട്ടാണെന്ന്‌ ഊഹിക്കാമോ..?

നിരക്ഷരന്‍ said...

ഓ....കുറേ നാളായി കൊതിപ്പിക്കുന്നു :(
അതോണ്ട് ഊഹിക്കുന്നില്ല. പണിതാല്‍ സന്തോഷം. പണിതില്ലേല്‍ കൊട്ടേഷന്‍ :)

ഒരു മഹാന്‍ ഈയിടെ ഒരു പണി തന്നതിന്റെ ക്ഷീണം തീര്‍ന്ന് വരുന്നതേയുള്ളൂ. കുടുംബം കലങ്ങാതെ പോയത് കഷ്ടകാലം.(ഭാഗ്യംന്ന് പറയാന്‍ എന്റെ ഡോഗ് വരും) :)

സുനിൽ പണിക്കർ said...

ഹ ഹ ഹ ഒടുവിൽ കുടുംബം കലങ്ങീന്നു മാത്രം പറയരുത്‌. അടുത്ത ബ്ലോർട്ടൂൺസ് നീരു ആണെന്ന്‌ ഉറപ്പല്ലേ. (3 വർഷ പെൻഡിംഗിന് ക്ഷമാപണം) ക്വട്ടേഷൻ എന്തായാലും വേണ്ടിവരില്ല. കൊടുത്താൽ കോവളത്തും കിട്ടും എന്നാ പ്രണാമം. കരുതിയിരുന്നോളൂ....

സജി said...

ദ്രോഹീ,
എന്റെ ബ്യൂട്ടിഫുള്‍ ഫെയ്സിനു കോപ്പി റൈറ്റ് ഉള്ളതാ. ഞാനറിയാതെ ഫോട്ടോയും സംഘടിപ്പിച്ചോ?

കോപ്പി റൈറ്റ്....
ഫോട്ടോ റൈറ്റ്....
സൈബര്‍ സെല്‍...
തച്ചങ്കരി....
ഗോതമ്പ് ഉണ്ട....

Cartoonist said...

sunile,
saji kala(3)kki!

പകല്‍കിനാവന്‍ | daYdreaMer said...

ഹ ഹ ഹ പണിക്കരേ പണി അത്യുഗ്രന്‍!

Anonymous said...

ഇത് അത്യുഗ്രന്‍ .... ഇങ്ങനെ കാരികേച്ചര്‍ വരയ്ക്കാന്‍ താങ്കളെ കഴിഞ്ഞേ ബ്ലോഗില്‍ വേറെ ആളുള്ളൂ....ഒന്നിലധികം കഴിവുകള്‍ ഉള്ള പ്രതിഭകളെ എനിയ്ക്ക് അല്ലെങ്കിലും ബഹുമാനമാണ്....ആശംസകള്‍..പണിയ്ക്കര്ജീ

സുനിൽ പണിക്കർ said...

അച്ചായാ: ഫോട്ടൊ അനുവാദമില്ലാതെ ഓർക്കുട്ടിൽ നിന്നും അടിച്ചുമാറ്റിയതിന് മാപ്പ്‌....
ഉം... കോപ്പ്‌ ഞാൻ ചോദിക്കും...

സജ്ജീവേട്ടാ: നന്ദി(3)വന്നതിന്.

പകൽ: ഇത്‌ ഉഗ്രതാണ്ഡവം..

ശിവ: വരവ്‌ വച്ചിരിക്കുന്നു, ഈ ബഹുമാനം..

ഇ.എ.സജിം തട്ടത്തുമല said...

ഉഗ്രൻ ഇന്റർവ്യൂ!