Wednesday, February 04, 2009

ഫിഗര്‍ സ്കാന്‍-1

തിരുവനന്തപുരത്തു നിന്നും ഇറങ്ങുന്ന 'ട്രിവാന്‍ഡ്രം സ്പീക്കിംഗ്‌' എന്ന പത്രത്തില്‍ ഞാന്‍ ചെയ്യുന്ന പുതിയ കോളമാണു 'ഫിഗര്‍ സ്കാന്‍'. കേരള കൌമുദിയിലെ 'വാര താരം' പോലൊരു സാധനം.

സലിംകുമാറിന്റെ ക്രൂരകൃത്യങ്ങള്‍..
മലയാള സിനിമയിലേയ്ക്ക്‌ സലിംകുമാറെത്തിപ്പെടുന്നത്‌ ഒരു പറിച്ചു നടലിലൂടെയാണു. മിമിക്രിയില്‍ നിന്നു നേരെ സിനിമയിലേയ്ക്ക്‌..! തുടക്കത്തില്‍ ചെറു ചെറു വേഷങ്ങള്‍...
ആരിലും ചിരിപടര്‍ത്തുന്ന രൂപവും, ശബ്ദവുമായിരുന്നു ആദ്യകാലത്ത്‌ ആകപ്പാടെ സലിമിന്റെ കൈയിലുണ്ടായിരുന്ന ക്രൂരത! അതുവച്ച്‌ മാക്സിമം അങ്ങട്‌ തകര്‍ത്തു.. 'അച്ഛനുറങ്ങാത്ത വീട്ടിലൂടെ' ഹാസ്യമല്ലാത്ത അഭിനയവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചില്ലേ..? അവാര്‍ഡ്‌ കിട്ടിയില്ലെങ്കിലെന്താ, പ്രത്യേക പരാമര്‍ശങ്ങളും അഭിനന്ദനങ്ങളും ഈ ക്രൂരന്‍ നേടിയെടുത്തില്ലേ..? പിന്നെന്താ ഒരു മുഖം ചുളിച്ചില്‍..? ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ മലയാളിക്കു സമ്മാനിച്ച കുറെ നല്ല നര്‍മ്മമുഹൂര്‍ത്തങ്ങള്‍ തന്നെയാണു സലിംകുമാറിനെ മിമിക്രി താരം എന്ന ലേബലില്‍ നിന്നും നടന്‍ എന്ന ഇമേജിലേയ്ക്ക്‌ വളരെപ്പെട്ടെന്നു ബ്രാന്‍ഡ്‌ ബില്‍ഡ്‌ ചെയ്തതും! ചെറുതെങ്കിലും തന്റെ സാന്നിധ്യം കൊണ്ട്‌ ഒരു സിനിമ ഹിറ്റായാല്‍ അതിന്റെ ക്രെഡിറ്റ്‌ ആ നടനും അവകാശപ്പെടാം. പുട്ടിനു പീര എന്ന പോലെയാണു സിനിമയില്‍ സലിംകുമാറിന്റെ സ്ഥാനം. പക്ഷെ ഒന്നുരണ്ടു വയസ്സന്‍ വേഷങ്ങള്‍ ചെയ്തത്‌ ഇപ്പോള്‍ വിനയായെന്നു പറഞ്ഞാല്‍ മതിയല്ലോ.. വയസ്സന്‍ വേഷങ്ങളില്‍ സലിംകുമാര്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണു എന്ന തോന്നല്‍ സംവിധായകരുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ ചെറുപ്പത്തിലേ വൃദ്ധ വേഷങ്ങള്‍ ചെയ്ത്‌ തൃപ്തിയടയേണ്ടിവരുമോ..? നേരും നുണയും: വിനീത്‌ ശ്രീനിവാസന്റെ കോഫി @ എം.ജി. റോഡ്‌ എന്ന ആല്‍ബത്തിലെ 'പലവട്ടം കാത്തു നിന്നു ഞാന്‍' എന്ന പാട്ടോടെ അഭിനയത്തിന്റെ മറുകണ്ടം ചാടിയപ്പോള്‍ സ്വാഭാവികമായും സിനിമയില്‍ നിന്നുള്ള വിളികുറഞ്ഞുവെന്നും, പകരം പുതിയ പയ്യന്മാര്‍ ലോറിക്കണക്കിനു ആല്‍ബത്തിന്റെ സിഡികളുമായി സലിമിന്റെ വീടിനു ചുറ്റിലും, പരിസര പ്രദേശങ്ങളിലും ടെന്റുകെട്ടി കാള്‍ഷീറ്റിനായി കാത്തിരിപ്പാണെന്നുമാണു കേള്‍വി...! (ഒരു പാട്ട്‌ ഹിറ്റായാല്‍ ഇതല്ല ഇതിലപ്പുറവും സംഭവിക്കും, അതില്‍ 'ഇളിഭ്യനായിട്ടോ', 'വിഷണ്ണനായിട്ടോ' കാര്യമില്ല... എന്തരു..?) വാലും തുമ്പും: പാലക്കാട്‌ ഷൂട്ടിങ്ങിനായി കാലെടുത്തുകുത്തിയാല്‍ ഷൂട്ട്‌ ചെയ്യുമെന്ന ഭീകരവാദികളുടെ ഭീഷണിയെ പുല്ലുപോലെ ഇദ്ദേഹം തന്റെ ഉണ്ടക്കണ്ണുരുട്ടി നേരിട്ടെങ്കിലും, പാലക്കാട്‌ എന്ന ജില്ലയെ തന്റെ നിഘണ്ടുവില്‍ നിന്നും രഹസ്യമായി വെട്ടിമാറ്റിയതിനു പിന്നില്‍ ചിലപ്പോള്‍ പണികിട്ടുമെന്ന് പേടിച്ചിട്ടാകുമോ..? ആ...ആര്‍ക്കറിയാം...!

8 comments:

saju john said...

ത് ഏത് വിഭാഗം ആണ്.......

വാരതാരമല്ലേ?.അതോ ഇത് പുതിയ തലക്കെട്ട് ആണോ?

എന്താണ് ഉദ്ദേശിക്കുന്ന ഈ ഫിഗര്‍ സ്കാനിലൂടെ?

അവാര്‍ഡ് കിട്ടിയതിന്റെ ചിത്രം കണ്ടു.......ഇനിയും ഇനിയും ഉയരങ്ങളില്‍ എത്താ‍ന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അവാര്‍ഡ് കിട്ടിയതിന് ആശംസകള്‍.

Pongummoodan said...

പ്രിയ പണിക്കരേട്ടാ,

സംഗതി ഉഷാറായി.

അവാർഡ് കിട്ടിയതിൽ അഭിനന്ദനങ്ങൾക്കൊപ്പം എന്റെ സന്തോഷവും ഞാനറിയിക്കുന്നു.

ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ പണിക്കരേട്ടന് സാധിക്കട്ടെ.

Pongummoodan said...

ഇതെന്താ ഞാൻ മുൻപിട്ട കമന്റ് കാണത്തത്? അതും ചേട്ടന്റെ പണിയാണോ? :)

SUNIL V S സുനിൽ വി എസ്‌ said...

നന്ദി, നട്ടു, രാമു, പോങ്ങു...

ശ്രീഇടമൺ said...

അഭിനന്ദനങ്ങള്‍....

(ചിത്രങ്ങളെല്ലാം കണ്ടു....വളരെ മനോഹരം..വീണ്ടും വരാം..)

ഗൗരിനാഥന്‍ said...

ഹഹഹഹ :)

ഖാന്‍പോത്തന്‍കോട്‌ said...

ha ha ha good...!!