Friday, October 09, 2009

ഉത്തരാധുനിക കവികളോട്‌...

കാലത്തിനനുസരിച്ച്‌ കവിതയിലും, സാഹിത്യത്തിലും, സമൂലമായ മാറ്റങ്ങളുണ്ടാകും. സിനിമയിലും,സംഗീതത്തിലും, ചിത്രകലയിലും, സാഹിത്യത്തിലും എന്തിന്‌ നമ്മുടെ ജീവിതരീതികളിലും, ചിന്തകളിലുമെല്ലാം തന്നെ ഇത്തരം ഉത്തരാധുനിക മാറ്റങ്ങൾ ഉണ്ടാകുന്നത്‌ സ്വാഭാവികമാണുതാനും. മലയാളകവിതയിലാണ്‌ ഉത്തരാധുനികതയുടെ പരീക്ഷണത്തിന്റെ ലേബൽ ഏറ്റവും കൂടുതൽ പതിഞ്ഞിരിക്കുന്നതെന്ന്‌ തോന്നുന്നു. ഉദാത്തമായ കാവ്യസൃഷ്ടികൾ പരിചയിച്ചുപോന്ന നമ്മളിൽ ചിലരെങ്കിലും പുതുതലമുറയുടെ കവിതാവഴികളിൽ, കാവ്യസങ്കൽപ്പങ്ങളിൽ വികൃതമായൊരു ഭാവം ദർശിക്കുമ്പോൾ രോഷം കൊണ്ടിട്ടുണ്ടാവാം. മാറ്റം കവിതയ്ക്കുമാത്രമല്ല, കവിയ്ക്കുകൂടിയായതിനാൽ ആശങ്കൾക്കിടയിൽക്കുടുങ്ങിയിരിക്കുന്നു ഇന്ന്‌ മലയാള കവിത. നമുക്കു മുൻപേ പോയ പണ്ഡിത ശ്രേഷ്ഠന്മാർ എഴുതിവച്ചത്‌ വെറും വാക്കുകളല്ല, ഒരു സംസ്കാരം കൂടിയായിരുന്നു. അന്ന്‌ വിരലിലെണ്ണാവുന്ന കവി സാർവഭൗമന്മാരേ നമുക്കുണ്ടായിരുന്നുള്ളൂ.. അതുകൊണ്ടുതന്നെ അവർ തന്ന കാവ്യസമ്പത്തുകൾ മാത്രമേ നമുക്കന്യം നിന്നു പോകാതെ കവിതയായി ഇന്നും ബാക്കിയുള്ളു. സാഹിത്യചരിത്രത്തിന്റെ ആ മായാത്ത ഏടുകൾക്കുമീതെ എന്തുകൊണ്ട്‌ ഉത്തരാധുനികതയിലെ കവിതകളൊന്നും തന്നെ പ്രതിഷ്ഠിക്കപ്പെടുന്നില്ല..? ഉത്തരം സിമ്പിൾ അവ യഥാർത്ഥത്തിൽ കവിതകളായിരുന്നില്ല എന്നതുതന്നെ. ഒന്നിന്റേയും അനുകരണമല്ല കാവ്യാവബോധം. ഒരാളെഴുതിവച്ചതിനെ അന്ധമായി അനുകരിക്കലുമല്ല. ഇന്നത്തെ ചില കവിതകളിൽ ചിന്തയുണ്ട്‌, അതിശയിപ്പിക്കുന്ന ഭാവനയുമുണ്ട്‌; പക്ഷെ വളരെക്കുറച്ചുപേർക്കേ അതുള്ളുതാനും. ബാക്കിയുള്ള ഭൂരിഭാഗം പേരും കവിതയെന്തെന്നറിയാതെ ഗദ്യത്തിന്റെ ഒടിച്ചുമടക്കിയ വരൾച്ചയിൽ മുങ്ങിത്താണു പോയവരാണ്‌. പുതുകവികൾ മാതൃകകളാക്കുന്നതും കവിതയെന്ന ലേബൽ സ്വയം പതിച്ചുവച്ച ഇത്തരക്കാരുടെ ശുദ്ധ വിവരക്കേടുകളേയും. അപ്പൊ പുതുതലമുറയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം..? ഇന്ന്‌ 100 പേരിൽ 98 പേരും കവികളെന്ന്‌ സ്വയം വിശേഷിപ്പിച്ച്‌ അവരോധിക്കപ്പെട്ടവരാണ്‌. ചവറുകൾ പടച്ചിറക്കി മലയാള സാഹിത്യത്തിന്റെ അന്തസത്ത കളഞ്ഞുകുളിച്ച ഇവർക്കൊക്കെ ആര്‌ മാപ്പ്‌ കൊടുക്കും..? ഒരു പരിധി വരെ ബ്ലോഗുകൾ ഇതിനുത്തരവാദികളാണെന്നു നിസംശയം പറയാം. 4 കവിത പോസ്റ്റിക്കഴിഞ്ഞാൽ അഞ്ചാമത്തെ കവിത മുതൽ അവൻ മഹാകവിയായി (?) സ്വയം അവരോധിക്കുന്നു. തർക്കങ്ങളും, വിവാദങ്ങളുമുണ്ടാക്കി ലേബൽ ഒന്നുകൂടി ഉറപ്പിക്കുന്നു. മലയാളത്തെ ഏറെ ഇഷ്ടപ്പെടുന്ന, നല്ല കവിതകളെ സ്നേഹിക്കുന്ന ഒരുവന്റെ ആകുലതകളാണിതൊക്കെ.. ഞാൻ നല്ലൊരു കവിയേയല്ല, അതിനുള്ള പ്രതിഭയുമെനിക്കില്ല. പക്ഷെ നല്ലൊരു വായനക്കാരനായതുകൊണ്ട്‌ ഇതുപറയാൻ ബാദ്ധ്യസ്ഥനുമാണ്‌. കവിതയെന്ന പേരിലെഴുതുന്ന മാങ്ങാത്തൊലികളെ അറിവുള്ളവർ നിരുത്സാഹപ്പെടുത്തുക തന്നെ വേണം. അത്‌ ബ്ലോഗിലായാലും, മറ്റെവിടെയായാലും.. പ്രോൽസാഹനം കൂടുമ്പോൾ ഉള്ള പ്രതിഭകൂടിയ നശിക്കുന്ന അവസ്ഥയാണിന്ന്‌. നിങ്ങളെന്തു ചവറെഴുതിയാലും ഒരിക്കലും അതെന്നെ ബാധിക്കുന്നില്ല. എഴുതുകയും എഴുതാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടം. അറിവുള്ളവരും, മുതിർന്നവരും പുതുതലമുറയുടെ കവിതകൾ നിരീക്ഷിക്കുകയും അവരെ നേരെ നടത്തുകയും വേണമെന്നാണ്‌ എന്റെ പക്ഷം. ബ്ലോഗ്‌ എന്ന മാധ്യമം വളരെ ശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലം നല്ല കവിതകളുടെ തിരിച്ചുവരവിന്‌ പ്രേരകമാകണം. ഓരോ മലയാളി ബ്ലോഗറും, കവികളും ഇതിനുവേണ്ടി ആത്മാർത്ഥമായി ശ്രമിക്കുകതന്നെ വേണം. ഒരിക്കലും ബ്ലോഗ്‌ കവികളേയും കവിതകളേയും സമൂഹം അംഗീകരിക്കാതെ പോകരുത്‌. അന്തസ്സുള്ള, കാവ്യഗുണങ്ങളുള്ള എഴുത്തിന്റെ വഴി കാണാതെ പോകരുത്‌. മഹത്തായ കാവ്യ സൃഷ്ടികൾ വായിക്കുമ്പോഴെ നാമെഴുതിക്കൂട്ടിയതൊക്കെ ചവറുകളായിരുന്നൂവെന്ന്‌ ബോധ്യപ്പെടുകയുള്ളു. ആന്തരിക സംഗീതവും, താളവും കവിതയ്ക്കുണ്ടാകണം. തന്റെ ഏകാന്തതയിലിരുന്ന്‌ ഒരാളൊരു കവിതയെന്ന പേരിലുള്ള സൃഷ്ടി വായിക്കപ്പെടുമ്പോൾ അത്‌ കഥയോ, കവിതയോ എന്ന്‌ വായനക്കാരന്‌ ശങ്ക തോന്നരുത്‌. കഥയും കവിതയും രണ്ടാണ്‌. ബ്ലോഗുകളിലെ മിക്ക കവിതകളേയും കഥ എന്ന ലേബലിൽ ആണ്‌ വായിക്കപ്പെടേണ്ടതെന്ന ഒരു സാഹിത്യതൽപ്പരന്റെ മറുപടിയിൽ എനിക്കതിശയം തോന്നിയതേയില്ല. കഥയേയും കവിതയേയും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ഇന്ന്‌ നാം മലയാള കവിതയെക്കൊണ്ടെത്തിച്ചിരിക്കുന്നു. ഉത്തരാധുനിക കവികൾ വൃത്ത നിബദ്ധമായ ഒരു കവിതയെങ്കിലുമെഴുതിക്കാണിക്കാൻ ഞാൻ വെല്ലുവിളിക്കുന്നില്ല. പക്ഷെ കൃത്യമായ താളത്തിലെങ്കിലും ഇടയ്ക്കൊക്കെ ഒരെണ്ണം എഴുതി നോക്കണം..അതൊന്നു ഈണത്തിൽ ചൊല്ലി നോക്കണം..അതെ നാം പുച്ഛിക്കുന്ന ആ പഴയ കവിതയെഴുത്ത്‌ അത്ര എളുപ്പമല്ലെന്ന്‌ ബോധ്യമാകും. രണ്ടുരീതിയിലുള്ള എഴുത്തും ആദ്യം വശമാക്കൂ, എന്നിട്ട്‌ കവിതയെക്കുറിച്ച്‌ ഘോര ഘോരം പറയൂ...കമന്റുകളുടെ എണ്ണമല്ല നല്ല കവിതകളുടെ ലക്ഷണമെന്ന്‌ ഇവറ്റകൾ ഇനിയെന്നാണ്‌ ദൈവമേ മനസ്സിലാക്കുക...!

**************************************************

ഞാൻ പറഞ്ഞതിലെ നന്മ ചിലപ്പോൾ നിങ്ങൾ കാണാതെ പോകും.. എന്നാലും എനിക്കതിൽ വിഷമമില്ല. പക്ഷാഭേദങ്ങളും, കോക്കസ്സുകളും നിറഞ്ഞ ചെളിക്കുഴികളിൽ വിഹരിക്കുന്ന കവികൾക്കും ശിങ്കിടി പുംഗവന്മാർക്കും പ്രതികരിക്കാം, എന്നെ തെറി വിളിക്കാം..

***************************************************

ആരേയും സ്പർശിക്കാത്ത കവിത ആർക്കുവേണം..?
 
 
പുതുകവിതയെക്കുറിച്ച്‌ മലയാളം വാരികയിൽ ശ്രീ. രാജേന്ദ്രൻ എടത്തുംകര എഴുതിയ ലേഖനം ഈ പോസ്റ്റിനോടൊപ്പം ചേർത്തുവയ്ക്കുന്നു. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഇവിടെ ഉപയോഗിക്കുന്നത്‌ ഇതിന്റെ സദുദ്ദേശ്യത്തെ മാനിച്ച്‌ അദ്ദേഹം ക്ഷമിക്കുന്നു കരുതുന്നു. ഈ വിവരം എന്റെ ശ്രദ്ധയിൽപ്പെടുത്തി ഈ ഫയൽ അയച്ചു തന്ന ശ്രീ.ജിതേന്ദ്രകുമാറിനോടുള്ള എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു. പിക്ച്ചറിൽ ക്ലിക്ക്‌ ചെയ്താൽ വലുതായി വായിക്കാം.



106 comments:

SUNIL V S സുനിൽ വി എസ്‌ said...

ഞാൻ പറഞ്ഞതിലെ നന്മ ചിലപ്പോൾ നിങ്ങൾ കാണാതെ പോകും.. എന്നാലും എനിക്കതിൽ വിഷമമില്ല. പക്ഷാഭേദങ്ങളും, കോക്കസ്സുകളും നിറഞ്ഞ ചെളിക്കുഴികളിൽ വിഹരിക്കുന്ന കവികൾക്കും ശിങ്കിടി പുംഗവന്മാർക്കും പ്രതികരിക്കാം, എന്നെ തെറി വിളിക്കാം..

santhoshhrishikesh said...

ഇത് സംബന്ധിച്ച എന്റെ രണ്ടു പഴയ പോസ്റ്റുകള്‍ ചേര്‍ത്തു വെക്കട്ടെ. ലിങ്കുന്നതില്‍ ക്ഷമാപണം.
അല്ല, പിന്നെ!!: കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
അല്ല, പിന്നെ!!: കവിതക്കേസില്‍ ഞാന്‍ ഹാജര്‍!

സേതുലക്ഷ്മി said...

“പക്ഷെ കൃത്യമായ താളത്തിലെങ്കിലും ഇടയ്ക്കൊക്കെ ഒരെണ്ണം എഴുതി നോക്കണം..അതൊന്നു ഈണത്തില്‍ ചൊല്ലി നോക്കണം..അതെ നാം പുച്ഛിക്കുന്ന ആ പഴയ കവിതയെഴുത്ത്‌ അത്ര എളുപ്പമല്ലെന്ന്‌ ബോധ്യമാകും....“

നീര്‍വിളാകന്‍ said...

പണിക്കരേട്ടാ.... കുറേ നാള്‍ മുന്‍പ് കഷ്ടകാലത്തിന് എനിക്കു ഒരു കവിത എഴുതാന്‍ തോന്നി....പോസ്റ്റി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രസ്ഥുത സൈറ്റിലെ പ്രമുഖന്റെ ഒരു കമന്റ്.... ആധുനിക കവിതകള്‍ വായിക്കാത്തതിന്റെ കുറവ് മുഴച്ച് നില്‍ക്കുന്നു... പഴയ ശൈലിയിലുള്ള താളവും വൃത്തവും നിറഞ്ഞ കവിതയായതിനാല്‍ വായിച്ച് രസിക്കാനും, അര്‍ത്ഥം മനസ്സിലാക്കാനും കഴിഞ്ഞില്ല എന്നു പറയുന്നതില്‍ വിഷം തോന്നരുത്... ഒരാളുടെ കവിത.... ടൈറ്റില്‍ തന്നെ ബഹു രസം... വെപ്പു പല്ല്” ആരോ അടിച് വെപ്പുപല്ല് തെറിച്ചു പോയി അതാണ് വിഷയം... ചിരിക്കാതെ എന്തു പറയാന്‍....മിനിക്കഥയെ പല ഭാഗങ്ങളായി തിരിച്ചെഴുതുന്ന രീതി.... കാണുമ്പോള്‍ ചോദിച്ചു പോകും... എന്തിനാ ചേട്ടാ ഇത്ര പ്രയാസപ്പെടുന്നെ... മിനിക്ക്ഥയായി എഴുതിയാല്‍ പോരെ എന്ന്... അങ്ങനെ വിമര്‍ശകന്‍ എന്ന പേര്‍ എന്റെ തലയില്‍ ചര്‍ത്തി ചിലര്‍.....ആധുനികത എന്തെന്നരിയാത്ത ദരിദ്രവാസി....

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മഹാഭാരതത്തിൽ കലിയുഗ വർണ്ണനയിൽ ഇങ്ങനെ ഒരു വരിയുണ്ട്:

“കലികാലം വരും കാലം
കവിയല്ലാതെയില്ലൊരാൾ.”

(തർജ്ജമ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

എല്ലാവരും തോന്നിയപോലെ കവിത എഴുതട്ടെ.ആരാണു കവി എന്നു വായനക്കാർ തീരുമാനിച്ചുകൊള്ളും.

krish | കൃഷ് said...

"പുതുകവികൾ മാതൃകകളാക്കുന്നതും കവിതയെന്ന ലേബൽ സ്വയം പതിച്ചുവച്ച ഇത്തരക്കാരുടെ വിവരക്കേടുകളേയും. അപ്പൊ പുതുതലമുറയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം..? ഇന്ന്‌ 100 പേരിൽ 98 പേരും കവികളെന്ന്‌ സ്വയം വിശേഷിപ്പിച്ച്‌ അവരോധിക്കപ്പെട്ടവരാണ്‌. ചവറുകൾ പടച്ചിറക്കി മലയാളസാഹിത്യത്തിന്റെ
അന്തസത്ത കളഞ്ഞുകുളിച്ച ഇവർക്കൊക്കെ ആര്‌ മാപ്പ്‌ കൊടുക്കും..? ഒരു പരിധി വരെ ബ്ലോഗുകൾ ഇതിനുത്തരവാദികളാണെന്നു നിസംശയം പറയാം. 4 കവിത പോസ്റ്റിക്കഴിഞ്ഞാൽ അഞ്ചാമത്തെ കവിത മുതൽ അവൻ മഹാകവിയായി സ്വയം അവരോധിക്കുന്നു. തർക്കങ്ങളും, വിവാദങ്ങളുമുണ്ടാക്കി ലേബൽ ഒന്നുകൂടി ഉറപ്പിക്കുന്നു."

ഗലക്കി പണിക്കരേ.!!

നിരൂപകന്‍ said...

ഈ പറഞ്ഞതെല്ലാം പരമ സത്യം.എന്ത് ചവറ്‌ എഴുതിയാലും ഗ്വാ ഗ്വാ വിളിക്കാന്‍ കുറെയെണ്ണം കാണും കൂടെ.അവരുടെ അഭിനന്ദനങ്ങളില്‍ മതി മറന്ന് വീണ്ടും എഴുതിക്കൊണ്ടേയിരിക്കും ഈ സ്വയം പ്രഖ്യാപിത കവികള്‍.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍,സൈനുദ്ദീന്‍ ഖുറൈഷി തുടങ്ങിയ കവി പുംഗവന്മാര്‍ ഈ ലേഖനം ഒന്ന് വായിച്ചിരുന്നെങ്കില്‍... ചുള്ളിക്കാട് പറഞ്ഞത് പരമാര്‍ത്ഥം.ബ്ലോഗില്‍ കുറെ അലവലാതികള്‍ ഹായ് പൂയ് പറഞ്ഞാലും എത്ര ആളുകളുടെ മനസ്സില്‍ തങ്ങി നില്‍ക്കും ഇവരുടെയൊക്കെ വികൃത രചനകള്‍?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഇപ്പോൾ മാത്രമല്ല പണ്ടും കവിതാലോകം ഇങ്ങനെയൊക്കെയായിരുന്നു. ചങ്ങമ്പുഴയുടെകാലത്ത് ഇടപ്പള്ളിയിൽ മാത്രം രണ്ടായിരം കവികൾ ഉണ്ടായിരുന്നത്രെ. പക്ഷെ ചങ്ങമ്പുഴയെയും ഇടപ്പള്ളി രാഘവൻപിള്ളയെയും മാത്രമേ കാലവും ലോകവും അംഗീകരിച്ചുള്ളു. കവികൾ പെരുകിയപ്പോൾ ദേഷ്യം വന്ന് പണ്ടു വെണ്മണി എഴുതിയ ഒരു ശ്ലോകം ഇതാ:

‘പൊട്ടിക്കാം തേങ്ങ ഭൂതേശാ
മുട്ടിക്കാതെയൊരാണ്ടു ഞാൻ;
പൊട്ടക്കാവ്യങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിക്കണേ.’

കവിതയെഴുതാൻ ആഗ്രഹിക്കുന്ന എല്ലാവരും അവർക്കു തോന്നിയപോലെ എഴുതിക്കോട്ടെ. നിരൂപകർ അവർക്കിഷ്ടമുള്ളവരെ മഹാകവികളായി വാഴ്ത്തിക്കോട്ടെ. അതുകൊണ്ടൊന്നും കവിതയ്ക്ക് യാതൊന്നും സംഭവിക്കില്ല. കാരണം, വായനക്കാർ അവരുടെ ഉള്ളിൽത്തട്ടുന്ന കവിതകളെ മാത്രമേ അംഗീകരിക്കൂ.വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കാത്ത എല്ലാ കവിതകളും സ്വയം വിസ്മൃതമായിക്കൊള്ളും. അതുകൊണ്ട് പാവം കവികളെയും അവരുടെ രക്ഷകർത്താക്കളായ നിരൂപകരെയും ശകാരിച്ച് നിരുത്സാഹപ്പെടുത്തല്ലെ.

ഹാരിസ് said...

ചെത്തിത്തേയ്ക്കാത്ത ചില വീടുകലുണ്ട്.അതിരുകള്‍ കൃത്യമായി വേര്‍ത്തിരിയ്ക്കാത്ത തൊടികളൂം.വേലികവിഞ്ഞ് പാതയിലേക്ക് പരിഭ്രമത്തോടെ എത്തിനോക്കുന്ന വെട്ടിയൊതുക്കി നിര്‍ത്താത്ത പൂച്ചെടികളും. വേണമെന്ന് വിചാരിച്ചാലും അതത്രയൊക്കെയേ കഴിയൂ.അല്ലെങ്കില്‍ അത്രയൊക്കെ മതി.അവിടെ ജീവിതമില്ലെന്ന് മാത്രം പറഞ്ഞു വെക്കരുത്.

ഹാരിസ് said...

കിട്ടാനുള്ളതൊക്കെ
കൊട്ടക്കണക്കിനു വാങ്ങി
സൈഡുബഞ്ചില്‍ പോയിരുന്ന്
മോങ്ങുന്ന പുഞ്ചിരി
ഒരു കവിതയാണെന്ന്
തിരിച്ചറിയാത്തവരാണ്
ചങ്ങലയുമായി വരുന്നത്!

പകല്‍കിനാവന്റെ ഒരു കവിതയില്‍ നിന്ന് മുറിച്ചെടുത്തത്

SUNIL V S സുനിൽ വി എസ്‌ said...

ചുള്ളിക്കാടിന്റെ
അർത്ഥഗർഭമായ
2 മറുപടികളും
ഈ കുറിപ്പിന്റെ പ്രസക്തി
വ്യക്തമാക്കുന്നു.
സന്തോഷ്‌
നീർവിളാകൻ
സേതു
ക്രിഷ്‌
നിരൂപകൻ
ഹാരിസ്‌
നിങ്ങളുടെ
മറുപടികൾ
ഞാനടക്കമുള്ള
ഓരോ ഉത്തരാധുനിക
കവികളും
ഓർത്തുവയ്ക്കേണ്ടതുണ്ട്‌..
ഹാരിസിന്റെ രോഷം ഞാൻ
മനസ്സിലാക്കുന്നു.
മറുപടി ഒരു
പുഞ്ചിരി മാത്രം!

പള്ളിക്കുളം.. said...

സൈനുദ്ദീൻ ഖുറൈഷിയുടെ കവിത ഏറ്റവും കുറഞ്ഞത് മനസ്സില്ലാകുകയെങ്കിലും ചെയ്യും. അദ്ദേഹത്തിന്റെ ക്വാണ്ടം തിയറി എനിക്കിഷ്ടപ്പെട്ട ഒന്നാണ്. ബ്ലോഗിലെ ഒരു കവിത നന്നായി .. വളരെ നന്നായി എന്നു എഴുതുമ്പോൾ അതു കൂട്ടത്തിലുള്ള ചവറുകളിൽനിന്ന് അല്പം നന്നായി എന്നേ അർഥമാക്കേണ്ടതുള്ളൂ. ഉത്തരാധുനികം അത്യന്താധുനികം എന്നു പറഞ്ഞു പുറത്തിറങ്ങുന്നവയിൽ ചിലതിലെങ്കിലും സങ്കീർണ്ണതയുടെ അല്ലെങ്കിൽ പദവിന്യാസങ്ങളുടെ ഒരു സൌന്ദര്യം ഇല്ലാതില്ല. പലതിലും അതു മാത്രമേ ഉള്ളൂ താനും. കവിതകൾ പലതും തത്വശാസ്ത്രങ്ങളായി അധ‌:പതിക്കുന്നതും കാണാം. പഴയതു മാത്രമാണ് ഉദാത്തം എന്ന നിലപാട് ശരിയ്ല്ല.
നമ്മൾ ഉദാത്തൻ എന്നു വിളിക്കുന്ന കവിതകളിൽ എത്രയെണ്ണം സാധാരണ ജനങ്ങളിലേക്കു എത്തിയിട്ടുണ്ട്. ശ്ലോകങ്ങൾ നമ്പൂരിമാർക്ക് നേരമ്പോക്കിനുള്ള ശകലങ്ങളായിരുന്നു. കീഴാളൻ പാടി നടന്നിരുന്ന ആർക്കും മനസ്സിലാകുന്ന പാട്ടുകൾ എങ്ങും എഴുതിവെക്കപ്പെടാതെ വെറും നാടൻ പാട്ടുകളായി മാറി. കവിത എന്ന സവർണ്ണ വൃത്തത്തിൽ ഉണ്ടായിരുന്നില്ല അവയൊന്നും. സവർണ്ണയുഗത്തിനു ശേഷം വന്നവയും സംസ്കൃതത്തിന്റെ പിടിയിൽനിന്നു മുക്തമായില്ല. വയലാറും, ഒ.എൻ.വിയും ചങ്ങമ്പുഴയുമൊക്കെയാണ് കവിതകളെ ജനകീയമാക്കിയത്. ഇവരുടെയൊക്കെ കവിതകളിൽ ഏതാണ്ടെല്ലാം തന്നെ കഥാകവിതകളായിരുന്നു. ഈ കവിതകളൊക്കെ ഒരു കഥകൂടി പറഞ്ഞു എന്നർഥം. രമണന്റേയോ, പന്ത്രണ്ടു കൽ‌പ്പണിക്കാരുടേയോ, ഒരു മരത്തിന്റേയോ, ഒക്കെ കഥകൾ. (ഇക്കൂട്ടത്തിൽ ഒന്നാണ് ആസിയാന്റെ പശ്ചാത്തലത്തിൽ ‘പള്ളിക്കുളം‘ ബ്ലോഗിൽ എഴുതിയ ഹസങ്കുഞ്ഞു കൊച്ചാപ്പ
:) അയ്യോ ഞാനൊന്നും പറഞ്ഞില്ലേ പണിക്കരേ.. വിട്ടു കള!)

ശ്ലോകങ്ങൾ ചൊല്ലി ഭയപ്പെടുത്തരുത്.
ഈണം ഒരു പക്ഷേ ആശയങ്ങൾക്കു വഴിമാറിയേക്കാം. എന്നാൽ ഈണവും ആശയവുമില്ലാത്ത കവിതകൾ നിരാശയുണർത്തുന്നു.
പിന്നെ ചിലയാളുകൾ ആത്മനിർവൃതിക്കു വേണ്ടി എഴുതുന്നുണ്ട്. ഒരു പക്ഷേ രചയിതാവിനു മാത്രമാകും അതിലെ വരികളെക്കുറിച്ച് വിവരമുണ്ടാകുക.. അങ്ങനെയുള്ളവ മറ്റുള്ളവർ വായിക്കുവാൻ എഴുതുന്നവ ആയിരിക്കണമെന്നില്ല. വായിക്കണമെന്ന് രചയിതാവ് ആഗ്രഹിക്കുന്നുമുണ്ടാവില്ല.

പലരും തുറക്കാൻ മടിച്ച ഒരു അധ്യായമാണ് പണിക്കരു തുറന്നു വെച്ചിരിക്കുന്നത്. മൂന്നാലു ദിവസത്തേക്ക് രാത്രി പുറത്തേക്കെങ്ങും ഇറങ്ങണ്ട.. :)

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ ഹാരിസ്..
അതു എന്റെ വരികള്‍ അല്ല. നമ്മുടെ പ്രിയപ്പെട്ട ജ്യോനവന്റെ വരികളാണ്..
തിരുത്തി വായിക്കുമല്ലൊ.
സ്നേഹപൂര്‍വം
പകല്‍കിനാവന്‍

SUNIL V S സുനിൽ വി എസ്‌ said...

പള്ളിക്കുളം പറഞ്ഞതിൽ അൽപ്പസത്യങ്ങളുണ്ട്‌.
എന്നുവെച്ച്‌ ഞാൻ പറഞ്ഞതൊക്കെ
അസത്യങ്ങൾ ആകുന്നുമില്ല.
ഈ കുറിപ്പിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം
ചെയ്യുകയോ, എന്നെ തെറിവിളിക്കുകയോ എന്തുമാവാമെന്ന്‌ ഞാൻ നേരത്തെ തന്നെ പറഞ്ഞതാണ്‌. ഞാനും ഗദ്യരൂപത്തിലുള്ള കവിതകളെഴുതിയിട്ടുണ്ട്‌, എഴുതാറുമുണ്ട്‌..ചിലതൊക്കെ വലിച്ചുകീറി കാറ്റിൽ
പറത്തിയിട്ടുമുണ്ട്‌. വല്ലപ്പോഴും എഴുതുന്നത്‌ ആത്മസംതൃപ്തിക്കുവേണ്ടിയും.. കീഴാളന്റെ പാട്ട്‌
ലിഖിതരൂപങ്ങളായിരുന്നില്ല.
അതുകൊണ്ടുതന്നെ അവ സാഹിത്യ
ചരിത്രത്തിൽ ഇടം പിടിച്ചതുമില്ല. എന്നുവച്ച്‌ ജനങ്ങൾ നാടൻ പാട്ടുകളെ ഇഷ്ടപ്പെടുന്നില്ലേ..?
ഉണ്ട്‌ എന്നു തന്നെ ഉത്തരം. വയലിൽ
പണിയെടുത്തിരുന്നവർ ജോലിഭാരം ലഘൂകരിക്കാൻ പാടിയിരുന്ന ഈ മിത്തുകൾ ആരെഴുതി, അവയ്ക്കെത്രകാലം പഴക്കമുണ്ട്‌ എന്നൊന്നും കൃത്യമായ രേഖകളില്ലാത്തത്‌ എന്റേയോ നിങ്ങളുടേയോ കുറ്റമല്ല. ഞാനിവിടെ പറഞ്ഞത്‌ നാടൻപാട്ടുകളെയോ, മപ്പിളപ്പാട്ടുകളെയോ, തോറ്റം പാട്ടുകളേയോ പറ്റിയൊന്നുമല്ല.
പുതുകവികളെഴുതിവയ്ക്കപ്പെടുന്ന കവിതകളെക്കുറിച്ചുമാത്രമാണ്‌. താങ്കൾ പറഞ്ഞതിലെ
ഉദ്ദേശശുദ്ധിയോടെനിക്കുമതിപ്പുണ്ട്‌.
ഇത്തരമൊരു കുറിപ്പ്‌ 2 വർഷങ്ങൾക്കുമുൻപ്‌ ഞാൻ ഓർക്കുട്ടിലെ ചില കവിതാകമ്യൂണിറ്റികളിൽ ഇട്ടിരുന്നു.
അന്നും പലരുമെനിക്കെതിരെ തിരിഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട പല കവി സുഹൃത്തുക്കളും ഗദ്യകവിതകളെഴുതുന്നവരാണ്‌. ഹൃദയത്തെ സ്പർശിക്കുന്ന വരികളെഴുതുന്നവരുണ്ട്‌, കവിതയിൽ നർമ്മബോധം പുലർത്തുന്നവരുണ്ട്‌, നല്ല ചിന്തയും, തെളിഞ്ഞ ഭാവനയുമുള്ള കവിതകളെഴുതുന്നവരുണ്ട്‌, പക്ഷെ അവരൊക്കെ വിരലിലെണ്ണാവുന്ന പ്രതിഭകൾ
മാത്രമാണുതാനും. പരാമർശം അവരും ഞാനുമടക്കമുള്ള ഭൂരിഭാഗം പുതുകവികളെക്കുറിച്ചും, കവിതകളെക്കുറിച്ചുമാണ്‌. ഈ കുറിപ്പ്‌ എന്റെയൊരു അഭിപ്രായം മാത്രമാണ്‌, സൗഹൃങ്ങളുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഒട്ടുമുക്കാൽ ബ്ലോഗിലും കണ്ട കവിതയെന്ന പേരിലുള്ള വികൃതവാക്യങ്ങളോടുള്ള വിയോജനക്കുറിപ്പുമാത്രം. ആർക്കുമിത്‌ തിരസ്ക്കരിക്കം, ഇതിലെ നന്മയെ വേർതിരിച്ചെടുക്കാം. പള്ളിക്കുളത്തിന്റെ ഈ കമന്റ്‌ തീർച്ചയായും ശ്രദ്ധയാകർഷിക്കുന്നു.
(ഒ.ടോ: രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കാറുണ്ട്‌, ഇനി ഇതിന്റെ പേരിലാരെങ്കിലും എന്നെ തല്ലിക്കൊല്ലുന്നെങ്കിൽ അങ്ങ്‌ കൊല്ലട്ട്‌.. എന്തര്‌..? പല വിഗ്രഹങ്ങളും ഉടയുന്ന രീതിയിൽ ധാരാളം തെറികത്തുകളും, ഈ പോസ്റ്റിന്റെ പേരിൽ ഈമൈയിലായും, ചാറ്റുവഴിയും എനിക്കുകിട്ടുന്നു. അവരോടെല്ലം നന്ദി..!)

കാവാലം ജയകൃഷ്ണന്‍ said...

പണിക്കരേട്ടാ,

അടി, ഇടി, കല്ലേറ്‌, ചെരുപ്പേറ്‌, തെറി തുടങ്ങിയവകള്‍ നിര്‍ലോഭം കിട്ടാന്‍ പോന്ന പോസ്റ്റ്. എങ്കിലും ആരെങ്കിലും പറയേണ്ടിയിരുന്ന കാര്യമാണിത്. പൊട്ടക്കവിതകള്‍ ധാരാളമെഴുതിയിട്ടുള്ള എനിക്കിതു പറയാന്‍ അര്‍ഹതയുണ്ടോ എന്നൊന്നും ചിന്തിക്കാതെ തന്നെ പറയട്ടെ കവിതയെയും, ഭാഷയെയും കൊല്ലാക്കൊല ചെയ്യുന്നവര്‍ക്ക് ഇത് തിരിഞ്ഞു ചിന്തിക്കാന്‍ അവസരം നല്‍കും. ചിന്തിക്കാനും നന്നാകാനും താല്പര്യമുള്ളവര്‍ നന്നാകട്ടെ. അല്ലാത്തവര്‍ ഇനിയും പൊട്ടക്കവിതകളും, തെറിക്കവിതകളുമായി തുടരട്ടെ. സ്വയം പീഡനം ഏറ്റു വാങ്ങാന്‍ താല്പര്യമുള്ളവര്‍ അതു പോയി വായിക്കട്ടെ.

എന്‍റെ കുറേ പൊട്ടക്കവിതകള്‍ വായിച്ച് തകര്‍ന്നു പോയ എന്‍റെ കുഞ്ഞമ്മാവന്‍ തന്ന ഉപദേശം ഓര്‍ത്തു പോവുകയാണ്. എഴുതി ഒരു ആറുമാസം കഴിഞ്ഞ് അതൊന്നു തിരിഞ്ഞു വായിച്ചു നോക്ക്. അന്നിട്ടു തീരുമാനിക്ക് അതു മേശപ്പുറത്തു വയ്ക്കണോ ചവറു കൂടയില്‍ ഇടണോ എന്ന്. ഇപ്പോഴത്തെ പല കവിതകളും കണ്ടാല്‍ അവര്‍ ആരോടോ ഉള്ള തീര്‍ത്താല്‍ തീരാത്ത വൈരാഗ്യം എഴുതിത്തീര്‍ക്കുന്നതു പോലെ തോന്നും.

എനിക്കും നന്നാകണം. നാട്ടുകാരെ ഉപദ്രവിക്കാതിരിക്കാന്‍ ഞാനും ശ്രമിക്കും.

ഈ നഗ്നസത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് പണിക്കരേട്ടന് ഒരു ഹൃദയം നിറയെ സ്നേഹം...

SUNIL V S സുനിൽ വി എസ്‌ said...

നന്ദി ജയകൃഷ്ണാ
പ്രതികരിച്ചതിന്‌..
സ്വന്തം കവിതകളെ
പൊട്ടക്കവിതകളായി
കാണുന്ന നിങ്ങളുടെ
വിനയം ഇനി മറ്റുള്ളവർ
വളച്ചൊടിക്കില്ലായെന്ന്‌
ആരുകണ്ടു..?

കാവാലം ജയകൃഷ്ണന്‍ said...

ഹ ഹ ഇതു വിനയമല്ല പണിക്കരേട്ടാ, പൊട്ടക്കവിതകളെ ഉത്തുംഗ സൃഷ്ടി എന്ന് വിളിച്ച് ഭാഷയുടെ ശാപം ഏറ്റുവാങ്ങണോ എന്നു കരുതിയാ. കുറഞ്ഞ പക്ഷം സ്വന്തം കാര്യമെങ്കിലും നാട്ടുകാരെ പേടിക്കാതെ പറയാമല്ലോ. നല്ലത് കുഴപ്പമില്ല എന്നൊക്കെ നാട്ടുകാര്‍ പറഞ്ഞിട്ടുള്ള കവിതകളും ഞാന്‍ എഴുതിയിട്ടുണ്ട്. (ഭാഗ്യം) എങ്കിലും കൂടുതലും പൊട്ടന്മാര്‍ തന്നെ. വീട്ടില്‍ കാണിച്ചാല്‍ വിമര്‍ശനങ്ങളും ചീത്തവിളികളും വരുന്ന വഴി അറിയില്ല. അതുകൊണ്ടാണ് ബ്ലോഗിലിട്ട് നാട്ടുകാരെ പരീക്ഷിക്കുന്നത്. വളച്ചൊടിക്കുന്നവര്‍ വളച്ചൊടിച്ചോട്ടെ. അവര്‍ക്കും വേണ്ടേ എന്തെങ്കിലുമൊക്കെ പണി.

സന്തോഷ്‌ പല്ലശ്ശന said...

ജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്ക്കാരമാണ്‌ പുതു കവിത. പഴയ കവിതയേയും വൃത്തത്തേയും അനുകൂലിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കാതെ പോകുന്നു. പുതുകവിതയിലും താളമുണ്ട്‌ അത്‌ ശബ്ദസൌന്ദര്യമല്ലെന്നു മാത്രം. ഒരു മഴവില്ല്‌ ആകാശത്ത്‌ വന്ന്‌ ഉടഞ്ഞു പോകുന്ന ഒരു കാഴ്ച്ച - അതിണ്റ്റെ ആഖ്യാനം - ഒരു പുതുകവിതയില്‍ കടന്നു വരുമ്പോള്‍ പുതുകവിതയുടെ ആഖ്യാന പരിസരവും പഴയകവിതയുടെ ശബ്ദമുഖരിതമായ ആഖ്യാന പരിസരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. പഴയകവിതയെ ഞാന്‍ കുറച്ചു കാണിക്കുകയല്ല അതോടൊപ്പം പുതു കവിതയുടെ കള്ളനാണയങ്ങളെ അംഗീകരിക്കുകയുമല്ല. സച്ചിദാന്ദനും, കെ.ജീ യും, അയ്യപ്പനും സൃഷ്ടിക്കുന്ന കവിതകള്‍ പുതുകവിത എന്നു പറയുമ്പോള്‍ പെട്ടെന്ന്‌ മനസ്സില്‍ ഓടിയെത്തുന്നു. അതില്‍ നിന്നും മാറി പുതുകവിതയില്‍ ഒരു പുത്തന്‍ പാത വെട്ടിതുറക്കുകയും അതോടൊപ്പം പഴയ കവിതകള്‍ക്കുണ്ടായിരുന്ന ജനകീയമായ ഒരു തലത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യാന്‍ പുതുനിര കവികള്‍ക്ക്‌ ആയില്ല. ഇവിടെ സുനില്‍ പണിക്കര്‍ പറഞ്ഞതുപോലെ പുതു നിരയില്‍ ഉപയോഗിക്കുന്ന ബിംബ മാതൃകകള്‍ മുഴുവന്‍ പുതുകവിതയിലെ കള്ളനാണയങ്ങളുടേതാണ്‌. സന്തോഷ്‌ കെ. യുടെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യം ഇവിടേയും ആവര്‍ത്തിക്കുന്നു. ഇന്നത്തെ കവിതയില്‍ പ്രസ്ഥാനപരമായി സര്‍ഗ്ഗാത്മകമായ ഒരു ആക്ടിവിസം ഉണ്ടാകുന്നില്ല. ആധുനിക കവികള്‍ക്ക്‌ അവര്‍ ജീവിച്ചിരുന്ന കാലത്തോട്‌ പിന്‍തുണച്ചുകൊണ്ടൊ പ്രതിഷേധിച്ചുകൊണ്ടൊ ഒരു മുദ്രാവാക്യം; അതു മതി കവിതയാകാന്‍. ഇന്നത്തെ കവികള്‍ക്ക്‌ അതില്ല. ഇന്ന്‌ എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്കാണ്‌ ഞാന്‍ എന്‍റെ വീട്‌, എന്‍റെ ഭാര്യ, എന്‍റെ കാര്‍...അങ്ങിനെ പോകുന്നു... മുംബയില്‍ ചോപ്പടകള്‍ കണ്ടിട്ടുണ്ടൊ പ്ളാസ്റ്റിക്‌ ഷീറ്റും തകരപ്പാട്ടകളും കൊണ്ട്‌ നിര്‍മ്മിച്ചവ ആ വീടുകള്‍ക്ക്‌ അസ്ഥിവാരം കാണാന്‍ സാധിക്കില്ല കാരണം ഏതു നിമിഷവും ഈ ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പേട്ടേക്കാം ഒരരക്ഷിതാവസ്ഥ നില നില്‍ക്കുന്നുണ്ട്‌. അതുപോലെയാണ്‌ പുതുകവിതകളുടേയും അസംസ്കൃത വസ്തുക്കള്‍ പെട്ടെന്നെ ഇളക്കിയെടുത്ത്‌ പാലായനം ചെയ്യാനാവുന്നപോലെ... ഇവരോടെ മലരണിക്കാടുകള്‍... എന്നു പാടാന്‍ പറഞ്ഞാല്‍ എങ്ങിനെ ശരിയാകും... പഴയ താളാത്മകമായ കവിതകള്‍ എഴുതപ്പെട്ടിരുന്ന കാലത്തും ഇന്നും നല്ല കവിതകള്‍ എഴുതുന്നവര്‍ ചുരുക്കമെ ഉണ്ടായിരുന്നുള്ളു ചുള്ളിക്കാട്‌ സാര്‍ പറഞ്ഞ പോലെ... വായനക്കാര്‍ നല്ല കവികളെ കണ്ടെത്തുന്നുണ്ട്‌.. നല്ലത്‌ വായിക്കപ്പെടുക തന്നെ ചെയ്യും...

chithrakaran:ചിത്രകാരന്‍ said...

ഹഹഹ....
ഇതു നല്ല തമാശയായല്ലോ സുഹൃത്തേ !
കഥയൊ,കവിതയോ,ചിത്രമോ എങ്ങിനെയുമെഴുതാം.
ആര്‍ക്കുമെഴുതാം.
ചിത്രകാരന്റെ കാഴ്ച്ചപ്പാടില്‍
എല്ലാ മനുഷ്യനും കഥയെഴുതാനും,കവിത എഴുതാനും,
ലേഖനമെഴുതാനും,ചിത്രം വരക്കാനും,ശില്‍പ്പം രചിക്കാനും,നാടകമെഴുതാനും,സിനിമ സംവിധാനം ചെയ്യാനും,ചോറും കറിയുമുണ്ടാക്കാനും,മുറ്റമടിക്കാനും,
വെള്ളം കോരാനും,പറംബുകിളക്കാനും,മുടിവെട്ടാനും,ചെരിപ്പു തുന്നാനും,തീട്ടംകോരാനും,നീന്താനും,മരം കേറാനും,കള്ളു ചെത്താനും,പദ്യം ചൊല്ലാനും,പാട്ടുപാടാനും,ഡാന്‍സ് ചെയ്യാനും,പൂജ ചെയ്യാനും,തന്ത്രിപ്പണി നടത്താനും,മന്ത്രിപ്പണിയെടുക്കുന്നതിനും,കാറോടിക്കുന്നതിനും,വിമാനം പറത്തുന്നതിനും ....അതുപോലുള്ള
മനുഷ്യ സാധ്യമായ എല്ലാ ജോലിയും ചെയ്യുന്നതിനും
കഴിവുണ്ട് ; സ്വാതന്ത്ര്യവുമുണ്ടായിരിക്കണം.

ഇതില്‍ വിമാനം പറത്തലടക്കമുള്ള എല്ലാ ജോലികളും ഭംഗിയായി സ്വയം ചെയ്ത് ബോധ്യപ്പെട്ടിട്ടുള്ള ബഹുമുഖ പ്രതിഭയായതുകൊണ്ടുള്ള അഹങ്കാരം കൊണ്ടു ചിത്രകാരന്‍ പറയുകയാണ് ... ദയവായി കവിത എഴുതുന്നവരെ മൊത്തത്തില്‍ പരിഹസിക്കരുത്. നമ്മുടെ ഓരോ വീട്ടിലും കഞ്ഞി വക്കുന്നതുപോലെ അത് തുടരട്ടെ.സ്റ്റാര്‍ ഹോട്ടലില്‍ ഉണ്ടാക്കുന്ന സദ്യ മാത്രമാണ് സദ്യ,എംബ്രാന്‍ ഉണ്ടാക്കുന്ന ചക്കരച്ചോറേ നിവേദ്യമാകു എന്നൊന്നും നിര്‍ബന്ധം പിടിക്കാതിരിക്കുക.അഴുക്കു പുരണ്ട റോഡ് സൈഡിലെ അഴുക്കു ചാലിന്റെ ചുവരില്‍ കുഴച്ച മൈതമാവ് ചപ്പാത്തിപോലെ പരത്തി വച്ച് സിഗററ്റ് പാക്കറ്റുകളും,കീറക്കടലാസുകളും അതിനോട് ചേര്‍ത്ത് കത്തിച്ച് തന്തൂരി റൊട്ടിപോലെ ചൂടക്കിയെടുത്ത് ഭക്ഷിക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടുണ്ട്. അത് നമുക്ക് തിന്നാനുള്ളതല്ലായിരിക്കാം.അത് അയാളുടെ ഭക്ഷണമാണ്. നാം ഭക്ഷിച്ചില്ലെങ്കിലും ആ ഭക്ഷണത്തെ ചവിട്ടിത്തെറിപ്പിക്കാന്‍ നമുക്കവകാശമില്ല.അയാള്‍ തരികയാണെങ്കില്‍ വീശപ്പുള്ള ഒരുവന് ജീവന്‍ നിലനിര്‍ത്താനുള്ള മൃതസഞ്ജീവനിയായി പ്രവര്‍ത്തിക്കാന്‍ ആ ഭക്ഷണത്തിനും കഴിവുണ്ടെന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.കവിതയും അതുപോലെ തന്നെ. ആര്‍ക്കും കവിത എഴുതാം.കവിത മഹത്തരമാകുന്നത് പ്രത്യക്ഷത്തിലും പരോക്ഷമായും എത്രകാലം, അത് എത്രപേരെ ഊട്ടുന്നു എന്ന അടിസ്ഥാനത്തിലാണ്. അഞ്ചപ്പം കൊണ്ട് ചിലര്‍ക്ക് അയ്യായിരത്തെ ഊട്ടാനാകും. ചിലര്‍ക്ക് അഞ്ചു ലക്ഷം,ചിലര്‍ക്ക് അഞ്ചു കോടി.ചിലര്‍ക്ക് മനുഷ്യ വംശത്തെ മുഴുവന്‍ തീറ്റിപ്പോറ്റാനും കഴിയും. അതിനെയാണ് മഹത്വം എന്നു പറയുന്നത്. കവിത ഏതു ചിത്രകാരനുമെഴുതാം. എന്നാല്‍ കവിതയില്‍ കവിയുടെ മനസിന്റെ മഹത്വം നിഴലിക്കുംബോഴെ കവിതക്ക് ആയുസുണ്ടാകു.

ആരെത്ര കഥയെഴുതിയാലും,കവിത എഴുതിയാലും,
കഞ്ഞിവെച്ചാലും അതിന്റെ ഓര്‍മ്മ മനസ്സില്‍ തങ്ങി നില്‍ക്കണമെങ്കില്‍ അതിന്റെ സൃഷ്ടി കര്‍ത്താവിന്റെ
കൈപ്പുണ്യം തന്നെ വേണം.

നിലവാരമില്ലാത്ത സൃഷ്ടികളെയും,സ്രഷ്ടാക്കളേയും
നിലനിര്‍ത്താന്‍ സമൂഹത്തില്‍ അത്രക്കും അസമത്വം നിലനിര്‍ത്തേണ്ടതുണ്ട്. ബ്ലോഗ് ഒരു മാധ്യമമായി നിലവില്‍ വന്നതോടെ കഴിവുള്ളവര്‍ക്ക് സ്വയം ഉയര്‍ന്നുവരാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ചിത്രകാരന്‍ ബ്ലോഗിനെ സ്നേഹിക്കുന്നതും,
ബ്ലോഗ് ജനകീയ മാധ്യമമായി പരക്കാന്‍ കൊതിക്കുന്നതും അത് സമൂഹത്തെ ഒന്നടങ്കം സ്നേഹിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗമായതുകൊണ്ടാണ്.
സമൂഹത്തിന്റെ രാഷ്ട്രീയത്തെ അടിമത്വത്തില്‍ നിന്നും
മോചിപ്പിക്കാനുള്ള , എല്ലാവരേയും കവിയാക്കുന്ന ബ്ലോഗെന്ന മാധ്യമത്തെ കുറ്റപ്പെടുത്തരുതേ...
ചിത്രകാരനു സഹിക്കാനാകില്ല.

താങ്കളുടെ പോസ്റ്റോ,ഇതിലെ കമന്റുകളോ
മുഴുവനായി വായിക്കാതെ എഴുതിയ കമന്റായതിനാല്‍
ചിത്രകാരന്‍ കാണിച്ച അപരാധമാകാം ഈ കമന്റ്.
ക്ഷമ കീജിയെ !

SUNIL V S സുനിൽ വി എസ്‌ said...

''ബ്ലോഗ് ഒരു മാധ്യമമായി നിലവില്‍ വന്നതോടെ കഴിവുള്ളവര്‍ക്ക് സ്വയം ഉയര്‍ന്നുവരാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്...''
അതെ അതെ..ആ അവസരത്തെ
ആരും നശിപ്പിക്കാതിരിക്കുക.
അത്ര മാത്രം..!
എന്തൊക്കെ വൃത്തികേടുകളാണ്‌
കവിതയെന്നപേരിൽ
ചില ബ്ലോഗുകളിൽ
എഴുതിക്കൂട്ടിവച്ചിരിക്കുന്നതെ
ന്നറിയാൻ ഒന്നു പോയി നോക്കൂ മിത്രമേ, എന്നിട്ട്‌ ഇവിടെ വന്ന്‌
ഗീർവാണം വിടൂ...
ബ്ലോഗ്‌ എന്ന മാധ്യമത്തെ എത്ര
മാത്രം ജനകീയമാക്കാനാവും
എന്ന്‌ എപ്പോഴും ചിന്തിക്കുന്നവനാണ്‌ ഞാൻ.. ബ്ലോഗിലെ കവിതകളെ
ഒരു പരിധിവരെ പുറത്തുള്ളവർ
ചവറുകളെന്നു വിളിക്കാതിരിക്കട്ടെ..
ബ്ലോഗുകളെ ജനകീയമാക്കുന്നതിന്റെ ആദ്യപടി ഞാൻ തുടങ്ങിക്കഴിഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖചാനലിൽ ഓരോ ആഴ്ചയും
ഓരോ മലയാള ബ്ലോഗറെ
പരിചയപ്പെടുത്തുന്ന ഒരു പരമ്പര.
അതിന്റെ പണിപ്പുരയിലാണ്‌..
പകൽക്കിനാവനാണ്‌ ഈ ആശയം തുടങ്ങി വച്ചത്‌.. വാഴക്കോടനും ഒപ്പമുണ്ട്‌.. ഇനി ഇവരാരും സഹകരിച്ചില്ലെങ്കിലും ഞാനത്‌ ചെയ്തിരിക്കും. എന്നെ പരിഹസിക്കുകവഴി എല്ലാവർക്കും സമാധാനമുണ്ടാകട്ടെ..

SUNIL V S സുനിൽ വി എസ്‌ said...

പല്ലശ്ശനയുടെ മറുപടി നന്നായി.
എനിക്കു പറയാനുള്ളതും
പറഞ്ഞു വന്നതും ബ്ലോഗുകളിലെ
പുതുകവിതകളിലെ ചവറുകളെക്കുറിച്ചും
കവികളെക്കുറിച്ചുമാണെന്ന്‌ താങ്കളും വിസ്മരിക്കുന്നു. അയ്യപ്പനേയോ, കെ.ജി. യേയോ ഒന്നും ഞാൻ പരാമർശിച്ചുമില്ല.
ചുള്ളിക്കാടും, പല്ലശ്ശനയും പറഞ്ഞ ഒരു കാര്യത്തിൽ എനിക്കു വിയോജിപ്പുണ്ട്‌. ഇവിടെ ബ്ലോഗിലെ വായനക്കാർ കവിയുടെ തന്നെ
ആശ്രിതവൽസരും,സ്തുതിപാഠകരുമാകുമ്പോൾ അത്തരക്കാരുടെ കമന്റുകൾ
എങ്ങനെ നല്ല വായനക്കാരന്റെ അഭിപ്രായമായി പരിഗണിക്കപ്പെടും..?
യഥാർത്ഥവായനക്കാർ
മിക്കവാറും മോശം കവിതയ്ക്ക്‌ കമന്റിടുകയോ, പ്രതികരിക്കുകയോ ചെയ്യുന്നേയില്ല...

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്‍ "ഉത്തരാധുനിക കവികളോട്‌..."എന്ന സുനിലിന്റെ ഈ പോസ്റ്റിനെക്കുറിച്ച് ഒരു കൈനോക്കി ഫലം പറയുന്ന പോസ്റ്റിട്ടിരിക്കുന്നു. അതിന്റ് ലിങ്ക് ഇവിടെ നല്‍കുന്നു. വിഷമമുണ്ടെങ്കില്‍ മായ്ച്ചു കളയം,മുഷിയില്ല.“100%കവികളുടെ ബൂലോകം!”

SUNIL V S സുനിൽ വി എസ്‌ said...

വിഷമമില്ലന്നേ..
അതവിടെ കിടക്കട്ടെ..
ചിലപ്പോൾ ഈ ലിങ്ക്‌
കൊണ്ട്‌ ആർക്കെങ്കിലും
ഗുണമുണ്ടായാലോ..!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കവിത എന്താണെന്ന് പഠിച്ചിട്ടില്ല. പഠിക്കാനോ അങ്ങനെയുള്ള ആളുകളുമായി ഇടപഴകി കൂടുതല്‍ അറിയാനോ കഴിഞ്ഞിട്ടും ഇല്ല. എങ്കിലും കവിത എന്ന ലേബലില്‍ ബ്ലോഗില്‍ പോസ്റ്റ് ഇടാറുള്ളത് കൊണ്ടാണ് ഇവിടെ അഭിപ്രായം പറയാമെന്ന് കരുതിയത്. ഒരു കവിയാണെന്ന അവകാശവാദവും ഇല്ലെന്ന് ആദ്യമെ പറയട്ടെ.

ഇന്ന അളവിലും തൂക്കത്തിലും ആയാലേ ഇന്നതൊക്കെ ആവൂ എന്നുണ്ടോ? ബ്ലോഗിലെ കവിതകള്‍ക്ക് നല്ലത് ഗംഭീരം എന്ന കമന്റുകള്‍ വരുന്നു എന്ന് കരുതി അതൊക്കെ ഗംഭീരകവിതകള്‍ ആണെന്നൊന്നും ധരിക്കാറില്ല. നല്ല രീതിയിലുള്ള വിമര്‍ശനങ്ങളോ നിരുപണങ്ങളോ ബ്ലോഗില്‍ ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്. ഒരു പക്ഷെ കവിതയെ വിലയിരുത്താന്‍ കഴിവുള്ള ആളുകള്‍ അത് ചെയ്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ കുറവുകള്‍ നികത്തി നല്ല കവിതകള്‍ എഴുതാന്‍ പലര്‍ക്കും സഹായകമായേനെ. എവിടെ ആയാലും പ്രശസ്തരായ കുറച്ച് പേരെ വായിക്കാനും അവരെ പ്രൊമോട്ട് ചെയ്യാനും മാത്രമെ ആളുകള്‍ കാണൂ. മാസികകളിലും മറ്റും അത് തന്നെയല്ലെ കാണുന്നത്? ബ്ലോഗ് അതെഴുതുന്നവന്റെ സ്വാതന്ത്ര്യമാണ്. നല്ലതെന്ന് തോന്നുന്നവ വായിക്കാം. അല്ലാത്തവ വിട്ട് കളയാം. ബ്ലോഗില്‍ വരുന്നതിനേക്കാള്‍ ചവറുകള്‍ ആനുകാലികങ്ങളിലും വരുന്നില്ലെ?

പേരും പ്രശസ്തിയും ഇല്ലെങ്കില്‍ ഇത്തിരി പാടാണ്.അത് ബ്ലോഗിലായാലും. നല്ല കവിതകള്‍ക്ക് ഒരു കമന്റ് പോലും ഇല്ലാത്ത ബ്ലോഗുകള്‍ ഉണ്ട്. പേരുണ്ടെങ്കില്‍ എന്ത് ചവറായാലും പ്രസിദ്ധീകരിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യും.

വൃത്തത്തിലും ചതുരത്തിലുമൊക്കെയേ കവിതകള്‍ എഴുതാവൂ എങ്കില്‍ മറ്റ് ഭാഷകളിലൊക്കെ എങ്ങനെയാണാവോ? തൊണ്ടപൊട്ടി ഈണത്തില്‍ ചൊല്ലിയാലേ കവിതയാകൂ/കവിയാകൂ എന്നുണ്ടോ?

ശ്രീ ചുള്ളിക്കാടിന്റെ ഒരു പോസ്റ്റ് “എക്സ്ടാ” അത് ഒരു വാരികയില്‍ അച്ചടിച്ച് വന്നിരുന്നു. (മാതൃഭൂമിയിലാണോ അതോ കലാകുമുദിയിലാണോ എന്ന് ഓര്‍മ്മയില്ല) വേറെ വല്ലവരും ആണ് അതെഴുതിയതെങ്കില്‍ വാരികകള്‍ പ്രസിദ്ധീകരിക്കുമായിരുന്നോ? “കഥ“ എന്ന ലേബലില്‍ ആണ് ആ അനുഭവം ബ്ലോഗിലും വാരികയിലും വന്നത്. അപ്പോ കഥയെന്താണാവോ?

കവിതയെപ്പറ്റി അറിവുള്ളവര്‍ ഒന്ന് പറഞ്ഞാല്‍ നന്നായിരുന്നു, ഈ കാലത്ത് എങ്ങനെയാണ് കവിതകള്‍ എഴുതേണ്ടതെന്ന്. വൃത്തത്തില്‍ താളത്തില്‍ തൊണ്ട പൊട്ടുമാറുച്ചത്തിലീണത്തില്‍ ചൊല്ലേണ്ടതാണോ അതോ മറ്റെന്തെങ്കിലും ആണോയെന്ന്. അറിയപ്പെടുന്ന കവി എന്ന നിലക്ക് ഒരു വിമര്‍ശനം ഉന്നയിച്ച് പോകാതെ പുതുതായി എഴുതുന്നവരെ വായിച്ച് അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ശ്രീ ചുള്ളിക്കാടിന് കഴിയണമായിരുന്നു.

എന്ത് അല്ല എന്ന് പറയുമ്പോള്‍ എന്ത് ആണ് എന്ന് പറയാനും കഴിയണം.

കവിതവായിക്കപ്പെടണമെങ്കില്‍ ഒന്നുകില്‍ അപകടത്തില്‍ മരിക്കണം അല്ലെങ്കില്‍ ആത്മഹത്യ ചെയ്യണം എന്ന അവസ്ഥ ഉണ്ടാവുന്നത് പരിതാപകരം തന്നെയാണ്.

SUNIL V S സുനിൽ വി എസ്‌ said...

നല്ല മറുപടി രാമചന്ദ്രൻ..
ഇതൊരു ഗൗരവപൂർണ്ണമായ ചർച്ച തന്നെ..
അവസാനത്തെ വരികളിൽ
ഒരു സത്യമുണ്ട്‌..

സാല്‍ജോҐsaljo said...

കുറഞ്ഞ വാക്കിൽ, അതിലിരട്ടി അർത്ഥവ്യാപ്തിയും, എഴുത്തുകാരന്റെ ചിന്തയും പദഭംഗിയോടെ സം‌യോജിപ്പിക്കലാണു (ഉത്തരാധുനിക)കവിത.

ഫോട്ടോഗ്രഫി വ്യാപകമല്ലാതിരുന്ന കാലത്ത് റിയലിസ്റ്റിക് ആർട്ടിന്റെ പ്രാധ്യാന്യം വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ ആർട്ടിസ്റ്റുകൾ (ബ്ലോഗർ ചിത്രകാരാ, നിങ്ങൾ ഈ പേരിട്ടത് ഒരു 'നാമ'ത്തോടു ചെയ്ത ക്രൂരതയാണു!) ശ്രദ്ധനേടി. അതുകൊണ്ടുതന്നെ അർഥവ്യാപ്തിയേക്കാൾ കരവിരുത് പ്രകടിപ്പിക്കുന്ന പെയിന്റിംഗുകൾ പ്രശസ്തി നേടി. പിൽക്കാലത്ത് ഫോട്ടോഗ്രഫിയും ഫോട്ടോറിയലിസവും ശക്തമായി, അതോടെ റിയലിസ്റ്റിക് പെയിന്റിംഗുകളുടെ പ്രാധാന്യം അല്പം കുറഞ്ഞു, ആസ്വാദനഭംഗിയുള്ള ഒരു ചിത്രം ബ്റോമെഇഡിൽ പതിപ്പിക്കാമെന്നായി. അതേ രീതിയിൽ തന്നെ ഗാനങ്ങൾക്ക് പ്രാധാന്യം ഇല്ലാതിരുന്ന, കീർത്തനങ്ങളും, സ്തുതികളും, ശ്ലോകങ്ങളും മാത്രം ഉണ്ടായിരുന്ന കാലം, (അന്ന് ക്രിസ്തീയ ഭക്തിഗാനങ്ങൾ ഉണ്ടാകാമായിരുന്നെങ്കിൽ 'പുത്തൻപാന' ഉണ്ടാവില്ലായിരുന്നു) മലയാളേതര ഭാഷയുടെ ആവിർഭാവം കേരളത്തിൽ സജീവമായിരുന്ന സമയത്ത് വൃത്തവും അലങ്കാരവും ചിട്ടപ്പെടുത്തി കവിതകൾ ഉണ്ടാക്കിപ്പോന്നു. പക്ഷേ പിന്നീട് ആ കാലഘട്ടത്തിലെ കവിതകളുടെ പ്രാധാന്യം സിനിമകൾക്ക് വഴിമാറിക്കൊടുത്തു. മലയാള-സംസ്‌കൃത വാക്കുകൾ സാധാരണക്കാരിലും, താഴേത്തട്ടുകാരിലും എത്താതിരുന്നതും, സിനിമാ ഗാനങ്ങൾക്കുള്ള പ്രാധാന്യം വർദ്ധിപ്പിച്ചു. കവിതകളെ സ്നേഹിക്കുന്നവരുടെ എണ്ണത്തിൽ വലിയതോതിൽ കുറവുണ്ടായി. ഇടപ്പള്ളിക്കവികളുടെ, കുമാരനാശാനന്റെ തുടങ്ങി സജീവധാരയിൽ പേരെടുത്ത് നിലകൊണ്ടവരുടെ അകാലത്തിലെ മരണം ഇവയൊക്കെ പരോക്ഷമായെങ്കിലും (പുരാതന)കവിതയെ ബാധിച്ചു എന്നുവേണം കരുതാൻ. പിന്നെയാണ ഉത്തരാധുനിക കവിതയുടെ വരവ്. പ്രാസഭംഗിയിൽ മാത്രം അവലംബിതമായി, വൃത്തത്തെ ഉപേക്ഷിച്ചും, പിന്നീട് പ്രാസം പോലും ഒഴിവാക്കിയും, അപൂർണ്ണമെന്ന് തോന്നിപ്പിക്കുമെങ്കിലും വായിക്കുന്തോറും ആന്തരാർത്ഥങ്ങൾ തെളിഞ്ഞു വരികയും ചെയ്യുന്ന കവിതകൾ വന്നു. ഈ കാലഘട്ടത്തിലേയ്ക്ക് വന്നപ്പോൾ പ്രാസം, ഭംഗി, എന്നിവ പാടേ മാറി ആശയത്തിൽ മാത്രമൊതുങ്ങി കവിത. സം‌വേദന ശെഇലികൊണ്ടും, വ്യാപ്തികൊണ്ടും ആസ്വാദകരെ സൃഷ്ടിക്കുകകൂടി ചെയ്തപ്പോൾ ഉത്തരാധുനികമെന്ന് ഓമനപ്പേരിട്ട ഈ കവിതാവിഭാഗം, പക്ഷേ പുരാതന കവിതയെ പാടേ മറന്നില്ല. അതുകൊണ്ടുതന്നെയാണു നല്ല കവികളാരെന്ന ചോദ്യത്തിനു ആശാനും, വള്ളത്തോളും, ഇടശ്ശേരിയും,........ ചുള്ളിക്കാടും, കല്പറ്റയും, റഫീക്ക് അഹമ്മദും, രൂപേഷും അടങ്ങുന്നവരുടെ പേരുകളുമായി നീണ്ട നിര ആരംഭിക്കുന്നത്. കവിതയിൽ ഈ മാറ്റം പ്രകടമായെങ്കിലും പ്രാസഭംഗിയോടെ ചൊല്ലാവുന്ന കവിതകളെ എന്നും ആളുകൾ സ്നേഹിക്കുന്നു. ആശയസപുഷ്ടമായി കവിതകൾ പ്രാസത്തിലെഴുതാമെങ്കിൽ (കടുകട്ടി വാക്കുകളുമായല്ല) ആസ്വാദകർ ഇന്നുമുണ്ട്.

ബ്ലോഗിൽ എത്തുന്നവർ പോസ്റ്റുകൾ ഇടാൻവേണ്ടി എഴുതുന്ന ഒരു സ്ഥിതിവിശേഷം ഉണ്ട്. എന്തെങ്കിലും എഴുതണമെന്ന ആഗ്രഹം തന്നെയാണു ഇതിനു കാരണം. ആരുടെയും കലയോ ആസ്വാദനമോ ആരുടെയും ചങ്ങലക്കെട്ടുകളിലല്ല. അത് സ്വതന്ത്രമാൺ, ആകാശം പോലെ പരന്നതും, ബ്ലോഗ് പോലുള്ള സാധ്യതകൾ ഉള്ളപ്പോൾ മനസിനെ അവർ പകർത്തട്ടെ. വായനയ്ക്കോ എഴുത്തിനോ ഒരു ചട്ടക്കൂടിന്റെ ആവശ്യമില്ല. ഇഷ്ടപ്പെടുന്നവൻ ആസ്വദിക്കട്ടെ. നല്ല കവിതകൾ നല്ല ക്രാഫ്റ്റ് ആവശ്യപ്പെടുന്നു. തിരുത്തലും, നല്ലതല്ലെന്നു തോന്നുന്ന പക്ഷം ഉദ്ദ്യമം തന്നെ ഒഴിവാക്കലും ആവശ്യമായി വരുന്ന ക്രാഫ്റ്റ്. വർദ്ധിച്ച പദസഞ്ചയം, വായന എന്നിവ ആവശ്യമാണു ഇതിനു.

പറഞ്ഞു തീർന്നില്ല സമയം തീർന്നു :)

ഓഫ് ടോപ്പിക്: ബെഇബിളിലെ സങ്കീർത്തനം മുഴുവൻ ചുള്ളിക്കാടിനു കാണാപ്പാഠമാണെന്ന് ജോൺപോളിന്റെ പുസ്തകത്തിൽ. വായനയുടെയും ഹൃദിസ്ഥമാക്കുന്നതിന്റെയും അനുഭവം ശ്രീ. ചുള്ളിക്കാട് ഒന്നു വിവരിക്കുമോ?

SUNIL V S സുനിൽ വി എസ്‌ said...

സാൽജോ..
വളരെ സത്യസന്ധമായ
അവലോകനം...കുറെക്കൂടി
വിസ്തൃതമാണ്‌ നിങ്ങളുടെ
വിചാരങ്ങൾ.. കവിതയെന്തെന്ന്‌
ചുരുങ്ങിയ വാക്കുകളിൽ
സൂചിപ്പിക്കാൻ കഴിഞ്ഞതുപോലും
ഭാഗ്യം...നന്ദി, ഇവിടെ
വന്നതിന്‌, ഈ മറുകുറിപ്പിന്‌..

കാവാലം ജയകൃഷ്ണന്‍ said...

ആര്‍ക്കും, എപ്പോള്‍ വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും പ്രത്യേകിച്ചൊരു ഭാവനയുടെയോ പദഭംഗിയുടെയോ വൃത്ത-അലങ്കാര-വ്യാകരണങ്ങളുടെയോ ചട്ടക്കൂടുകളില്ലാതെ എഴുതാന്‍ (അതു ചിന്തയാവട്ടെ, ശാസ്ത്രമാവട്ടെ, തത്വമാവട്ടെ എന്തു തന്നെ വേണമെങ്കിലും ആവട്ടെ) കഴിയുന്നതാണോ ഉത്തരാധുനിക കവിത?!!. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാവാം ചിന്തകന്മാര്‍ കാവ്യഭാഷ അനുശീലിക്കാത്തത്? ഇന്നും ഇന്നലെയും ചിന്തകളും, തത്വങ്ങളുമെല്ലാം അതിന്‍റേതായ ഭാഷയും, കാവ്യം കാവ്യത്തിന്‍റെ ഭാഷയും പിന്‍‍തുടരുന്നത് എന്തുകൊണ്ടാണ്?

അതുമല്ല ക്വാണ്ടം തിയറിയും, ആര്‍ക്കമിഡീസ് തത്വവുമെല്ലാം കവിതാരൂപത്തില്‍ (വരി മുറിച്ച്) എഴുതി വച്ചാല്‍ അതു കവിതയാകുമോ? അതിനെ അത്യുത്തരാധുനികന്‍ എന്ന് അംഗീകരിക്കാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍ ഞാനുമെഴുതാം ഒരെണ്ണം. റാസ്റ്റര്‍ ഗ്രാഫിക്സിന്‍റെ തിയറി !

SUNIL V S സുനിൽ വി എസ്‌ said...

ഹ ഹ ജയകൃഷ്ണാ..
നിന്റെ ഈ കുഞ്ഞു കുറിപ്പും
കവിതയെന്തെന്ന്‌ വിസ്തരിക്കുന്നു.
എനിക്കു തോന്നുന്ന ഒരു കാര്യം
കവിതയെന്തെന്ന നിയതമായ
ഒരു നിർവ്വചനത്തിലുപരി
ഓരോ കവികൾക്കും കവിതയെന്തെന്ന്‌
അവരുടേതായ വീക്ഷണവും
സങ്കൽപ്പവുമുണ്ടെന്നാണ്‌.
മുകളിൽ കാണുന്ന ഓരോ കമന്റിലും ഓരോ
ശരികളുണ്ട്‌, ഒപ്പം അസത്യങ്ങളും..
ഇവയെ വേർതിരിച്ചെടുക്കുക
പ്രയാസകരവും...എന്താണ്‌ കവിത എന്ന പൊതു തത്വത്തെ മറികടന്ന്‌, ഇങ്ങനെ ഇങ്ങനെയൊക്കെയാണ്‌ കവിതയെന്ന്‌ ഓരോ കവിയും മാറ്റിയെഴുതുന്നു. ജയകൃഷ്ണന്റെ
ചില ചിന്തകളോട്‌ ഞാനും യോജിക്കുന്നു.

SUNIL V S സുനിൽ വി എസ്‌ said...

കവിതയെഴുതാൻ ആഗ്രഹിക്കുന്ന എല്ലാവരും അവർക്കു തോന്നിയപോലെ എഴുതിക്കോട്ടെ. നിരൂപകർ അവർക്കിഷ്ടമുള്ളവരെ മഹാകവികളായി വാഴ്ത്തിക്കോട്ടെ. അതുകൊണ്ടൊന്നും കവിതയ്ക്ക് യാതൊന്നും സംഭവിക്കില്ല.കാരണം, വായനക്കാർ അവരുടെ ഉള്ളിൽത്തട്ടുന്ന കവിതകളെ മാത്രമേ അംഗീകരിക്കൂ.വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കാത്ത എല്ലാ കവിതകളും സ്വയം വിസ്മൃതമായിക്കൊള്ളും.

ചുള്ളിക്കാടിന്റെ
ഈ വരികൾ തന്നെയാണ്‌
കൂടുതൽ ശരി..

കാവാലം ജയകൃഷ്ണന്‍ said...

ഇവിടെ കവിത എന്ത്, എങ്ങനെ എന്നതിനുമപ്പുറം വില്ലനാകുന്നത് എഴുത്തുകാരുടെ താന്‍ പോരിമയാണ്. എല്ലാവരും നല്ലതെന്നും, ഉത്തമമെന്നും കരുതിത്തന്നെയാവണം വരികള്‍ കുറിക്കുന്നത്. അല്ലാതെ ആരും ‘ഇന്നൊരു ചീത്തക്കവിതയെഴുതിക്കളയാം
‘ എന്നു തീരുമാനിച്ചിരുന്നു പൊട്ടക്കവിത എഴുതില്ലല്ലോ. എന്നാല്‍ കുഴപ്പം തുടങ്ങുന്നത് അതു വിമര്‍ശിക്കപ്പെടുമ്പോഴാണ്. കവികള്‍, അല്ലെങ്കില്‍ ബ്ലോഗുകവികളില്‍ ചിലര്‍ മാത്രമെങ്കിലും ആരോഗ്യകരമായ വിമര്‍ശനങ്ങളേപ്പോലും സ്വാഗതം ചെയ്യാന്‍ മടികാണിക്കുന്നവരാണ്. ഇനിയതുമല്ല വിമര്‍ശിക്കാനും ബ്ലോഗേഴ്സിനു മടി തന്നെ. എന്നാല്‍ പരസ്പരം ആരോഗ്യകരങ്ങളായ വിമര്‍ശനം ഉണ്ടാകുന്നത് എഴുത്തുകാരനെ പക്വതപ്പെടുത്തുകയേ ഉള്ളൂ എന്ന് എന്തുകൊണ്ടോ പലരും ഉള്‍ക്കൊള്ളുന്നില്ല. എന്‍റെ ബ്ലോഗില്‍ ക്രിയാത്മകവും, ആത്മാര്‍ത്ഥവും, സത്യസന്ധവുമായ ഒരു വിമര്‍ശനമോ തിരുത്തലോ നടത്തിയിട്ടുള്ളത് സന്തോഷ് പല്ലശ്ശനയാണ്. എന്നാല്‍ പലരും ബ്ലോഗുകളില്‍ അതു നടത്താത്തത് ഒരുപക്ഷേ നമുക്കിടയില്‍ -പുസ്തകങ്ങളില്‍ സാദ്ധ്യമാകാത്ത- നേരിട്ടുള്ള സം‌വാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഒരു വ്യക്തിബന്ധം ഉണ്ടെന്നതാവാം. എന്നാല്‍ വിമര്‍ശനമെന്നത് ഒരിക്കലും ശത്രുതാപരമായ അവഹേളനമല്ലല്ലോ. എന്തുകൊണ്ടാണ് ചിലരെങ്കിലും ചിന്തിച്ചു പോകുന്നത്. ഇനി അഥവാ വിമര്‍ശിക്കപ്പെട്ടാലോ, ആളെക്കൂട്ടി തിരിച്ച് തെറി വിളിക്കുക, അനോണികളെക്കൊണ്ട് തിരുവാതിര കളിപ്പിക്കുക
. സൃഷ്ടി വിമര്‍ശിക്കപ്പെടുമ്പോള്‍ അതിന്‍റെ മൂല്യം കൂടുകയോ, അതല്ല ഇനിവരുന്ന സൃഷ്ടികളെ മികവുറ്റതാക്കാനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞു വരികയോ ആണ് ചെയ്യുന്നതെന്നു തിരിച്ചറിയാതെ അത് വ്യക്തിക്ക് ഏല്‍ക്കുന്ന എന്തോ മഹാ അപമാനമാണെന്ന് കരുതുന്നവരെ എന്തു ചെയ്യാന്‍? അസ്ഥാനത്തുള്ള കയ്യടി വളര്‍ത്തുകയല്ല തളര്‍ത്തുകയേ ചെയ്യൂ. ബ്ലോഗുകവികളില്‍ നല്ല ഭാവനാവിലാസവും പദസമ്പത്തുമുള്ള ചിലരെങ്കിലും വഴിപിഴച്ചു പോയതിന്‍റെ പ്രധാന കാരണം എന്തൊ പൊട്ടത്തരത്തിനും കിട്ടിയ കയ്യടികളാണെന്ന് വേദനയോടെ ഓര്‍ക്കാം. കവിതകളെ വിമര്‍ശനങ്ങള്‍ക്കു വിട്ടു കൊടുക്കുക. കഴിയുമെങ്കില്‍ ശത്രുക്കളെക്കൊണ്ട് വിമര്‍ശിപ്പിക്കുക. അപ്പൊഴേ അക്ഷരങ്ങള്‍ തലനാരിഴ കീറി അത് സംശുദ്ധമായി അത് തെളിഞ്ഞു വരികയുള്ളൂ.


(ഏതെങ്കിലും അനോണി
വന്ന് ‘ആരു വിമര്‍ശിച്ചിട്ടാ എഴുത്തച്ഛന്‍റെ ഭാഷ തെളിഞ്ഞതെന്ന്’ ചോദിക്കും എന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

രാമചന്ദ്രൻ വെട്ടിക്കാടിന് :

ഞാൻ ചെറുപ്പത്തിൽ എന്റെ ഭാഷയിലെ വലിയ കവികളുടെ കവിതകൾ വായിച്ചു. ഉള്ളിൽത്തട്ടിയ കാവ്യഭാഗങ്ങൾ ഹൃദിസ്ഥമാക്കി. അപ്പോൾ എനിക്കും കവിതയെഴുതണമെന്നു തോന്നി.എനിക്കു തോന്നിയപോലെ ഞാൻ എഴുതി. ഒരാളുടെയും ഉപദേശം ഞാൻ അനുസരിച്ചിട്ടില്ല.ഇതാണ് എന്റെ രചനാനുഭവം. കൂടുതലൊന്നും എനിക്കറിയില്ല.സ്വന്തം കവിതകളെക്കുറിച്ച് യാതൊരവകാശവാദങ്ങളും എനിക്കില്ല. അതുകൊണ്ട് പുതിയ കവികൾക്ക് എന്തെങ്കിലും ഉപദേശം നൽകാൻ ഞാൻ പ്രാപ്തനല്ല.ഒരു കവി അയാൾക്കു തോന്നിയപോലെ എഴുതണം എന്നാണ് എന്റെ അഭിപ്രായം.വായനക്കാരൻ അവനു തോന്നിയതു വായിക്കും.അതാണല്ലൊ ജനാധിപത്യം.

(കവിതകളെ വായിക്കാതെ നിശ്ശ്ബ്ദമായി ഒഴിവാക്കലാണ് വായനക്കാരുടെ വിമർശനരീതി)

സാൽജോവിന് :
അതിൽ ഒരു രഹസ്യവുമില്ല സാൽജോ.ചെറുപ്പത്തിൽ നമുക്കു നല്ല താല്പര്യമുള്ള ഒരു കാര്യം ആവർത്തിച്ചു വായിക്കുകയും അതിനെപ്പറ്റി ചിന്തിക്കുകയും ചെയ്താൽ അത് ഓർമ്മയിൽ തങ്ങിനിൽക്കും.ഹൃദിസ്ഥമായ പലതും പ്രായം കൂടുമ്പോൾ മറന്നുപോകുന്നു എന്നാണ് എന്റെ അനുഭവം.ഇപ്പോൾ എന്റെ ഓർമ്മശക്തി വളരെ കുറഞ്ഞു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

രാമചന്ദ്രൻ പറഞ്ഞതു ശരിയാണ്. പേരും പ്രശസ്തിയും ഉള്ളവർ എന്തെഴുതിയാലും മാധ്യമങ്ങൾ പ്രസിദ്ധീകരിക്കും.
പക്ഷെ, ഈ പേരും പ്രശസ്തിയും ചുമ്മാതെ ഉണ്ടാകില്ല.വായനക്കാരുടെ അംഗീകാരംകൂടി വേണം.

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ശ്രീ ചുള്ളിക്കാട് പറഞ്ഞതും ശരിയാണ്. പേരും പ്രശസ്തിയും വായനക്കാര്‍ തരുന്നതാണ്. പ്രശസ്തരാണ് എഴുതുന്നത് എന്നു വെച്ച് എന്ത് ചവറുകളും കാശ് കൊടുത്ത് പുസ്തകം വാങ്ങുന്ന വായനക്കാരനേക്കൊണ്ട് വായിപ്പിക്കണമെന്ന് പത്രാധിപര്‍ക്ക് നിര്‍ബന്ധമുണ്ടോ?
ബ്ലോഗില്‍ അങ്ങനെയല്ല. ആരും നിര്‍ബന്ധിച്ച് വായിപ്പിക്കുന്നില്ല.

പ്രശസ്തരുടെ രചനകള്‍ വേണ്ട എന്നല്ല. നല്ല എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ആരും ഇല്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. സ്വാധീനമുള്ളവര്‍ ഉണ്ടെങ്കില്‍ വാരികകളിലൊക്കെ അച്ചടിച്ചുവരും
ഇല്ലാത്ത നല്ല എഴുത്തുകാര്‍ ആത്മഹത്യ ചെയ്യുമ്പോഴോ അപകടത്തില്‍ മരിച്ചതിനു ശേഷമോ വായിച്ച് ഗംഭീരം എന്ന് പറയും. ചര്‍ച്ച നടത്തും ആഘോഷിക്കും.ഈയടുത്ത് കണ്ട ഒരു അനുഭവം കൂടി വെച്ച് പറഞ്ഞതാണ്.

കാപ്പിലാന്‍ said...

പണിക്കരെ , ഈ ഗവിക്കൊരു സംശം . താഴെയുള്ളത് ഒരു കവിതയല്ലേ , അതോ പണിക്കര് കവികളെ ആക്കിയതാണോ ? എനിക്ക് കവിതയെ ക്കുറിച്ച് ഒന്നും അറിയില്ല . എങ്കിലും ഞാനീ കരയില്‍ കാവല് നില്‍ക്കാം . തീരുമാനം അറിയാമല്ലോ .

"ചുള്ളിക്കാടിന്റെ
അർത്ഥഗർഭമായ
2 മറുപടികളും
ഈ കുറിപ്പിന്റെ പ്രസക്തി
വ്യക്തമാക്കുന്നു.
സന്തോഷ്‌
നീർവിളാകൻ
സേതു
ക്രിഷ്‌
നിരൂപകൻ
ഹാരിസ്‌
നിങ്ങളുടെ
മറുപടികൾ
ഞാനടക്കമുള്ള
ഓരോ ഉത്തരാധുനിക
കവികളും
ഓർത്തുവയ്ക്കേണ്ടതുണ്ട്‌..
ഹാരിസിന്റെ രോഷം ഞാൻ
മനസ്സിലാക്കുന്നു.
മറുപടി ഒരു
പുഞ്ചിരി മാത്രം!"

Unknown said...
This comment has been removed by the author.
ശിവ || Shiva said...

ഞാന്‍ സത്യത്തില്‍ രണ്ടു രീതിയിലും പയറ്റാന്‍ പഠിയ്ക്കുന്ന(ശിശു) ഒരാള്‍ ആണ് .മുകളില്‍ ഒരു സുഹൃത്ത്‌ പറഞ്ഞപോലെ ഗദ്യ കവിതകളെ മിനിക്കഥകള്‍/ചിന്തകള്‍ എന്ന് തന്നെയാണ് ഞാന്‍ സാധാരണ വിശേഷിപ്പിയ്ക്കാറുള്ളത് .അനാവശ്യമായി വരി മുറിചെഴുതിയ മിനിക്കഥകള്‍ . കാരണം അതിനു താളംഉണ്ടെങ്കില്‍ വര്‍ത്തമാന പത്രം എടുത്തു വച്ച് അതെ താളത്തില്‍ വായിയ്ക്കാം. പദ്യം എഴുതി തെളിഞ്ഞവര്‍ ഉത്തരാധുനികതയുടെ ഉള്‍വിളിയില്‍ ഗദ്യ കവിത എഴുതുന്നത്‌ അംഗീകരിയ്ക്കാം. ഉദാ::ബാലചന്ദ്രന്‍മാഷിനെപ്പോലെയുള്ളവര്‍.
നമ്മള്‍ ഒരു കാര്യം ശ്രദ്ധിയ്ക്കണം .എല്ലകലാരൂപതിലും മാറ്റം വന്നിട്ടുണ്ട് .പക്ഷെ സിനിമ ,ഗാനം ഇവയില്‍ എല്ലാം തന്നെ നമ്മള്‍ പഴയതിനെ ഇഷ്ടപ്പെടുന്നു .കവിത വരുമ്പോള്‍ മാത്രം ഈ ഉദാരത കാണിക്കാതതെന്തേ..?..ഇന്നത്തെ കവിതകള്‍ എല്ലാര്ക്കും എഴുതാം .പേനയും പേപറും മതി. കവിത വൃത്ത നിബദ്ധമാകണം എന്ന് പറയുന്നില്ല .കാരണം അതിനുള്ള കഴിവ് ഇന്ന് എത്ര പേര്‍ക്കുണ്ട്. എന്നാല്‍ ശ്രീ.സുനില്‍ പണിയ്ക്കര്‍ പറഞ്ഞപോലെ വല്ലപ്പോഴും താളം ഒപ്പിച്ചും എഴുതി ചൊല്ലി നോക്കണം. അപ്പോള്‍ മനസിലാകും കവിത എന്താണെന്നു. നമ്മള്‍ സാഹിത്യ ശാഖയെ പദ്യം ,ഗദ്യം എന്ന് പേരിട്ടു. വന്നു വന്നു ഗദ്യം മാത്രമായി .ഇതാണ് പരിതാപകരം .ഇല്ലെങ്കില്‍ ഗദ്യ കവിത എന്ന് പറയുന്ന വിഭാഗത്തിന് അല്‍പ്പം ഭൂമി പതിച്ചു കൊടുക്കണം .അതായതു വേറൊരു സാഹിത്യ വിഭാഗമാക്കി .
ആംഗലേയ കവികള്‍ അവിടെ താളം ഒപ്പിച്ചു എഴുതുന്ന കവിതകള്‍ പോലും ഇവിടത്തെ 'ദാര്‍ശനികര്‍' തര്‍ജ്ജമ ചെയ്തു ശുദ്ധ ഗദ്യം ആകി വയ്ക്കുന്നു.
വ്യക്തിപരമായി ഞാന്‍ പദ്യത്തിലും ഗദ്യത്തിലും എഴുതാന്‍ ശ്രമിയ്ക്കുന്ന ഒരാള്‍ .വൃത്തം അഭ്യസിക്കുന്നു. ആരു കുറ്റം പറഞ്ഞാലും പ്രശ്നം ഇല്ല. കാരണം ഇവിടെ ബ്ലോഗില്‍ അഞ്ഞൂറും അറുന്നൂരും കാമാന്റ്റ്‌ അല്ല ലക്‌ഷ്യം .എന്റെ തൃപ്തി...അത് മാത്രം.... കവിത നന്നേ ശീലിച്ചവരുടെ അഭിപ്രായം.അത് തന്നെ ധാരാളം.

ശിവ || Shiva said...

കുറച്ചു ദിവസം മുന്‍പ് ബഹുമാനപ്പെട്ട മധുസൂദനന്‍ മാഷിന്റെ അഭിമുഖം ദൂരദര്‍ശനില്‍ കണ്ടു..അന്ന് ശ്രീ .ബാലചന്ദ്രന്‍ മാഷ്‌ അദ്ദേഹവുമായി ഫോണില്‍ സംഭാഷണം നടത്തിയിരുന്നു. വളരെ മനോഹരമായ അഭിമുഖം .അതില്‍ അദ്ദേഹം പറഞ്ഞതാണ്‌..."ഇന്ന് എല്ലാര്ക്കും കവിയാകണം...പക്ഷെ നമ്മള്‍ നല്ല കവിത എഴുതാതെ താഴ്ന്നു പോകരുത്..പണ്ടുള്ളവരെക്കാള്‍ ഉയരാന്‍ ശ്രമിയ്ക്കണം. ...". ഇതാണ് സത്യം. ഇന്ന് ആര്‍ക്കും സമയം ഇല്ല . ഇന്‍സ്റ്റന്റ് കവിതകള്‍ ആണ് ചെയുന്നത്. എനിയ്ക്ക് ഇന്നിന്റെ ഗദ്യോപാസകരോട് ഒന്നേ ചോദിയ്ക്കാനുള്ളൂ...അപ്പോള്‍ പദ്യം എന്താണെന്നു...?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വൃത്തം എന്നത് ശബ്ദത്തിന്റെ ക്രമം ആണ്.നീണ്ടതും(ഗുരു) കുറിയതും(ലഘു) ആയ ശബ്ദങ്ങളുടെ വിന്യാ‍സക്രമം.അതൊരു സങ്കേതമാണ്.ഗദ്യത്തിനും പദ്യത്തിനും പൊതുവായ ക്രമമാണു ഭാഷയുടെ വ്യാകരണം.പദ്യത്തിനാകട്ടെ, വ്യാകരണത്തിനുള്ളിൽ മറ്റൊരു ക്രമവുംകൂടി വരുന്നു. വൃത്തത്തിന്റെ ക്രമം. ശബ്ദത്തിന്റെയും വാക്കുകളുടെയും ബിംബങ്ങളുടെയും ഭാവത്തിന്റെയും അനുഭവത്തിന്റെയും ആശയങ്ങളുടെയും ക്രമീകരണമാണു സൌന്ദര്യം സൃഷ്ടിക്കുന്നത്.

ഒരു കാര്യം ഗദ്യത്തിലും പദ്യത്തിലും പറയുമ്പോഴുള്ള വ്യത്യാസം എളുപ്പം മനസ്സിലാക്കാൻ ലളിതമായ ഒരു ഉദാഹരണം ഇതാ:

ഗദ്യം: ‘ എനിക്കു ഒന്നും വേണ്ട. എന്നെക്കുറിച്ചുള്ള ഒരു ഓർമ്മമാത്രം ആ മൃദു ചിത്തത്തിൽ മതി.’

ഇതേവാക്കുകൾ വൃത്തത്തിന്റെ ക്രമത്തിൽ:
‘ഒന്നുമെനിക്കുവേ,ണ്ടാമൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മ മാത്രം മതി.’ (ചങ്ങമ്പുഴ)

വൃത്തത്തിൽ കവിത മാത്രമല്ല, ശാസ്ത്രമടക്കം എന്തും എഴുതാം. ആയുർവേദഗ്രന്ഥങ്ങളും ജ്യോതിഷഗ്രന്ഥങ്ങളും തത്ത്വശാസ്ത്രഗ്രന്ഥങ്ങളുമെല്ലാം വൃത്തത്തിലെഴുതപ്പെട്ടിട്ടുണ്ട്.

വൃത്തത്തിൽ എഴുതാൻ അല്പം പ്രയാസമുണ്ട്.അതിന്റെ ക്രമം പരിശീലിക്കണം.ഉള്ളിൽ താളബോധം വേണം.ഗദ്യത്തിലാകുമ്പോൾ സംസാരിക്കാനറിയാവുന്ന ആർക്കും കവിതയെഴുതാം.എന്തും കവിതയാണെന്ന് അവകാശപ്പെടാം.ഒരു പ്രയാസവുമില്ലാതെ എളുപ്പം കവിയാവാം.

ഗദ്യമായാലും പദ്യമായാലും തന്റെ ഉള്ളിൽ കാവ്യാനുഭവം ഉണ്ടാക്കാത്ത രചനകളെ അപരിചിതരായ വായനക്കാർ അവഗണിച്ചുകളയും. കവിയുടെ പരിചയക്കാർ വ്യക്തിബന്ധത്തിന്റെ പേരിൽ ചിലപ്പോൾ നല്ലവാക്കു പറഞ്ഞെന്നുവരാം.പക്ഷെ അതു പോരല്ലൊ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

രാമചന്ദ്രന് : സ്വാധീനത്തിന്റെ പുറത്ത് മാദ്ധ്യമങ്ങളിൽ പലർക്കും അവസരങ്ങൾ ലഭിക്കുന്നു എന്നത് സത്യമാണ്. അർഹതയുള്ളവർ പലരും അവഗണിക്കപ്പെടുന്നു എന്നതും സത്യം.

എന്റെ അനുഭവം പറയാം.എന്റെ കവിതകൾ പ്രസിദ്ധീകരിക്കാൻ ആരുമില്ലാത്ത കാലം ഉണ്ടായിരുന്നു.അയച്ച കവിതകളെല്ലാം പത്രമാപ്പീസുകളിലെ ചവറ്റുകുട്ടയിൽ പോയി. അപ്പോഴാണ് കവിതയിൽ താല്പര്യമുള്ളവരെ കണ്ടെത്തി കവിതചൊല്ലിക്കേൾപ്പിക്കുക എന്ന വഴി ഞാൻ സ്വീകരിച്ചത്.എന്റെ കവിത കേട്ട മനുഷ്യർ ഇഷ്ടപ്പെടുകയും കവിതചൊല്ലാൻ എനിക്ക് അവസരങ്ങൾ നൽകുകയും ചെയ്തു.അങ്ങനെ പതുക്കെപ്പതുക്കെ കവിയരങ്ങുകളിലൂടെ എന്നെ ഒരു കവിയായി ജനങ്ങൾ അംഗീകരിക്കാൻ തുടങ്ങിയപ്പൊഴാണ് മാദ്ധ്യമങ്ങൾ എന്റെ കവിത പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്.

ഇന്ന് അനേകം മാദ്ധ്യമങ്ങളുണ്ട്. ബ്ലോഗുണ്ട്. ഇന്നൊരു കവിക്ക് വായനക്കാരിലെത്താൻ എന്നെപ്പോലെ പട്ടിണി കിടന്ന് അലഞ്ഞുതിരിയേണ്ട ഗതികേടില്ല.പരിശ്രമിച്ചാൽ എങ്ങനെയും കുറെ വായനക്കാരിലെത്താം. വായനക്കാർ തിരസ്കരിച്ചാൽ ഒന്നും ചെയ്യാനാവില്ലെന്നുമാത്രം.

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
saju john said...

പ്രിയപ്പെട്ട സുനില്‍,

ബ്ലോഗിലെ മോഡറേഷന്‍ ഒഴുവാക്കുക.

എല്ലാ അഭിപ്രായങ്ങാളും പ്രസിദ്ധികരിക്കുക,

SUNIL V S സുനിൽ വി എസ്‌ said...

ഹൊ ഗാപ്പിലാനേ
നിങ്ങളുടെ കണ്ടുപിടുത്തം
അപാരം...ശരിയാണ്‌,
ഈ കലിയുഗത്തിൽ
ഇതും കവിത തന്നെ..!
അതിനുതാഴെ കവിത
എന്ന സ്റ്റിക്കർ കൂടി
ഒട്ടിയ്ക്കണമെന്നുമാത്രം..,
അല്ലെങ്കിൽ ആളുകൾ
എന്തു വിചാരിക്കും..?
നല്ല പഴുത്ത തക്കാളി-അഞ്ചു കിലോ
കാർറ്റ്‌-ഒരു കിലോ
കാബേജ്‌- നാളത്തേയ്ക്ക്‌ കണക്കാക്കി
ഉപ്പ്‌-ആവശ്യത്തിന്‌
സവാള-രണ്ടുകിലോ
ഇഞ്ചി-കാൽക്കിലോ
പഞ്ചസാര-രണ്ടുകിലോ
കിസ്മിസ്‌-നൂറ്‌ ഗ്രാം
മുൾക്‌-അരക്കിലോ
അരി-ഏഴു കിലോ
എന്ന അടുക്കള കുറിപ്പിനുതാഴെ
ആരെങ്കിലും ചുമ്മാ ഒരു രസത്തിന്‌ കവിത എന്നു കൂടി
എഴുതി വച്ചാൽ അതും
മഹത്തരമായ കവിതയായി നിരൂപിച്ചേയ്ക്കും.

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
SUNIL V S സുനിൽ വി എസ്‌ said...

രാജേഷിന്റെ അപ്രിയ സത്യങ്ങൾ
അൽഭുതം കൊള്ളിക്കുന്നു.
ബാലൻ മാഷിന്റെ
വൃത്തത്തെക്കുറിച്ചുള്ള
ചെറുകുറിപ്പ്‌ പുതുകവികൾക്ക്‌
ഗുണകരമാകും.

SUNIL V S സുനിൽ വി എസ്‌ said...

നട്ടേ മോഡറേഷൻ
ഇട്ടിട്ടുണ്ടോ..?
അറിയില്ല..
ഊരും പേരും
ചങ്കൂറ്റവുമില്ലാത്ത
അനോണികളുടെ
മറുപടി ഇവിടെ വേണ്ട.
സ്വന്തം പേരിൽ
വന്ന്‌ മറുപടി
എഴുതുന്നതുതന്നെയാണ്‌
ആണത്തം.
മേൽവിലാസമുള്ള
ആർക്കും ഇവിടെ എഴുതാം.

നീര്‍വിളാകന്‍ said...

ബ്ലോഗിങ്ങിന്റെ മേഖലയില്‍
വന്നതിനു ശേഷം
ആദ്യമായി കാണുന്ന
അര്‍ത്ഥവത്തും,
ആരോഗ്യപരവുമായ
ഒരു സംവാദം....
തുടരട്ടെ...
സമയക്കുറവു മൂലം പങ്കെടുക്കാന്‍ സാധിക്കുന്നില്ല...
എങ്കിലും ശ്രദ്ധിക്കുന്നുണ്ട്...

(ഈ എഴുതിയതും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ആ‍ധുനിക കവിതയായി പരിഗണിക്കാം)

SUNIL V S സുനിൽ വി എസ്‌ said...

ഗദ്യ കവിതകളെ മോശമായി കാണുകയോ അതിൽ കവിതയില്ലെന്നോ പറയരുത്‌. കവിതയുടെ നിയമ വാക്യങ്ങളെ
കാറ്റിൽ പറത്തിയ നിഷേധിയാണ്‌ അയ്യപ്പൻ.
അയ്യപ്പന്റെ ഏറ്റവും വലിയ ആരാധകനാണ്‌ ഞാൻ. കുരീപ്പുഴ പദ്യരൂപത്തിലും
ഗദ്യരൂപത്തിലും കവിതകളെഴുതാറുണ്ട്‌....
ഗദ്യരൂപത്തിലും കവിതയുടെ
ആത്മാവ്‌ കാണാം. ഒന്നിയേയും പരിഹസിക്കുകയല്ല ഇവിടെ. വൃത്തത്തിന്റേയും, താളത്തിന്റേയും, പ്രാസത്തിന്റേയുമൊക്കെ
നിയത രേഖകൾ സ്വന്തം
കവിതയിൽ ഉപയോഗിച്ചില്ലെങ്കിലും
അവ എന്തെന്ന്‌ ഒരു കവി തീർച്ചയായും അറിഞ്ഞിരിക്കണം.

കാവാലം ജയകൃഷ്ണന്‍ said...

രാവിലെ വന്നപാടേ നോക്കിയത് ഈ പോസ്റ്റാണ്. ബ്ലോഗില്‍ ഇതുവരെ കാണാത്ത ഒരു നല്ല ചര്‍ച്ച.

ഉത്തരാധുനിക കവിതയെന്നാല്‍ എന്തെന്ന് ശരിയായ ഒരു ധാരണ ബ്ലോഗില്‍ കവിതയെഴുതുന്ന പലര്‍ക്കും ഇല്ലെന്നു തോന്നുന്നു. (എന്തായാലും എനിക്കില്ല). എന്നാല്‍ ഗദ്യമായി എഴുതിയാലേ ഉത്തരാധുനികമാവുകയുള്ളോ എന്നതാണെന്‍റെ സംശയം. അങ്ങനെയെങ്കില്‍,

ചക്രവാളത്തിനപ്പുറം ചൂടുകള്‍
ഞെട്ടി വന്നു പിറന്ന നക്ഷത്രമേ
നീയുണരുക വാനിലി,പ്പാരിന്‍റെ
ചോരയൂറുവാന്‍, നാഡി തുടിക്കുവാന്‍

എന്ന കവിത (കുരുക്ഷേത്രം) എങ്ങനെ ആധുനികമായി? ആ കവിത താളബദ്ധം തന്നെയാണല്ലോ? വാക്കുകള്‍ ചിന്തയെ ഉദ്ദീപിപ്പിക്കുന്നതും, അര്‍ത്ഥഗര്‍ഭവും, ഒരു സന്ദേശമോ, ചിന്തയോ, പ്രസ്താവനയോ, ആദര്‍ശമോ, തത്വമോ എന്തെങ്കിലും ഒന്ന് അനുവാചകനിലേക്ക് പകര്‍ന്നു കൊടുക്കുവാന്‍ കഴിവുള്ളതുമാവുന്ന എന്നാല്‍ ഈണത്തിലോ, താളത്തിലോ, വൃത്തത്തിലോ പോലുമോ നില്‍ക്കാത്ത ഒന്നിനെ ഒരു നല്ല സാഹിത്യം (അതിന്‍റെ പേരെന്താണാവോ?) എന്നല്ലാതെ കവിത എന്നു വിളിക്കുമ്പോള്‍ എന്തോ ഒരു കല്ലുകടി തോന്നുന്നുണ്ട്. പദ്യത്തിന്‍റെ സൌന്ദര്യം ഗദ്യത്തില്‍ നിന്നു കിട്ടുന്നില്ല എന്നതല്ല അതിന്‍റെ കാരണം. പക്ഷേ കവിത അതിലും വിശാലമാണ് എന്നൊരു തോന്നല്‍. സുഗതകുമാരിടീച്ചറിന്‍റെ കൃഷ്ണാ നീയെന്നെയറിയില്ല എന്ന കവിതയില്‍ വൃത്തഭംഗം ഉണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത് എന്നാല്‍ അതു കവിതയായി തന്നെ തോന്നുന്നില്ലേ?

എന്നാല്‍ ഞാന്‍ നടത്തി നോക്കിയ ചില പരീക്ഷണങ്ങള്‍ ചിരിക്കാന്‍ വക നല്‍കുന്നതായിരുന്നു. വൃത്തമേതെന്നറിയില്ലെങ്കിലും ഗണിച്ചാല്‍ വൃത്തം കിട്ടുന്ന ചില കവിതകള്‍ ബ്ലോഗിലിട്ടപ്പോള്‍ ഒരുത്തരും തിരിഞ്ഞു നോക്കിയില്ല. (കമന്‍റിന്‍റെ അടിസ്ഥാനത്തിലല്ല, ലോഗ് നോക്കുമ്പോള്‍ ഒരു ഒരു സെക്കന്‍റ്, മൂന്നു സെക്കന്‍റ് ഒക്കെ നിന്നിട്ട് വന്നവര്‍ ജീവനും കൊണ്ടോടി). പിന്നീടൊരെണ്ണം യാതൊരു തലയും വാലുമില്ലാതെ പടച്ചു വിട്ടു നോക്കി. ലോകത്തില്ലാത്ത അര്‍ത്ഥങ്ങളും ആസ്വാദനങ്ങളും!!! എന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞു കൂടാ. എന്താണ് കവിത എന്ന പേരില്‍ ലഭിക്കുന്ന ഒരു സൃഷ്ടിയെ ആസ്വദിക്കുന്നതിനോ വിലയിരുത്തുന്നതിനോ ഉള്ള മാനദണ്ഡം? എന്താണതിന്‍റെ ആസ്വാദനതലം? എന്താണ് ഒന്നിനെ കവിതയാക്കുന്നത്? കവിതയും, കഥയും തമ്മില്‍ വേര്‍തിരിക്കുന്ന ഘടകമെന്താണ്? ഗദ്യമായെഴുതുന്ന ഒന്ന് കവിതയാകുമെങ്കില്‍ ചങ്ങമ്പുഴയുടെ രമണനെ എന്തു കൊണ്ട്‌ കവിത എന്നു വിളിക്കാതെ, കഥ എന്ന് കഥ എന്നു മാത്രം വിളിക്കാന്‍ കഴിയുന്നില്ല?

ആത്മാവിന്‍റെ നിറഞ്ഞു തുളുമ്പലാണ് കവിതയെങ്കില്‍ അത് ചിലപ്പോള്‍ ശാസ്ത്രീയമായ ചട്ടക്കൂടുകളെ ഭേദിച്ചെന്നിരിക്കും. അത്തരത്തിലുള്ള കവിതകളും കാണാമല്ലോ. ചിലയിടങ്ങളില്‍ വൃത്തബദ്ധമായും ചിലയിടങ്ങളില്‍ കരകവിഞ്ഞൊഴുകുന്ന പുഴ പോലെയും. എന്നാല്‍ ആടിനെ പട്ടിയാക്കുന്ന തരത്തില്‍ കവിതയെഴുതാന്‍ വേണ്ടി മാത്രം കവിതയെഴുതി നാട്ടുകാരെ പരീക്ഷിക്കുന്ന ശുദ്ധ അസംബന്ധങ്ങളെ എങ്ങനെ കവിതയെന്നു വിളിക്കാന്‍ കഴിയും? അങ്ങനെ മാത്രം എഴുതുന്ന ഒരാളെങ്ങനെ കവിയാകും? ഒരാളുടെ ആത്മാവിഷ്കാരവും അനുവാചകന്‍റെ ആസ്വാദന നിലവാരവും തമ്മില്‍ സം‍വദിക്കുമ്പോള്‍ ചിലവ നല്ലതെന്നും, ചിലവ മോശമെന്നും അഭിപ്രായമുണ്ടാകാം. അതുമല്ലാതെ ചിലവ സ്വതവേ തന്നെ ദുര്‍ബ്ബലമായിരിക്കുകയും ചെയ്യും. എന്നാല്‍ ഇരുപത്തിയഞ്ചു തെറിയും അതിനടിയിലൊരു പുഴയെന്നും ചേര്‍ത്താല്‍ അതു കവിതയാകുമോ?

മറ്റൊന്നുള്ളത് നമ്മള്‍ മലയാളികളുടെ അഭിരുചിയുടെ വൈവിദ്ധ്യമാണോ എന്നറിയില്ല, ദുര്‍ബ്ബലമായ ചില പരീക്ഷണങ്ങളും കവിതയുടെയും, സിനിമാ ഗാനങ്ങളുടെയും എല്ലാം ഇടയിലുണ്ട്. എന്തിനിത്ര വികലമായ പരീക്ഷണങ്ങള്‍ക്ക് വിവരമുള്ള കവികള്‍ മുതിരുന്നു? (എന്തു പ്രലോഭനത്തിന്‍റെ പേരിലായാലും) ഇത്രയധികം അക്ഷരങ്ങളും, അര്‍ത്ഥങ്ങളും നാനാര്‍ത്ഥങ്ങളുമുള്ള പ്രൌഢഗംഭീരമായ ഒരു ഭാഷയില്‍ ആംഗലേയം തിരുകിക്കയറ്റി ഇളമാന്‍ കണ്ണിലൂടെ അയാം തിങ്കിങ്ങ് ഓഫ് യൂ എന്നു പാടിയപ്പൊഴും അതു കേട്ട് സ്വയം മറന്നിരിക്കാന്‍ ഇവിടെ ആളുണ്ടായല്ലോ? എന്തേ കവി പകുതി കേരളത്തിലും ബാക്കി പകുതി അമേരിക്കയിലുമിരുന്നാണോ എഴുതിയത്?

(ചില അനോണികളുടെ കാല്‍‍പ്പാടുകളാണോ പണിക്കരേട്ടാ അവിടെ മാഞ്ഞു കിടക്കുന്നത്?)

SUNIL V S സുനിൽ വി എസ്‌ said...

''ആത്മാവിന്‍റെ നിറഞ്ഞു തുളുമ്പലാണ് കവിതയെങ്കില്‍ അത് ചിലപ്പോള്‍ ശാസ്ത്രീയമായ ചട്ടക്കൂടുകളെ ഭേദിച്ചെന്നിരിക്കും. അത്തരത്തിലുള്ള കവിതകളും കാണാമല്ലോ. ചിലയിടങ്ങളില്‍ വൃത്തബദ്ധമായും ചിലയിടങ്ങളില്‍ കരകവിഞ്ഞൊഴുകുന്ന പുഴ പോലെയും. എന്നാല്‍ ആടിനെ പട്ടിയാക്കുന്ന തരത്തില്‍ കവിതയെഴുതാന്‍ വേണ്ടി മാത്രം കവിതയെഴുതി നാട്ടുകാരെ പരീക്ഷിക്കുന്ന ശുദ്ധ അസംബന്ധങ്ങളെ എങ്ങനെ കവിതയെന്നു വിളിക്കാന്‍ കഴിയും? അങ്ങനെ മാത്രം എഴുതുന്ന ഒരാളെങ്ങനെ കവിയാകും? ഒരാളുടെ ആത്മാവിഷ്കാരവും അനുവാചകന്‍റെ ആസ്വാദന നിലവാരവും തമ്മില്‍ സം‍വദിക്കുമ്പോള്‍ ചിലവ നല്ലതെന്നും, ചിലവ മോശമെന്നും അഭിപ്രായമുണ്ടാകാം. അതുമല്ലാതെ ചിലവ സ്വതവേ തന്നെ ദുര്‍ബ്ബലമായിരിക്കുകയും ചെയ്യും. എന്നാല്‍ ഇരുപത്തിയഞ്ചു തെറിയും അതിനടിയിലൊരു പുഴയെന്നും ചേര്‍ത്താല്‍ അതു കവിതയാകുമോ?

മറ്റൊന്നുള്ളത് നമ്മള്‍ മലയാളികളുടെ അഭിരുചിയുടെ വൈവിദ്ധ്യമാണോ എന്നറിയില്ല, ദുര്‍ബ്ബലമായ ചില പരീക്ഷണങ്ങളും കവിതയുടെയും, സിനിമാ ഗാനങ്ങളുടെയും എല്ലാം ഇടയിലുണ്ട്. എന്തിനിത്ര വികലമായ പരീക്ഷണങ്ങള്‍ക്ക് വിവരമുള്ള കവികള്‍ മുതിരുന്നു?''

നീ കസറുന്നു ജയകൃഷ്ണാ..
തുടരൂ.. നിന്റെ
കവിതാവിചാരങ്ങൾ
വായിക്കാൻ തന്നെ ഒരു സുഖമുണ്ട്‌.....


ആ കാൽപ്പാടുകൾ
അനോണികളുടേതല്ല..
ഞാൻ തന്നെ അറിയാതെ
ഒരേ കമന്റ്‌ ഒന്നിലധികം
തവണ പോസ്റ്റിയപ്പോഴും,
അക്ഷരതെറ്റുകണ്ടപ്പൊൾ
മാറ്റിയെഴുതേണ്ടിവന്നതിനാൽ
ഡിലിറ്റിയതിന്റെ
ബാക്കിപത്രങ്ങളാ..

SUNIL V S സുനിൽ വി എസ്‌ said...

നട്ടപ്പിരാന്താ
ഈ പോസ്റ്റിൽ വന്ന
ഒരു കമന്റും ഡിലിറ്റ്‌ ചെയ്തിട്ടില്ല..
ആ കാൽപ്പാടുകൾ
അനോണികളുടേതുമല്ല..
ഞാൻ തന്നെ അറിയാതെ
ഒരേ കമന്റ്‌ ഒന്നിലധികം
തവണ പോസ്റ്റിയപ്പോഴും,
അക്ഷരതെറ്റുകണ്ടപ്പൊൾ
മാറ്റിയെഴുതേണ്ടിവന്നതിനാൽ
ഡിലിറ്റിയതിന്റെ
ബാക്കിപത്രങ്ങളാ..

അനോണികളുടെ
കമന്റുകൾ മുൻപും ഞാൻ
ഉൾപ്പെടുത്തിയിട്ടില്ല.
(എത്ര വിലയേറിയവയായാലും)

ഊരും പേരും
ചങ്കൂറ്റവുമില്ലാത്ത
അനോണികളുടെ
മറുപടി ഇവിടെ വേണ്ട.
സ്വന്തം പേരിൽ
വന്ന്‌ മറുപടി
എഴുതുന്നതുതന്നെയാണ്‌
ആണത്തം.
മേൽവിലാസമുള്ള
ആർക്കും ഇവിടെ എഴുതാം.

Unknown said...

ഞാന്‍ രാജേഷ്‌ ശിവയാണ് .മുകളില്‍ കമന്റ് ഇട്ട ആള്‍ .രാജേഷ്‌ എന്ന് പറയുന്നത് അനോണി അല്ല. എന്റെ ഓര്‍ക്കുട്ട് യാഹൂ വിലാണ്.അതാ അത് സൈന്‍ ഇന്‍ ആയിരിയ്ക്കുംപോള്‍ രാജേഷ്‌ എന്ന് മാത്രം കാണിയ്ക്കുന്നത്. . ,
ഗദ്യ കവിതകളില്‍ തന്നെ ഉത്തമം ആയുള്ളതു ഉണ്ട്.അതും നല്ല സൃഷ്ടികള്‍ തന്നെയാണ്. പക്ഷെ കര്‍ണ്ണ കടോരമായ വാക്കുകള്‍ അവിടെയുമിവിടെയും നിരത്തിക്കോളൂ..പക്ഷെ അത് ആവശ്യമായവ ആയിരിയ്ക്കണം. ഞാന്‍ മുന്‍പ് അതാ പറഞ്ഞത് പദ്യം എഴുതുന്ന ആളുകള്‍ ഗദ്യകവിതയും എഴുതിയാല്‍ ന്യായമുണ്ട്. അവരെ കവി എന്ന് വിളിയ്ക്കാം .ഒരാള്‍ക്ക് കവിത എഴുതാന്‍ അറിയില്ല .എന്തെങ്കിലും എഴുതിയിട്ട് അതിനെ കവിത എന്ന് വിളിയ്ക്കാന്‍ ആകില്ല. വൃത്തകവിതകള്‍ വായിക്കാന്‍ ആളില്ല എന്നത് ശരിയാണ്. അങ്ങനെ കുറെ ബ്ലോഗുകള്‍ ഉണ്ട് ആരും കയറാതെ. കാമാന്റ്സിന്റെ വേലിയേറ്റം ഇല്ലാതെ. ഗദ്യ ഇന്‍സ്റ്റന്റ് കവിതകള്‍ വായിക്കുന്ന പലരും അത് വായിക്കില്ല. വായിച്ചാല്‍ തന്നെ മനസിലാകില്ല .അതാ സത്യം .എന്നിട്ടല്ലേ കാമാന്റ്റ്‌ ഇടുന്നത്. അതാ പറയുന്നത് നമ്മള്‍ താഴ്ന്നു പോകുകയാണ് എന്ന്.

ഭാഷ താനെ അന്യമാകുന്ന മലയാളിയ്ക്ക് ഇതിലപ്പുറം പൂരവസൂരികളോട് ചെയാന്‍ ആകില്ല .നമുക്ക് അറിയാത്ത എല്ലാത്തിനെയും നമ്മള്‍ കുറ്റം പറയും നമുക്ക് അറിയാവുന്നതു നല്ലതെന്നും പറയും. ഒര്കുടിലും ബ്ലോഗിലും ഒക്കെ ഗദ്യത്തില്‍ ചമയ്ക്കുന്നവര്‍ നല്ല കൂട്ടായ്മകള്‍ ഉണ്ട് അങ്ങോട്ട്‌ വരൂ ..എന്നിട്ട് അക്ഷര ശ്ലോകങ്ങള്‍ രചിയ്ക്കുന്ന കഴിവുള്ളവരുടെ ശിഷ്യനാകൂ...അപ്പോള്‍ മനസിലാകും തങ്ങള്‍ കാട്ടിക്കൂട്ടുന്ന പലതും പിള്ളേര് കളിയാണെന്ന് .

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഗദ്യത്തിലുള്ള ഒരു തമിഴ് കവിതാ ശകലം നോക്കൂ :

‘സ്കൂളിലെ മണി ഒരു റെയിൽത്തുണ്ടാണ്.
അതു മുഴങ്ങുമ്പോൾ കുഞ്ഞുങ്ങളറിയുന്നില്ല
അതിലെത്രപേർ തലവെച്ചു മരിച്ചിട്ടുണ്ടെന്ന്!’ (ജ്ഞാനക്കൂത്തൻ)

പാവത്താൻ said...

പോസ്റ്റ് വായിച്ചു. കമന്റുകള്‍ അതീവ ശ്രദ്ധയോടെ വായിച്ചു. നല്ലൊരു ചര്‍ച്ച.ഒടുവില്‍ അവശേഷിച്ചതിത്ര... നല്ല കവിതകളും പൊട്ടക്കവിതകളുമുണ്ട്.(ഗദ്യത്തിലും വൃത്തത്തിലും) നല്ല കവിതകള്‍ വായിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും കാലാതീതമായി നിലനില്‍ക്കുകയും ചെയ്യും. പൊട്ടക്കവിതകള്‍....അവയും കുറെക്കാലം ഇവിടെയൊക്കെയുണ്ടാകും. ചിലപ്പോള്‍ കുറെ കമന്റുകള്‍ കിട്ടുകയും ചെയ്യും....

പാവത്താൻ said...

“ചില കവികള്‍ പണ്ടത്തെ
രാജാക്കന്മാരെപ്പോലെയാണ്
...................
...................
രാജാക്കന്മാരെ
കീഴടക്കാമെന്നല്ലാതെ സ്വന്തം
ജനതയുടെ ഹൃദയം കീഴടക്കാന്‍
അവര്‍ക്കു കഴിയുകയില്ല.
അതിനാല്‍ ഒടുവിലവര്‍
നാല്‍ക്കവലകളില്‍ കാക്ക തൂറുന്ന
പ്രതിമകളായി മാറും”
( പലതരം കവികള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട്)

SUNIL V S സുനിൽ വി എസ്‌ said...

ചുള്ളിക്കാടുമാഷെ നമ്മൾ ആരെ ബോധ്യപ്പെടുത്താനാണീ പെടാപ്പാടെന്നിപ്പൊ തോന്നുന്നു..(ആരേയും ബോധ്യപ്പെടുത്താനല്ലെങ്കിലും..)
പാവത്താനേ കുറിക്കുകൊള്ളുന്ന മറുപടികൾ..! നന്ദി വീണ്ടും ഇവിടെ വന്നതിന്‌..

SUNIL V S സുനിൽ വി എസ്‌ said...

മലയാള കവിതയെക്കുറിച്ച്‌
പറഞ്ഞുവന്നപ്പോൾ മലയാള സിനിമാ ഗാനങ്ങളെക്കുറിച്ചും മുകളിൽ പരാമർശിച്ചുവന്ന സ്ഥിതിയ്ക്ക്‌ ഒരു സംശയം....; ഗാനശാഖയിൽ അന്നുമിന്നും സമൂലമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌, ഉണ്ടാകുന്നുമുണ്ട്‌, ഉണ്ടായിക്കൊണ്ടിരിക്കുന്നു. അന്നത്തെ നീലക്കുയിലിലെ പാട്ടിനും ഇന്നത്തെ ലജ്ജാവതിയ്ക്കും തമ്മിൽ കാലാന്തരത്തിന്റേതായ വ്യത്യാസങ്ങളുണ്ട്‌.
എങ്കിലും ഭൂരിഭാഗം പേരും പഴയ മലയാളസിനിമാ ഗാനങ്ങളിലായിരുന്നു കൂടുതൽ മഹത്വം ദർശിക്കുന്നതും, സ്നേഹിക്കുന്നതും. ജാസി ഉത്താരാധുനികനായിട്ടും എന്തുകൊണ്ട്‌ രാഗങ്ങളെപറ്റി പഠിച്ചു..? എന്തുകൊണ്ട്‌ രാഗത്തിലൂന്നി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നു...? അന്നും ഇന്നും കഥാസന്ദർഭത്തിനനുസരിച്ച്‌ താളത്തിലൂന്നിയാണ്‌ ഓരോ പാട്ടും. സംഗതി അതല്ല,ഏതുകാലത്തും മലയാള ഗാനങ്ങൾ ഓരോ രാഗങ്ങളിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതു കാണാം. ആലാപനശുദ്ധിക്കും, രചനാഗുണത്തിനുമപ്പുറം രാഗത്തിലധിഷ്ഠിതമാണ്‌, അല്ലെങ്കിൽ രാഗമാണ്‌ പാട്ടിന്റെ ബേസ്‌ എന്നുകാണാം..
(റാപ്പും പോപ്പും കോപ്പുമൊക്കെ വിടുക)
'മാനെന്നും വിളിക്കില്ലയിലും', 'ഇളമാൻ കണ്ണിലൂടേയിലും' രാഗങ്ങളുടെ ആ അസ്തിത്വം കാണാം. ഈ അത്യുത്തരാധുനിക കാലത്തെ പുതു സംഗീതജ്ഞർ എന്തുകൊണ്ട്‌ പരീക്ഷണത്തിന്റേയോ മാറ്റത്തിന്റേയോ പേരിൽ രാഗങ്ങളെ മറന്ന്‌ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നില്ല..? എല്ലാം വലിയ വായിൽ പറയാൻ മാത്രം കൊള്ളാം...സംഗതി എനിക്കത്ര വലിയ പിടിയുമില്ല...
രാഗങ്ങളെക്കുറിച്ചും അറിവ്‌ കുറവ്‌...എങ്കിലും ഏതാണ്ട്‌ നാൽപ്പതിലേറെ രാഗങ്ങളും, അവയുടെ പ്രത്യേകതകളും, ഉപയോഗരീതികളും, ആ രാഗങ്ങളിൽ പണിതീർത്ത പാട്ടുകളുമടങ്ങിയ ഒരു സ്ഥിരം പംക്തി (ഗായിക അരുന്ധതി ഗൃഹലക്ഷമിയിലോ ഏതോ ഒരു പ്രസിദ്ധീകരണത്തിലെഴുതിയത്‌
ഒരു പാട്ടെഴുത്തുകാരന്റെ കൗതുകത്താൽ വെട്ടി സൂക്ഷിച്ചുവന്നിരുന്നു. അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കണമെന്ന അദമ്യമായ ഒരാഗ്രഹമുള്ളതുകൊണ്ട്‌..(പ്രായത്തിനുമപ്പുറം ചിലപ്പോൾ ആഗ്രഹങ്ങളിങ്ങനെയൊക്കെയാണ്‌) മോഹനവും,കല്യാണിയും,കാംബോജിയും, മേഘമൽഘാറും, ജോഗുമൊക്കെ നമ്മുടെ മനസ്സിൽ ഒരു കവിതയുടെ വെളിപാടുപോലെ, ഒരു നിഗൂഡതപോലെ അറിയാതെയെങ്കിലും നിറയുന്നത്‌ എന്തുകൊണ്ടാവാം...? ആ ..ആർക്കറിയാം...!

SUNIL V S സുനിൽ വി എസ്‌ said...

വൃത്തത്തിൽ തന്നെ കവിതയെഴുതണമെന്ന്‌ ഇവിടെ ആരും വാശി പിടിക്കുന്നില്ല, അങ്ങിനെ എഴുതപ്പെടുന്നത്‌ കവിതാകണമെന്നുമില്ല. എങ്കിലും കവിതയിൽ ആന്തരികമായ സംഗീതം നിർബന്ധമാണെന്ന തത്വത്തിൽ ഞാൻ അടിയുറച്ച്‌ വിശ്വസിക്കുന്നു. വാക്കുകൾക്കും വിചാരങ്ങൾക്കുമപ്പുറം ഓരോ കവിതയും അതീതമായ ഒരനുഭവത്തിന്റെ
അതിജീവനങ്ങളാണ്‌. എനിക്കു ഭക്ഷിക്കുവാൻ കവിത വേണ്ട, എനിക്ക്‌ സംസ്കാരമുണ്ടാകുവാനും കവിത വേണ്ട; പക്ഷെ എനിക്കു എനിക്കു ജീവിക്കുവാൻ കവിത വേണം താനും. എന്താണ്‌ കവിതയെന്ന്‌ ചോദിക്കുന്ന കവികളോടുപോലും എനിക്കു പുശ്ചമാണ്‌....!

ശിവ || Shiva said...

വൃത്തത്തില്‍ കവിതയെഴുതിയ പഴയ കവികളും ഇന്ന് നന്നായി വൃത്തത്തില്‍ എഴുതുന്നവരും ഒക്കെ പരിമിതികളില്‍ നിന്നുകൊണ്ട്‌ സ്വര്‍ഗ്ഗം സൃഷ്ടിച്ചവരാണ് .വൈകാരികത പ്രക്ഷുബ്ധതകള്‍ പ്രകടമാക്കാന്‍ വാക്കുകള്‍ സ്വതന്ത്രമായി ഉപയോഗിച്ചാലെ പറ്റൂ എന്ന് പറയുന്നവരോടാണ് ഞാന്‍ ഇങ്ങനെ ഓര്‍മ്മിപ്പിയ്ക്കുന്നത്. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും വളരെ പ്രതിഭാധനന്മാരാന് .വൃത്തത്തില്‍ കവിത എഴുതണം എന്ന് ആരും പറയുന്നില്ല..ഇക്കാലത്ത് പറയുമെന്നും തോന്നുന്നില്ല .പക്ഷെ വൃത്തം വരച്ചിട്ടു പുറത്തു ചാടുന്നതാണ് നല്ലതെന്നുള്ള എളിയ അഭിപ്രായം എനിയ്ക്കുണ്ട്. അപ്പോള്‍ നാം വേണ്ടെന്നു വിചാരിച്ചാലും വാക്കുകളെ അടുക്കി താളാത്മകമാക്കാന്‍ ഒരു ശക്തി നമ്മില്‍ പ്രവര്‍ത്തനം തുടങ്ങിയിരിയ്ക്കും.

കാവാലം ജയകൃഷ്ണന്‍ said...

കാടിനൊത്ത വീടുപോലെയാടുപോയ കാട്
നാടിനൊത്ത നാടപോലെയാരെടുത്ത കോല്
പാടിവന്ന താളമോടെയാരുകുത്തി കാല്
നാടിനേറ്റ നാണമായിനീകുടിച്ചു പാല്

ഇത് വൃത്തത്തില്‍ നിരത്തിയ കുറേ വാക്കുകളാണ്. ഇതു കവിതയാണെന്നവകാശപ്പെടാന്‍ കഴിയുമോ? അപ്പോള്‍ വൃത്തത്തിനുള്ളിലും അസംബന്ധങ്ങള്‍ക്കിരിക്കാന്‍ ധാരാളം സ്ഥലമുണ്ട്. (ഒന്നും മിണ്ടാതെ ഇതേതെങ്കിലും ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്താല്‍ അമ്പോ എത്ര മഹത്തരമായ സൃഷ്ടി എന്നിതിനെ പ്രശംസിക്കുവാനും ആളുണ്ടാവും - എന്തായാലും എനിക്കു വേണ്ട ആ പ്രശംസ)പണിക്കരേട്ടന്‍ പറഞ്ഞതു പോലെ ഇന്നത്തെ പല പാട്ടുകള്‍‍ക്കും ജനം ചെവികൊടുക്കുന്നത് അതിലെ ജീവാംശമായി നിലനില്‍‍ക്കുന്ന സംഗീതം അഥവാ രാഗത്തിന്‍റെ ഗുണം കൊണ്ടാണ്. പണ്ട്‌ വരികളും സംഗീതവും ജീവാത്മാവും പരമാത്മാവുമായി നിലനിന്നിരുന്നുവെങ്കില്‍, അവ ബുദ്ധിയും ബോദ്ധവുമെന്ന പോലെ പരസ്പരം ഇഴുകിച്ചേര്‍ന്നു നിന്നിരുന്നുവെങ്കില്‍ ഇന്ന യാതൊരു ജീവനുമില്ലാത്ത വെറും ശവതുല്യമായ കുറേ വാക്കുകള്‍ ഒരു രാഗത്തില്‍ കോര്‍ത്തിട്ടിരിക്കുകയാണ് പല പാട്ടുകളിലും. അതിന്‍റെ ഇമ്പം ഒന്നുകൊണ്ടു മാത്രം ജനം അതു കേള്‍ക്കുന്നു. എന്നാല്‍ പുതുതായി വരുന്ന ഒരു പാട്ടിന് ആദ്യത്തേതിനെ എളുപ്പം ഓര്‍മ്മയില്‍ നിന്നു മായ്ച്ചു കളയുവാനും സാധിക്കുന്നു. ലജ്ജാവതി ഇറങ്ങിയ സമയത്ത് ഏതു കോളാമ്പിയില്‍ നിന്നും ഇതു മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കാക്കനോട്ടം നോക്കിയെന്‍റെ കരളു കൊത്തിയ പെണ്ണേ ആണ്. ഇതിനും അധികം ആയുസ്സുണ്ടാകുമോ? എന്നാല്‍ എന്തുകൊണ്ടാണ് പഴയകാലഗാനങ്ങള്‍ ഇന്നും നിലനില്‍‍ക്കുന്നത്? അതുമല്ലെങ്കില്‍ പഴയ ഒരു പാട്ട് കേള്‍ക്കുമ്പോള്‍ പുതുതലമുറ പോലും അതിലേക്ക് ശ്രദ്ധിച്ചു പോകുന്നത്? പിന്നീട്‌ അതേ രാഗത്തില്‍ തന്നെ മറ്റൊരു പാട്ടു വന്നാല്‍ പോലും, അതിലെ അര്‍ദ്ധസമ്പുഷ്ടങ്ങളായ വരികള്‍ ആ പാട്ടിനെ സ്വതന്ത്രമാക്കി നിര്‍ത്തുന്നു. പുതിയ ഗാനശാഖയിലും നല്ല പാട്ടുകള്‍ ഇല്ലാതെയില്ല. തീര്‍ച്ചയായും ഉണ്ടു തന്നെ. എന്നാല്‍ വിരളമെന്നേ പറയേണ്ടൂ. ആകാശത്താമര പോലെ എന്ന ഒരു ഗാനം, കൃഷ്ണാ നീ ബേഗനേ ബാരൂ എന്ന പ്രശസ്തമായ കീര്‍ത്തനത്തിന്‍റെ അതേ രാഗത്തിലും കാലത്തിലുമുള്ളതല്ലേ? എന്നിട്ടും എന്തുകൊണ്ട്‌ രണ്ടു രണ്ടു ഗാനങ്ങളായി തന്നെ നമ്മള്‍ സ്വീകരിക്കുന്നു? അതിന് സംഗീതസം‍വിധായകന് ആത്മവിശ്വാസം പകര്‍ന്നത് തീര്‍ച്ചയായും അതിലെ വരികളുടെ വൈവിദ്ധ്യം കൂടിയാവണം.

കാവാലം ജയകൃഷ്ണന്‍ said...

അന്നത്തെ സംഗീതസം‍വിധായകരും ഒട്ടും മോശമല്ലായിരുന്നു. വരികളില്‍ ഒരു വാക്കു പോലും എഡിറ്റ് ചെയ്യാതെ സംഗീതം നല്‍കുവാന്‍ കഴിവുള്ള പ്രതിഭാധനന്മാരായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമി, ദേവരാജന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍. അതുമല്ല ശ്രീകുമാരന്‍ തമ്പി സാര്‍, വയലാര്‍, ഭാസ്കരന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ക്ക് അതിലെ സംഗീതം എടുത്തു മാറ്റിയാല്‍ പോലും കവിതയായി നിലനില്‍‍ക്കാന്‍ പോന്ന അസ്ഥിത്വം ഉള്ളവയായിരുന്നു. തീര്‍ച്ചയായും ഇന്നും നമ്മുടെ ഭാഷയില്‍ അത്രയും തന്നെ സര്‍ഗ്ഗധനരായവരുണ്ട്. യൂസഫ് അലി, ശ്രീകുമാരന്‍ തമ്പി, ഒ എന്‍ വി, കൈതപ്രം ഇങ്ങനെ. എന്നാല്‍ എന്തുകൊണ്ടോ അവരുടെ ആ നല്ല കവിത്വം കാലം ആവശ്യപ്പെടുന്നില്ല. അത് ഒരു വന്‍‍ വീഴ്ചതന്നെയാണ്. വിപ്രലംഭ ശൃംഗാര നൃ്ത്തമാടാന്‍ വരും അപ്സരസ്ത്രീ തുടങ്ങിയ രീതിയിലുള്ള ഗാനങ്ങള്‍ അല്ലെങ്കിലും, മാമലകള്‍ക്കപ്പുറത്ത്, മാനെന്നും, വിളിക്കില്ല, സുറുമയെഴുതിയ മിഴികളേ, തുടങ്ങിയ ലളിതസുന്ദരങ്ങളായ ഗാനങ്ങള്‍ പോലെയെങ്കിലുമുള്ള ഗാനങ്ങള്‍ നമുക്കു തന്നു കൂടേ? അത്തരം ഗാനങ്ങള്‍ ജനം രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നതിന്‍റെ ഒന്നാം‍തരം ഒരു തെളിവാണ് എം ജയചന്ദ്രന്‍, സംഗീതം നല്‍കി ആലപിച്ച പച്ചപ്പനംതത്തേ എന്ന ഗാനത്തിനു കിട്ടിയ സ്വീകാര്യത. ലാല്‍ ജോസിന്‍റെ ചിത്രങ്ങളിലെ പല ഗാനങ്ങള്‍ക്കും ലഭിച്ചു വരുന്ന സ്വീകാര്യത.

പണ്ടത്തെ സംഗീതം ഹൃദ്യവും, അര്‍ത്ഥമുള്ളതും, മനസ്സിനെ ശാന്തമാക്കുന്നവയുമാണെങ്കില്‍ ഇന്നത്തെ പല ഗാനങ്ങളുടെയും ബീറ്റ് നമ്മുടെ നാട്ടിലെ ജനസംഖ്യാവര്‍ദ്ധനവിനെ തടയാന്‍ പോന്ന ഒന്നാണ്. (സര്‍ക്കാരിനു പരിഗണിക്കാവുന്നതാണ്) കാരണം കേള്‍ക്കുന്നവന് ഹാര്‍ട്ട് അറ്റാക്ക് വന്നു തട്ടിപ്പോകും, ഗര്‍ഭങ്ങള്‍ അലസിപ്പോകും. ആ ടൈപ്പ് മുതലുകള്‍!!!.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടവര്‍ നമ്മള്‍ തന്നെയല്ലേ? കവിതാമയമായ നല്ല സംഗീതം വേണോ അതോ ഗര്‍ഭംകലക്കിപ്പാട്ടുകള്‍ വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കല്ലേ? അത് തിരിച്ചറിയേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉണ്ട്. ഗാനങ്ങള്‍ കൊണ്ടു മാത്രം ഹിറ്റായ എത്രയോ സിനിമകള്‍ നമുക്കുണ്ട്?

ഇവിടെ സിനിമാഗാനശാഖയിലായാലും, കവിതയിലായാലും അര്‍ത്ഥമുള്ള താളാത്മകമായ വരികള്‍ക്ക് എന്നും ആസ്വാദകരുണ്ട്. അഥവാ ഇന്നില്ലെങ്കില്‍ തന്നെയും ആസ്വാദനക്ഷമതയുള്ള ഒരു പുതു തലമുറയ്ക്കായി കാത്തുകിടക്കുവാന്‍ പോന്ന ഊര്‍ജ്ജമുള്ളവയാണ് ആ സൃഷ്ടികള്‍. പിന്നല്‍‍പ്പിണറിന്‍റെ പ്രഭാവത്തില്‍ നിലവിളക്കിന്‍റെ പ്രകാശം ക്ഷണനേരത്തേക്കു മങ്ങിയാലും, അതിന്‍റെ പ്രകാശം എണ്ണ വറ്റുവോളം ഉണ്മയോടെ പ്രകാശിക്കും. അതു പോലെ തന്നെ നല്ല സൃഷ്ടികള്‍ ചവറുകളുടെ ഇടയില്‍ പൂണ്ടു കിടന്നോട്ടെ. അവ കാലാന്തരത്തില്‍ ആസ്വാദനക്ഷമമായ ഹൃദയങ്ങള്‍ വറ്റുവോളം മലയാളത്തില്‍ നിലനില്‍ക്കും.

SUNIL V S സുനിൽ വി എസ്‌ said...

പിന്നല്‍‍പ്പിണറിന്‍റെ പ്രഭാവത്തില്‍ നിലവിളക്കിന്‍റെ പ്രകാശം ക്ഷണനേരത്തേക്കു മങ്ങിയാലും, അതിന്‍റെ പ്രകാശം എണ്ണ വറ്റുവോളം ഉണ്മയോടെ പ്രകാശിക്കും. അതു പോലെ തന്നെ നല്ല സൃഷ്ടികള്‍ ചവറുകളുടെ ഇടയില്‍ പൂണ്ടു കിടന്നോട്ടെ. അവ കാലാന്തരത്തില്‍ ആസ്വാദനക്ഷമമായ ഹൃദയങ്ങള്‍ വറ്റുവോളം മലയാളത്തില്‍ നിലനില്‍ക്കും....

ഈ വരികൾ ആത്മാർത്ഥമാണ്‌ ജയകൃഷ്ണാ..
നമ്മൾ പരസ്യകലാകാരന്മാർ
എത്രമാത്രം ട്രെൻഡിയും അത്യുത്തരാധുനികാരെണെന്നും നമ്മുടെ കമ്പനിയും, ക്ലൈന്റുകളുമല്ലാതെ മറ്റാരുമറിയുന്നില്ല. പക്ഷെ കവിതയിലും സംഗീതത്തിലുമൊക്കെ നമ്മൾ നിലനിർത്തിപോരുന്ന ഈ പാരമ്പര്യത്തിന്റെ അന്തസത്ത നമ്മുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ മാത്രമാകുന്നു... എന്നെപ്പോലെ ചിന്തിക്കുന്ന വളരെക്കുറച്ചുപേരെ കാണുമ്പോൾ സന്തോഷവും തോന്നുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സംഗീതരംഗവും സാഹിത്യരംഗവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ശ്രുതി, താളം, സ്വരം, രാഗം എന്നിവയൊക്കെ എന്താണെന്നറിയാത്തവർ സംഗീതത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ പരിഹാസ്യരാകും.വൈദ്യശാസ്ത്രം പഠിക്കാത്തവൻ ചികിത്സ നിശ്ചയിച്ചാലെന്നപോലെ.

എന്നാൽ സാഹിത്യത്തിൽ- പ്രത്യേകിച്ച് കവിതയിൽ ആർക്കും എന്തും പറയാം.ആരും ചോദിക്കില്ല.

പാവത്താൻ said...

എനിക്കു മിന്നല്‍പ്പിണരിന്റെ ഹൈ വോള്‍ട്ടേജ് ഭംഗിയും നിലവിളക്കിന്റെ സൌമ്യ ദീപ്തി പോലെ തന്നെ പ്രിയപ്പെട്ടതാകുന്നു....

പാവത്താൻ said...

നിരാലംബാ സരസ്വതി......... എന്നതായോ സ്ഥിതി? ആരും ചോദിക്കാനും പറയാനുമില്ലാതെ !!!

SUNIL V S സുനിൽ വി എസ്‌ said...

വൈദ്യ ശാസ്ത്രം പഠിക്കാത്തവനും ഇവിടെ ചികിൽസിക്കുന്നുണ്ട്‌ മാഷെ, പക്ഷെ വ്യാജനാണെന്നു മാത്രം..
അപൂർവ്വം ചിലർ രോഗമുക്തരായ കഥകളുമുണ്ട്‌... ഒടുവിൽ പോലീസുപൊക്കുമ്പോഴാണ്‌ കഥകൾ ജനമറിയുന്നത്‌.

എനിക്കു മിന്നല്‍പ്പിണരിന്റെ ഹൈ വോള്‍ട്ടേജ് ഭംഗിയും നിലവിളക്കിന്റെ സൌമ്യ ദീപ്തി പോലെ തന്നെ പ്രിയപ്പെട്ടതാകുന്നു....

നല്ല സങ്കൽപ്പം പാവത്താനേ....!

SUNIL V S സുനിൽ വി എസ്‌ said...

മലയാളം വാരികയിൽ ഈ വിഷയത്തെക്കുറിച്ച്‌ അതീവ ഗൗരവമാർന്ന ഒരു ലേഖനം രാജേന്ദ്രൻ എടത്തുംകര എന്ന ലേഖകൻ എഴുതിയിട്ടുണ്ട്‌. എല്ലാവരും അതൊന്നു നോക്കണം.
എന്റെ കൈയിൽ അതിന്റെ പി.ഡി.എഫ്‌. ഫയൽ ഉണ്ട്‌. ഈ വിഷയം ചൂണ്ടിക്കാട്ടിയ ജിതേന്ദ്രകുമാറിനോടുള്ള എന്റെ നന്ദി അറിയിക്കുന്നു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നല്ല സദ്യ. പക്ഷേ ഉണ്ട്‌ അവസാനമാകുമ്പോള്‍ ഇലയില്‍ ചോറും സാമ്പാറും അവിയലും രസവും മോരും പായസവുമൊക്കെ ആകെ കൂടിക്കുഴഞ്ഞങ്ങിനെ....
വെടിപ്പായി ഉണ്ട്‌ എണിറ്റുപോയ ഒരില ഞാന്‍ മെയില്‍ ചെയ്യാം,ഈ ചര്‍ച്ചയില്‍ പ്രധാനമായും പങ്കെടുത്ത ചിലര്‍ക്ക്‌. (ഇവിടെ അത്‌ ഇടാനുള്ള സങ്കേതിക മികവില്ലാതെ പോയത്‌ക്ഷമിക്കുമല്ലോ. )

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മെയില്‍ പോയി ഏറെ കഴിഞ്ഞാണല്ലോ കമണ്റ്റ്‌ കേറി വന്നത്‌. ഇതിനുള്ളില്‍ സുനില്‍ അതും വായിച്ചും കഴിഞ്ഞിരിക്കുന്നു. ഞാന്‍ കരുതിയത്‌ പൂരം കഴിഞ്ഞ ഈ പറമ്പില്‍ പൂത്തിരികത്തിച്ചിട്ട്‌ വലിയ കാര്യമുണ്ടാവില്ലെന്നാ.. സുനില്‍ നന്ദി.

SUNIL V S സുനിൽ വി എസ്‌ said...

വായിക്കാൻ വെപ്രാളം കൂടിയതുകൊണ്ട്‌ ഒന്നോടിച്ചു നോക്കിയതേ ഉള്ളൂ മാഷെ..

SUNIL V S സുനിൽ വി എസ്‌ said...

ഈ പോസ്റ്റിൽ പുതുതായി ഉൾപ്പെടുത്തിയ രാജേന്ദ്രൻ എടത്തുംകരയുടെ ലേഖനം ഡൗൺലോഡ്‌ ചെയ്തശേഷം വായിക്കുക.

കാവാലം ജയകൃഷ്ണന്‍ said...

ഓഫീസിലിരുന്നു ചിരിച്ചപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഹെഡും, തൊട്ടു പിന്നിലിരുന്നു ജോലി ചെയ്യുന്ന പെണ്‍കുട്ടിയും ഒരേ സ്വരത്തില്‍ പറഞ്ഞു. സമയത്തിനു വിവാഹം കഴിച്ചില്ലെങ്കില്‍ ഇതാ കുഴപ്പമെന്ന്‌. അവരറിയുന്നുണ്ടോ ചിരി നിയന്ത്രണാതീതമായ ഒരു കടലായി ചില സമയങ്ങളില്‍ ആഞ്ഞടിക്കുമെന്ന്!!!

സത്യം. ശ്രീ രാജേന്ദ്രന്‍ എടത്തും‍കരയുടെ ലേഖനം വായിച്ചിട്ട് പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതും ഈ പോസ്റ്റിന്‍റെ കമന്‍റുകളിലൊന്നില്‍ ബാലേട്ടന്‍ സൂചിപ്പിച്ച “ദുഷ്ടക്കൂട്ടം നശിക്കണേ...” എന്ന പ്രാര്‍ത്ഥന കൂടിയായപ്പോള്‍ സം‍തൃപ്തിയായി. അതേ... ഇപ്പൊഴും ഞാന്‍ ചിരിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാലുമെന്‍റെ മലയാളമേ, ഇങ്ങനെ തുറന്ന് ശാസിക്കാന്‍ ത്രാണിയുള്ള ഒരാളുടെ നാവനങ്ങാന്‍ എന്തിനിത്ര വൈകി???

കൂതറ തിരുമേനി said...

പണിക്കരെ, നല്ല പോസ്റ്റ്‌. അനോണികളുടെ വിളയാട്ടം അനുവദിക്കില്ല എന്നെഴുതി കണ്ടതുകൊണ്ടു ഇവിടെ കമന്റ് ഇടുന്നു. സ്വന്തം കവിതകളുടെ മേന്മ തിരിച്ചറിഞ്ഞതുകൊണ്ടാവം അതിനെ കവിതയെന്നു വിളിക്കാനുള്ള ധൈര്യം പോലുമില്ലാത്ത ആധുനിക കവികള്‍ വിളയുന്ന ബൂലോഗമാണ്. ഒരുപക്ഷെ ആരോ സൂചിപ്പിച്ചതുപോലെ ഒരു ആത്മഹത്യയോ അപകട മരണമോ നടന്നില്ലെങ്കില്‍ ആരും ഒരുപക്ഷെ കവിത കണ്ടില്ലെന്നുകൂടി വരും. എഴുതി കൂട്ടുന്ന ചവറുകളെ കവിതയെന്നു വിളിച്ചു അവസാനം മഹാകവിയായും കാവ്യ ശിരോമണിയായും നടക്കുന്ന വിഡ്ഢി ക്കൂശ്മാണ്ടങ്ങളെ കണ്ടപ്പോഴാണ് എനിക്കും കവിത എഴുതാമെന്ന് മനസ്സിലായത്‌. അതോടെ ഒന്ന് മനസ്സിലാക്കി. ആര്‍ക്കും ബൂലോഗത്ത് കവിതയെഴുതാം. ഒരു കാര്യം കൂടി.
ഇന്ന് കുഞ്ചന്‍ നമ്പ്യാര്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് പേ പിടിക്കാന്‍ പട്ടികടിക്കേണ്ടി വരില്ലായിരുന്നു.. വരി മുറിച്ച കവിതയെഴുതുന്ന അത്യാന്താധുനിക കവിത എഴുതുന്ന ഒരാളുടെ കവിത വായിച്ചാല്‍ മാത്രം മതിയായിരുന്നു.

കൂതറ തിരുമേനി said...

ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊള്ളട്ടെ, നല്ല ഭാവനയും ഭാഷാശേഷിയും, കഴിവും ഉണ്ടെങ്കിലേ ഒരു കവിയാവൂ. ബാക്കിയുള്ളവര്‍ കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെ ഓരോ ചവറുകള്‍ എഴുതി സ്വയം സംതൃപ്തി അടയാമെന്നു മാത്രം..

ബാലചന്ദ്രന്‍ ചുള്ളിക്കാട്ടു കവിയരങ്ങുകളില്‍ ജനപ്രിയന്‍ ആയതുകൊണ്ട് മാത്രം പിന്നീട് തന്റെ കവിതകള്‍ അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. പക്ഷെ ഒരു കലാകാരന്റെ ജീവിതത്തിലെ എല്ലാ കഷ്ടതകളും അനുഭവിക്കേണ്ടി വന്ന ചുള്ളിക്കാടിനു ഒരുപക്ഷെ തന്റെ അനുഭവങ്ങളും കവിയായ്‌ വളരാന്‍ സഹായിച്ചുവെന്ന് വേണം കരുതാന്‍..

അതേപോലെ ഒരുവശം കൂടി പറയനാനുണ്ട്.ബ്ലോഗര്‍ നല്‍കിയ ഔദാര്യം വെച്ച് കവിതകള്‍ എഴുതി പണ്ടാരമടങ്ങാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവരെ അതിനു വിടുകയാണ് വേണ്ടത്. അല്ലാതെ അതിനെ പൊത്തകം ആക്കി മലയാള കവ്യശാഖയോടു പ്രതികാരം ചെയ്യുന്ന സമീപനം ആണ് ചെയ്യുന്നതെങ്കില്‍ അവരോടു ചരിത്രം പോലും പൊറുക്കില്ല. അത്തരം സാഹിത്യ ദ്രോഹികളെ പിന്നീട് ആളുകള്‍ കല്ലെറിഞ്ഞു കൊല്ലും..

ഓഫ് : ഇത്തരം പ്രതികരണ രീതി ഇഷ്ടമായില്ലെങ്കില്‍ ഡിലീറ്റുക. പിന്നീട് കമന്റ് ഇടില്ല. ബാക്കി സ്വന്തം ബ്ലോഗില്‍ ആയിക്കൊള്ളാം.

Calvin H said...

ഇന്നാണ് കണ്ടത്. വളരെ ചുരുക്കിപ്പറയാൻ ശ്രമിക്കാം.

1. വൃത്തം/താളം ഉള്ളത്/ഇല്ലാത്തത് :
ഒരു പ്രശ്നമല്ല. രണ്ട് രീതിയിലും ഉള്ളത് നന്നാവാം മോശമാവാം. എങ്ങനെയെഴുതണം എന്നുള്ളത് കവിയുടെ ഇഷ്ടം. ഏത് തിരഞ്ഞെടുക്കണം എന്നുള്ളത് വായനക്കാരന്റേയും.

2. നല്ല കവിത/പൊട്ടക്കവിത:
നല്ലതെന്ന് തോന്നുന്നത് വായിക്കൂക. അല്ലാത്തത് വിട്ടുകളയുക.

3.മനസിലാവുന്നത്/ ആവാത്തത്.:
എളുപ്പത്തിൽ മനസിലാവേണം എന്ന് വാശി പിടിക്കുന്നതിൽ അർത്ഥം ഇല്ല. മാത്രമല്ല പലപ്പോഴും ആധുനിക കവിതകളുടെ യഥാർത്ഥ അർത്ഥം മനസിലാവണമെങ്കിൽ വിവിധ വിഷയങ്ങളിൽ ജ്ഞാനം ആവശ്യമായിരിക്കും. ടീസ്പൂൺ ഫീഡിംഗ് പ്രതീക്ഷിക്കരുത്.

4. പഴയത് /പുതിയത്:
പുതിയത് മോശം എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ ശുദ്ധവങ്കത്തരം. സാഹിത്യവും, സംഗീതം ചിത്രരചന പോലുള്ള കലകളും നിരന്തരമായ പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു എന്നറിയുക. ഗുഹാമനുഷ്യർ ചിത്രം വരച്ചിരുന്നു പാട്ട് പാടിയിരുന്നു. അല്പം കൂടെ കാലം കഴിഞ്ഞപ്പോൾ എഴുതിയിരുന്നു. പക്ഷേ അന്നൊന്നും ഒരു മാർകേസോ, മോണെറ്റോ, വാൻ‌ഗോഗോ, നെരൂദയോ മൊസാർടോ അവർക്കിടയിൽ ഉണ്ടായില്ല. (കഴിവ് ഉള്ളിൽ ഉണ്ടായിരുന്നിരിക്കാം). അറിവ്, തലച്ചോറ്, സാ‍ങ്കേതികവിദ്യ ഇവയുടെ വളർച്ചക്കനുസരിച്ച് കലയും സാഹിത്യവും അതിന്റേതായ രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ഈ പരിണാമം, അത് സാഹിത്യത്തിലായാലും സിനിമാസംഗീതത്തിലായാലും 1970 ഓട് കൂടി നിന്ന് പോയിട്ടൊന്നും ഇല്ല. നൂറ്റാണ്ടുകളുടെ പരിണാമപ്രവർത്തനം തന്റെ ചെറുപ്പകാലത്തോടെ അവസാനിച്ചു എന്ന് പലർക്കും അങ്ങ് തോന്നിപ്പോവുന്നു എന്നേ ഉള്ളൂ

ഇന്നത്തെ സംഗീതമോ, കവിതയോ സാഹിത്യമോ നിങ്ങൾക്കാസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങളുടെ ആസ്വാദനശേഷി കാലത്തിനൊത്ത് വളരുന്നില്ല എന്ന് മാത്രമാണ്. ചങ്ങമ്പുഴക്ക് ശേഷം മലയാളത്തിൽ കവികളുണ്ടായിട്ടില്ലെന്നും ദേവരാജൻ, ദക്ഷിണാമൂർത്തി മുതൽ പേർ സംഗീതം നൽകിയവ മാത്രമാണ് നല്ല പാട്ടെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് സ്വന്തം ആസ്വാദനശേഷിയെ തളച്ചിട്ടത് കൊണ്ടാണ് :)

നിങ്ങൾക്ക് വേണമെങ്കിൽ കല/സാഹിത്യം എന്നിവയിലുള്ള ആസ്വാദനശേഷി വളർത്തിക്കൊണ്ട് വരാം വരാതിരിക്കാം. നിങ്ങളുടെ ഇഷ്ടം. :)

പിന്നെ പൊട്ടക്കവിതകൾ. അതെല്ലാ കാലത്തും ഉണ്ടായിരുന്നു. വായിക്കാൻ ആരു നിർബന്ധിക്കുന്നു? വായനക്കാരന്റെ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ലല്ലോ. :)

പ്രശ്നം ആസ്വാദനശേഷിയുടേയും തിരഞ്ഞെടുപ്പിന്റേയും മാത്രമാണ്.

Calvin H said...

ഒരു സൈഡ് നോട്ടെന്ന നിലയിൽ:
ചുള്ളിക്കാട് കവിതകൾ എഴുതിത്തുടങ്ങിയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കവിതകൾ മനസിലാവുന്നില്ലെന്നും വെറും വാചാടോപം മാത്രമല്ലേയെന്നു ആരോപിച്ചവർ ഉണ്ടായിരുന്നു. സംശയം ഉണ്ടെങ്കിൽ അമാവാസിക്ക് ലീലാവതിടീച്ചർ എഴുതിയ ആസ്വാദനം അതേ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചത് വായിക്കാം.

ഇന്ന് ചുള്ളിക്കാടിന്റെ കവിതകൾ മനസിലാക്കാൻ പലർക്കും പ്രയാസം തോന്നുന്നില്ലെങ്കിലും ലതീഷ് മോഹന്റേയും ലാപുടയുടെയും കവിതയോട് അയിത്തം തന്നെ :)
നാളെ മാറുമായിരിക്കും.

കൂതറ തിരുമേനി said...

@കാല്‍വിന്‍
ഈ ബ്ലോഗില്‍ വരുന്ന കമന്റിനു ഞാന്‍ മറുപടി തരേണ്ട കാര്യമില്ലെങ്കിലും, ഒരു ചര്‍ച്ചയല്ലേ അപ്പോള്‍ പിന്നെ അഭിപ്രായം പറയാം അല്ലെ..
ലവന്‍മാര്‍ ലേതാണ്ടാക്കെ ലതെഴുതുന്നു എന്നുകരുതിയല്ല ആധുനിക കവികളുടെ കവിതകളെ സമീപിക്കുന്നത്. ഇന്നത്തെ കാലത്ത് കവിതയില്ലെന്നോ സാഹിത്യ സൃഷ്ടിയില്ലെന്നോ പറയുന്നില്ല. അല്ലെങ്കില്‍ പഴയതെല്ലാം പൊന്ന് ഇന്നുള്ളത് മണ്ണ് എന്നും പറയില്ല. എങ്കില്‍ കൂടി ചവറുകളെ ചവറുകള്‍ എന്നും നല്ലതിനെ നല്ലതെന്നും പറയാന്‍ മടിയില്ല. അത് തീരുമാനിക്കാന്‍ നീയാരെടെ.... നിനക്കാരെടെ ലൈസന്‍സ്‌ തന്നൂ എന്നു ചോദിച്ചാല്‍.... ഞാന്‍ ഓടി...

"കാല്‍വിന്‍ വന്നു..
ഉത്തരം തന്നു...
കിട്ടേണ്ടത് കിട്ടി..
ഞാന്‍ ഓടി..
അല്ലെങ്കിലും ഇതെന്റെ യോഗം
കിട്ടിയാലേ ഞാന്‍ പോകൂ..
ദൈവമേ കൊല്ലല്ലേ.."

ഇതെഴുതി അടിയില്‍ ക/ഗ വിത എന്നെഴുതി ഞാന്‍ ഉത്തരാധുനിക ക/ഗ വി എന്നെഴുതിയാല്‍ അണ്ണന്‍ എന്തര് പറയും.. തള്ളെ.. പൊളപ്പന്‍ കവിത എന്നോ... അതോ ചവറെന്നോ... ഉടായിപ്പ് കാണിച്ചു തുഞ്ചത്ത് എഴുത്തച്ഛന്‍ ആവാന്‍ കഴിയില്ല. ലാപുടയുടെ കവിത, സുജീഷിന്റെ കവിത, ലതീഷിന്റെ കവിത മോശമെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. സുജീഷിന്റെ കവിതയെ കുറിച്ച് ഒരു പോസ്റ്റ്‌ പോലും ഇട്ടിട്ടുണ്ട്.. അതുപോലെ എന്തിനേയും കവിത എന്ന് വിളിക്കാമെങ്കില്‍ കുറെ കവിതകള്‍ ഞാനും എഴുതിയിട്ടുണ്ട്,....

കൂതറ തിരുമേനി...
സ്വാറി....

മഹാകവി കൂതറ തിരുമേനി....

ചാർ‌വാകൻ‌ said...

എനികും എന്തെങ്കിലുമൊന്നുരിയാടണമെന്നുണ്ടായിരുന്നു.അതെല്ലാം കാല്‍വിന്‍ പറഞ്ഞു.(വല്യ ചതിയായി) കവിതയും പദ്യവുമൊന്നു തന്നെയോ..?കാലങ്ങളായി കുഴച്ചു കൊണ്ടിരിക്കുന്ന ചോദ്യം .സാറ്ന്മരു പഠിപ്പിക്കാതെ,സ്വന്തമായി വായിച്ചു പഠിക്കാന്‍ പ്രാപ്തരായത് എന്നുമുതലാണ്‌.നടക്കാന്‍ തുടങ്ങിയത്,സൈക്കളു ചവിട്ടാന്‍ പഠിച്ചത്,സെക്ക്ന്റ് ഷോയിക്ക് പോകാന്‍ തുടങ്ങിയത്..അങ്ങനെയങ്ങനെ..വളര്‍ച്ചോയോടു വളര്‍ച്ചയായിരുന്നില്ലേ..
ഞാനോക്കുന്നു,എണ്‍പതില്‍ പതിനെട്ടു പുതിയതലമുറ കവീകളുടെ(പുതുകവിതകള്‍)പ്രസിദ്ധീകരിക്കുകയും വിറ്റുനടക്കുകയും ,കാസറ്റിലാക്കി പരിപാടികളില്‍ കേള്‍പ്പിക്കുകയും ചെയ്തകാലം .വിഷയം വിപ്ളവം തന്നെ.(ചുള്ളിക്കാടിന്റെ കവിതയുമുണ്ടായിരുന്നു)വിപ്ളവമൊരു വിഷയമല്ലാതാവുന്നതോടെ ആകവിതകളും മാറ്റിവെയ്ക്കപ്പെട്ടു.കെ.ജി.ശങ്കരപിള്ളയുടെ "ബം ഗാളി"നപ്പുറവും ഇപ്പുറവുമെന്ന ധാരണപോലും ഉണ്ടാവുന്നത്.,അങ്ങനെയാണ്.പക്ഷേ പദ്യങ്ങള്‍ക്ക് ഈ പ്രതിസ്ധി ഇല്ല.അത് വ്രിത്തിയുള്ള മുഖം പോലെ ചെത്തിമിനുക്കി,മീശവെച്ചാല്‍ നൂല്‍ വണ്ണത്തില്‍ ശ്രദ്ധയോടെ...
എറണാകുളത്തൊരു ക്രിഷ്ണകുമാറുണ്ട്,ഇടശ്ശേരി കവിതകളുടെ സ്പെഷ്യലിസ്റ്റ്.മോഹനരാഗത്തില്‍ പാടുകയും പഠിപ്പിക്കുകയും ചെയ്യും .
പണിക്കരറിയേണ്ടതുണ്ട്,കാലമാണ്‌,കവിത കൊണ്ടുവരുന്നതും ,കൊണ്ടുകളയുന്നതും .കാലത്തിനെ അതിജീവിച്ചെന്ന 'പാഠം 'പണ്ഡിത സദസ്സിലാണു വേവുക.എത് ആഡ്യകവിക്കുമൊപ്പം നില്‍ക്കാന്‍ കരുത്തുള്ള നാടന്‍ പാട്ടു പ്രസ്ഥാനം ഇവിടെയുണ്ടായിരുന്നു.വ്രിത്തത്തിനകത്തു നിന്നപ്പോഴും പൊതു വ്രിത്തത്തിനകത്തുകടക്കാനാവാതെ ചീഞ്ഞു പോയവ.അപ്പോള്‍ വിഷയം വേറേയാണ്‌.

SUNIL V S സുനിൽ വി എസ്‌ said...

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്‌ അതിരുകളില്ല തന്നെ. അവന്റെ ഉയർന്ന കാഴ്ചപ്പാടുകളും, സകല വിഷയങ്ങളിലുമുള്ള പാണ്ഡിത്യവും വായനക്കാർക്ക്‌ പ്രാപ്യമാകത്ത്‌ അവരുടെ കുറ്റമാണോ..? മനുഷ്യനേയും ജീവിതത്തേയും സ്പർശിക്കാത്ത ഇത്തരം ഗൗരവസാഹിത്യങ്ങൾ ഒഴിവാക്കപ്പെടുകയേ അവർ ചെയ്യുന്നുള്ളു. ആനന്ദിന്റെ കഥകൾ വായിക്കാൻ എല്ലാവരും മെനക്കെടാത്തതും അതുകൊണ്ടാണ്‌. അത്തരം രചനകൾ കൊണ്ട്‌ ആർക്കും ഒരു ഗുണവും കിട്ടാൻ പോകുന്നില്ല, എഴുത്തുകാരനല്ലാതെ..! സാഹിത്യത്തോടുള്ള ഒരുവന്റെ താൽപ്പര്യം അവന്റെ അറിവിനെ മാനദണ്ഡപ്പെടുത്തിയായിരിക്കണം എന്നതിലും ചില സത്യങ്ങളുണ്ട്‌. എല്ലാവർക്കും മറ്റുള്ളവരെപ്പോലെ അറിവോ, പാണ്ഡിത്യമോ ഉണ്ടാകണമെന്നില്ല, എന്നുവച്ച്‌ അവർക്ക്‌ കവിതയും സാഹിത്യവും നിഷേധിക്കപ്പെടണമെന്നുമില്ല. ഞാനിന്നൊരു കവിത എഴുതിയിട്ട്‌ അതിനെ ഉദാത്തമെന്നു വിളിക്കുന്നു..., ആ കവിത മനസ്സിലാക്കാനുള്ള അറിവും വിവരവും മറ്റുള്ളവർക്കില്ല എന്നു പറയുന്നത്‌ ഖേദകരമാണ്‌. എല്ലാവർക്കും സകല വിഷയങ്ങളിൽ അറിവ്‌ ഉണ്ടായിക്കൊള്ളണമെന്നില്ല.. സാഹിത്യവും സിനിമയും, സംഗീതവുമൊക്കെ ഏതുതരത്തിലുള്ള മനുഷ്യനും ആസ്വദിക്കാനുള്ളതാകണം. നല്ല അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ ഇവിടെ എത്തിയ കാൽവിനും, കൂതറ തിരുമേനിക്കും, ചാർവാകനും എന്റെ നന്ദി..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പല കാഴ്ച്ചപ്പാടുകളിൽ കവിതയെ സമീപിക്കാം. സാമൂഹ്യശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടിൽ കവിതയെ സമീപിക്കുമ്പോൾ തെളിയുന്ന ഒരു വസ്തുതയുണ്ട്.ഈണവും താളവുമുള്ള നാടൻപാട്ടുകളുടെ വക്താക്കളും പ്രയോക്താക്കളും അടിസ്ഥാന വർഗ്ഗമായിരുന്നു.പ്രധാനമായും പട്ടികജാതി -പട്ടികവർഗ്ഗങ്ങൾ.അവർക്ക് രാഷ്ട്രീയാധികാരമോ സാമൂഹ്യമായ മേൽക്കോയ്മയോ ഭൂവുടമസ്ഥത അടക്കമുള്ള സാമ്പത്തികാധികാരമോ ഇല്ലാതിരുന്നതിനാൽ അവരുടെ കാവ്യസംസ്കാരത്തിനു വികാസമോ തുടർച്ചയോ മുഖ്യധാരയിൽ സ്വീകാര്യതയോ ഉണ്ടായില്ല.

ഒരുപക്ഷേ ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും കാലത്തെ ഉത്തരാധുനിക അധിനിവേശ സംസ്കാരത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രതിഫലനമാവാം ഇന്നു പെരുകുന്ന കവിതകളുടെ രൂപഭാവങ്ങളിൽ.

സ്വത്വരാഷ്ട്രീയം മുതൽ ചരിത്രവിരോധവും മൂല്യവിരോധവും ലഘുത്വാരാധനയും അടക്കം എല്ലാ ഉത്തരാധുനിക പ്രവണതകളും ഇന്നത്തെ കവിതകളിൽ ദൃശ്യമാണ്.

മനുഷ്യരാശിയ്യെ ഒന്നായി കാണുന്ന ജനാധിപത്യം, സോഷ്യലിസം, തുടങ്ങിയ ‘ബൃഹദാഖ്യാന’ങ്ങൾ കാലഹരണപ്പെട്ടു എന്നു വാദിക്കുന്ന പോസ്റ്റ് മോഡേണിസ്റ്റുകൾ ആത്യന്തികമായി സേവിക്കുന്നത് സാമ്രാജ്യത്വത്തെയാണെന്ന് ഇടതുപക്ഷ ചിന്തകർ നിരീക്ഷിക്കുന്നു.

വിഭജിച്ചുഭരിക്കുക എന്ന സാമ്രാജ്യത്വ അജണ്ടയുടെ സാംസ്കാരികപ്രയോഗമാണ് അടിസ്ഥാനവർഗ്ഗത്തെ വിവിധ സ്വത്വങ്ങളായി വിഭജിക്കുന്ന സ്വത്വരാഷ്ട്രീയമെന്നും, മനുഷ്യാനുഭവങ്ങളെ ലഘൂകരിക്കുന്ന ലഘുത്വാരാധനയെന്നും ഇടതുപക്ഷചിന്തകർ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ മാത്രമല്ല,
എക്കാലത്തെയും കവിസംഘങ്ങളൂടെ പ്രശ്നം പ്രതിഭയുടെ പരിമിതിയാണ്.സിംഹത്തെപ്പോലെ സ്വന്തം ശബ്ദംകൊണ്ട് ലോകശ്രദ്ദ്ധ ആകർഷിക്കാനാവാതെ വരുമ്പോൾ അവർ കൂട്ടംചേർന്നു ശബ്ദമുണ്ടാക്കും. അതു ലോകസ്വഭാവമാണ്. ആധുനിക കവികളും ഇതുതന്നെ ചെയ്തിരുന്നു.എഴുത്തച്ഛന്റെയും കുഞ്ചൻ നമ്പ്യാരുടെയും കുഞ്ഞിരാമൻ നായരുടെയും ചങ്ങമ്പുഴയുടെയുമൊക്കെ കവിത നിരൂപകരുടെ ഇടനിലയില്ലാതെ കാവ്യാസ്വാദകരോടു സംവദിച്ചു. ആധുനിക കവികൾക്ക് സ്വയം നിരൂപണം എഴുതിയോ മറ്റു നിരൂപകരുടെ സഹായത്തോടെയോ സ്വന്തം കവിതയ്ക്കുവേണ്ടി വാദിക്കേണ്ട ഗതികേടുണ്ടായി. ചെട്ടിമിടുക്ക് ചരക്കുമിടുക്കിനേക്കാൾ പ്രധാനമായി.ആ വഴി തന്നെ പിൻ‌തലമുറകളും പിന്തുടർന്നാൽ കുറ്റം പറയാനാവുമോ?

പഴയതായാലും പുതിയതായാലും നല്ലകവിതമാത്രം വായനക്കാർ സ്വീകരിക്കുന്നു. പൊട്ട ഏതു മഹാകവിയുടേതായാലും തിരസ്കരിക്കുന്നു. തിരസ്കരിക്കപ്പെടുന്ന കവികൾ കേരളത്തിലെ വായനക്കാർക്കു വിവരമില്ലെന്നും ഭാവുകത്വമില്ലെന്നും അതുകൊണ്ടാണ് തങ്ങളുടെ കവിതകൾക്ക് വായനക്കാരില്ലാത്തതെന്നും വാദിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു.

Calvin H said...

സാഹിത്യത്തിലെയും കലയിലെയും വരേണ്യതയും മാറി വരുന്ന സങ്കേതങ്ങളും രണ്ടും രണ്ടാണ്. അറിവ് നിഷേധിക്കുന്നതും അറിയാൻ നിനക്ക് കഴിവില്ലെന്ന് ആക്ഷേപിക്കുന്നതും വരേണ്യത തന്നെ.

അറിയാൻ ശ്രമിക്കൂ എന്ന് പ്രോത്സാഹിപ്പിക്കുമ്പോൾ എനിക്ക് പഴയതിൽ നിന്ന് തിരിച്ച് വരാൻ താല്പര്യമില്ല/മനസില്ല/ കഴിവില്ല എന്ന് മുൻ‌വിധിയോടെ സമീപിക്കുന്നവരാണ് രണ്ടാമത്തെ കേസിൽ ഉള്ളത്. അപ്പോൾ അവിടെ വരേണ്യവർഗം ആരാണ്?

വികടശിരോമണി said...

ചർച്ച ശ്രദ്ധിക്കുന്നുണ്ടായിരുന്നു.കുറേ സംവാദങ്ങൾ നടന്നു കഴിഞ്ഞ വിഷയമെന്നറിയാവുന്നതുകൊണ്ട്,നിശ്ശബ്ദപ്രേക്ഷകനായെന്നു മാത്രം.പറയാനുള്ളവ മിക്കതും കാൽ‌വിൻ സംഗ്രഹിച്ചിട്ടുണ്ട്.മറ്റു ചില കാഴ്ച്ചപ്പാടുകൾ കൂടി അവതരിപ്പിക്കാം എന്നു കരുതുന്നു.ഗുസ്തിമത്സരം,തെറിവിളി എന്നിവയാണുദ്ദേശിക്കുന്നതെങ്കിൽ,സമയമില്ല,വേറെ പണിയുണ്ട്.
വൃത്തത്തെപ്പറ്റി ചുള്ളിക്കാട് അവതരിപ്പിച്ച ദർശനം,വൃത്തശാസ്ത്രത്തിൽ തലസ്പർശിയായ മർമ്മമാണ്.അതോടൊപ്പം ചേർത്തു വെക്കേണ്ട ചിലതുണ്ട്.വാസ്തവത്തിൽ,വൃത്തശാസ്ത്രത്തിന്റെ അടിസ്ഥാനമൂലകങ്ങൾ താളപദ്ധതിയാണ്.തിശ്രം,ചതുരശ്രം,മിശ്രം,ഖണ്ഡം എന്നി ഗതിഭേദങ്ങളെ വിവിധ രൂപങ്ങളിൽ വിന്യസിച്ചിരിക്കുന്ന താളശിൽ‌പ്പമാണ് വാസ്തവത്തിൽ വൃത്തശാസ്ത്രത്തിന്റെ അടിസ്ഥാനശില.മലയാളിയ്ക്ക് ഇതു പണ്ടേ സ്വായത്തമാണ്;‘നാദ’ത്തിലപ്പുറം ‘ഒച്ച’യെ സ്നേഹിച്ച,കർണ്ണാടകസംഗീതവിസ്മയങ്ങൾക്കു പകരം പഞ്ചവാദ്യത്തിന്റെയും മേളങ്ങളുടേയും താളഗോപുരങ്ങൾ തീർത്ത സമൂഹം.അതിനും മുൻപ് തന്നെ നമ്മുടെ ഫോക്ക് താളങ്ങളിൽ,ഗതികളുടെ വിന്യാസങ്ങളെ ലളിതവും സൂക്ഷ്മവുമായി വിന്യസിക്കുന്ന ശാസ്ത്രം നാം വളർത്തിയെടുത്തിരുന്നു.ചമ്പ,ചമ്പട,അടന്ത,പഞ്ചാരി,മുറിയടന്ത,ത്രിപുട എന്നീ താളങ്ങൾക്കുള്ളിൽ സമസ്ത താളവൈവിധ്യങ്ങളെയും സ്വാംശീകരിക്കുന്ന ഒരു പദ്ധതി അങ്ങനെയാണ് വികസിച്ചു വന്നത്.താളശാസ്ത്രത്തെ അബോധപൂർവ്വമായി ഉൾക്കൊള്ളാതെ,ഒരു സഹൃദയനും കേരളത്തിൽ ജീവിക്കാനാവത്തവിധം അതു നമ്മളിൽ ലയിച്ചു ചേർന്നു.വാസ്തവത്തിൽ,അതാണ് നമ്മുടെ വൃത്തബോധത്തെ നിർണ്ണയിച്ച സുപ്രധാനഘടകങ്ങളിലൊന്ന്.ഉദാഹരണത്തിന്,തരംഗിണി എന്ന വൃത്തമെടുക്കുക-മലയാളിയുടെ സംസാരത്തിൽ,പ്രയോഗരീതിയിൽ,മുദ്രാവാക്യങ്ങളിൽ,എല്ലാം തരംഗിണിയുടെ തിശ്രഗതിരീതി ലയിച്ചു കിടക്കുന്നു(ആരാ നിങ്ങടെ നേതാവ്/സമയം പത്തേ കാലായി്/എന്താ മാഷേ പരിപാടി….)മലയാളിയുടെ വ്യവഹാരങ്ങളിലും കലകളിലും ലയിച്ചുകിടന്ന തരംഗിണിയെ സമർത്ഥമായി ഉപയോഗിക്കുകയാണ് നമ്പ്യാർ ചെയ്തതെന്നർത്ഥം.അല്ലാതെ നമ്പ്യാർ നിർമ്മിച്ച വൃത്തമല്ല അത്.

വികടശിരോമണി said...

ഇപ്രകാരം,നടപ്പുള്ള മിക്ക വൃത്തങ്ങളുടെയും ഘടനയുടെ ഈ സ്വാഭാവികസ്വത്വം താളശിൽ‌പ്പത്തിൽ നമുക്കു കണ്ടെടുക്കാവുന്നതേയുള്ളൂ. “പ്രധാനം ഗാനരീതി താൻ”എന്നു എ.ആർ.പറഞ്ഞതിന്റെ സാരം ഇതു കൂടിയാണ്.അതിനെ വ്യവച്ഛേദിച്ചുപരിശോധിക്കാനുള്ള താളബോധം അദ്ധേഹത്തിനില്ലായിരുന്നു എന്നുമാത്രം.
ഒരു ചെറിയ കഥ സൂചിപ്പിക്കട്ടെ,നടന്ന സംഭവമാണ്-
ഒരു ആറുവയസ്സായ കുട്ടി എന്നും അമ്പലത്തിൽ പോകുമ്പോൾ അമ്പലമതിൽക്കെട്ടിൽ മുഴുവൻ ചീത്തവാക്കുകൾ എഴുതിവെച്ചിരിക്കുന്നതും,വരച്ചുവെച്ചിരിക്കുന്നതും കണ്ടു.ഒരു ദിവസം ആ കുട്ടി അമ്പലമതിൽക്കെട്ടിൽ കരിക്കട്ട കൊണ്ട് ഇങ്ങനെ എഴുതി:
“അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകിൽ
വമ്പനാമീശൻ വന്നി-
ട്ടെമ്പാടും നാശമാക്കിടും”
കൃത്യമായ അനുഷ്ടുപ്പിൽ,ദ്വിതീയാക്ഷരപ്രാസദീക്ഷയിൽ,വാർന്നു വീഴുന്ന വരികൾ!(അനുഷ്ടുപ്പിന്റെ ലക്ഷണം വേണ്ടവർ വൃത്തസഹായി നോക്കുക-തലചുറ്റിക്കോളും:)
ഈ കുട്ടിയെ ആണ് വളർന്നപ്പോൾ നാം അക്കിത്തം എന്നു പറഞ്ഞത് എന്നു വാൽക്കഷ്ണം.
എങ്ങനെയാണ് അനുഷ്ടുപ്പും ദ്വിതീയാക്ഷരപ്രാസവും അറിയാത്ത കുട്ടിയുടെ മനസ്സിൽ ഈ ശിൽ‌പ്പം രൂപപ്പെടുന്നത്?കുട്ടി ശൈശവം മുതൽ കേട്ടു ശീലിക്കുന്ന സ്വനിമസഘാതവുമായി അതു ബന്ധപ്പെട്ടിരിക്കുന്നു.

വികടശിരോമണി said...

ശ്രീ ചുള്ളിക്കാട് സൂചിപ്പിച്ച പോലെ,ഒരുകാലത്ത് എല്ലാ വൈജ്ഞാനികമേഖലയും വൃത്തബദ്ധമായി സംവദിച്ചിരുന്നു.ക്രമേണ ആധുനികത വന്നു,ഭാഷയുടെ ഘടന പൊളിച്ചുപണിയപ്പെട്ടു.ഗദ്യം സമർത്ഥവും ഉചിതവുമായ അശയവിനിമയോപാധിയായി.അപ്പോഴുംകവിതയിൽ വൃത്തം നിലനിന്നു.ക്രമെണ സങ്കീർണ്ണമായ ജീവിതാനുഭവങ്ങളെ പകർത്താൻ നിലവിലുള്ള രൂപശിൽ‌പ്പങ്ങളുടെ വ്യവസ്ഥാപിതമാർഗങ്ങൾ പോരെന്നുവന്നു.അപ്പോൾ ഗദ്യം കവിതയിലും വന്നു.അത് അനിവാര്യമായ വികാസമാണ്.എങ്കിലും നമ്മുടെ പ്രിയങ്കരരായ മിക്ക കവികളും ഗദ്യകവിതയെഴുതുമ്പോഴും വിദഗ്ധമായ വൃത്തശിൽ‌പ്പം കാത്തുവെച്ചു.കക്കാടും,സച്ചിതാനന്ദനും,ചുള്ളിക്കാടും,പണിക്കരും എല്ലാം ചേതോഹരമായ വൃത്തശിൽ‌പ്പം കൈയ്യിലൊതുക്കി.സ്വാഭാവികമായും അവരുടെ ഗദ്യം കൂടി,ശിഥിലമായ വൃത്തശിൽ‌പ്പത്തെ,അഥവാ താളപദ്ധതിയെ,പിൻ‌പറ്റി.“ഓണത്തിനല്ല,വിഷുവേലയ്ക്കുമല്ലയന്നോർമ്മയിലോട്ടുരുളി പൊട്ടും പിതൃക്കളുടെ ശ്രാദ്ധത്തിനൊരു പുലച്ചിന്തു പാടാൻ വരാം”എന്ന ബാലചന്ദ്രന്റെ രോദനം തൃത്താലകേശവന്റെ തായമ്പകയുടെ സ്മരണകൾ വരെയുണർത്തി.
“പാടൂ നീ മേഘമൽഹാർ“എന്ന അയ്യപ്പന്റെ മുറിഞ്ഞ കേകയുടെ പിറകേ ഒഴുകി.ഇത് അനുഭവങ്ങളുടെ പകർച്ചയിൽ അനിവാര്യമായ വികാസമായിരുന്നു.
തുടർന്നു വന്ന പുതുകവിതയിലും ഇതിന്റെ തുടർച്ച ശക്തമായുണ്ട് എന്നാണെന്റെ വിശ്വാസം.രാമചന്ദ്രനിലും,മോഹനകൃഷ്ണനിലും,മനോജ് കുറൂരിലും,റഫീക്കിലും…അങ്ങനെ അനേകരിലൂടെ അതു തുടരുന്നു.കവിത ഒരു അനുസ്യൂതിയാണ്,അതിനിയും പുതിയ വസന്തങ്ങളിലേക്കു പകരും.
ഗദ്യത്തിനുള്ള ശക്തി പദ്യത്തിനോ,പദ്യത്തിനുള്ള ശക്തി ഗദ്യത്തിനോ ഇല്ല എന്ന സാമാന്യബോധമേ ഒരു കവിക്കു വേണ്ടൂ.കവിത് ആവശ്യപ്പെടുന്ന രൂപം അവനിൽ/അവളിൽ വന്നു നിരക്കും.അതില്ലാത്ത നമ്മൾ ഇങ്ങനെ പരസ്പരം കരി വാരിത്തേച്ചു കുട്ടിച്ചാത്തന്മാരാവും.
(കമന്റ് നീണ്ടതിൽ ഖേദമുണ്ട്,ഡിലിറ്റിയാൽ ഒരു സങ്കടവുമില്ല)

SUNIL V S സുനിൽ വി എസ്‌ said...

സമഗ്രം..
ഈ അറിവുകൾ
ഏവർക്കും പ്രയോജനകരമാകും
വികടശിരോമണി..
ഇങ്ങനെ അറിവുള്ളവർ
ബൂലോകത്തുണ്ടായിരിന്നിട്ടാണോ
ഇത്രയുംകാലം ഇവിടെയുള്ള ചവറുകവികളുടെ
അഹങ്കരം കണ്ടില്ലായെന്ന്‌ നടിച്ചത്‌..?

കാവാലം ജയകൃഷ്ണന്‍ said...

പ്രശസ്തരാകാന്‍ വേണ്ടിയാണ് പലരും സാഹിത്യത്തേല്‍ കയറി പിടിക്കുന്നതെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. അതും പൊട്ടക്കാവ്യങ്ങളുണ്ടാക്കും ദുഷ്ടക്കൂട്ടത്തിന്‍റെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. ഏതു വിധേനയും പ്രശസ്തരാവുക. എന്നാല്‍ കയ്യില്‍ ഇല്ലാത്ത ‘പ്രതിഭ’ എന്നു പറയുന്ന സാധനം റെഡിമെയ്ഡ് ഷോപ്പില്‍ കിട്ടില്ല എന്നറിയാത്ത മൂഢന്‍‍മാര്‍ നിവൃത്തി കെടുമ്പോള്‍, അശ്ലീല പ്രയോഗങ്ങളിലൂടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നു. എന്തു വൃത്തികേടാണീ കാണിച്ചു വച്ചിരിക്കുന്നതെന്നു ചോദിക്കുന്നവരെ വിളിക്കാന്‍ ഈ കൂട്ടങ്ങള്‍ക്കെല്ലാം ഒരേയൊരു പേരേയുള്ളൂ. കപടസദാചാരി!. ഇത്തരം പൊട്ടത്തരങ്ങളെ അനുമോദിക്കുന്നവര്‍ക്കു പക്ഷേ പ്രദീപ് പേരശ്ശന്നൂരിന്‍റെ കഥകളോട് പുച്ഛം ! അതാണ് യഥാര്‍ത്ഥ കപടസദാചാരം. വിസര്‍ജ്ജിച്ചതും, ഭോഗിച്ചതുമെല്ലാം നീട്ടി വലിച്ചും, വരി മുറിച്ചും വിളമ്പി വച്ച് കുറേ സമാനമനസ്കന്‍‍മാരുമായി വട്ടത്തിലിരുന്നു ചര്‍ച്ച ചെയ്യുന്നതിനെയാണോ ഉത്തരാധുനിക കവിത എന്നു പറയുന്നത്? (ഇത് വല്ല കലുങ്കിലോ, വെളിമ്പറമ്പിലോ ആയിക്കൂടേ? എന്തിനാ നാട്ടുകാരെ പരീക്ഷിക്കുന്നത്?) വായിക്കാന്‍ വരുന്നവന്‍ മരമണ്ടന്‍, വിളമ്പിക്കൊടുക്കുന്നവന്‍ അവരേക്കാളെല്ലാം മുഴുത്ത ബുദ്ധിജീവി എന്ന മുന്‍‍ധാരണയോടെ കാട്ടിക്കൂട്ടുന്ന ഇത്തരം ‘ചാപല്യങ്ങള്‍‘ ഒരു ചര്‍ച്ച പോലും അര്‍ഹിക്കുന്നില്ല. പെരുവഴിയില്‍ കിടക്കുന്ന അമേദ്യത്തെക്കുറിച്ച് ആരു ചിന്തിക്കാന്‍?. വായനക്കാരന് വിവരവും, ബുദ്ധിയുമില്ലാഞ്ഞിട്ടാണ് ഇതൊന്നും മനസ്സിലാകാത്തതെന്ന് അവര്‍ കരുതിക്കോട്ടെ. അവര്‍ക്കും വേണ്ടേ എന്തെങ്കിലുമൊക്കെ ഒരു സമാശ്വാസം.

ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം അനോണിമിറ്റി സാദ്ധ്യമാകുന്നതുകൊണ്ട് ഇത്തരം അസഭ്യങ്ങള്‍ രഹസ്യമായി ആസ്വദിക്കാന്‍ താല്പര്യമുള്ളവര്‍ പോയിരുന്നു വായിക്കും. അതുകൊണ്ടു തന്നെ ഹിറ്റ് കൂടും. സംഗതി വിശ്വസാഹിത്യമാണെന്നുള്ള ധാരണ ഉള്ളിലുറക്കുന്നതോടെ ഈ കലാപരിപാടി ആവേശത്തോടെ തുടരുകയും ചെയ്യും.

എടത്തുംകരയുടെ ലേഖനം മുഖമടച്ചു പൂശുന്ന ഒന്നായിരുന്നു. എന്നാല്‍ ഇതുകൊണ്ടു വല്ലതും നന്നാകാന്‍ ഇവര്‍ക്കു വല്ല പ്ലാനുമുണ്ടോ?

പഴയ നാടന്‍ പാട്ടുകള്‍ മുതല്‍ കലാഭവന്‍ മണിയേപ്പോലുള്ളവര്‍ പുതുതായി ഉണ്ടാക്കിയെടുക്കുന്ന നാടന്‍ പാട്ടുകള്‍ വരെയുള്ള പല ഗ്രാമീണ സംഗീതങ്ങളും ഒരു നാടിന്‍റെ ഉള്‍ത്തുടിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതു തന്നെയാണ്. അതു തന്നെയാണ് അതിന്‍റെ സൌന്ദര്യവും. ഭാഷയുടെ കാര്യത്തിലായാലും, സംഗീതത്തിന്‍റെ കാര്യത്തിലായാലും മികച്ചു നില്‍ക്കുന്ന ഇത്തരം സൃഷ്ടികളില്‍ എന്തു ജാതി, എന്ത് അധഃകൃതന്‍, എന്തു പരിഷ്കൃതന്‍??? സംഗീതത്തിന്‍റെ വരേണ്യത എഴുതിയവന്‍റെയോ, പാടിയവന്‍റെയോ കുലവും ജാതിയും നോക്കി നിശ്ചയിക്കാന്‍ കഴിയുമോ? ഒരു പക്ഷേ അങ്ങനെയും ചിന്തിക്കുന്നവരുള്ളതുകൊണ്ടാവാം, നമ്പൂതിരി ഫലിതങ്ങളില്‍ തന്നെ (യഥാര്‍ത്തത്തില്‍ ഉള്ളതോ അതോ തിരുകിക്കയറ്റിയതോ എന്നറിഞ്ഞു കൂടാ) ശുദ്ധ ആഭാസത്തരങ്ങളും കൂടെയുള്ള ‘നമ്പൂതിരി‘ എന്ന കെയര്‍ ഓഫില്‍ സഭ്യവും, മികച്ചതുമായി ഒരു വിഭാഗമെങ്കിലും അംഗീകരിക്കുന്നത്.

രാജകുടുംബം എന്ന ലേബലില്‍ സ്വാതിതിരുനാളിനെയും, രവിവര്‍മ്മയെയും വേലിക്കു വെളിയില്‍ നിര്‍ത്തുന്നവരും ഉണ്ടാകുമോ ആവോ?

നമ്മുടെ സാഹിത്യശാഖയില്‍ ആസ്വാദനത്തിലായാലും, എഴുത്തിലായാലും നിലനില്‍ക്കുന്ന ഒരു തീരാശാപമാണോ ഈ വര്‍ണ്ണവിവേചനം? ജ്ഞാനത്തിനായ് കുമ്പിള്‍ നീട്ടുന്ന പൂവിന്‍റെ ജാതി ചോദിക്കുന്നു ദൈത്യന്യായാസനം എന്ന് കവി ഭ്രാന്തനെക്കൊണ്ടു പാടിച്ചത് എത്ര പച്ചപ്പരമാര്‍ത്ഥമാണെന്ന് പലപോഴും തോന്നിയിട്ടുണ്ട്. രാജാവിന്‍റെ സാഹിത്യം, നമ്പൂതിരിയുടെ സാഹിത്യം, നായരുടെ, ഈഴവന്‍റെ, അമ്പലവാസിയുടെ, കീഴാളന്‍റെ, മെലാളന്‍റെ, രാഷ്ട്രീയക്കാരന്‍റെ, കള്ളന്‍റെ, കൊള്ളക്കാരന്‍റെ... എന്താണിത്? ഭാഷക്കും, സാഹിത്യത്തിനും, സംഗീതത്തിനും പോലും ജാതിയോ?

ഹാ മലയാളമേ...

കാവാലം ജയകൃഷ്ണന്‍ said...

വികടശിരോമണിയുടെ കമന്‍റുകള്‍ വളരെ വിജ്ഞാനപ്രദമായിരിക്കുന്നു. താങ്കള്‍ക്ക് ഈ പേര് തീരെ യോജിക്കുന്നില്ലല്ലോ സുഹൃത്തേ...

SUNIL V S സുനിൽ വി എസ്‌ said...

സത്യത്തിൽ എനിക്ക്‌ പറയാനുള്ളതു മുഴുവൻ
ഈ പോസ്റ്റിൽ അപൂർണ്ണമാണ്‌.. ജോലിത്തിരക്കിനിടയിൽ കമന്റുകളെഴുതുമോൾ പലതിലും അവ്യക്തതകളുണ്ടാകും. രാജേന്ദ്രൻ എടത്തുംകരയുടെ ഈ ലേഖനത്തിലെ വാക്കുകൾ എന്റേതുകൂടിയാണെന്ന്‌ തോന്നിപ്പോകുന്നു. ചുള്ളിക്കാടും, ജയകൃഷ്ണനുമൊക്കെ വളരെ ഊർജ്ജസ്വലമായി മറുപടി പറയുന്നു..

കാവാലം ജയകൃഷ്ണന്‍ said...

ഉത്തരാധുനികന്മാരുടെ ബ്ലോഗില്‍ പോയി പറഞ്ഞാല്‍ നല്ല ഉത്തരാധുനിക പഞ്ചവര്‍ണ്ണത്തെറി കിട്ടും പണിക്കരേട്ടാ...

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
വല്യമ്മായി said...

പലരും സൂചിപ്പിച്ചത് പോലെ പഴയതായാലും പുതിയതായാലും നല്ല കൃതികള്‍ കാലാതീതമായി നിലനില്‍ക്കും.

ചര്‍ച്ച തുടരട്ടെ.

സാല്‍ജോҐsaljo said...

പോസ്റ്റ്‌ ഇട്ട അന്നുമുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാ മെയിലിലൂടേയും, ചാറ്റിലൂടേയുമുള്ള കപടസദാചാരികളുടെ തെറിവിളി.. സത്യം പറഞ്ഞാൽ രണ്ടു ദിവസം കൊണ്ട്‌ ഞാൻ ബ്ലോഗിംഗ്‌ മടുത്തു. അത്രയ്ക്ക്‌ അസഹനീയവും നിന്ദ്യവുമാണ്‌ മിക്കവരുടേയും പ്രതികരണം. സഹിക്കുന്നതിനും, ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്‌.

അങ്ങനെ ആരെങ്കിലും സുനിലിനെ വിമർശിച്ചു എങ്കിൽ തീരെ തരം താണുപോയി. കാലികപ്രസക്തിയുള്ള ഒരു പോസ്റ്റ് തന്നെയായിരുന്നു ഇത് എന്നതിനു സംശയമൊന്നുമില്ല. വ്യത്യസ്ഥ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വഭാവികമാണു. പക്ഷേ, അതൊരാളേയും നിരുത്സാഹപ്പെടുത്തിയാവരുത്. അടികൂടാം, തർക്കിക്കാം, പക്ഷേ പ്രതിപക്ഷ ബഹുമാനത്തോടുകൂടി.

ഞാൻ പറഞ്ഞതിലെ നന്മ ചിലപ്പോൾ നിങ്ങൾ കാണാതെ പോകും..

true...

കാവാലം ജയകൃഷ്ണന്‍ said...

അപ്രിയസത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ തെറി മാത്രം കൈകാര്യം ചെയ്തു ശീലിച്ചവര്‍ അതു പറഞ്ഞു പോകും പണിക്കരേട്ടാ. മൈന്‍ഡ് ചെയ്യണ്ട. ഞാന്‍ ബ്ലോഗില്‍ സജീവമായതു തന്നെ തെറിവിളിയും, കോക്കസുകളുടെ ആക്രമണവും ഒക്കെ നേരിട്ടുകൊണ്ടാണ്. അതും പുപ്പുലികള്‍ എന്നു സ്വയം കരുതുന്നവരുടെ. അതുകൊണ്ടു തന്നെ തുടരാന്‍ അതൊരു പ്രചോദനമായി. അവര്‍ അവരുടെ സംസ്കാരം കാണിക്കുന്നു നമുക്കു നമ്മുടെ സംസ്കാരവും കാണിക്കാം അല്ലാതെന്താ.

എവിടെയോ കേട്ട ഒരു നമ്പൂതിരി ഫലിതം ഇങ്ങനെ.

ഒരു നമ്പൂതിരിയോട്‌ ഒരു ആഭാസന്‍: എടാ പട്ടീ, അമേദ്യമേ, മൂത്രമേ കാഷ്ഠമേ, ശവമേ...
നമ്പൂതിരി: പാലേ, തേനേ, വെണ്ണയേ, പാല്‍‍പ്പായസമേ, നെയ്പ്പായസമേ...

ഇതു കേട്ടു കൊണ്ടു നിന്ന മൂന്നാമന്‍ നമ്പൂതിരിയോടു ചോദിച്ചു, അയാള്‍ തിരുമേനിയെ ഇങ്ങനെയൊക്കെ വിളിച്ചിട്ട് തിരുമേനിയെന്താ നല്ല നല്ല വസ്തുക്കളുടെ പേര് അയാളെ വിളിക്കുന്നതെന്ന്.

അപ്പോള്‍ നമ്പൂതിരി: അവന്‍ കഴിക്കുന്നതിന്‍റെയെല്ലാം പേര് അവന്‍ നമ്മെ വിളിച്ചു. നോം കഴിക്കുന്നതിന്‍റെയെല്ലാം പേര്‍ നോം അവനെയും വിളിച്ചു. അത്രതന്നെ.

ഇതും അങ്ങനെ കരുതിയാല്‍ മതി.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ചര്‍ച്ച നന്നാകുന്നുണ്ട്‌. നാണയത്തിന്‍റെ മറുവശത്തേക്കു കൂടെ നോക്കേണ്ടേ. കാമ്പില്ലാത്ത കാര്യങ്ങള്‍ (വെറും വര്‍ണ്ണനകള്‍, സാധാ സംഭവങ്ങള്‍) ഒക്കെ വൃത്തത്തിലാക്കിയാല്‍ മാത്രം കവിതയാകുമോ?വൃത്തത്തിലെഴുതിയ എത്രയോ കവിതകള്‍(?) വിസ്മരിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ കവിത???

ശ്രദ്ധിക്കാത്ത ഇരുട്ടിലേക്കൊന്നു ടോറ്‍ച്ചു മിന്നിച്ചതാണേ. ഞാന്‍ ഗ്യാലറിയിലുണ്ട്‌.

തറവാടി said...

പഴയകാലത്ത് പുറത്ത് വരാന്‍ സ്വല്‍‌പ്പം ബുദ്ധിമുട്ടായതിനാല്‍ വല്ലാത്ത ചീത്തയൊന്നും പുറത്തുവന്നിരുന്നില്ല അല്ലെങ്കില്‍ വരുന്നതറിഞ്ഞിരുന്നില്ല.

ഇന്ന് എന്തിനും പുറത്ത് വരാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് മാത്രമല്ല അറിയീക്കാനും തീരെ ബുദ്ധിമുട്ടില്ല. അതുകൊണ്ട് തന്നെ നാനാ വശത്തുനിന്നും അതുവരുന്നു,

ഫലമോ എപ്പോഴെങ്കിലുമൊക്കെ ഉണ്ടാകുന്ന നല്ലത് കാണാന്‍ നല്ല ബുദ്ധിമുട്ട് അതിനാല്‍ പുറത്ത് കാണുന്നത് ചീത്തത് മാത്രമാകുന്നു, ഒരു പക്ഷെ അതുകൊണ്ട് തന്നെയാവണം പഴയത് നല്ലതെന്ന് തോന്നാന്‍ കാരണം.

നല്ല പോസ്റ്റ്, സമാനമായവ കുറെ വന്നിട്ടുണ്ടെങ്കിലും.

SUNIL V S സുനിൽ വി എസ്‌ said...

ചർച്ചയിൽ പേരുവച്ച ജിതേന്ദ്രനും,
തറവാടിക്കും നന്ദി..!

Ziya said...

മഹാകവി സഗീര്‍ പണ്ടാരത്തിലിനെപ്പോലെയൊരു മഹാപ്രതിഭയെ മറന്നു കൊണ്ടാണോ പണിക്കരേ താങ്കളീ പോസ്റ്റിട്ടത്???

ഓടോ. ചുള്ളിക്കാടിന്റെ മറുപടിയില്‍ ഈ ചര്‍ച്ച അവസാനിക്കേണ്ടതാണ്.

Ziya said...

എങ്കിപ്പിനെ നൂറടിയന്‍ ഞാനായിക്കോട്ടേ...ചിയേഴ്സ്!

യാരിദ്‌|~|Yarid said...

എന്നിട്ടെന്തായി കൺക്ലൂഷൻ. എന്തെങ്കിലും നടക്കുമൊ?

SUNIL V S സുനിൽ വി എസ്‌ said...

കൂടുതൽ ബോറാക്കാതെ നമുക്കീ
ചർച്ച ഇവിടെ അവസാനിപ്പിക്കാം.
സിയ പറഞ്ഞതിനോടനുകൂലിക്കുന്നു.
ഇവിടെ വന്ന്‌ കവിതയെ കുറിച്ച്‌ വ്യത്യസ്താഭിപ്രയങ്ങൾ പങ്കുവച്ച ഏവർക്കും എന്റെ നന്ദി..! എന്റെ ഭാഗത്തു നിന്നുണ്ടായ ഒരു തെറ്റുകൂടി ഞാൻ തിരുത്തുന്നു...,
രാഗങ്ങളെക്കുറിച്ച്‌ ഗായിക അരുന്ധതിയല്ല എഴുതിയിരുന്നത്‌. ഗൃഹലക്ഷ്മിയിലും ഇത്തരമൊരു പംക്തി ഉണ്ടായിരുന്നുവെന്ന്‌ തോന്നുന്നു. ഗായികയും പ്രൊഫസറുമായ ലതിക ടീച്ചർ മാതൃഭൂമി പത്രത്തിൽ
ഏകദേശം രണ്ടര വർഷത്തോളം എഴുതിപ്പോന്നിരുന്ന ഈ കുറിപ്പുകളാണ്‌
ഞാൻ വെട്ടിസൂക്ഷിച്ചിരുന്നത്‌.
എന്റെ മറവിയിൽ വന്നു പോയ ഈ തെറ്റിന്‌ ക്ഷമ ചോദിക്കുന്നു. ഈ പോസ്റ്റിന്റെ പേരിൽ ഒരു കവികളേയും മനപൂർവ്വം ഞാൻ അവഹേളിച്ചിട്ടില്ലായെന്നണ്‌ എന്റെ വിശ്വാസം, അങ്ങിനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവരോടും ക്ഷമ ചോദിക്കുന്നു.
നന്ദി..!

അഭിജിത്ത് മടിക്കുന്ന് said...
This comment has been removed by the author.
★ Shine said...

ഇന്നു, അവധിദിവസത്തിന്റെ ഒഴിവിൽ നോക്കിയപ്പോഴാണു ഈ post കണ്ടത്‌. മലയാളം blogൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവുംക്രിയാത്മകമായ ഒരു ചർച്ച ആയിരുന്നു ഈ comment കളിൽ. അഭിനന്ദനം സുനിൽ.

എന്‍.ബി.സുരേഷ് said...

ഈ പോസ്റ്റ് ഞാന്‍ ഇപ്പോഴാ കണ്ടത്. അല്ലങ്കില്‍ നേരത്തെ പ്രതികരിക്കുമായിരുന്നു.
രാജേന്ദ്രന്‍ എടത്തുംകര മലയാളത്തില്‍ എഴുതിയ ലേഖനം വായിച്ചിരുന്നു. സുധീഷ് കോട്ടേമ്പ്രം അതിനെഴുതിയ മറുപടിയും അതിനു പി.പി.പ്രകാശന്‍ എഴുതിയ മറുപടിയും കണ്ടിരുന്നു.നിര്‍ഭാഗ്യവശാല്‍ ഉത്തരാധുനിക മലയാള കവിമഹാരഥന്മാരൊന്നും മിണ്ടിയില്ല. മറുപടി ഇല്ലാഞിട്ടോ അതോ ഈ ചിന്തകള്‍ക്കൊക്കെ അതീതരാണു തങ്ങള്‍ എന്ന ചിന്ത വന്നു പൊതിഞ്ഞിട്ടൊ.
ഗദ്യം ഒടിച്ചു മടക്കി എന്നല്ല പറയേണ്ടത് മിനിക്കഥയല്ലെ ഇപ്പോള്‍ കവിതാ രൂപത്തില്‍ വരുന്നത്
ബൂലോകകവിതയില്‍ മനോജ് കുറൂര്‍ കല്പറ്റ നാരായണന്റെ ഒരു കവിത കോപ്പിയാണെന്നു പറഞ്ഞുള്ള ഒരു ചര്‍ച്ചയില്‍ എത്ര പേരാണു ചര്‍ച്ചാനെത്തിയത്. ആക്രമിക്കപ്പെടുന്നത് തങ്ങളുടെ കോക്കസിന് പുറത്തുള്ള പ്രായം ചെന്ന(പുതിയ കവികളുടെ കൂട്ടത്തില്‍ ഏറ്റവും ചെറുപ്പം അദ്ദേഹത്തിനാണെന്ന് എന്റ്റെ പക്ഷം) കവിയാണല്ലോ
മധുപാല്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ത്തുപോകുന്നു. താനും സുഹൃത്തും കൂടി മലയാളത്തിലെ കവികളുടെ കണക്കെടുത്തപ്പോള്‍ 4000 കവിഞ്ഞുപോയെന്നും പിന്നത് നിര്‍ത്തിയെന്നും. ഈ കവികളാരും മറ്റുള്ള കവികളുടെ കവിത കാശുകൊടുത്തു വാങ്ങി വായിക്കില്ലല്ലോ. അങ്ങനെയാണെണ്‍കില്‍, പുസ്തകശാലകളില്‍ കവിതാപുസ്തകം, മാറാല പിടിച്ചു കിടക്കില്ലല്ലോ.
പൊട്ടക്കാവ്യങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിക്കണേ.’
രാജേന്ദ്രന്‍ ഉദ്ധരിച്ച ഈ വരികള്‍ തന്നെ പ്രാര്‍ത്ഥന.
പൊട്ടക്കവിതയെഴുതുന്ന ഒരാളാണു ഞാനും. എനിക്കും ഈ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണു.
ഒന്നൊഴിച്ചു. കാശുകൊടുത്തു പുസ്തകം വാങ്ങി വായിക്കുന്ന ഒരാളാണ് ഞാന്‍.
ചുള്ളിക്കാട് പറഞ്ഞ പോലെ ഈ തകരകള്‍ മലയാള കവിതയുടെ നാളത്തെചരിത്രത്തിലുണ്ടാവില്ല.
നിങ്ങളോട് ഞാന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.

sunil panikker said...

കുട്ടേട്ടാ എത്തി അല്ലേ...ഒരുപാട്‌ സന്തോഷം..

വൈകിയെങ്കിലും ഇവിടെ വന്നതിനും, ഉഗ്രനൊരു കമന്റ് ഹാജർ വച്ചതിനും വളരെ നന്ദി സുരേഷ് മാഷെ.