ബാലേട്ടൻ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ എടുത്ത ഈ ചിത്രങ്ങൾ
സത്യത്തിൽ ഞാൻ കാരിക്കേച്ചർ വരയ്ക്കാൻ അവശ്യപ്പെട്ടതിനനുസരിച്ച് എനിക്കയച്ചുതന്നതാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഞാൻ ഇവിടെ ഇങ്ങനെ പോസ്റ്റിയത് അദ്ദേഹത്തെ അവഹേളിക്കാനല്ലായെന്ന് പറഞ്ഞുകൊള്ളട്ടെ. ചുള്ളിക്കാട് എന്ന നടനെ ഇഷ്ടപ്പെടുന്ന ഒരു ആരാധകന്റെ തന്നിഷ്ടമായി ഇതിനെ കണ്ടാൽ മതി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരിചിതമല്ലാത്ത ഈ രൂപമാറ്റം ഏവർക്കും ഇഷ്ടപ്പെടും എന്നും കരുതുന്നു. എന്തായാലും ഞാൻ അദ്ദേഹത്തെ വരയ്ക്കുമ്പോൾ മീശയുള്ള, സദാ ഗൗരവം നിഴലിക്കുന്ന ആ മുഖമേ വരയ്ക്കൂ.. എറണാകുളത്തെ പ്രവദ സ്റ്റുഡിയോയിലെ അമ്പിളി
എടുത്ത ചിത്രങ്ങൾ..
എടുത്ത ചിത്രങ്ങൾ..
29 comments:
വ്യത്യസ്ഥമായ ചിത്രങ്ങള്‍... തീര്‍ച്ചയായും ബാലേട്ടനിലെ നടനെ ഇഷ്ടപ്പെടുന്നവര്‍ക്കും - ബാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്കും ഈ ചിത്രങ്ങള്‍ ഇഷ്ടമാകും.
പണിക്കരേട്ടോ.... സംഗതി കലക്കി.... സത്യം പറഞ്ഞാല്‍ ചുള്ളിക്കാട് മാഷിനെ ഓക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരിക കട്ടി മീശതന്നെയാണ്..... വളരെ വ്യത്യ്സ്ഥമായ ഈ ഫോട്ടോകള്‍ക്ക് നന്ദി.....ഇതൊരു അവഹേളനമായി സഹൃദയനായ ചുള്ളിക്കാട് മാഷ് എടുക്കാന്‍ ഒരിക്കലും സാധ്യതയില്ല....
ഇത് കൊള്ളാമല്ലോ.
ചുള്ളികാടാണോ ഇത് പെട്ടന്ന് മനസ്സില്‍ തോന്നിയെങ്കിലും ഇങ്ങനെ മീശ ഇല്ലാതെ നവരസങ്ങളും ആയി കാണാന്‍ സാധിക്കും എന്ന് കരുതിയില്ല.
ഇത്രയൊക്കെ കയ്യില്‍ ഉണ്ടോ. സിനിമയില്‍ ഇതൊന്നും ഉപയോഗിക്കാന്‍ ഉള്ള അവസരം കിട്ടുന്നില്ല എന്ന് തോനുന്നു.
മീശയില്ലാതെ മോസമില്ല അല്ലെ !!!!!!!!
നന്നായി
he looks quite young.
കൊള്ളാം മാഷേ. ആദ്യമായാണ് ഈ രൂപത്തില്‍ അദ്ദേഹത്തെ കാണുന്നത്.
(പുച്ഛം എന്നല്ലേ?)
അതെ ഹാരിസ് അദ്ദേഹം കുറച്ചുകൂടി
ചെറുപ്പമായതുപോലെ..
എനിക്കു വളരെ ഇഷ്ടപ്പെട്ടു..
റോഷൻ ആൻഡ്രൂസിന്റെ 'ഇവിടം സ്വർഗ്ഗമാണ്' എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിനുവേണ്ടിയാണ് ചുള്ളിക്കാട് മീശയെടുത്തത്. അതെ ശ്രീ തെറ്റു പറ്റിപ്പോയി..
അതെ ..പ്രായം കുറവ് തോനുന്നു
ഇതു കൊള്ളാം
ആദ്യം കാരിക്കേച്ചര്‍ ശരിയാക്ക് പണിക്കരേ... രസങ്ങള്‍ വരയില്‍ ഒളിമങ്ങാതെ കിടത്തണത് എങ്ങിനെയാവും ന്നറിയാനൊരു കൌതുകം അതോണ്ടാ... :):) ആശംസകള്‍ ചുള്ളിക്കാട് സാറിനും പണിക്കര്‍ക്കും
വ്യത്യസ്ഥമായ ചിത്രങ്ങള്‍...
ബാലേട്ടന്റെ പരിചയമില്ലാതെ ചിത്രങ്ങള്‍
‘വള്ളിപുള്ളിഫുള്ചുള്ളി’
എന്ന ലൈന്‍
വരയില്‍ വരുത്തണേ.. :)
പണിക്കരുടെ പണി കാത്തിരിക്കുന്നു.
ബാലേട്ടനിലെ നടൻ ശരിക്കും പുപ്പുലി അല്ലെ?
:)
ഞാന്‍ ആദ്യമിട്ട കമന്റ് വളരെ മോശമായി എന്ന് എനിക്ക് തന്നെ തോന്നിയതിനാല്‍ ഞാനത് നീക്കുന്നു.
ഔചത്യമില്ലാത്ത കമന്റുകള്‍ അത് തീര്‍ത്തും അശ്ലീലമാണെന്ന് എനിക്ക് തന്നെ തോന്നിയതിനാലാണ് ഞാനത് നീക്കുന്നത്.
ശ്രീ.ബാലചന്ദ്രന് ചുള്ളിക്കാടിന് എന്തെങ്കിലും മനോവിഷമം തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു..
നട്ടപിരാന്ത്....എല്ലായിപ്പോഴും എല്ലാവര്ക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ലല്ലോ.
അസ്സലായി. പോക്കുവെയിലില്‍ നിന്ന് ഈ രൂപത്തിലേക്കുള്ള മാറ്റം.തീര്‍ത്തും വിചാരിക്കാത്തത്. ഇനി പണിക്കരുടെ പണിക്കായി കാത്തിരിക്കുന്നു.
അയ്യോ, പയ്യനെ പോലുണ്ട്:)
കൊള്ളാം പണിക്കരെ . പുതിയ ഭാവം വേഷം .
ഹേ...യ് ഞാന്‍ വിശ്വസിക്കില്ല..ഇത് പണിക്കര്‍ വരച്ചതു തന്നെയാ.. :-))
പള്ളീലച്ച്ഛൻ,
ഹൈക്കോടതി ജഡ്ജി
എമ്പ്രാന്തിരി,
തുടങ്ങിയവക്ക് പറ്റിയ മുഖം.
:)
അമ്പമ്പോ! ആ സ്റ്റുഡിയോയില്‍ എടുത്ത ഫോട്ടോസ് കിടിലം... ഭയങ്കര ചെറുപ്പം തോന്നിക്കുന്നു... വേണമെങ്കില്‍ ഫര്ഹാന് അക്തറിന്റെ അനിയന്റെ റോളില്‍ പോലും അഭിനയിക്കാം! കളിയാക്കിയതല്ല... ശരിക്കും.
ചുള്ളിക്കാടിന്റെ പുതിയ രൂപം കൊള്ളാം.. ട്ടോ
അന്തരിച്ച നടന് മുരളീടെ ഒരു ച്ഛായ!
പടത്തില്‍..നവരസങ്ങല് ഒന്നു കുരവുണ്ടൊ...? അതൊ...വല്ല തരികിട പരിപാടിയാണാ..? എന്തായാലും
മാഷിന്റെ..."പുതിയ മുഖം" സിനിമയിലും, സീരിയലിലും വിജയിക്കട്ടെ..!!
പണി-ക്കര്ജി പണി-തുടരട്ടെ..!!
അപ്പ എവടെ മാഷിന്റെ വര. അതൊന്ന് കാണാൻ പൂതിയാകുന്നു. ഈ ഭാവങ്ങൾ ഇഷ്ടമായി.
പണിക്കരെട്ടോ...നവരസങ്ങള്‍ കലക്കി. ബാലേട്ടന് കുറച്ചു കൂടെ ചെറുപ്പമായ പോലെ ഉണ്ട് ഈ ചിത്രങ്ങളില്‍...
നവരസങളില് ഒരെണ്ണം കുറഞ്ഞൊന്നു ഒരു സംശയം...! അതോ വല്ല തരികിട ആണോ..? എന്തായാലും ചുള്ളിക്കാടിന്റെ ഈ പുതിയ ചുള്ളന് മുഖം സിനിമ, സീരിയല്‍ രംഗത്ത് വിജയിക്കട്ടെ...!! പണി.... പണിക്കര്‍ തുടരട്ടെ...!!! ബ്ലോഗരെ ജാഗ്രതൈ..!!!!
കൊള്ളാം മാഷേ. ആദ്യമായാണ് ഈ രൂപത്തില്‍ അദ്ദേഹത്തെ കാണുന്നത്.
പണിക്കരേ എനിക്കിഷ്ടമായി....
Post a Comment