Friday, October 30, 2009

തടവറയിലെ പൂക്കൾക്ക്‌..

ഏകാന്തമായ കാരിരുമ്പഴിക്കുള്ളിൽനിന്ന്‌
സ്വാതന്ത്ര്യത്തിന്റെ പുനർജന്മം
എനിക്ക്‌ ലഭിക്കുമെങ്കിൽ, അതു തടവറയിലെ
എന്റെ പൂക്കളോടൊപ്പമായിരിക്കട്ടെ....
ഒരുനാൾ നിന്റെ നെഞ്ചിലെ പ്രണയം മണത്ത്‌
ഏതെങ്കിലുമൊരു ശലഭം വരും..
പ്രണയത്തിന്റെ സിംഫണിയിൽ
വേദനയുടെ തീക്കടൽ ‍മുഴങ്ങാതിരിക്കട്ടെ...
മണമില്ലെങ്കിലും, സ്നേഹത്തിന്റെ വിളിപ്പുറങ്ങളിൽ
നെഞ്ചോട്‌ ചേർത്തുവയ്ക്കാൻ
എനിക്കൊരു പൂ മതി....
പാറാവുകാരുടെ കനത്ത ബൂട്ടുകൾക്കിടയിൽ
ചവിട്ടിയരക്കപ്പെട്ട സ്വാതന്ത്ര്യം മറികടന്ന്‌
എനിക്കെന്നാണ്‌ നിന്നെയൊന്നു ചുംബിക്കാനാവുക...?
ഇരുളടഞ്ഞ ഇരുമ്പഴിക്കുള്ളിൽ ഞാനും,
മതിൽക്കെട്ടിനുള്ളിൽ നീയും
ശ്വാസം മുട്ടി മരിക്കയാണെങ്കിൽ
പുന:സമാഗമത്തിലെ അന്ത്യവാക്കുകൾക്ക്‌
അർത്ഥമുണ്ടാകുന്നതെങ്ങിനെ....?

8 comments:

കാപ്പിലാന്‍ said...

My God . Is it true ?

താരകൻ said...

തടവറക്കുള്ളിൽ സ്വയംബന്ധിയാക്കി നീ
തടവറതാഴിന്റെ താക്കോലു തിരയുന്നൂ...
*(വെളിച്ചം കാണാൻ വെമ്പി നിൽക്കുന്ന എന്റെ കവിതയിൽ നിന്ന് ഏതാനും വരികൾ..ഇവിടെ പ്രസക്തമെന്ന് തോന്നിയതുകൊണ്ട് നേർത്തെ കമന്റിയെന്നു മാത്രം)

രാജേഷ്‌ ചിത്തിര said...

ഇരുളടഞ്ഞ ഇരുമ്പഴിക്കുള്ളില്‍ ഞാനും,
മതില്‍ക്കെട്ടിനുള്ളില്‍ നീയും
ശ്വാസം മുട്ടി മരിക്കയാണെങ്കില്‍
പുന:സമാഗമത്തിലെ അന്ത്യവാക്കുകൾക്ക്‌
അർത്ഥമുണ്ടാകുന്നതെങ്ങിനെ....?

nalla varikal....

അരുണ്‍ കരിമുട്ടം said...

മണമില്ലെങ്കിലും, സ്നേഹത്തിന്റെ വിളിപ്പുറങ്ങളില്‍
നെഞ്ചോട്‌ ചേർത്തുവയ്ക്കാൻ
എനിക്കൊരു പൂ മതി....
:)

Thus Testing said...

പാറാവുകാരുടെ കനത്ത ബൂട്ടുകൾക്കിടയിൽ
ചവിട്ടിയരക്കപ്പെട്ട സ്വാതന്ത്ര്യം മറികടന്ന്‌
എനിക്കെന്നാണ്‌ നിന്നെയൊന്നു ചുംബിക്കാനാവുക...?

സൂപ്പര്‍ ബ്ലോഗര്‍ said...

കൊള്ളാവുന്ന ഒരു കവിതയായിരുന്നു.കവിത മനസ്സിലാക്കാന്‍ നടക്കുന്നവരെയൊന്നും ഈ ഭാഗത്തേക്ക് കണ്ടില്ലേ പണിക്കരേ?

അല്ല,ഇങ്ങളിപ്പോ കൂറ് മാറി ഉത്തരാധുനിക ‘ഗവി’യായോ?ആര്‍ക്കെങ്കിലും സഹിക്കാന്‍ പറ്റുമോ ഇത്... :)

സാബിബാവ said...

nallathayi thanne bhavikkum

lekshmi. lachu said...

ഒരുനാൾ നിന്റെ നെഞ്ചിലെ പ്രണയം മണത്ത്‌
ഏതെങ്കിലുമൊരു ശലഭം വരും..
പ്രണയത്തിന്റെ സിംഫണിയിൽ
വേദനയുടെ തീക്കടൽ ‍മുഴങ്ങാതിരിക്കട്ടെ...
മണമില്ലെങ്കിലും, സ്നേഹത്തിന്റെ വിളിപ്പുറങ്ങളിൽ
നെഞ്ചോട്‌ ചേർത്തുവയ്ക്കാൻ
എനിക്കൊരു പൂ മതി....മനോഹരമായിരിക്കുന്നു ....വരും ഒരു നാള്‍..ആശംസകള്‍