Wednesday, November 04, 2009

ഒരു പിങ്ക്‌ ഷഡ്ഡിയും ചില നുണക്കഥകളും...

കാപ്പിലാൻ മനസ്സിന്റെ ആൽത്തറ തുറക്കുന്നു.

ബൂലോകത്ത്‌ കവിതാവിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ്‌ നാറ്റത്തിന്റെ ചിരി പടർത്തിക്കൊണ്ട്‌ ചിത്രകാരൻ ഇഞ്ചിയുടെ ഷഡ്ഡി വട്ടം ചുഴറ്റി വന്നത്‌. വിവാദമായ കവിതാക്കൊലക്കേസിന്റെ പരിസമാപ്തിക്കുമുൻപായി ചിത്രകാരൻ മന:പ്പൂർവ്വം പണിത ഒരു റിലാക്സ്‌ പോസ്റ്റായിരുന്നു ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് . ‍ആരുമറിയാതെ കിടന്ന ഈ ഷഡ്ഡിയെ പൊക്കിക്കൊണ്ടുവന്ന്‌ ഈ ബൂലോകമാകെ നാറ്റിച്ച്‌ നാമാവശേഷമാക്കിയ ചിത്രകാരന്‌ ആരു മാപ്പു കൊടുക്കും..?

പണ്ടെങ്ങോ എഴുതിവിട്ട്‌ നാറ്റം സ്വയം ആസ്വദിച്ച്‌ തൃപ്തിയടഞ്ഞ നമതിന്‌ വർഷങ്ങൾക്കുശേഷം ഇഞ്ചി ഇങ്ങനെയൊരു ചീഞ്ഞ കളസം കൊടുക്കുമെന്ന്‌ ആരും സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. സമയോചിതമായി ഇതിനുവേണ്ട നടപടികൾ കൈക്കൊണ്ട്‌, ബൂലോകത്തെ കവിതാ അടിയുടെ ആക്കം കുറച്ച ചിത്രകാരന്‌ എന്റെ വക രണ്ട്‌ മഞ്ഞ ഓട്ടക്കളസം സമ്മാനം..! തൊട്ടുപിറകെയാണ്‌ കാപ്പിലാൻ ഈ അനാഥമായ ജട്ടിയെ ആൽത്തറയിൽ ഭദ്രമായി പുന:പ്രതിഷ്ഠിച്ചത്‌. കാപ്പിലാന്‌ ഈ പിങ്ക്‌ ഷഡ്ഡി ഇഞ്ചിപ്പെണ്ണ്‌ കൊറിയറായി അയച്ചുകൊടുത്തതാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഈ ഷഡ്ഡി വിവാദം ബൂലോകത്ത്‌ നിരുപദ്രവകരമായ ഒരു നർമ്മം വിടർത്തി എന്നതിൽ സംശയമില്ല. ഇപ്പോഴും അമേരിക്കൻ തടാകങ്ങളിൽ ഷഡ്ഡി ചൂണ്ടയിട്ടു പിടിക്കാനുള്ള ശ്രമത്തിലാണ്‌ കാപ്പിലാൻ. ഇടയ്ക്കിടെവേറെ ചില നിറങ്ങളിലുള്ള ഷഡ്ഡി കുരുങ്ങുമ്പോൾ സംഗതി പോര, സംഗതി പോര എന്ന്‌ നമ്മുടെ ശരത്തിനെ പോലെ പിറുപിറുക്കുന്നുണ്ടെന്ന്‌ ചില മീൻപിടുത്തക്കാർ പറഞ്ഞുപരത്തുന്നുണ്ട്‌. ഷഡ്ഡി പ്രദർശനത്തിനു കാരണക്കാരനായ കാപ്പിലാനോട്‌ തന്നെ ഇതേപറ്റി ചോദിക്കാം.

ചോദ്യം (1)

ബൂലോകത്തെ ഒറ്റയാൻ എന്ന ഇമേജിൽ നിന്ന്‌ കുറച്ചുകൂടി ജനകീയനാകാൻ താങ്കളൊരുക്കിയ കൗശലമല്ലേ ആൽത്തറയിലെ ഈ ജട്ടി പ്രദർശനം..?

ബൂലോകത്തെ ഒറ്റയാനോ..? അങ്ങനെ ഒരു സംഭവം എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല, ഒറ്റപ്പെട്ട ഒരു ജട്ടി ആൽത്തറയിൽ പറന്നു വീണതിനെ അവിടെ എല്ലാവരും കാണെ പ്രദർശിപ്പിച്ചൂ എന്നേ ഉള്ളൂ. ഞാനിനിയും ജനകീയനാവാനോ.. ഇപ്പോഴെ അതല്ലെ, മറിച്ചുള്ള പ്രചരണങ്ങൾ ശക്തിയുക്തം നിഷേധിക്കുന്നു.

ചോദ്യം (2)
പിങ്ക്‌ നിറമുള്ള പുതുപുത്തൻ ഷഡ്ഡി ധരിച്ച  ചിത്രം സത്യത്തിൽ ആരുടേതായിരുന്നു...?

പിങ്ക് നിറമുള്ള ഒരു ഷഡ്ഡി സ്ഥിരമായി ധരിച്ച് ചീഞ്ഞ് അളുകുന്നതുവരെ സൂക്ഷിക്കുന്ന ആളെ സത്യത്തിൽ എനിക്ക് അറിയില്ല. ശരിക്കും അതാരാണ് ..? ഞാനും അന്വേഷിക്കുകയാണ്. നിങ്ങൾക്കറിയുമോ എന്നെനിക്കറിയില്ല എന്റെ ജീവിതം ഒരന്വേഷണമാണ്. ഇക്കാര്യവും ഞാൻ അന്വേഷിക്കാൻ ശ്രമിക്കാം.

ചോദ്യം (3)
ചിത്രകാരനും, താങ്കളും പാർട്ണർഷിപ്‌ വ്യവസ്ഥയിൽ തൃശ്ശൂരിൽ തുടങ്ങാനിരിക്കുന്ന ഒരു ഷഡ്ഡിക്കടയുടെ പരസ്യപ്രചരണമല്ലേ ഈ ഷഡ്ഡി വിവാദം...?


ചിത്രകാരനും ഞാനും തൃശൂരിൽ പാർട്ണർഷിപ്പിൽ ഷഡ്ഡിക്കടയല്ല തുടങ്ങാൻ ഉദ്ദേശിക്കുന്നത്. അണ്ടർ‌വെയറിന്റേയും ബ്രേസിയറിന്റേയും കച്ചവടമാണ്, കൂടുന്നോ..?

ചോദ്യം (4)
ഇതൊരു ചീപ്പ്‌ പബ്ലിസിറ്റിയാണെന്ന്‌ ബൂലോകബുജികൾ, മറിച്ച്‌ കാപ്പിലാന്റെ ജന്മനാലുള്ള തറ സ്വഭാവമാണ്‌ ഈ ഷഡ്ഡിപുരാണമെന്ന്‌ ചിലർ.. നഷ്ടപ്പെട്ടുപോയ ആൽത്തറയുടെ മാനം സംരക്ഷിക്കാൻ കൈക്കൊണ്ട ആക്രമണമാണെന്ന്‌ അനോണിയണ്ണന്മാർ.. ഇതിലേതാ ശരി..? ഇതുമൂന്നുമല്ലാതെ വേറെ എന്തെങ്കിലും രഹസ്യം ഇതിനു പിന്നിലുണ്ടോ..?


ബൂലോകബുദ്ധിജീവികൾക്ക് ചീപ്പ്, കൂതറക്ക് തറ, അനോണികൾക്ക് ആക്രമണകാരി, വല്ലഭനുക്ക് വല്ലഭൻ, നല്ലവനുക്ക് നല്ലവൻ, അറിവുകെട്ട താന്തോന്നികൾക്ക് അറിവുകെട്ട മുണ്ട്രം ഇതൊക്കെയാണ് കാപ്പിലാൻ. ആൽത്തറയുടെ മാനം സംരക്ഷിക്കാൻ ആക്രമണത്തിന്റെ ആവശ്യം ഇല്ലല്ലോ, മഴയത്തും വെയിലത്തും വാടാതെ നിൽക്കാനുള്ള കരുത്ത് ആൽത്തറയ്ക്കുണ്ട്‌ .

ചോദ്യം (5)
ഹിറ്റ്‌കുരു കിട്ടാൻ വേണ്ടി ഇഞ്ചിപ്പെണ്ണും, നമതും, ചിത്രകാരനും താങ്കളും കൂടി അണിയിച്ചൊരുക്കിയ കപട നാടകമല്ലേയിത്‌..?


ഹിറ്റ്കുരു കിട്ടാൻ ഞാനെന്തിനാ ഹേ ഇഞ്ചിയേയും ചിത്രകാരനേയും കൂട്ട് പിടിക്കുന്നത്. ഇവർ രണ്ടാളും ഇങ്ങനെ നിൽക്കും കാലത്തോളം എനിക്ക് ഹിറ്റിനെന്ത് കുറവ്.....ബ്രഹ്മാവിനാണോ
ആയുസിനു പഞ്ഞം..












പിങ്ക്‌ ഷഡ്ഡി ചൂണ്ടയിൽ കൊരുക്കാൻ വൃഥാ ശ്രമിക്കുന്ന കാപ്പിലാൻ
********************************************************

ചോദ്യം (6)
ആൽത്തറയിലെ ഷഡ്ഡി എക്സിബിഷൻ താങ്കൾ മനപ്പൂർവം ചെയ്ത
ഹീനകൃത്യമായി കണക്കാക്കുന്നതിൽ അപാകതയുണ്ടോ..?

ആല്‍ത്തറയില്‍ ഒരു ഷഡ്ഡി ഉണക്കാന്‍ ഇട്ടതിനെ ഹീനകൃത്യമായി നോക്കിക്കാണുന്ന താങ്കളുടെ മാനസിക നിലയില്‍ എനിക്ക് സംശയമുണ്ട്‌. പൊതു സ്ഥലങ്ങളില്‍ അടി വസ്ത്രം ഉണക്കാന്‍ ഇടരുത് എന്ന നിയമം യൂ .എ.യില്‍ ഉണ്ടെങ്കിലും എന്‍റെ ആല്‍ത്തറയില്‍ ഒരു ഷട്ടി ഇട്ടാല്‍ അതിലെന്ത്‌ ഹീനകൃത്യം, അതിലെന്ത്‌ അപാകത..? പിങ്ക് ഷട്ടി എന്താണ് എന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുകയായിരുന്നു ഞാന്‍ ആ കര്‍മ്മത്തിലൂടെ ചെയ്തത്. കര്‍മ്മ ഫലം ആഗ്രഹിക്കാതെ കര്‍മ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം. പൊതുസ്ഥലങ്ങളില്‍ നിരോധ് വില്‍ക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഷട്ടി ബോധവല്‍ക്കരണം നടത്തിക്കൂടാ ?

ചോദ്യം (7)
ഇഞ്ചിപെണ്ണിന്റെ ഷഡ്ഡിമേൽ പിടിച്ചുവലിക്കാൻ നിങ്ങൾക്കാര്‌ അനുവാദം തന്നു...?

ഇഞ്ചിപ്പെണ്ണ് മാത്രമേ പിങ്ക് ഷട്ടി ഇടുകയുള്ളൂ എന്നത് എന്‍റെ പുതിയ അറിവാണ്‌. എന്തായാലും ഞാന്‍ ഇഞ്ചി പെണ്ണിന്റെ ഷട്ടി കാണാന്‍ പോയിട്ടില്ല.  ചിത്രകാരന്‍ ഷട്ടിമേല്‍ കയറി പിടിച്ചപ്പോള്‍ ഞാനും പിടിച്ചു. അത് ഇഞ്ചിപ്പെണ്ണിന്റെതാണ് എന്നറിയില്ലായിരുന്നു. പിന്നീട് സദാചാര പ്രവര്‍ത്തകര്‍ വന്നു എന്‍റെ കണ്ണ് തുറന്നപ്പോഴാണ് എന്‍റെ തെറ്റ് മനസിലായത്. ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു .

ചോദ്യം (8)
കുറെ ധാന്യക്കുരുമണി മനസ്സിൽ കണ്ടുകൊണ്ടും, പണ്ടേ കളങ്കപ്പെട്ട പേര്‌ നിലനിർത്താനും ഒരുക്കിയ കുതന്ത്രമാണീ പോസ്റ്റ്‌ എന്ന പിന്നാമ്പുറ പരദൂഷണത്തെ എങ്ങിനെ നേരിടുന്നു..?

പിങ്ക് ഷട്ടി കാണാന്‍ ലോകത്തിലെ സകലമാന ആളുകളും വന്നു. പണ്ടേ മലയാളികള്‍ക്ക് ഷട്ടി ഒരു വീക്ക്നെസ്സ് ആണല്ലോ. മറഞ്ഞിരുന്നു ഷട്ടി കാണാന്‍ ആണ് മലയാളികള്‍ക്ക് താല്പര്യം. മറഞ്ഞിരുന്നു കാണുന്ന ഷട്ടി ഞാന്‍ പൊതു സ്ഥലത്ത് ഇട്ടു. അതിലെ കളങ്കം എന്താണ്. ഈ പരദൂഷണത്തെ ഞാന്‍ കാര്യമാക്കുന്നില്ല, കാരണം ബൂലോകത്തെ എല്ലാവര്‍ക്കും അറിയാം എന്‍റെ മനസ് മാടപ്രാവിന്റെ മനസ് പോലെ നിഷ്കളങ്കം ആണ് എന്ന കാര്യം. പിന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ധാന്യക്കമ്മി ഈ ഷട്ടി കാരണം നികത്തി.

ചോദ്യം (9)
ഇതൊരു വ്യക്തിഹത്യയാണെന്ന വാദത്തിൽ പരമാർത്ഥമുണ്ടോ..?

ആര് ആരെ ഹത്യചെയ്തു..? എന്‍റെ ആല്‍ത്തറ , എന്‍റെ ഷട്ടി, എന്റെ തോന്ന്യാസം.. അത് എവിടെ ഇടണം എന്നത് ഞാന്‍ തീരുമാനിക്കും. മലയാളികളുടെ " കുളിച്ചില്ലെങ്കിലും കോണാന്‍ പുരപ്പുറത്ത് കാണണം " എന്ന നിയമം ഇവിടെ ഈ ഷട്ടി ആല്‍ത്തറയില്‍ ഇട്ടതോട് കൂടി കാറ്റില്‍ പറന്നു എന്ന് വേണം പറയുവാന്‍.

ചോദ്യം (10)
ബൂലോകത്തിൽ താങ്കൾക്ക്‌ ഭീഷണികളുണ്ടൊ..? ചില ഗൂഡശക്തികൾ താങ്കൾക്കെതിരെ നടത്തുന്നഅപവാദങ്ങളെക്കുറിച്ചെന്തു പറയുന്നു?

ബൂലോകത്തെ ഭീഷണികൾക്ക്‌ ഞാൻ പുല്ലു വിലകളേ കൽപ്പിക്കാറുള്ളൂ.
അതുകൊണ്ടു തന്നെ അതൊന്നും എന്നെ ബാധിക്കില്ല. വെറുതെ അവരുടെ ടൈം വേസ്റ്റാക്കി കളയുന്നു എന്നല്ലാതെ അതിനപ്പുറമായി എനിക്കൊന്നും പറയുവാനില്ല.

24 comments:

ചാണക്യന്‍ said...

പണിക്കരേ പണി കേമായി.....

ഓടോ: കാപ്പൂ സത്യം പറഞ്ഞോ ഒറിജിനൽ ഷഡ്ഡി കാപ്പൂന്റെ കയ്യിൽ കിട്ടിയോ, അത് നമതിന് അവകാശപ്പെടത്തല്ലെ അങ്ങ് കൊടുത്തേക്ക്....നനച്ച് വെയിലത്ത് ഉണക്കീട്ട് കൊടുത്താൽ മതി:):):)

സാബിബാവ said...

);

ശ്രീ said...

:)

Cartoonist said...

സുനിലേ,കാപ്പി,

ചിലയിടങ്ങളീല്‍ ഉഗ്രന്‍ ഹാസ്യമുണ്ട്.
സംശ്ശ്യല്യ.
പക്ഷെ, ഇങ്ങനെ ഒരു പോസ്റ്റിനോട്
എനിക്ക് യോജിക്കാനേ വയ്യ.പ്രത്യേകിച്ച്, സുനിലും, കാപ്പിയും, മുരളിയും ഒന്നും എന്റെ നോട്ടത്തില്‍ ചിരിയുണ്ടാക്കാനുള്ള കഴിവില്‍ ചില്ലറക്കാരാണോ ? നല്ല കഥ !

എനിക്കെന്നും തോന്നിയിട്ടുള്ളത്
ഹാസ്യം അളക്കേണ്ടത് ആരെക്കുറിച്ചും ഒരു സൂചനയും തരാതെ ഒരു എഴുത്തിന് നിര്‍ത്താത്ത പൊട്ടിച്ചിരി സമ്മാനിച്ചു കടന്നുകളയാന്‍ സാധിച്ചോ എന്ന് നോക്കിയാവണം എന്നാണ്.

എന്ന്, വിധേയന്‍... ജഗതി കാര്‍ട്ടൂണിസ്റ്റ്

പിഷാരടി മാഷ് said...

കണ്ണൂര്‍ സ്റ്റേഷനിലേതോ
അജ്ഞാതന്‍റെ ജട്ടി
ഉലയും, കാറ്റിലിളകും
വീണ്ടുമുലയും മെല്ലെ മെല്ലെ...

മൂക്കിലെ നാറ്റം
പങ്കുവയ്ക്കുവാനായ്
കൂടെയില്ലൊരാളും
കൂട്ടിന്നു വേറെ...

-ഷാരടി

ഖാന്‍പോത്തന്‍കോട്‌ said...

:)

ഞാന്‍ ആചാര്യന്‍ said...

ഉഊ ഊ ഹഹഹ ഹോ ഹോ ഹീ ഹി ഹി ഹി ഹ്യ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

!!!

Sureshkumar Punjhayil said...

:)
Best wishes...!!!

നീര്‍വിളാകന്‍ said...

എന്തൊക്കെ കാണണം? എന്തൊക്കെ കേള്‍ക്കണം..... ശിവ ശിവ!!! കലികാലം!!!

സന്തോഷ്‌ കോറോത്ത് said...

Sajeev mash paranjathinte thaazhe oru oppu...

ഭൂതത്താന്‍ said...

ജെട്ടി ഇനിയും ഊരി കളയാറായില്ലേ മാഷേ .....ശിവ ...ശിവ ...കലികാലം (നിര്‍വിളാകത്ത് ഒരു കടം )

ജോണ്‍ ചാക്കോ, പൂങ്കാവ് said...

നാണം ഇല്ലാത്തവനൊക്കെ ഒരു പണി വേണ്ടേ.
ബ്ലോഗ്‌ 'മുരളീധരന്‍' ആളാവാന്‍ എന്ത് നാറിത്തരവും കാണിക്കും.

ത്രിശ്ശൂക്കാരന്‍ said...

ഇഞ്ചിയുടെ ജെട്ടി എന്ന് പറഞ്ഞ് ഒരു പടം കൊടുക്കുന്നതൊക്കെ ശരിയല്ല മാഷെ...
ആശയപരമായ സംഘര്‍ഷങ്ങള്‍ വ്യക്തിപരമായി മാറുന്നുവോ എന്ന് ഒരു സംശയം.

SUNIL V S സുനിൽ വി എസ്‌ said...

ഈ നാറ്റക്കഥ ഞാനല്ല ഉണ്ടാക്കിയത്‌, ഞാനല്ല തുടങ്ങിവച്ചത്‌. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇങ്ങനെയൊക്കെ ചിലപ്പോൾ പ്രതിഷേധിച്ചേക്കും.. അത്‌ ആരുടെ ഷഡ്ഡിയായാലും.
ഷഡ്ഡിക്ക്‌ ആണെന്നോ പെണ്ണന്നോ
വേർതിരിവ്‌ നിങ്ങൾ നൽകുന്നതെന്തിന്‌..?
നമതെഴുതിയ പരിഹാസത്തിന്‌ ഇഞ്ചി അതേനാണയത്തിൽ മറുപടികൊടുത്തു. ശ്രദ്ധിക്കാതെ പോയ ആ പോസ്റ്റിൽ ചിത്രകാരൻ നർമ്മം കണ്ടു. (ഇതിപ്പൊ എന്റെ ഷഡ്ഡിയായിരുന്നേലും എങ്ങനെയൊക്കയേ സംഭവിക്കുമായിരുന്നൂള്ളു) ഇതിനെ നിർദോഷകരമായികാണാത്തവർക്കാണ്‌ സത്യത്തിൽ കുഴപ്പം.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഇഞ്ചി,നമതു, ചിത്രകാരന്‍ തുടങ്ങിയവരുടെ പോസ്റ്റില്‍ ആശയപരമായ ഒരു സംഘര്‍ഷം ഉണ്ടായപ്പോള്‍ ഇവിടെ വ്യക്തിഹത്യയും ചില വെല്ലുവിളികളും മാത്രം.
ഇതിനെ ഹാസ്യം എന്ന് വിളിക്കാനാവില്ല.
ഇത് വായിക്കുന്നവര്‍ എല്ലാം അത് പറയാതെ പോകുന്നതിനു ഒരു കാരണമേ ഉള്ളു.
പണ്ടേ തഴയപ്പെട്ട ഒരു വ്യക്തി വെറുതെ ഓളം ഉണ്ടാക്കാന്‍ കാട്ടി കൂട്ടുന്ന ചില വേലത്തരങ്ങള്‍ എന്ന തിരിച്ചറിവ്.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ശ്രീമാന്‍ സുനില്‍, ഇമ്മാതിരി അലമ്പ് സംഭവങ്ങള്‍ പോസ്റ്റില്‍ ഇട്ട്, വരുന്ന കമന്റുകള്‍ എല്ലാം മോഡറേറ്റ് ചെയ്യുനത് ഭൂഷണം അല്ല.

തെറി അല്ലാത്ത വിമര്‍ശനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉള്ള പ്രതിപക്ഷ ബഹുമാനം ഉണ്ടാവും എന്ന് കരുതുന്നു.

കണ്ണനുണ്ണി said...

:)

chithrakaran:ചിത്രകാരന്‍ said...

ഇഞ്ചി എന്ന ബ്ലോഗര്‍ (ആണോ പെണ്ണൊ നപുംസകമോ എന്നതു വിഷയമല്ല.)ചെയ്ത തോന്നിവാസം എന്നാണ് ചിത്രകാരന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

അന്യനു നല്‍കുന്ന പിച്ചയാണെങ്കിലും,ഭക്ഷണമാണെങ്കിലും,സമ്മാനമാണെങ്കിലും,പരിഹാസമാണെങ്കിലും,ഒരു നിസാര വാക്കാണെങ്കില്‍ പോലും ...അതിനൊരു മൂല്യബോധം വേണം. കൊടുക്കുന്നതില്‍ തുപ്പി വച്ചോ,തൂറി വച്ചോ,മൂത്രമൊഴിച്ചുവച്ചോ, കൊടുക്കുന്നത് ഇഞ്ചിയുടെ പ്രതിഷേധമായിരിക്കാം. പക്ഷേ,അതു മനുഷ്യത്വത്തിനു നിരക്കുന്നതല്ലെന്ന് മനസ്സിലാക്കാനുള്ള ആത്മബോധം പോലും ആര്‍ജ്ജിച്ചിട്ടില്ലാത്ത ഒരു വ്യക്തിയെ പെണ്ണാണെന്ന ആനുകൂല്യം നല്‍കി എങ്ങിനെയാണ് ന്യായീകരിക്കാനാകുക ? സ്വന്തം തന്തക്കുപോലും ഇത് പൊറുക്കാനാകുമോ ?
ഇമ്മതിരി രോഗമുള്ള കുറേ പേരോട് 2006 മുതല്‍ ചിത്രകാരന് കൊളത്തേണ്ടി വന്നിട്ടുണ്ട്.
എന്നാലും അവറ്റക്ക് എന്താണ് കാരണം എന്നുപോലും മനസ്സിലാകുമെന്ന് പ്രതീകഷയില്ല. മനുഷ്യ മനസ്സാണ് !!!

സാംസ്ക്കാരികത എന്നാല്‍ ഇംഗ്ലീഷും പണവുമാണെന്ന്
വിശ്വസിച്ചു നടക്കുന്ന ഇത്തരം സാധനങ്ങള്‍ പ്രസരിപ്പിക്കുന്ന അവരുടെ നാറിയ ഷെഢിയുടെ മണം പെണ്‍കോന്തന്മാരെപ്പോലെതന്നെ,അല്ലെങ്കില്‍ അടിമ മനസ്സുള്ളവരെപ്പോലെ.... മറ്റു ആത്മാഭിമാനമുള്ള മനുഷ്യരും ഇഷ്ടപ്പെട്ടുകൊള്ളണമെന്ന ന്യായം എന്തായാലും
അംഗീകരിക്കാനാകില്ല.

ഇതില്‍ നമതോ, ഇഞ്ചികളോ, പെണ്‍പക്ഷമോ,ആണ്‍പക്ഷമോ,മനുഷ്യ പക്ഷമോ ഒന്നും തന്നെ കക്ഷിചേരേണ്ട ആവശ്യം വരുന്നില്ല. അല്ലാതെ തന്നെ കൃത്യം ശുദ്ധ തോന്ന്യാസമാണ്.
ഇത് ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗറുടെ അപമര്യാദയുടെ മാത്രം പ്രശ്നമാണ്.
ഇഞ്ചിയുടെ ചീഞ്ഞ ഷെഢിയുടെ നാറ്റം ബ്ലോഗില്‍ നിന്നും മടക്കിയെടുക്കാന്‍ ഇഞ്ചിക്ക്
മനോവികാസമുണ്ടാകട്ടെ എന്ന് ഇഞ്ചിയുടെ ദൈവത്തിന്റെ കൂംബിന് രണ്ടിടി കൊടുത്തുകൊണ്ട് ചിത്രകാരന്‍ പ്രാര്‍ത്ഥിക്കുന്നു.

മര്യാദക്ക് നമതിനോടും നാറ്റം സഹിച്ച മറ്റു ബ്ലോഗര്‍മാരോടും ഇഞ്ചി മാപ്പു പറയേണ്ടിയിരിക്കുന്നു.
എന്നിട്ട് അലക്കി വൃത്തിയാക്കിയ ഇഞ്ചിയുടെ ഷെഢിയോ ബ്രായോ എന്തുവേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും അയച്ചു സായൂജ്യമടയുക. നോ പ്രശ്നം :)
ഇതിനായി കരിവാരമോ,ഷെഢിവാരമോ,മൌന ജാഥയോ ഒന്നും തന്നെ ചിത്രകാരന്‍ നടത്തില്ല.
അതുകൊണ്ട് ജാഥകളൊന്നും ഭയപ്പെടേണ്ടതില്ല.
സൌകര്യമുണ്ടെങ്കില്‍ മാപ്പുപറഞ്ഞാല്‍ മതി.

ഇനി ഈ ചൂലു ഷഢിയുടെ ആത്മാവ് ചിത്രകാരന്റെ മനസ്സിനെ അലോസരപ്പെടുത്തരുത്. അഥവ അലോസരപ്പെടുത്തിയേ അടങ്ങു എന്നാണെങ്കില്‍ സകല പൊലയാടിമക്കളേയും ബൂലോകത്തില്‍ നിന്നും പടിയടച്ച് പിണ്ഢം വച്ച് ഒരു ഹോമം അങ്ങട് നടത്തും. ഓം... പോത്തുകാലാന്‍ ലാടമുത്തപ്പാ... ശരണം ഓം..ഹ്രിം..ശ്രിം...ക്ലിം..(ഒരു മണ്‍ കുടത്തിലേക്ക് ഇഞ്ചിയുടെ ഷഢി മണം ആവാഹിച്ച് നാക്കില വാട്ടിയതുകൊണ്ട് മൂടിക്കെട്ടി ഒഴുകുന്ന പുഴയിലൊഴുക്കുന്നു.:)
......................................

അടിക്കുറിപ്പ്:
കാപ്പാത്തണം ഇഞ്ചി ഭഗവതി . അടിയന്റെ മന്ത്ര സിദ്ധിയുടെ കള്ളി പൊളിക്കരുത് തായേ...മഹാമായേ... ജഗദീശ്വരി... ഹഹഹഹ......

suraj::സുരാജ് said...

ഹി ഹി ഹി ഹി ഹി

പാവപ്പെട്ടവൻ said...

ഇപ്പോഴും അമേരിക്കൻ തടാകങ്ങളിൽ ഷഡ്ഡി ചൂണ്ടയിട്ടു പിടിക്കാനുള്ള ശ്രമത്തിലാണ്‌ കാപ്പിലാൻ.
ഹയ്യോ.... എന്റെ.... അമ്മച്ചോ..... എനിക്ക്... വയ്യേ......
പണിക്കാരെ പണിയേറ്റ്

പാവപ്പെട്ടവൻ said...

ഇപ്പോഴും അമേരിക്കൻ തടാകങ്ങളിൽ ഷഡ്ഡി ചൂണ്ടയിട്ടു പിടിക്കാനുള്ള ശ്രമത്തിലാണ്‌ കാപ്പിലാൻ.
ഹയ്യോ.... എന്റെ.... അമ്മച്ചോ..... എനിക്ക്... വയ്യേ......
പണിക്കാരെ പണിയേറ്റ്

Unknown said...

നന്നായിരിക്കുന്നു.സുനിലെ

Areekkodan | അരീക്കോടന്‍ said...

):