Sunday, December 20, 2009

യു.ഏ. ഇ മീറ്റും, ലഡുക്കുട്ടന്റെ മസിലും..!


സഫാ പാർക്കിന്റെ മുക്കിലും, മൂലയിലും ബ്ലോട്ടോഗ്രാഫർമാരുടെ പരക്കം പാച്ചിൽ കണ്ട്‌ പരിഭ്രാന്തരായ സന്ദർശകർ വിരണ്ടു നിന്ന ഉച്ചനേരം. വിശാലന്റെ പടമെടുപ്പു കണ്ട്‌ സകലമാന അറബികളും ഞെട്ടി. പടം പതിഞ്ഞില്ലേലെന്താ, പടമെടുപ്പിന്റെ 'ഒരിതു' കണ്ടാൽ ആരും ഒന്നും കുമ്പിടും. "അണ്ണാ ഇതെന്തെരിനണ്ണാ ഈ സിച്ച്‌..?, ദാ ഇതുമ്മേ പിടിച്ചു ഞെക്യാ പോക്കസ്സ്‌ ഔട്ടാകോ..? അന്താരാഷ്ട്ര പടം പിടുത്തക്കാരന്റെ ഇടയ്ക്കുള്ള ഈ സംശയങ്ങൾ കേട്ട്‌ ഞാനും ഞെട്ടിക്കൊണ്ടിരുന്നു. വഴിയെ പോകുന്ന കൊച്ചുപിള്ളാരോടു പോലും വിശാലൻ ഷട്ടർ സ്പീഡിനെക്കുറിച്ചു ചോദിച്ചു. ദുർബലമായ ഒരു 'കനത്ത കൈത്തടം' എന്റെ മുതുകിൽ വന്നുവീണപ്പോഴാണ്‌ വിശാലന്റെ പടമെടുപ്പിൽ നിന്ന്‌ എന്റെ ശ്രദ്ധ മാറിയത്‌.. ഒരിളിഭ്യച്ചിരിയുമായി നമ്മുടെ ധനുഷിനെപ്പോലെ ലഡുക്കുട്ടൻ..!
"പണിക്കരണ്ണാ ഒന്നിങ്ങു വന്നേ.." എന്നെ ആളൊഴിഞ്ഞ രണ്ടുമരങ്ങൾക്കിടയിലേയ്ക്ക്‌ പീഡിപ്പിക്കാനെന്ന മട്ടിൽ വലിച്ചിഴച്ചുകൊണ്ട്‌ ലഡുക്കുട്ടൻ കൊണ്ടുപോയപ്പോൾ വിശാലൻ തറയിൽ കിടന്നുകൊണ്ട്‌ പുള്ളിപ്പുലിയുടെ കഷണ്ടിയുടെ ലോ ആംഗിൾ ഷോട്ട്‌ എടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു.. മരത്തിനു ചുറ്റും മരവും ഞങ്ങളുമല്ലാതെ മറ്റാരുമില്ലെന്നുകണ്ടപ്പോൾ ലഡുക്കുട്ടൻ ധൈര്യവാനായി.., ചങ്കൂറ്റമുള്ള എന്തിനും പോന്നവനായി.., ധിക്കാരിയായ ശിക്കാരി ശംഭുവായി... നാലുപാടും ഒന്നു കണ്ണോടിച്ചിട്ട്‌ ലഡുമോൻ തന്റെ ഉടുപ്പു വലിച്ചു പറിച്ചു കളഞ്ഞിട്ട്‌ ചോദിച്ചു "അണ്ണൻ ഈ ബോഡിയിലോട്ടൊന്നു നോക്യേ... ഇനി പറ, 6 കട്ട മസിലുള്ള ഈ എന്നെയാണോ ആ വാഴക്കോടന്റെ സന്താനം കളിയാക്കിയത്‌..? എല്ലാവനും അവിടെക്കിടന്ന്‌ ചിരിച്ചപ്പോൾ ഉടുപ്പൂരി ഈ ബഡ്ജിംഗ്‌ കാണിക്കാൻ എനിക്ക്‌ കലി കേറീതാണ്‌.. പിന്നെ കുറെ ബ്ലോഗിണിമാർ കൂടെയുണ്ടായിപ്പോയതുകൊണ്ട്‌ ഞാൻ അന്നേരം ക്ഷമിച്ചു. പണിക്കരണ്ണൻ പറ ഇതിനും മാത്രം ചിരിക്കാൻ അത്ര വീക്കാണോ എന്റെ ബോഡി..? " അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട്‌ ഞാൻ ഒന്നു ധ്യാനനിമഗ്നനായി...

അന്നേരം ആ രണ്ടുമരങ്ങളെന്നെ ഞെരിച്ചുകൊന്നിരുന്നൂവെങ്കിൽ എന്നു ഞാനാശിച്ചുപോയി...!

************************************************************************************
ദുബായ് സഫ പാർക്കിൽ വെച്ച് നടന്ന യു.എ.ഇ ബ്ലോഗ്  മീറ്റിന്റെ ദൃശ്യങ്ങൾ കഥ പറയുമ്പോൾ


25 comments:

ഉറുമ്പ്‌ /ANT said...

ഇതൊരു ഒന്നൊന്നര ചെയ്ത്തായിപ്പോയി പണിക്കരേ.
അല്ല, ഈ മസിലിനെന്താ കുഴപ്പം?

കണ്ണനുണ്ണി said...

പാവം ലഡ്ഡു കുട്ടന്‍.... എന്നി നോക്കിയാല്‍ ആറ് പീസ് കാണിക്കാന്‍ ഉണ്ടല്ലോ വയറില്‍ .. പിന്നെന്താ കുഴപ്പം. :)

കുമാരന്‍ | kumaran said...

അന്നേരം ആ രണ്ടുമരങ്ങളെന്നെ ഞെരിച്ചുകൊന്നിരുന്നൂവെങ്കിൽ എന്നു ഞാനാശിച്ചുപോയി...!

പാവം ലതീഷ്.. ഇതു വല്ലോം അറിയുന്നുണ്ടോ?

kichu / കിച്ചു said...

എന്റമ്മേഏഏഏഏഏഏഏഏഏ

എന്നാലും എന്റെ ലഡുക്കുട്ടാ.. ആ വാഴയേം ജുനിയറിനേയും ഒന്ന് ഇരുത്താമായിരുന്നു.. ബ്ലോഗിണികള്‍ പോവാന്‍ പറ . ശൊ ഒരു ചാന്‍സ് മിസ്സ് ആക്കീലേ...:)
സാരല്യ, ഇനിയും വരും ബ്ലോഗ് മീറ്റുകള്‍ അപ്പോഴെക്കും വാഴക്കോടന്‍ ജുനിയര്‍ പറഞ്ഞപോലെ ഒന്ന് ഉഷാറാക്കൂ.. ആ ബോഡിയെ :)

പണിക്കരേ.. പോസ്റ്റ് കലക്കി. ഇനി ആരൊക്കെയാ വരിവരിയായി ലൈനില്‍..

ഭായി said...

അ‍ാരാടേ ഇത് ലഡുക്കുട്ടനാന്ന് പറഞേ..?
ഇത് നമ്മുടേ ലവന്‍ ബ്രൂസിലിക്കുട്ടനല്യോടേ..!!!

കണ്ണനുണ്ണീ...മുഖത്തെ ആ മസിലുകണ്ടില്ലേ!!!

പണിക്കരേ..ലഡുക്കുട്ടന്‍ കൊട്ടേഷന്‍ ഏര്‍പ്പാടാക്കുന്നുണ്ടെന്ന് അറിഞു!തിരിച്ച് തിരോന്തരത്ത് പ്യോണതായിരിക്കും നല്ലത് :-)

പുള്ളി പുലി said...

തകർത്തുല്ലോ സുനിലെ ലഡുകുട്ടൻ അമറൻ. ഇടക്ക് എന്റെ കഷണ്ടിക്കും വിശാലനും ഒരു താങ്ങും നന്നേ രസിച്ചു

ഖാന്‍പോത്തന്‍കോട്‌ said...

കലക്കി

സജി said...

എന്നെ ആളൊഴിഞ്ഞ രണ്ടുമരങ്ങൾക്കിടയിലേയ്ക്ക്‌ പീഡിപ്പിക്കാനെന്ന മട്ടിൽ വലിച്ചിഴച്ചുകൊണ്ട്‌ ലഡുക്കുട്ടൻ കൊണ്ടുപോയപ്പോൾ വിശാലൻ തറയിൽ കിടന്നുകൊണ്ട്‌ പുള്ളിപ്പുലിയുടെ കഷണ്ടിയുടെ ലോ ആംഗിൾ ഷോട്ട്‌ എടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു..

അയ്യോ, അനാശാസ്യം!!...

ഇതൊക്കെയാണെങ്കിലും കൈപ്പള്ളിയുടെ ഊശാന്താടീവിടെപ്പോയി?

സജി said...

for clarification:

ലഡ്ഡുക്കുട്ടന്റെ ഈ പടം ജോര്‍!

പക്ഷേ, മീറ്റൂ ഫോട്ടോകള്‍ കണ്ടപ്പോള്‍ ഞെട്ടിയത് കൈപ്പള്ളി സാറിന്റെ പടം കണ്ടായിരുന്നു! മനസ്സില്‍ ഉണ്ടായിരുന്ന ആളേയല്ല!

സുല്‍ |Sul said...

വരൈ കൊള്ളാം പണിക്കരേ... എന്നാലും എന്റെ ലഡുകുട്ടാ...
-സുല്‍

അഗ്രജന്‍ said...

:))

വശംവദൻ said...

:)

വാഴക്കോടന്‍ ‍// vazhakodan said...

ചുമ്മാതല്ല ലഡുക്കുട്ടന്‍ പോകാന്‍ നേരം മകന്‍ ഓര്‍മ്മിപ്പിച്ചത്, "പോയി തടി വെക്കാന്‍ നോക്കെന്ന്!" :):)
പണിക്കരേ ഒന്നൊന്നര ചെയ്ത്തായിപ്പോയി :)

Jimmy said...

പണിക്കരെ... ഇതു പറഞ്ഞപോലെ ഒന്നൊന്നര ചെയ്തായിപ്പോയി... പാവം ലഡുക്കുട്ടനിട്ടു തന്നെ കൊടുത്തു പണി അല്ലേ...
കുറച്ചു പടങ്ങൾ ഇവിടെ പോസ്റ്റീട്ടുണ്ട്‌...

ബിനോയ്//HariNav said...

:))

തെച്ചിക്കോടന്‍ said...

പാവം ലഡ്ഡുക്കുട്ടന്‍
ഇതിനൊക്കെ പ്രതികാരം ചെയ്യണം ലഡ്ഡുക്കുട്ടാ. ശരിക്കും മസ്സില്‍ ഉണ്ടാക്കി അടുത്ത മീറ്റിനു പോകണം

kaithamullu : കൈതമുള്ള് said...

അടുത്ത മീറ്റിന് മുന്‍പ്, വിശാലന്റെ കൂടെ ജിമ്മില്‍ പോയി മസില് പെരരുപ്പിച്ചേ വരു എന്ന് ലഡുക്കുട്ടന്‍ കണ്ണീരോടെ പ്രതിഗ്യാ‍ാ....

Prasanth - പ്രശാന്ത്‌ said...

ലടുക്കുട്ടാ...അടുത്ത മീറ്റിന്‌ സുനിലിനിട്ടൊരു പണി കൊടുക്കണംട്ടോ...

എന്നാലും എന്റെ സുനിലേ........

ജയകൃഷ്ണന്‍ കാവാലം said...

നല്ല വര... മീറ്റും ഈറ്റും ആസ്വദിച്ചെന്നു തോന്നുന്നല്ലോ എല്ലാവരും

കൊച്ചുതെമ്മാടി said...

വര കലക്കി പണിക്കരേട്ടാ....

ദീപു said...

മീറ്റിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിന്റെ വിഷമത്തോടെ...

റ്റോംസ് കോനുമഠം said...

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം.. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

സുനിൽ പണിക്കർ said...

വായിച്ചവർക്കും, കണ്ടവർക്കും, കൊണ്ടവർക്കും, അഭിപ്രായം ഇട്ടവർക്കും നൻട്രികൾ..!

ലടുകുട്ടന്‍ said...

എന്തായാലും എനിക്കിത്രയും സൌന്ദര്യം ഉണ്ടെന്നു കാണിച്ചു തന്ന പണിക്കര്‍ക്ക് എന്‍ടെ സ്വന്തം പേരിലും , ലടുകുട്ടന്‍ ബോടിബില്ടെര്സ് അസോസിയേഷന്‍ണ്ടെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു..

( പണിക്കര്‍ക്കുള്ള പണി ഞാന്‍ വേറെ തരാം)


എന്തായാലും കലക്കനായിട്ടുണ്ട് ചങ്ങാതിയെ .....!

കാപ്പിലാന്‍ said...

:)