Tuesday, March 16, 2010

കാലൻ

കുട

യൗവ്വനത്തിൽ എന്നെപ്പോലെ തന്നെ
എന്തൊരു കറുകറുപ്പായിരുന്നു...,
എന്തൊരു തിളക്കമായിരുന്നു,
എന്തൊരു മിനുമിനുപ്പായിരുന്നു....

നരച്ചു തൊലിവെളുത്തിട്ടും
കാലൊന്നുകൂടി വളഞ്ഞിട്ടും
മൂലയ്ക്കിരുന്നെന്നെ ഇപ്പോഴും
നോക്കുന്നുണ്ട്‌ ദിഗംബരൻ...

പുതുക്കാതെ, മാറ്റാതെ
പരസ്പരം പിരിയാതെ
ഞങ്ങൾ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു...
എത്രവട്ടം ചേർത്തുപിടിച്ചിട്ടുണ്ട്‌
നെഞ്ചോട്‌.................
ഒലിച്ചുപോയത്‌ മഴ മാത്രമായിരുന്നു...
പ്രായമേറുന്തോറും ഞങ്ങൾ നരച്ചുകൊണ്ടേയിരിക്കും...,
ഒരിക്കൽ ദ്രവിച്ചുതീരുമെന്നറിയാതെ...................................

7 comments:

lekshmi. lachu said...

പ്രായമേറുന്തോറും ഞങ്ങൾ നരച്ചുകൊണ്ടേയിരിക്കും...,
ഒരിക്കൽ ദ്രവിച്ചുതീരുമെന്നറിയാതെ....
kollaam..

പട്ടേപ്പാടം റാംജി said...

മുടി നരച്ചാലും ആശ നരക്കില്ല.

ജീവി കരിവെള്ളൂർ said...

പ്രായമേറുമ്പോൾ നരക്കുന്നതിനൊപ്പം ആശകൾ കിളിർ‌ത്തുകൊണ്ടിരിക്കും ...

ബാവ താനൂര്‍ said...

വില്ലൊടിഞ്ഞാലും വില്ലുകെട്ടിക്കും ..

Kalavallabhan said...

"പുതുക്കാതെ, മാറ്റാതെ
പരസ്പരം പിരിയാതെ"

ഇന്നിപ്പോൾ എല്ലാം യൂസ്‌ ആൻഡ്‌ ത്രോ ആണു, ജീവിതം പോലും.

വീകെ said...

കുടയും ഞാനും ഒരുപോലെ...
നരച്ചു കൊണ്ടേയിരിക്കുന്നു...
നാളെ......!!

ഭായി said...

കുടയും ഞാനും ഒരുപോലെ
മറ്റുള്ളവര്‍ക്ക് എന്നും തണലായി.