Sunday, April 25, 2010

ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹത...?









2003- ലാണെന്നു തോന്നുന്നു ശ്രീനാഥിനെ ഞാൻ നേരിൽ കാണുന്നത്‌. ‘അധികാരം‘ എന്നൊരു മെഗാ പരമ്പരയിലാണ് അദ്ദേഹവുമായി ഒന്നിച്ചു വർക്ക്‌ ചെയ്യാൻ കഴിഞ്ഞത്‌.. ജനാർദ്ദനൻ, സുകന്യ, കൊല്ലം തുളസി, തുടങ്ങിയ താരനിരകൾക്കൊപ്പം ശ്രീനാഥും ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു.

പൊതുവെ  അധികമാരോടും  സംസാരിക്കാത്ത ഒരു സെൻസിറ്റീവ്‌ ക്യാരക്ടറായിരുന്നു ശ്രീനാഥ്‌. ജീവിതത്തിലും, പ്രൊഫഷനിലും ഒരുപാട്‌ പരാജയങ്ങൾ നേടിയ ഈ ശുദ്ധഹൃദയൻ അടുപ്പമുള്ളവരോടുപോലും ഉള്ളുതുറക്കാത്ത വ്യക്തിയായിരുന്നു.. പെട്ടെന്ന്‌ വികാരഭരിതനും, ക്ഷുഭിതനുമാകുന്ന സ്വഭാവം ഇദ്ദേഹത്തിന് സിനിമയിൽ ഒരുപാട്‌ അവസരങ്ങൾ നഷ്ടമാക്കിയിട്ടുണ്ടാവണം. പക്ഷെ അന്നത്തെ ആ സെറ്റിൽ മിക്കപ്പോഴും വളരെ ശാന്തനും, നർമ്മഭാഷിയുമായാണ് അദ്ദേഹത്തെ ഞാൻ കണ്ടത്‌.‌. സീനിനു മുൻപ്‌ എത്ര ചീകിയിട്ടും ശരിയാകാത്ത, കൊഴിഞ്ഞു തുടങ്ങിയ മുടികൾ ഒതുക്കി വയ്ക്കാൻ വല്ലാതെ പണിപ്പെട്ട ശ്രീനാഥിനെ ഞാൻ ഇപ്പോഴും ഓർക്കുന്നു. വിഗ്ഗ് വയ്ക്കാത്ത സുന്ദരനായിരുന്നല്ലൊ ശ്രീനാഥ്. മലയാള സിനിമ പലപ്പോഴും ശ്രീനാഥിനെ ബോധപൂർവ്വം തഴഞ്ഞിരുന്നുവെന്നു തോന്നുന്നു. സിനിമ വിട്ട്‌ സീരിയലുകളിൽ ജീവിച്ച ഈ പഴയ നായകൻ വീണ്ടും സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുവാൻ പലവട്ടം മോഹിച്ചിട്ടുണ്ടായിരുന്നു. ശിക്കാറിൽ വിളിച്ചു വരുത്തി, ഏഴു ദിവസത്തെ ഷൂട്ടിൽ ഒരു ദിവസം മാത്രമഭിനയിപ്പിച്ച്‌ മടക്കിവിടാൻ പ്രേരിപ്പിച്ച കാരണം എന്തായിരിക്കും..? ആരാണ് ഇതിനു പിന്നിൽ കളിച്ചത്‌..? യഥാർത്ഥത്തിൽ ശ്രീനാഥിന്റെ മരണം ഒരാത്മഹത്യ തന്നെയാണോ..? അദ്ദേഹം ചോര വാർന്ന്‌ മരിക്കുന്നതിനു അരമണിക്കൂർ മുൻപ്‌ ഹോട്ടലിൽ വന്ന നടനും, പ്രൊഡക്ഷൻ മാനേജരും എന്തായിരുന്നു സംസാരിച്ചത്‌.. ? അവർ പോയ ശേഷം ഹോട്ടലിലെ റിസപ്ഷൻ കൌണ്ടറിലേയ്ക്കു വന്ന ശ്രീനാഥിന്റെ അവ്യക്തമായ ഫോൺ കോൾ എന്തായിരുന്നു..., എന്താണ് അദ്ദേഹം മുഴുമിപ്പിക്കാതെ പോയത്‌..? ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ഒരാൾ മരിക്കുന്നതിനുമുൻപ്‌, അല്ലെങ്കിൽ മരിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാവരേയും വിളിച്ചറിയിക്കാൻ ശ്രമിക്കുമോ..? ചിലപ്പോൾ മരണവെപ്രാളം കൊണ്ട്‌ അങ്ങനെ സംഭവിച്ചുവെന്നും വരാം... തലേന്നു വരെ വളരെ ഹാപ്പിയായിരുന്ന ശ്രീനാഥ് ഈ ഒരു ചെറിയ കാരണത്തിന്റെ പേരിൽ ആത്മഹത്യയ്ക്ക്‌ തയ്യാറാകുമോ..? ഇതിനെക്കാൾ എത്ര വലിയ ട്രാജഡികളാണ് സിനിമയിലും, ജീവിതത്തിലും ഇതിനു മുൻപ്‌ അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ളത്‌.. അങ്ങനെയുള്ള ഒരാൾ ഇങ്ങനെ ചെയ്യുമോ... അറിയില്ല... എന്തായാലും ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌, അദ്ദേഹത്തിന്റെ അമ്മയും, സഹോദരനും രംഗത്തു വരികയാണ്. മിക്കവാറും അന്വേക്ഷണം ഇനി വേറൊരു വഴിക്കാകുമോ..?

9 comments:

ശിവ || Shiva said...

ശ്രീനാഥിന്റെ മരണത്തില്‍ വിഷമമുണ്ട്..കഷ്ടമായിപ്പോയി.
______________________________________

///എന്റെ ക്യാമറ തൂക്കി ആ ചെറുവേഷം ചെയ്ത നടനാണ് പിന്നീട് കടമറ്റത്ത്‌ കത്തനാരായി സീരിയലുകളിൽ നിറഞ്ഞുനിന്ന പ്രകാശ്‌ പോൾ. അങ്ങനെയങ്ങനെ നല്ല ഓർമ്മകൾ മാത്രമായിരുന്നു എനിക്കാ സീരിയൽ..///

മഹാനടന്‍ സത്യന്‍ 'ഓടയില്‍ നിന്നും' എന്ന സിനിമയില്‍ വലിച്ച ബീഡിയും പണിയ്ക്കര്‍ജിയാണ് കൊടുത്തത് എന്ന് കേട്ടിട്ടുണ്ട് ... ഗംഭീരം

ഭായി said...

സത്യമാണോ പണിക്കരേ ഈ കേൾക്കുന്നത്!!!? നടൻ സത്യന് പണിക്കർ ബീഡി കൊടുത്തിട്ടുണ്ടോ..?!!

SUNIL V S സുനിൽ വി എസ്‌ said...

ഹ ഹ ഹ.. ഉവ്വാ...
സത്യന് ബീഡി കൊടുത്തപ്പൊ എനിക്കന്ന്‌ 30 വയസ്സായിരുന്നു പ്രായം...ശിവയ്ക്ക്‌ 5 ഉം..

ശ്രീ said...

കഷ്ടമായിപ്പോയി.

കൂതറHashimܓ said...

പാവം, അന്വേഷണം നടക്കട്ടെ!!

എറക്കാടൻ / Erakkadan said...

സേതു രാമയ്യരായോ നിങ്ങള​‍്‌

പള്ളിക്കുളം.. said...

പ്രശസ്തരായവർ ആത്മഹത്യ ചെയ്താൽ അതിൽ ദുരൂഹത ഉണ്ടാവും എന്ന മുൻ‌ധാരണയിൽ നിന്നാണ് ഇത്തരം ക്വസ്റ്റ്യൻ പേപ്പറുകൾ പോസ്റ്റായി വരുന്നത്. ഓരോ ആത്മഹത്യയും ഓരോ കൊലപാതകങ്ങളാണ്. എല്ലാ കൊലപാതകങ്ങളെക്കുറിച്ചും അന്വേഷണം നടക്കേണ്ടതുണ്ട്. തക്കൊലകൾക്ക് പ്രത്യേകിച്ചും. കാരണം തക്കൊലൈകളിൽ കൊലപാതകിക്ക് ശിക്ഷയില്ല. അവനെക്കൊണ്ട് കൊലചെയ്യിച്ച സമൂഹത്തിനാണ് ശിക്ഷവിധിക്കേണ്ടത്. ബാഹ്യമായ എന്തെങ്കിലും സമ്മർദ്ദമില്ലാതെ സ്വയംകൊലകൾ നടക്കുകയില്ലതന്നെ.

jyo.mds said...

ഇവിടെ മലയാളപത്രമോ,T.V ചാനലുകളോ ഇല്ലാത്തതിനാല്‍ ശ്രീനാഥിന്റെ മരണം തന്നെ അറിഞ്ഞത് ഇത് വായിച്ചാണ്.മളയാളസിനിമ ബോധപൂര്‍വ്വം തഴഞ്ഞ ഒരു നടന്‍.

Unknown said...

"പൊതുവെ അധികമാരോടും സംസാരിക്കാത്ത ഒരു സെൻസിറ്റീവ്‌ ക്യാരക്ടറായിരുന്നു ശ്രീനാഥ്‌. ജീവിതത്തിലും, പ്രൊഫഷനിലും ഒരുപാട്‌ പരാജയങ്ങൾ നേടിയ ഈ ശുദ്ധഹൃദയൻ അടുപ്പമുള്ളവരോടുപോലും ഉള്ളുതുറക്കാത്ത വ്യക്തിയായിരുന്നു.. പെട്ടെന്ന്‌ വികാരഭരിതനും, ക്ഷുഭിതനുമാകുന്ന സ്വഭാവം ..."

വിഷാദരോഗത്തിനു ഇത്തരം ലക്ഷണങ്ങള്‍ വായിച്ചു കേട്ടിട്ടുണ്ട്, ഒരു പക്ഷെ അദ്ദേഹവും അത്തരം ഒരവസ്ഥയില്‍ ആയിരിക്കാം ആ സമയത്ത്.

കഷ്ടം തന്നെ. എന്തായാലും അന്വേഷണം നടക്കട്ടെ.