ബ്ലോഗിന്റെ ചരിത്രത്തില്‍ ആരും മറക്കാതെ, ആരാലും മായ്ക്കപ്പെടാതെ
ആ ദിവസം സമാഗതമാകുന്നു.
ജൂലൈ 31
ഇത് ഒരു കൂട്ടായ്മയുടെ, ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനം. ബ്ലോഗ്, സമൂഹത്തിലേയ്ക്കും സാധാരണക്കാരിലേയ്ക്കും എത്തിപ്പെടുന്ന ദിനം. 2010 ജൂലൈ 31 ന് ഇന്‍ഡ്യയിലെ ആദ്യബ്ലോഗ് പത്രം പിറവികൊള്ളുന്നു. ഒരര്‍ത്ഥത്തില്‍ ഇതൊരു ഇടംതേടലാണ്. അച്ചടിയിലെ കുത്തക പ്രവണതകളെ മറന്നും, മറികടന്നും ഏതൊരു എഴൂത്തുകാരനും അഭിമാനത്തോടെ, ചങ്കൂറ്റത്തോടെ നിലകൊള്ളാനുള്ള ഇടംതേടല്‍. അച്ചടിക്കപ്പെടുന്നവ ഒരു ചരിത്രം കൂടിയാണ്. തലമുറകള്‍ മറികടന്ന്, മായ്ക്കപ്പെടാതെ നിലനില്‍ക്കുന്ന ചരിത്രം. ആര്‍ക്കും ആരില്‍ നിന്നും മാറിനില്‍ക്കാനാവത്ത വിധം പരസ്പരം ബന്ധിപ്പിക്കപ്പെട്ട ചങ്ങലയാണ് നമ്മള്‍. അഭിമാനിക്കാം നമുക്ക്.., ഒരു പുതുമാധ്യമത്തിന്റെ ഈ വിശാലതയില്‍.....കൂടെ നിന്നവര്‍ക്കും, നില്‍ക്കുന്നവര്‍ക്കും നന്ദി..തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ ജൂലൈ 31 ന് ബൂലോകം ഓണ്‍ലൈന്‍ എന്ന ഇന്‍ഡ്യയിലെ ആദ്യ ബ്ലോഗ് പത്രത്തിന് തിരി തെളിക്കുന്നു. ആരാധ്യനായ ശ്രീകുമാരന്‍ തമ്പി തിരക്കഥാകൃത്ത് രഘുനാഥ് പലേരിക്ക് ആദ്യകോപ്പി കൈമാറി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് ബ്ലോഗ് ചരിത്രത്തിന്റെ നാള്‍വഴികള്‍ എന്ന പവര്‍ പോയിന്റ് പ്രൊജക്ടര്‍ പ്രസന്റേഷൻ. ഡോ. ജയിംസ് ബ്രൈറ്റ് സ്വാഗതവും, അബ്ദുള്ളക്കുട്ടി എം. എല്‍. എ അധ്യക്ഷ പ്രസംഗവും, ഗിരീഷ് പുലിയൂര്‍, കുരീപ്പുഴ ശ്രീകുമാര്‍, സിനിമാ-സീരിയല്‍ സംവിധായകരായ പപ്പന്‍ പയറ്റുവിള, ഹാരിസണ്‍ , ഡിസൈനർ ഗായത്രി അശോകൻ തുടങ്ങിയവര്‍ ആശംസാ പ്രസംഗവും, ഡോ. മോഹന്‍ ജോര്‍ജ്ജ് കൃതജ്ഞതയും നിര്‍വ്വഹിക്കും. തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പി, ഗിരീഷ് പുലിയൂര്‍, കുരീപ്പുഴ ശ്രീകുമാര്‍, സുധാകരന്‍ ചന്തവിള, പ്രജോദ് കടയ്ക്കല്‍, അനില്‍ ഭാസ്കര്‍, രാജേഷ് ശിവ തുടങ്ങിയ കവികളൊരുക്കുന്ന കാവ്യ സന്ധ്യ. ഐഡിയ സ്റ്റാര്‍ സിംഗര്‍ വയലിസ്റ്റ് ജോയി വർഗ്ഗീസിന്റെ വയലിന്‍ ഫ്യൂഷൻ, പ്രമുഖ ബ്ലോഗര്‍മാരുടെ ഫേസ് ടു ഫേസ്, എഡിറ്റര്‍ ജയിംസ് ബ്രൈറ്റിന്റെ ഉപസംഹാരം ഇവയോടുകൂടി ഈ ചടങ്ങ് പൂര്‍ണ്ണമാകും. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. ഓരോ ബ്ലോഗറും ഈ ധന്യ നിമിഷത്തില്‍ പങ്കാളിയാവുക.
14 comments:
ആശംസകള്‍....!
എല്ലാവിധ ആശംസകളും നേരുന്നു
എല്ലാ വിധ
ആശംസകളും നേരുന്നു....
ആശംസകള്‍....!
നല്ല സംരംഭം.
ഇത് ചരിത്രമാവട്ടെ!
ആശംസകൾ!
എല്ലാവിധ ആശംസകളും..
എല്ലാ വിധ
ആശംസകളും നേരുന്നു
ഇത് ചരിത്രമാണ്.....ആശംസകള്‍...എല്ലാവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു
പരിപാടിയുടെ ഭാഗമായി കാപ്പിലാന്റെ മെഴുകു പ്രതിമ അനാശാസ്യം ചെയ്യുന്ന കാര്യം എന്താ പണിക്കരെ പറയാതിരുന്നത് ?
ആശംസകള്‍..
ആശംസകൾ
ആശംസകള്‍!!
(ജൂലൈ 31 അതിനു എന്നെ സംബന്ധിച്ചും പ്രത്യേകതയുണ്ട് അന്നേക്ക് എന്റെ ബ്ലോഗെഴുത്തിനും ഒരുവയസ്സു പൂര്‍ത്തിയാവുകയാണ് !!)
പരിപാടിക്ക് വരാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് !!! അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ !!!
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ചടങ്ങ് ഗംഭീരമാവട്ടെ.
Palakkattettan
ആശംസകൾ...
Post a Comment