അടുത്ത് പരിചയപ്പെട്ടവർക്കെല്ലാം അറിയാം അയ്യപ്പൻ ഒരു അൽഭുതമാണ്. ജീവിച്ചിരുന്നപ്പോഴും, മരിച്ചശേഷവും. ഒരാൾക്ക് അയ്യപ്പനോടൊത്തുള്ള ഓരോ നിമിഷവും സഹിക്കാൻ / ആസ്വദിക്കാൻ കഴിഞ്ഞൂവെന്നാൽ, അതിനർത്ഥം അയ്യപ്പനെ / അയാളുടെ കവിതയെ അയാൾ അത്രമേൽ സ്നേഹിക്കുന്നുവെന്നാണ്. ഇനിയൊരിക്കലും കവിതയിൽ ഇതുപോലൊരു നിഷേധി ഉണ്ടാവില്ല. ശവസംസ്കാരം തങ്ങളുടെ സമയമനുസരിച്ച് മാറ്റിവയ്ക്കാൻ തീരുമാനിച്ച സർക്കാരിന്റെ സംസ്കാരമോർത്ത് നമുക്ക് ലജ്ജിക്കാം. കേരളം ആരാധിക്കുന്ന ഒരു കവിയോട് ഈ വിവരംകെട്ടവന്മാർ കാണിച്ച അനാദരവിൽ പ്രതിഷേധിക്കുകതന്നെ വേണം.
10 comments:
ഈ അനാദരവിൽ ശക്തമായി പ്രതിഷേധിക്കുന്നു.
കഷ്ടം തന്നെ .....എന്‍റെയും പ്രതിഷേധം അറിയിക്കുന്നു..
സംസ്കാരശൂന്യം... ഞാനും പ്രതിഷേധിക്കുന്നു...
ഒരു ജീവിതം മുഴുവനും
അനാഥജന്‍മമായി മരിച്ചാലെന്താ?
ആറു നാള്‍ സനാഥശവമായി ജീവിക്കാന്‍ കഴിഞ്ഞില്ലേ?
കഷ്ടം!
ജീവിതം അയ്യപ്പന് ഒരു പ്രശ്നമായിരുന്നില്ല ; മരണവും.
‘കാറപകടത്തിൽ പെട്ടു മരിച്ച
വഴിയാത്രക്കാരന്റെ ചോരയിൽ ചവുട്ടി
ആൾക്കൂട്ടം നിൽക്കെ,
മരിച്ചവന്റെ പോക്കറ്റിൽ നിന്നു പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ് .’
( അത്താഴം )
ജീവിക്കുന്നതിന് ആവശ്യങ്ങളുടെ നിർബന്ധബുദ്ധി അയ്യപ്പന് അന്യമായിരുന്നു. കടത്തിണ്ണയും ഗസ്റ്റുഹൌസുമെല്ലാം പുഷ്പതല്പങ്ങൾ! ജീവിതവും മരണവും പ്രശ്നമല്ലാത്തവന്, ‘‘കണ്ണടഞ്ഞു പോകുകിൽ / മോർച്ചറിയിൽ/ മരിച്ചവരുടെ ഗണിതചിഹ്നങ്ങളിലൊന്നായി/ നീയെന്നെ ഓർക്കുമോ?’‘ എന്ന് ചോദിച്ചവന് സംസ്കാരം വൈകുന്നതിൽ എന്തു പ്രതിഷേധം ! ‘ആ നെഞ്ചിൽ തറഞ്ഞ കത്തിയിൽ ആ പേരു കൊത്തിയിട്ടുണ്ട്.’
ഞാൻ ഭയക്കുന്നത് അതല്ല. ഏതു നിമിഷവും പൊടുന്നനെ വന്ന്, പോക്കറ്റിലെ കാശ് പിടിച്ചുപറിക്കുകയും വസ്ത്രങ്ങളിൽ ചുളിവും ചളിയും പുരട്ടുകയും ചെയ്തേക്കാവുന്ന അയ്യപ്പനെ ഭയന്ന് നിരത്തിലൂടെ സഞ്ചരിക്കാൻ മടിച്ച സുഹൃത്തുക്കളും ഇനി ദീർഘദീർഘങ്ങളായ ‘അയ്യപ്പസ്മൃതികൾ’ എഴുതാൻ തുടങ്ങും. ചാരായത്തിൽ ജ്ഞാനസ്നാനം ചെയ്ത തെരുവുജീവിതത്തിന്റെ വാഴ്ത്തുപാട്ടുകൾ ഇനിയുയരും. ‘’ഞാനും അയ്യപ്പനും ‘’ എന്ന് ഇനി തുടരെത്തുടരെ കേട്ടുതുടങ്ങും. ജോൺ എബ്രഹാമിന്റെ വിഗ്രഹത്തിനിപ്പുറത്ത് പുതിയ വിഗ്രഹം കൂടി പ്രതിഷ്ടിക്കപ്പെടും.
പ്രസംഗത്തൊഴിലാളികൾക്ക് ഒരിര കൂടി വീണു കിട്ടിയിരിക്കുന്നു. മീതേ കവിയെ വിരിച്ച് ആ കവിതകളെ മൂടാൻ ശ്രമിക്കുന്നതും നമുക്കു കാണേണ്ടി വരും…
ജീവിതം ജീവിച്ചു തീര്‍ത്തവന്‍ തന്നെയാണ് അയ്യപ്പണ്ണന്‍.
അതെനിക്ക് നേരിട്ടറിയാവുന്ന കഥ.
എന്തിനെയും തിരസ്കരിച്ച അയ്യപ്പണ്ണന്‍ അദ്ദേഹത്തോട് കാട്ടിയ അനാദരവിനെയും തിരസ്കരിക്കും അതെനിക്കുറപ്പാണ്
വളരെ മോശം സംസ്ക്കാരം ഇല്ലാത്ത സാമ്സ്കാരികന്മാര്‍ അല്ലെ ...ഞാന്‍ ഇതിനെക്കുരിച്ച്ചു പോസ്റ്റ് ഇട്ടിരുന്നു വായിക്കുമല്ലോ
അയ്യപ്പന്‍റെ ശവവും അനാഥം..!!!!
ഔപചാരികമായി
ഇന്നു
ഞാനൊരിക്കല്‍ കൂടി
മരിക്കുന്നു...
പ്രതികരണൻ അയ്യപ്പസ്മൃതികളെകുറിച്ച് പറഞ്ഞപ്പോൾ എനിക്കുമൊരെണ്ണം- ഒരേയൊരെണ്ണം കൂടി എഴുതാൻ തോന്നുന്നു. അത് ഏതു നിമിഷവും പൊടുന്നനെ വന്ന്, പോക്കറ്റിലെ കാശ് പിടിച്ചുപറിക്കുകയും വസ്ത്രങ്ങളിൽ ചുളിവും ചളിയും പുരട്ടുകയും ചെയ്തേക്കാവുന്ന അയ്യപ്പനെ ഭയന്ന സുഹൃത്തായിട്ടല്ല. പ്രസംഗ തൊഴിലാളികൾ വാതോരാതെ പറഞ്ഞാലും ഇല്ലെങ്കിലും, അയ്യപ്പനെ ഭയന്ന് നിരത്തിലൂടെ സഞ്ചരിക്കാൻ മടിച്ച സുഹൃത്തുക്കൾ ദീർഘദീർഘങ്ങളായ അയ്യപ്പസ്മൃതികൾ തുടരെത്തുടരെ എഴുതിയാലും ഇല്ലെങ്കിലും അയ്യപ്പന്റെ പേരിനോ, കവിതകൾക്കോ ഒരു കോട്ടവും സംഭവിക്കുകയില്ല. അയ്യപ്പൻ ജീവിച്ചിരുന്നപ്പോഴും അദ്ദേഹത്തെക്കുറിച്ചൊരുപാട് തവണ ഞാൻ എഴുതിയത് അദ്ദേഹമെന്റെ ആരുമായിട്ടല്ല. പേരുകിട്ടാൻ വേണ്ടിയാണെങ്കിൽ ഓ. എൻ. വി യുടേയോ, വിനയചന്ദ്രൻ മാഷിന്റെയോ, മധുസൂദനൻ സാറിന്റെയോ ഒക്കെ സൌഹൃദം ഉപയോഗിക്കാം. എക്കാലവും തിരസ്കരിക്കപ്പെട്ടിരുന്ന അയ്യപ്പനെന്ന
വിഗ്രഹത്തെ പ്രതിഷ്ഠിക്കപ്പെടേണ്ടതുണ്ട് പ്രതികരണാ. ഒരു സുരാസുവിനെ പോലെ, ജോണിനെ പോലെ അവനും പ്രതിഷ്ഠിക്കപ്പെടട്ടെ. അദ്ദേഹത്തെക്കുറിച്ചൊരു കുറിപ്പെഴുതാൻ ഊർജ്ജം പകർന്ന ഈ കമന്റിനു നന്ദി.
is that a big crime to postpone the cremation?
Post a Comment