ജയൻ ഏവൂരിന്റെ ഈ പോസ്റ്റ് ഞാൻ ഇന്നാണ് കാണുന്നത്.
നമ്മുടെ ബ്ലോഗർ പ്രൊഫൈലിൽ എത്ര പേർ കയറി എന്നത് നമുക്കുതന്നെ
തീരുമാനിക്കാവുന്നതേയുള്ളൂ.. ആദ്യകാലങ്ങളിൽ അപ്രോക്സിമേറ്റിലെ എണ്ണം
ഗുണിതപ്രകാരമായിരുന്നുവെന്ന് കേൾക്കുന്നു. എങ്കിലും എണ്ണം കൂട്ടുക എന്ന സാധ്യത അന്നും ഉണ്ടായിരുന്നു. നിങ്ങൾ നിങ്ങളുടെ പ്രൊഫൈലിൽ കയറി പേജ് റീഫ്രെഷ് ചെയ്തു നോക്കു, 1000 എന്നുണ്ടായിരുന്നത് 1001 ആയി മാറുന്നതുകാണം. ഓരോ റീഫ്രെഷിനും ഓരോ വ്യൂവ്സ്...
എണ്ണം കൂട്ടാനുദ്ദേശിക്കുന്നവർ മൌസ് വച്ച് റീലോഡ് ചെയ്ത് കൈ മെനക്കെടാതെ
കണ്ട്രോൾ പ്ലസ് ആർ (Ctrl + R) എന്നീ കീ കളിൽ വിരലമർത്തി ഒന്നുരണ്ട് മണിക്കൂർ കമ്പ്യൂട്ടർ ടേബിളിനുമേൽ തല ചായ്ച്ചൊന്നുറങ്ങുക, ഉറക്കം മതിയായെങ്കിൽ, കീകളിലമർത്തിയ വിരലുകൾ കഴച്ചുവെങ്കിൽ ഒരുകോട്ടുവായിട്ട് അപ്രോക്സിമേറ്റ് നോക്കുക, ഉറപ്പായും ലക്ഷങ്ങൾ തന്നെ കടന്നിട്ടുണ്ടാകും. ടൈം തീരെ ഇല്ലെങ്കിൽ നല്ല കനമുള്ള ചെറിയ ഉരുളൻ കല്ലുകൾ ഈ രണ്ട് കീ കൾക്കുമീതെ അടവച്ചിട്ടു പോകുക. വൈകുന്നേരം തിരികെ വന്നു കല്ലു മാറ്റി നോക്കിയാൽ ലക്ഷക്കണക്കിന് ഹിറ്റ് മുട്ടകൾ അടവിരിഞ്ഞിരിക്കുന്നത് കണ്ട് നിങ്ങളുടെ ആത്മസംതൃപ്തിക്കറുതി വരുത്താം. യഥാർത്ഥത്തിൽ ഇത് ഗൂഗിൾ ഇപ്പോഴൊന്നും ചെയ്ത സംഭാവനയൊന്നുമല്ല. മുൻകാലങ്ങളിൽ അപ്രോക്സിമേറ്റ് വ്യൂവ്സിലെ കൌണ്ടിംഗ് വർദ്ധനവ് അപ്പൊത്തന്നെ കാണിക്കില്ല എന്നതായിരുന്നു സത്യം. Ctrl + R ഞെക്കിപ്പിഴിഞ്ഞ് മണിക്കൂറുകളോളം ഉറങ്ങി, കുറച്ചുനാൾ കഴിഞ്ഞു നോക്കിയാൽ റിസൽറ്റ് കാണുമായിരുന്നത് ഇപ്പൊ ഓൺ ദ സ്പോട്ടിൽ തന്നെ കാണാനുള്ള സംവിധാനമാക്കിയെന്നേയുള്ളൂ. ഗൂഗിളിന്റെ ഈ മണ്ടത്തരം സ്റ്റാറ്റസിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
അപ്പൊ ലക്ഷങ്ങളുടെ റെക്കോഡ് ഉണ്ടാക്കാൻ ഇനി നിങ്ങളും കീ ഞെക്കിയുറങ്ങുകയോ, കല്ലുകൾ അടവയ്ക്കുകയോ ചെയ്യുമല്ലോ.....!
ഇപ്പൊ കിട്ടിയത്: നമ്മുടെ മനോജിന്റെ ബ്ലോഗ് ടിപ്സിൽ ഇതേ പോലൊരു ഓപ്ഷൻ ടിപ്സ് ഇപ്പൊ പരീക്ഷണാടിസ്ഥാനത്തിൽ ഇട്ടിട്ടുണ്ട്. പക്ഷെ മനോജിന്റെ ഹിറ്റ്.ബാറ്റിലൂടെ മണിക്കൂറിൽ ആട്ടോമറ്റിക്കായി 360 ഹിറ്റ് കിട്ടുകയേ ഉള്ളൂ, ഞാൻ പറഞ്ഞതുപോലെ കൈയെടുക്കാതെ Ctrl + R ഞെക്കി ഒരു മണിക്കൂർ ഉറങ്ങിയാൽ ഒരു ലക്ഷം കിട്ടും.
13 comments:
കൊള്ളാാം :)
ഹഹഹഹ..... അപ്പോള്‍ ഇതാണു വിദ്യ !!!
സംഗതി ശരിയോ എന്നറിയാന്‍ സുനിലിന്റെ പ്രൊഫൈലില്‍ കേറി രണ്ട് സെക്കന്റ് കണ്ട്രോള് ആര് അമര്‍ത്തി... ക്ഷണത്തില്‍ പ്രൊഫൈല്‍ കൌണ്ട് 14299ല്‍ നിന്നും 14305 ലെത്തിയിരിക്കുന്നു !!!! ഫ്രോഡ് പ്രൊഫൈല്‍ ഗൌണ്ടര്മാരെ കയ്യോടെ പിടിച്ച പോസ്റ്റിന്
അഭിനന്ദനം.
ഹ ഹ ഹ
നിങ്ങളെയൊക്കെ വിശ്വസിച്ച് ഇനി ഞാനെങ്ങനെ ബില്യനര്‍ ഹിറ്റ് ആഘോഷിക്കും....
മനുഷ്യന് ഗുണമുള്ള കാര്യങ്ങള്‍ കണ്ടുപിടിച്ച് അത് പരസ്യപ്പെടുത്തിക്കോണം.
ചതിയന്‍, വഞ്ചകന്
നാണമില്ലാത്തവൻ..
:) :) :) :)
പണ്ട് ബെര്ലിച്ചായന് ചോദിച്ചത് ഓര്‍ക്കുന്നു.
"ഹിറ്റ് കൌണ്ടറില്‍ നിന്ന് വീഴുന്ന നെന്മണികള് കൊണ്ടാണല്ലോ ഞാന്‍ വീട്ടില്‍ കഞ്ഞി വെയ്ക്കുന്നത്..."
ഇങ്ങനെയൊക്കെ വഴികളുണ്ടായിരുന്നല്ലേ..
സുനിൽ 360 ഹിറ്റ് എന്നത് കൂട്ടാനുള്ള വഴിയും അവിടെ ഞാൻ ഇട്ടിട്ടുണ്ട് പക്ഷേ അതൊക്കെ നെറ്റിന്റെ സ്പീഡിനെ അനുസരിച്ചിരിക്കും
അതെ ഞാൻ അതു കണ്ടിരുന്നു. ഗുഡ് അറ്റംപ്റ്റ്..
ഹ ഹ ഹ ഇതു നല്ലൊരു കണ്ടുപിടിത്തം തന്നെ.
പലപ്പോഴും ചില ബ്ലോഗർ പ്രൊഫൈലിലെ റേറ്റിംഗ് കണ്ട് ഞാനും അമ്പരന്നിട്ടുണ്ട്. അപ്പൊ ഇങ്ങാനെ ചെയ്തൽ നമുക്കും ലക്ഷങ്ങൾ നേടാം അല്ലേ..
hahaa .. guruve ange mahan thanne .. enthayalum ORU LOAD PARAKKALLU order cheythittunde ... ethonnu pareekshichittu thanne karyam :-)
സുനില്‍ ഗൌണ്ടമണി!!!!!!
ഇത് പലരും ചെയ്തിരുന്ന ഒരു വിദ്യയാണ്. ഇപ്പോഴും ചെയ്യുന്നവരുണ്ട്. പ്രശസ്തി ഉണ്ടോ എന്നറിയാന്‍ നാല് പേരോടു ചോദിക്കുന്നതാകും നല്ലത്. പിന്നെ ബേസിക്ക് കൌണ്ട് എത്ര വേണമെങ്കിലും ഇടാനോ, ഇടക്ക് എഡിറ്റ് ചെയ്യാനോ ഒക്കെ സൌകര്യം ഉള്ളപ്പോള്‍ ഇതില്‍ വലിയ കഥയില്ല. അനലിറ്റിക്സ് തന്നെ ശരണം.
Post a Comment