Monday, November 15, 2010

ബ്ലോഗ് ജാലകം പ്രമുഖ ചാനലിൽ..!

ആ സമയം സമാഗതമായിരിക്കുന്നു.
മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ ബ്ലോഗ് പരിചയവുമായി
ബ്ലോഗ് ജാലകം ഉടൻ എത്തുന്നു. ആഴ്ചയിൽ ഓരോ എപ്പിസോഡ്
വീതമായിരിക്കും ആദ്യകാലങ്ങളിൽ.. ഓരോ ആഴ്ചയും ഒരു ബ്ലോഗറെ പരിചയപ്പെടുത്തുന്നതോടൊപ്പം, പ്രേക്ഷകരുമായി സംവദിക്കാനുള്ള അവസരവും ഓരോ ബ്ലോഗർക്കും സാധ്യമാക്കുന്ന ഈ ദൃശ്യവിസ്മയത്തിലേയ്ക്ക്‌ പ്രിയ ബ്ലോഗർമാരുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ബ്ലോഗ് ജനകീയമാക്കുന്നതിനുവേണ്ടിയുള്ള ഓരോ ആശയങ്ങളിലും, പ്രവർത്തനങ്ങളിലും എല്ലാ ബ്ലോഗർമാരും സജീവമാകണം. കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രയത്നഫലമായി ഒരു പീക്ക് ടൈം തന്നെ ബൂലോകത്തിനുവേണ്ടി സ്വന്തമാക്കാനായതിൽ ഒരുപാട്‌ സന്തോഷം തോന്നുന്നു. ചാനലിനെ കുറിച്ചും പ്രോഗ്രാമിനെക്കുറിച്ചുമുള്ള വിവരങ്ങൾ പിന്നാലെ പോസ്റ്റാക്കുന്നതാണ്. സാങ്കേതികമായ തടസ്സങ്ങളുണ്ടായില്ലെങ്കിൽ, ആരംഭിച്ചശേഷം റേറ്റിംഗിൽ താഴോട്ടുപോയില്ലെങ്കിൽ ഒരുപക്ഷെ ഇത്‌ ബൂലോകത്തിലെ തന്നെ ചരിത്രസംഭവമായിരിക്കും...
ജയ് ബൂലോകം..!

8 comments:

Anil cheleri kumaran said...

great... braavo..!

ഷെരീഫ് കൊട്ടാരക്കര said...

അതൊരു സംഭവം ആയിരിക്കും അനിയാ....!

ആചാര്യന്‍ said...

വളരെ നല്ലത് ...കാത്തിരിക്കുന്നു ...ആ സമയത്തിനായി

Unknown said...

ജയ് ബൂലോകം.

saju john said...

കാത്തിരിക്കുന്നു സുനില്‍......

അന്ന് പറഞ്ഞത് ഇപ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.

ആ ചാനലില്‍ തന്നെയല്ലേ????

keraladasanunni said...

വളരെ നല്ല കാര്യം. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ജാബിര്‍ മലബാരി said...

Good !dea


ഈദ് മുബാറക്

അഭിപ്രായം രേഖപെടുത്തുക:
www.yathravazhikal.blogspot.com
www.finepix.co.cc

G.MANU said...

All the best mashe