Wednesday, December 22, 2010

വാക്കുരച്ചപ്പോൾ കിട്ടിയത്‌..

കവി വിത്സണ്...








































എനിക്കും ഒരു മരമാകണമെന്നവൻ;
പാഴ്ത്തടിയെന്ന്‌ ചിലർ...
കാതലെന്ന്‌ അടുത്തറിയുന്നവർ.......

എനിക്കറിയാം;
കവിതയിലും ജീവിതത്തിലും സദാ
പൂക്കുന്ന അകക്കാമ്പുള്ള ഒരൊറ്റ മരം..

ഏതൊഴുക്കിലും
വേരറ്റുപോകാത്ത, വേരഴുകാത്ത
ഒറ്റ മരം....

കവിതയുടെ സ്വസ്ഥതയിൽ,
സ്വച്ഛതയിൽ,
നിത്യതയിൽ
ഒരസ്വാസ്ഥ്യം പോലെ
മരുഭൂമിയിൽ ഹരിതമാകുന്നവൻ...

സങ്കടങ്ങളുടെ ഉഷ്ണക്കാറ്റിൽ
ഛന്ദസ്സുടഞ്ഞ നിന്റെ
ശബ്ദമെനിക്ക് കേൾക്കാം,
പരുക്കനെങ്കിലും, പതുക്കെയായ്....

ഓ കുഴൂർ.......................
കവിതയിലെ ഒറ്റ മരമേ......,
...............................................
മരമേ.....................................

8 comments:

MOIDEEN ANGADIMUGAR said...

കവിതയുടെ സ്വസ്ഥതയിൽ,
സ്വച്ഛതയിൽ,
നിത്യതയിൽ
ഒരസ്വാസ്ഥ്യം പോലെ
മരുഭൂമിയിൽ ഹരിതമാകുന്നവൻ...


കൊള്ളാം കുഴൂർ

Kalavallabhan said...

"എനിക്കറിയാം,"
"പാഴ്ത്തടിയെന്ന്‌ ചിലർ..."

എന്താണ്‌ പറഞ്ഞു വരുന്നത് ?
ചിത്രം നന്നായിട്ടുണ്ട്.

saju john said...

ചിത്രമാണോ കവിതയാണോ മനോഹരമെന്ന ഒരു കണ്‍ഫ്യൂഷന്‍

ശ്രദ്ധേയന്‍ | shradheyan said...

വിത്സണ്‍... പ്രവാസ ഭൂമിയിലെ ഒറ്റമരം!

ചിത്രം വരച്ചതാണെന്നത് തെറ്റിദ്ധാരണയല്ലേ എന്നൊരു ധാരണ :)

SUNIL V S സുനിൽ വി എസ്‌ said...

മൊയ്ദീൻ നന്ദി..

വല്ലഭാ.. "എനിക്കറിയാം,"
"പാഴ്ത്തടിയെന്ന്‌ ചിലർ..." ഇങ്ങനെയല്ലല്ലോ ഞാൻ എഴുതിയിരിക്കുന്നത്‌... ‘’എനിക്കറിയാം..’‘ എന്ന വരി താങ്കൾ അസ്ഥാനത്താണുപയോഗിച്ചിരിക്കുന്നത്‌.
നട്ടേ...:) :) :) :)

ശ്രദ്ധേയാ വരച്ചതാണെന്ന്‌ ഞാൻ പറഞ്ഞില്ല. തിരക്കില്ലായിരുന്നെങ്കിൽ ഞാൻ വരച്ചേനെ.. പകൽക്കിനാവനെടുത്ത ഈ പോട്ടം ഒരു ഫിൽട്ടർ ഉപയോഗിച്ചിട്ടൂ എന്നു മാത്രം.

സാബിബാവ said...

രണ്ടും സൂപ്പര്‍ എനിക്കിഷ്ട്ടയിട്ടോ

ശ്രദ്ധേയന്‍ | shradheyan said...

കവിതയിലൂടെ വിത്സനെ മനോഹരമായി വരഞ്ഞില്ലെ പണിക്കരെ... ഇനിയെന്തിനു വേറൊരു ചിത്രം! :)

SUNIL V S സുനിൽ വി എസ്‌ said...

നന്ദി സാബി...
ഹ ഹ ഹ ശ്രദ്ധേയാ അതന്നേ...!