Saturday, March 26, 2011

പ്രതിഭ വറ്റിയ ബ്ലോഗെഴുത്തുകാർക്ക്...

പ്രതിഭ വറ്റിയ ബ്ലോഗെഴുത്തുകാർക്ക്  എഴുത്തിൽ സജീവസാന്നിദ്ധ്യം നിലനിർത്താൻ 10 മാർഗ്ഗങ്ങൾ.


1. ബ്ലോഗ് എന്ന അൽഭുതം സൃഷ്ടിച്ച ഗൂഗിൾ, ബ്ലോഗിന്റെ തന്നെ ചാക്കാലയൊരുക്കുവാൻ തുടങ്ങിയ ബസ്സിൽ അന്തസ്സായി ഒരു റൂട്ടുതുടങ്ങുക.
2. ബസ്സ് നന്നായി കളക്ഷൻ നേടാൻ പ്രതിഭ വേണമെന്നില്ല, അതിനാൽ ധൈര്യപൂർവ്വം എന്തുമാങ്ങാത്തൊലികളെക്കുറിച്ചും ചുമ്മാ എഴുതുക. ഇടയ്ക്കിടെ രണ്ടൌൺസ് മുസ്ലിം പവർ ഒരു പവറിനുവേണ്ടി അകത്താക്കുക.
3. മാനസികമായി നിങ്ങളെ തകർക്കാനായി ഇടുന്ന ചില ബസ്സ് കമന്റുകൾക്കെതിരെ വേറൊരു ബസ്സിറക്കി അവന്റെ അണ്ടം കീറുക.
4. ബസ്സിൽ നല്ലൊരു ടീം ഉണ്ടാക്കി വയ്ക്കുന്നത് നിങ്ങൾക്കെപ്പോഴും ഗുണം ചെയ്യും, ഓവർട്ടേക്ക് ചെയ്യുന്ന ലോക്കൽ ബസ്സുകളെ നേരിടാൻ ടീം സ്പിരിറ്റ് നല്ലതാണ്.
5. ഓഫീസ് ജോലികൾ, ജോലിത്തിരക്കുകൾ നിങ്ങളെ അലട്ടാതെ ഏതുനേരവും ബസ്സോടിക്കണമെങ്കിൽ ലാഭത്തിലോടുന്ന ബസ്സിനുവേണ്ടി ആ ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞ് ആണത്തം കാട്ടുക. എന്തിന് കണ്ടവന്റെ ഔദാര്യം..?
6. എല്ലാ ദിവസത്തേയും പത്രങ്ങൾ വള്ളിപുള്ളി വിടാതെ വായിച്ചശേഷമാകണം രാവിലെ വായ്ക്കുരുചിയായിട്ട് ബസ്സിറക്കുവാൻ. വാണ്ടഡ് മുതൽ ചരമക്കോളം വരെ വായിക്കുക. അന്നത്തെ പെട്രോളിനുള്ള വകയെങ്കിലും ഉറപ്പ്‌.
7. യാതൊരു കാരണവശാലും വണ്ടി പാർക്ക് ചെയ്യരുത്‌, നിർത്താതെ ഓടിക്കൊണ്ടേയിരിക്കണം.  നിങ്ങളുടെ ബസ്സിന്റെ ടയറിനടിൽ അള്ള് വയ്ക്കുന്നവന്റെ തള്ളയ്ക്ക്‌ വരെ വിളിക്കാൻ പഠിക്കണം. ഒപ്പം ബ്രേക്ക് വരെ ഊരി അവനെയങ്ങ് സ്വതന്ത്രനാക്കിയേക്കുക.
8. പെൺബസ്സുടമകളെ നമ്പരുത്‌. ഭൂരിഭാഗവും ഫേക് ആണ്. അല്ലാതുള്ള ഐറ്റങ്ങൾ നിങ്ങളെക്കാൾ ഫയങ്കര തൊലിക്കട്ടിയുള്ളവരായതിനാൽ ഉള്ള ഷഡ്ഡി അങ്ങോട്ടു ചെന്ന്‌  കീറിക്കാതെ നോക്കുക.
9. ചങ്കൂറ്റമുള്ളവനാണെന്ന്‌ സ്വയം അങ്ങട്‌ ഭാവിക്കുക. നിർബന്ധമായും എന്തിലും, ഏതിലും അപാരമായ അറിവുള്ളയാളാണെന്ന്‌ ബോധ്യപ്പെടുത്തുന്ന രീതിയിലാവണം ആദ്യകാല ബസ്സ് റൂട്ടുകൾ. പിന്നെ സ്വതവേയുള്ള തറ ഐറ്റംസ് പതിയെ ഇറക്കിത്തുടങ്ങാം.
10. വരുന്ന ഈ രണ്ടുമാസം രാഷ്ട്രീയത്തിൽ തന്നെ പിടിമുറുക്കാം. ചാകര പാഴാക്കേണ്ടതില്ല. പഞ്ഞമാസം വരുമ്പോൾ കൈയ്യിലുള്ള തുണ്ടുകൾ പുറത്തുവിട്ടാൽ മതി. ഇത്രയൊക്കെ ചെയ്യാമെങ്കിൽ നിങ്ങളുടെ ബസ്സ് ജീവിതം പരിപൂർണ്ണ ശോഭനമായിരിക്കും.

N.B: നവാഗത ബ്ലോഗർമാർക്ക്.
ബ്ലോഗിൽ കാലെടുത്തുവയ്ക്കുന്ന പുതിയ ബ്ലോഗർമാർക്ക് ഇതൊരു സുവർണ്ണാവസരവും, ആശങ്കകളില്ലാതെ വിഹരിക്കാൻ പറ്റിയ സീസണുമാണ്. ഫീകരന്മാരായ പല പുലി ബ്ലോഗറും ബസ്സിൽ കിടന്ന് നിരങ്ങുന്ന അവസരം മാക്സിമം മുതലാക്കുക. നിങ്ങൾക്കു മുൻപേ വന്നുപോയവർ വിലസിയ ബ്ലോത്തോട്ടത്തിൽ ഉള്ള കഴിവുപോലെ നിങ്ങളും പന പോലെ വളരുക. ഇനി പ്രതിഭ വറ്റി എന്നു സ്വയം തോന്നുന്നപക്ഷം ധൈര്യമായി ഒരു ബസ്സിറക്കി എഴുത്തു തുടരുക.

9 comments:

ഫെനില്‍ said...

എന്നിട്ടും കാര്യമോന്നുമില്ലെന്നെ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വറ്റാൻ മാത്രം പ്രതിഭയൊക്കെ ഒണ്ടാരുന്നോ സുനിലേ ബ്ലോഗെഴുത്തുകാർക്ക്?

ഷൈജു കോട്ടാത്തല said...

ഞാനും ഒരു ബസിറക്കും.അപ്പോള്‍ പറഞ്ഞത് പോലെ .

റ്റോംസ്‌ || thattakam .com said...

സുനിലേ,
കലക്കി.

ഭായി said...

ഹ് ഹ് ഹ് ഹ ഹ ഹ ഹ :)
എന്റെ പണിക്കരേ രാവിലേ തന്നെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി...
കിടുകിടുക്കൻ!!!

സുനിൽ പണിക്കർ said...

ഉള്ളത്‌ പറയണമല്ലോ രാമാ.. എഴുത്തിലെ ചില നെല്ലിക്കകൾ ബ്ലോഗിലുമുണ്ടായിരുന്നു. അച്ചടിയിലെ മുറ്റൻ ആൽമരങ്ങളെ വെല്ലുന്ന ചില നെല്ലിക്കകൾ ബ്ലോഗിൽ ഉണ്ടായിരുന്നു എന്ന് തീർച്ച്ചയായും പറയേണ്ടതുണ്ട്. തേച്ചുമിനുക്കിയാൽ കൂടുതൽ തിളക്കമുണ്ടായേക്കാവുന്ന എഴുത്തുകാർ സദാസമയം ബസ്സിന്റെ അടിയിൽ കിടന്ന്‌ കരിപിടിച്ചുപോയാലും എനിക്കൊരു ചുക്കുമില്ല. എങ്കിലും, രാമചന്ദ്രനും, നട്ടപ്പിരാന്തനും, നിരക്ഷരനും, ഉറുമ്പ് ബോബനും, വിശാലനുമൊക്കെ ബ്ലോഗിൽ തന്നെ സജീവമാകണമെന്നാണ് എന്റെ അഭിപ്രായം. ഈ പോസ്റ്റ് ആരേയും വേദനിപ്പിക്കാനുള്ളതല്ല. എന്റെ പ്രതിഷേധം അറിയിക്കുവാൻ മാത്രം എഴുതിയെന്നേയുള്ളൂ. ബ്ലോഗിൽ ഇനിയും മധുരമുള്ള നെല്ലിക്കകൾ കായ്ക്കട്ടെ.

കലാം said...

സുനിലേ,
പ്രതിഭ വറ്റിയ ബസ്സര്‍മാര്‍ എന്ത് ചെയ്യണം?
അതാവട്ടെ അടുത്ത പോസ്റ്റ്‌!
[;)]

ശ്രദ്ധേയന്‍ | shradheyan said...

:)

ചീരാമുളക് said...

ദ് വല്ലാണ്ട് ഇഷ്ടായി "ചങ്കൂറ്റമുള്ളവനാണെന്ന്‌ സ്വയം അങ്ങട്‌ ഭാവിക്കുക. നിർബന്ധമായും എന്തിലും, ഏതിലും അപാരമായ അറിവുള്ളയാളാണെന്ന്‌ ബോധ്യപ്പെടുത്തുന്ന രീതിയിലാവണം ആദ്യകാല ബസ്സ് റൂട്ടുകൾ. പിന്നെ സ്വതവേയുള്ള തറ ഐറ്റംസ് പതിയെ ഇറക്കിത്തുടങ്ങാം"