Wednesday, May 18, 2011
ആരാണീ ഹാജി.., ഏതാണീ ബ്ലോഗർ..?
മലയാള ബ്ലോഗിലെ സിങ്കം.., ബഹുമുഖൻ.., ബഹുഗുണൻ... ബഹുവ്രീഹി സമാസൻ...!
നിങ്ങൾക്ക് പിടികിട്ടിക്കാണുമെന്നെനിക്കറിയാം. ആഡ് ഫിലിമിൽ അവസരം കൊടുക്കാത്തതിൽ ഖിന്നനും, പ്രകോപിതനുമായ ഇദ്ദേഹം എന്നെ ഞെട്ടിച്ചുകൊണ്ട് രണ്ട് വമ്പൻ സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കാൻ കരാറൊപ്പിട്ടു. ഇദ്ദേഹം പല സദസ്സുകളിലും നർമ്മഭാഷിയായി തിളങ്ങുന്ന താരം കൂടിയാണ്. 1947 എന്ന വിനയൻ ചിത്രത്തിൽ സ്വാതന്ത്ര്യസമരസേനാനിയായി അഭിനയിക്കുന്നു എന്നൊക്കെ ഈ ബ്ലോഗർ ഡെയ്ലി വീമ്പിളക്കിയിക്കിയിരുന്നെങ്കിലും സംഗതി സത്യമാണെന്ന് തോന്നിപ്പിക്കുന്ന ഒരു ലൊക്കേഷൻ ചിത്രം കഴിഞ്ഞ ദിവസം പുള്ളി എനിക്കയച്ചു തന്ന് തന്റെ അപാരമായ സ്വാധീനം ബോധ്യപ്പെടുത്തുകയുണ്ടായി. ആ ചിത്രം നിങ്ങൾക്കായി സമർപ്പിക്കുന്നു.
ആരാണീ ഹാജി.., ഏതാണീ ജോജി..?
***************************************************
ഒടുവിൽ കിട്ടിയത്.
മലപ്പുറം ഭായി മഹാനായ ഹാജി ദുബായിലെ ഏതോ... ഒരു ബ്ലോട്ടോഷോപ്പ് വിദഗ്ദനെക്കൊണ്ട് ഒപ്പിച്ചെടുത്തതാണീ ‘ലൊക്കേഷൻ’ സ്റ്റിൽ. ഇതാ ഭായിയുടെ ഒറിജിനൽ.
വിനയന്റെ 1947-ഉം, സ്വാതന്ത്ര്യസമരസേനാനിയുമൊക്കെ ഈ ജോജിയുടെ വെറും ഭാവനകൾ
മാത്രമായിരുന്നു. ഈസ്വരോ രക്ഷതി..
Subscribe to:
Post Comments (Atom)
7 comments:
:)ഫീകരൻ
who??
യാരിവന്?
ഇത് ദി ഫായി അല്ലെ???
????????????????
ആരാ ആൾ? മനസിലാകുന്നില്ല. എപ്പോഴാ ഈ തുല്ലിനുത്തരം പറയുക?
ഇത് ഞമ്മള ഭായിയല്ലേ... എന്റെ ഭായി ഹാജീ...നല്ല മൊഞ്ചുണ്ട്. പക്ഷെ, നിസ്കാരത്തഴമ്പ് ഇച്ചിരി കൂടി വേണായിരുന്നു. (ഭായ്, നിങ്ങള്ക്ക് ബാബു ആന്റണിയുടെ ഡ്യൂപ്പ് ചെയ്തു കൂടെ?)
Post a Comment