Thursday, July 14, 2011

ബദിയടുക്കയിലെ ബിഗ്-കെ !

കൃഷ്ണകുമാർ




ലോകത്തിലെ ഏറ്റവും ചെറിയ എസ്. എൽ. ആർ ക്യാമറ നിർമ്മിച്ച യുവശാസ്ത്രജ്ഞൻ കൃഷ്ണകുമാർ മലയാളിക്ക് അഭിമാനമാകുന്നു.  സ്വന്തമായി നിർമ്മിച്ച ഏറ്റവും ചെറിയ എസ്. എൽ ആർ ക്യാമറയിലൂടെ പടമെടുത്ത് അമ്പരിപ്പിച്ച കൃഷ്ണകുമാർ ഫോട്ടോഗ്രാഫിയെ പാഷനായി കാണുന്ന ഒരു കലാകാരനാണ്. മംഗലാപുരത്ത്  ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന കൃഷ്ണകുമാർ നല്ലൊരു ചിത്രകാരനും, ഫോട്ടോഗ്രാഫറും, അനിമേറ്ററും, ഇലക്ട്രോണിക്സ് വിദഗ്ദനും കൂടിയാണ്. പഴയ സിംഗിൾ ലെൻസ് റിഫ്ലക്സ് ഫിലിം ക്യാമറ കൈക്കുള്ളിലൊതുങ്ങുന്ന വലുപ്പത്തിൽ നിർമ്മിക്കാൻ കൃഷ്ണന് നീണ്ട 5 വർഷങ്ങൾ വേണ്ടിവന്നു. തീപ്പെട്ടിക്കൂടിന്റെ വലുപ്പത്തിൽ തയ്യാറാക്കപ്പെട്ട ആദ്യ ക്യാമറയിലെ പോരായ്മകളെ തുടർന്നാണ് 38 എം എം നീളവും 22 എം എം വീതിയുമുള്ള ഈ ക്യാമറ സൃഷ്ടിക്കപ്പെട്ടത്.
(കടപ്പാട്: നിഖിൽ രാജ്, മനോരമ)







 കൈകൊണ്ട് നിർമ്മിക്കപ്പെട്ട 65 ഭാഗങ്ങളുള്ള ഈ കുഞ്ഞൻ ക്യാമറ രൂപം കൊണ്ടും ആരേയും വിസ്മയിപ്പിക്കും. ചെറിയ പിവിസി പൈപ്പിനുള്ളിലെ ലെൻസ് വൈഡായും, മാക്രോ ആയും ഫോക്കസ്സ് ചെയ്യാനാകും. സാധാരണ ഫിലിമിനെ രണ്ടായി മുറിച്ചാണ് ഈ ക്യാമറയിൽ ഉപയോഗിക്കുന്നത്. ആരുകണ്ടാലുമൊന്നു ഞെട്ടിപ്പോകുന്ന ഉശിരൻ രൂപഭംഗിയും, ഫിനിഷിംഗും കൃഷ്ണകുമാറിന്റെ സ്വന്തം ക്യാമറയ്ക്കുണ്ട് എന്നതാണ് പ്രധാന സവിശേഷത.





കൃഷ്ണകുമാറിന്റെ ചില ചിത്രങ്ങൾ. 






 കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുക.

4 comments:

സങ്കൽ‌പ്പങ്ങൾ said...

പുതിയ വിശേഷങ്ങള്‍ വായിചു ,ക്രിഷണകുമാറിനെ സമ്മ്തിക്കണം

ponmalakkaran | പൊന്മളക്കാരന്‍ said...

കൃഷ്ണകുമാറിനു അഭിനന്ദനങ്ങൾ..
പണിക്കർക്ക് ആഷംഷ......

RK said...

തീര്‍ച്ചയായും നല്ലൊരു ഉദ്യമം.പക്ഷെ ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ എന്നൊക്കെ പറഞ്ഞാല്‍.............

ഇലക്ട്രോണിക്സ് കേരളം said...

വളര്‍ന്നു വരുന്ന യുവ ശാസ്ത്രഞനെ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍
ചില വിവരങ്ങള്‍ ഇവിടെ