ചിങ്ങപ്പൂ കോടിയുടുത്തൂ... തൃക്കാക്കരയപ്പനൊരുങ്ങി
മലയോളം മലയാളപ്പെരുമ നിറഞ്ഞൂ...
പൂവേ പൊലി പൂവേ... പൊലി പൂവേ പൊലി പൂവേ.. പൂവേ...
പൂവായ പൂവെല്ലാം പൂത്താലക്കുടമേന്തി
പൂക്കാമരക്കൊമ്പും പൂപ്പന്തലൊരുക്കി.....(2)
വന്നല്ലോ പൊന്നോണം, മലനാടിൻ തിരുവോണം
മലയാളപ്പഴമകൾ പുലരണച്ചിങ്ങത്തിരുവോണം.....(ചിങ്ങപ്പൂ)
പുഞ്ചപ്പാടത്തെച്ചെറുവണ്ണാത്തി
ഒരുവല്ലം പൂതരുമോ.... ഒരുവട്ടി കടം തരുമോ....(2)
അങ്ങാടീലോണത്തല്ലിന് നീയും കൂടൂലേ.....
അമ്മാനപ്പന്തടി കാണാൻ നീയും പോരൂലേ....
ചെമ്മാനക്കുന്നിൻമേലേ ചിറ്റാടയുടുത്തുനമുക്കൊരു
പൂരം കാണേണ്ടേ, ഓണപ്പൂരം കാണേണ്ടേ....(ചിങ്ങപ്പൂ)
ഇല്ലിപ്പൂപ്പാടം കൊയ്യണ മിന്നാമിന്നികളേ....
ഒരുകോടിക്കസവുതരൂ, നിറനാഴിപ്പൊന്നുതരൂ....(2)
ഉത്രാളിക്കാവിലെയുത്സവമേളം കേൾക്കേണ്ടേ....
ഇല്ലക്കുളങ്ങരമുല്ല വിരിഞ്ഞതുകാണേണ്ടേ...
ആഘോഷക്കുരവയുമായിക്കരുവാറ്റച്ചുണ്ടനുപായാൻ
ആർപ്പുവിളിക്കേണ്ടേ, ച്ചെണ്ടത്താളമൊരുക്കേണ്ടേ... (ചിങ്ങപ്പൂ)
6 comments:
പൂവേ..പൊലി പൂവേ..
ഹായ്
അടിപൊളി ഓണപ്പാട്ട്
രണ്ടുവട്ടം പാടിനോക്കിയതിനു ശേഷമാണിതെഴുതുന്നത്.
ഓണാശംസകൾ
നല്ല ഓണപ്പാട്ട് ..
എല്ലാ നന്മകളും
ഈണമുള്ള വരികള്‍.കൊള്ളാല്ലോ ഓണപ്പാട്ട്.
ഹായ് കൂയ് പൂയ്!
ഇത് എങ്ങിനെയാണ് പാടുന്നത്
Post a Comment