Wednesday, August 31, 2011
ഓണപ്പാട്ട്
പതിയെ വിടർന്നാൽ മതി പകലേ..,
സ്വപ്നച്ചിറകടരാതെ മയങ്ങുമ്പോൾ...
അരിയ കിനാവിൻ സ്മൃതികളിലോണ-
ക്കുളിരിൽ മെല്ലെയുറങ്ങുമ്പോൾ...,
തിരികെ വരാനെന്നും എന്തു കൊതി
എനിക്കിന്നും ചിങ്ങപ്പൂവിറുക്കാൻ.....
എന്നും.... ചിങ്ങ.... പൂവിറുക്കാൻ.....
(പതിയെ)
പൊന്നാര്യൻ പാടം വീണ്ടും
പുന്നെല്ലിൻ പുതുമണമേകി
പ്രിയമോടെ വിളിക്കുന്നെന്നെ
പൗർണ്ണമി രാവിൽ.......
തിരുവോണച്ചമയത്തിൽ
ഹൃദയത്തിൻ മണിമുറ്റം
പൂത്തുലയും പൂവിളിയിൽ പൂവനമായ്.....
(പതിയെ)
തളിരോലച്ചില്ലകൾ മെല്ലെ
മഴിവില്ലുതൊടുന്നതുപോലെ
ഊഞ്ഞാലിൽ ഞാനാകാശം
ഉമ്മ വയ്ക്കും........
പൊന്നോണപ്പുലരികളിൽ
ഒരു തുമ്പപ്പൂവായ് ഞാൻ
വിരിയുന്നു പഴയൊരുനാടന്നിടവഴിയിൽ.....
(പതിയെ)
Subscribe to:
Post Comments (Atom)
2 comments:
നല്ല നല്ല പാട്ടുകളാണ് ഈയിടയായി ഇവിടെ കാണുന്നത്.
ഓണാശംസകൾ
ഓണാശംസകൾ.............
Post a Comment