Tuesday, May 01, 2012

ആദ്യ സിനിമയുടെ പൂജ

‘വിൻഡോസ്’ എന്ന എന്റെ ആദ്യ സിനിമയുടെ പൂജാസെറിമണി മെയ് മൂന്നാം തീയതി വ്യാഴാഴ്ച തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിലെ ‘ഹാർമണി’ ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ച സിനിമ താരങ്ങളുടെ ഡേറ്റ് പ്രശ്നങ്ങളാലും, മറ്റ് സാങ്കേതിക കാരണങ്ങളാലും നീണ്ടുപോയതിനാൽ തമിഴിലാണ് അരങ്ങേറ്റം. വിൻഡോസ് എന്ന സിനിമ തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലാണ് റിലീസ് ചെയ്യപ്പെടുക. പൃഥ്വി വിഘ്നേഷ് ഫിലിംസിന്റെ ബാനറിൽ നിലാ കമ്മ്യൂണിക്കേഷൻസും, പൃഥ്വി വിഘ്നേഷ് ഫിലിംസും ചേർന്ന് നിർമ്മിക്കപ്പെടുന്ന ഈ സിനിമയുടെ പ്രൊഡ്യൂസേഴ്സ് രാധാകൃഷ്ണൻ കാലടി, ഗോപൻ കമലേശ്വരം, എം. സുകുമാരൻ നായർ, ദീപു ശശിധരൻ എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം ബി. ഹെഡ് വിഗും, ക്യാമറ സന്തോഷ് മേലത്തുമേലെയും നിർവ്വഹിക്കുന്നു. പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിക്കപ്പെടുന്ന വിൻഡോസിൽ വിനീത്, മുക്ത, ദേവൻ, വിജയകുമാർ, അംബിക, രേഖ, ദളപതി ദിനേഷ്, ഇന്ദ്രൻസ്, സൌപർണ്ണിക തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. അനിൽ ഭാസ്കർ സംഗീതവും, യുഗ ഭാരതി, പളനി ഭാരതി എന്നിവർ ഗാനരചനയും. വസ്ത്രാലങ്കാരം പഴനിയും, മേക്കപ്പ് ബാലുവും, കൊറിയോഗ്രാഫി കൂൾ ജയന്തും നിർവ്വഹിക്കുന്നു. കാർത്തിക്, കെ.എസ്. ചിത്ര, ബെന്നി ദയാൽ, ഷാൻ, അനു എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. സ്റ്റിൽസ് അനു പള്ളിച്ചലും, പബ്ലിസിറ്റി ഡിസൈൻ അജയ് ഗോവർദ്ധനും, രാജേഷ് വിശ്വവും നിർവ്വഹിക്കുന്ന വിൻഡോസിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ എസ്. എൽ. പ്രദീപാണ്. ജൂൺ ആദ്യ വാരത്തിൽ ചെന്നൈയിൽ ആരംഭിക്കുന്ന ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും. ഏവരേയും പൂജാച്ചടങ്ങിൽ സന്നിഹിതരാകാൻ ക്ഷണിക്കുന്നു, ഒപ്പം ബ്ലോഗിലെ എന്റെ എല്ലാ പ്രിയ സുഹൃത്തുക്കളുടേയും അനുഗ്രഹവും, പ്രാർത്ഥനയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ,
സസ്നേഹം
സുനിൽ പണിക്കർ






10 comments:

Kalavallabhan said...

വിജയാശംസകൾ നേരുന്നു

Unknown said...

all the best mashe...

Unknown said...

my wishes

sHihab mOgraL said...

വിജയാശംസകൾ :)

Unknown said...

നാട്ടില്‍ ഇല്ല എങ്കിലും എല്ലാ വിധ മംഗളങ്ങളും നേരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

ഭാവുകങ്ങള്‍

ഇ.എ.സജിം തട്ടത്തുമല said...

തമിഴെങ്കിൽ തമിഴ്.ഇപ്പോഴെങ്കിലും ലക്ഷ്യം സാക്ഷാൽക്കരിക്കാൻ അവസരം വന്നല്ലോ.നന്നായി. എല്ലാ ഭാവുകങ്ങളും നേരുന്നു. സിനിമയുടെ പുരോഗതികൾ ഇടയ്ക്കിടെ നമ്മൾ ബ്ലോഗേഴ്സിനെക്കൂടി തെര്യപ്പെടുത്തിക്കൊണ്ടിരിക്കണമെന്നുകൂടി ഇതിനാൽ ഉത്തരവിടുന്നു. അല്ലെങ്കിൽ അതിനായി ഒരു ബ്ലോഗ് തന്നെ തുടങ്ങിയാലും തരക്കേടില്ല. അല്ലപിന്നെ. എല്ലാ ആശംസകളും നേരുന്നു!

ശ്രീ said...

എല്ലാ വിധ ആശംസകളും... മാഷേ.

ഭായി said...

അഭിനന്ദനങ്ങൾ...ആശംസകൾ പണിയ്ക്കരേ..:)

lijeesh k said...

വിജയാശംസകള്‍ സുനിലെട്ടാ