Tuesday, October 07, 2008

ബ്ലോഗ്‌ പുലികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌!

പ്രിയമുള്ള ബ്ലോഗന്മാരെ,
പണിക്കര്‍ സ്പീക്കിംഗ്‌ എന്ന എന്റെ
ബ്ലോഗിലെ 'വാര താരം' എന്ന കാരിക്കേച്ചര്‍
കോളത്തില്‍ ഭീകരന്മാരായ ബ്ലോഗര്‍മാരെകൂടി
ഉള്‍പ്പെടുത്തിയാലെന്തെന്നാണു എന്റെ ചിന്ത..
ഓരോ ആഴ്ചയും ഓരു ബ്ലോഗ്‌ പുലിയുടെ
കാരിക്കേച്ചറും ബ്ലോഗ്‌ നിരൂപണവും...എപ്പടി..?
എന്തായാലും എനിക്കെഴുതുക..
നമുക്കു സംസാരിച്ചു ഒരു ഒത്തുതീര്‍പ്പാകാം..എന്ത്‌?
അപ്പൊ ഇതില്‍ കമന്റുമല്ലോ..?

32 comments:

ഷിനോ .. said...

Good idea ...

ശ്രീ said...

കൊള്ളാം മാഷേ... നല്ല ഐഡിയ തന്നെ.

ബ്ലോഗ് പുലികളെ കുറിച്ചായതു കൊണ്ട് പുലികള്‍ തന്നെ വന്ന് അഭിപ്രായം പറയട്ടെ. :)

മാരീചന്‍ said...

എന്റെ അറിവില്‍ ഒരു ബ്ലോഗ് പുലിയേയുളളൂ. ആ പേരില്‍ തന്നെ പുലിക്ക് ബ്ലോഗുമുണ്ട്
http://www.blogpuli.blogspot.com/

കാരിക്കേച്ചറും നിരൂപണവും എപ്പ വരും?

sunil panikker said...

പുലികള്‍ക്കു മാത്രമല്ല
സര്‍വത്ര പുലിക്കുട്ടികള്‍ക്കും
സ്വാഗതം!

ബൈജു സുല്‍ത്താന്‍ said...

വരകളൊക്കെ ഇപ്പോഴാണ്‌ കാണുന്നത്, താങ്കള്‍ തന്നെ വലിയ പുലി !

കുറുമാന്‍ said...

ആ‍ശംസകള്‍..വേഗം പോരട്ടെ

അനോണി മാഷ് said...

:)

kichu said...

ഉദ്യമം കൊള്ളാം മാഷേ...

പുലികളെ.. പുലിക്കുട്ടികളേ ഇതിലേ.. ഇതിലേ..

അപ്പോള്‍ പൂച്ചകളും, എലികളും, കോഴികളും, അനോണികളും ഒക്കെ എന്തുചെയ്യും മാഷേ???

അപ്പു said...

നമ്മുടെ കാര്‍ട്ടൂണിസ്റ്റ് കേരള ഹ..ഹ..ഹാ യില്‍ ഇതുപോലൊരു പരിപാ‍ടി ചെയ്തത് പണിക്കര്‍ക്ക് അറിയാമല്ലോഅല്ലേ!

ഞാനേതായാലും പുതിയ ഒന്നു രണ്ടു ഫോട്ടോ എടുക്കട്ടെ, (അയച്ചു തരാന്‍!)

പുലികളുടെ ഫോട്ടോ വരച്ചു തുടങ്ങാതെ ബ്ലോഗിലെ തുടക്കക്കാരെ ആദ്യം ആദ്യം വരയ്ക്കൂ എന്നൊരു അഭിപ്രായം ഉണ്ട്. അവരവരുടെ ബ്ലോഗില്‍ എല്ലാവര്രും പുലിയല്ലേ പണിക്കരേ. ഈ കമന്റ് പോപ് അപ്പ് ഒന്നു മാറ്റണേ.

ചാണക്യന്‍ said...

ആശംസകള്‍...

sunil panikker said...

പുലികളെ മാത്രമല്ല, തുടക്കകാരേയും വരയ്ക്കുന്നുണ്ടു..
തുടക്കക്കാര്‍ക്കുതന്നെയാണു പ്രാധാന്യം..പുലികളും, പൂച്ചകളും, എലികളും,
കോഴികളും, അനോണികളുമെല്ലം നിറഞ്ഞതാണു വാര താരം.. ഫോട്ടോ ധൈര്യമായിട്ടെടുത്തോളൂ..
(മാക്സിമം വൃത്തികേടാക്കി എടുക്കണം) തിരോന്തരത്തുള്ള ബ്ലോഗന്മാര്‍ എനിക്കു നേരിട്ടും
അകലങ്ങളിലുള്ള ബ്ലോഗന്മാര്‍ തപാലിലും കാഴ്ചദ്രവ്യം (ഫുള്ളായാലും പയിന്റായാലും പ്രോബ്ലമില്ല) അയച്ചു തരേണ്ടതാണു..

kaithamullu : കൈതമുള്ള് said...

അപ്പൂന്റെ കമെന്റ് കണ്ട് കേറീതാ ഈ വഴി. നഷ്ടമായില്ല.
-വരകളൊക്കെ ‘കലക്കന്‍”!

സിമി said...

ഞാന്‍ ഫോട്ടോ അയക്കണോ?

അനൂപ് തിരുവല്ല said...

ആ‍ശംസകള്‍

ജിഹേഷ്:johndaughter: said...

ഈ പുലിയാവാന്‍ വേണ്ട “സ്പെക്ക്” എന്തൊക്കെയാണെന്നു പറയുവാണേല്‍, അതിനായി ശ്രമിക്കാമായിരുന്നു :)

വരകളൊക്കെ കണ്ടു. അസ്സലായിരിക്കുന്നു.

വാല്‍മീകി said...

നല്ല ഐഡിയ തന്നെ. അപ്പൊ തൊടങ്ങുവല്ലേ?

sunil panikker said...

ഒന്നോ രണ്ടോ ഫോട്ടോ..
നിങ്ങളുടെ ബ്ലോഗ്‌ ഡീറ്റെയില്‍സ്‌ പിന്നെ സെല്‍ഫ്‌
ഇന്‍ ട്രൊഡക്ഷന്‍..അത്രേയുള്ളൂ ജിഹേഷ്‌..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്താ അമാന്തം, തൊടങ്ങിക്കോളൂ

സഹയാത്രികന്‍ said...

അപ്പൊ എല്ലാരും പറഞ്ഞപോലെ ഒട്ടും അമാന്തിക്കണ്ടാ... നല്ല പൊളപ്പനായിട്ട് നടക്കട്ടേ കാര്യങ്ങള്‍.... :)

വരകള്‍ ഗംഭീരം ....!

കിഷോര്‍:Kishor said...

സധൈര്യം മുന്നോട്ടു പോകൂ...
ആശംസകള്‍

അരുണ്‍ ചുള്ളിക്കല്‍ said...

കൊള്ളാം...എല്ലാവിധ ഭാവുകങ്ങളും.

അരുണ്‍ ചുള്ളിക്കല്‍ said...

കൊള്ളാം...എല്ലാവിധ ഭാവുകങ്ങളും.

യാരിദ്‌|~|Yarid said...

ഒരു പുലിയാവാനുള്ള മിനിമം യോഗ്യതകള്‍ എന്തൊക്കെയാണെന്നു ഒന്നറിഞ്ഞിരുന്നെങ്കില്‍ ഒരു ആപ്ലിക്കേഷന്‍ തരാമായിരുന്നു..;)

നിരക്ഷരന്‍ said...

ഇവിടെ ഈ ‘ബ്ലോഗ് പുലി‘ എന്ന് എഴുതിയത് മാത്രമാണ് പ്രശ്നം.

എനിക്കൊരു കാരിക്കേച്ചര്‍ വേണം പണിക്കരെ. വരക്കുന്നവരെ കിട്ടിയാല്‍ ഞാന്‍ പണ്ടും ആ കര്‍മ്മം നടത്തിച്ചിട്ടുള്ളതാ. ലേബലൊന്നും കൊടുക്കാതെ ഞമ്മളെ ഒന്ന് വരച്ച് താ. പടം ഈ കുഞ്ഞ് ഫോട്ടോയിലുള്ളത് പോരായോ ? എന്റെ ബ്ലോഗില്‍ ഒരു മുംബൈക്കാരന്‍ വരച്ച കാരിക്കേച്ചര്‍ ഉണ്ട്. അത് അന്നത്തെ കോലം. ഇന്നത്തെ കോലം പണിക്കരുടെ വക ആയിക്കോട്ടേ. പടം ഇനി വേറേ വേണമെങ്കില്‍ ഒന്ന് പറഞ്ഞാല്‍ മതി. ഡസന്‍ കണക്കിന് അയച്ച് തരാം :)

അരൂപിക്കുട്ടന്‍/aroopikkuttan said...

എന്റെ പടവും വരക്ക്വോ?
പ്രൊഫൈലില്‍ ഇട്ടഹങ്കരിക്കാനാ!
:)

smitha adharsh said...

നല്ല ഐഡിയ..വേഗം തുടങ്ങിക്കോളൂ...

smitha adharsh said...

നല്ല ഐഡിയ..വേഗം തുടങ്ങിക്കോളൂ...

അജീഷ് മാത്യു കറുകയില്‍ said...

എല്ലാവിധ ഭാവുകങ്ങളും.

girishvarma balussery... said...

വളരെ നല്ല കാര്യം....മുന്നോട്ടു പോകുക..

Cartoonist Gireesh vengara said...

എന്നെയും പേടിപ്പിക്കുമോ...?

VEERU said...

എലിയേയും പരിഗണിക്കുമെങ്കിൽ പറയുക ഞാൻ റെഡി!!

നീര്‍വിളാകന്‍ said...

പുലികളുടെ മാത്രം ആണെങ്കില്‍ ഞാന്‍ ദേ ഇടത്തുകാല്‍ പിന്നോട്ട് വച്ച് മലര്‍ന്നു കുത്തി വലത്തു കാല്‍ വായുവില്‍ ചുഴറ്റി വാളെടുത്ത് (ഒര്‍ജിനല്‍ വാളാ) ഉറയിലിട്ട് പിന്മാറി... ഇനി പുലികള്‍ക്കും, പുപ്പുലികള്‍ക്കും ഒപ്പം, പൂച്ചകള്‍ക്കും, പൂച്ച കുട്ടികള്‍ക്കും അവസരം ഉണ്ടെങ്കില്‍ ഞാനും ക്യൂവില്‍ നിന്നു.... ബീവരേജസ് കോര്‍പ്പറേഷനിലെ ക്ക്യൂവില്‍ നില്‍ക്കും പോലെ തികഞ്ഞ അച്ചടക്കത്തോടെ!!!!! എന്റെ ഊഷവും കാത്ത്!!!!!!