Tuesday, October 07, 2008

ഏയ്‌ ബ്ലോഗേശ്വരാ ഒന്നു നില്‍ക്കണെ..

പ്രിയമുള്ള ബ്ലോഗന്മാരെ, പണിക്കര്‍ സ്പീക്കിംഗ്‌ എന്ന എന്റെബ്ലോഗിലെ 'വാര താരം' എന്ന കാരിക്കേച്ചര്‍കോളത്തില്‍ ഭീകരന്മാരായ ബ്ലോഗര്‍മാരെകൂടിഉള്‍പ്പെടുത്തിയാലെന്തെന്നാണു എന്റെ ചിന്ത..ഓരോ ആഴ്ചയും ഓരു ബ്ലോഗ്‌ പുലിയുടെകാരിക്കേച്ചറും ബ്ലോഗ്‌ നിരൂപണവും...എപ്പടി..?എന്തായാലും എനിക്കെഴുതുക..നമുക്കു സംസാരിച്ചു ഒരു ഒത്തുതീര്‍പ്പാകാം..എന്ത്‌? അപ്പൊ ഇതില്‍ കമന്റുമല്ലോ..? പുലികളെ മാത്രമല്ല, തുടക്കകാരേയും വരയ്ക്കുന്നുണ്ടു..
തുടക്കക്കാര്‍ക്കുതന്നെയാണു പ്രാധാന്യം..പുലികളും, പൂച്ചകളും, എലികളും,
കോഴികളും, അനോണികളുമെല്ലം നിറഞ്ഞതാണു വാര താരം.. ഫോട്ടോ ധൈര്യമായിട്ടെടുത്തോളൂ..
(മാക്സിമം വൃത്തികേടാക്കി എടുക്കണം) തിരോന്തരത്തുള്ള ബ്ലോഗന്മാര്‍ എനിക്കു നേരിട്ടും
അകലങ്ങളിലുള്ള ബ്ലോഗന്മാര്‍ തപാലിലും കാഴ്ചദ്രവ്യം (ഫുള്ളായാലും പയിന്റായാലും പ്രോബ്ലമില്ല) അയച്ചു തരേണ്ടതാണു..

12 comments:

krish | കൃഷ് said...

വാര താരം വര കലക്കിയിട്ടുണ്ട്. ഇത് ഇല്ലസ്റ്റ്രേറ്റര്‍ ഉപയോഗിച്ചാണോ വരക്കുന്നത്.
അപ്പോള്‍ വര തുടങ്ങിക്കോളൂ.. വരച്ച് ഒരു വരമ്പത്താക്കണം!!
(ഒരു സംശ്യെം.. അനോണികളെ എങ്ങ്നെ വരക്കാനാ പരിപാടി.. പൊഹയായിട്ടാണോ?)

(ഓ.ടോ: ഓടാനല്ലാ. കമന്റ് ‘പോപ്പ് അപ്പ്’ ഓപ്ഷന്‍ മാറ്റിയാല്‍ നന്നായിരുന്നു. ഇതിനു പൈന്റ് വേണ്ടല്ലോ.)

ഭൂമിപുത്രി said...

ഭീഷണിയാണോ പണിയ്ക്കരേ?

ഭൂമിപുത്രി said...

ആദ്യമായാൺ ഞാൻ ഈ വരയൊക്കെ കാണുന്നത്.ഒരു വല്ല്യ നമസ്ക്കാരം മാഷേ!
(വരയ്ക്കാനറിയുന്നവരോട് എനിയ്ക്ക് അസാദ്ധ്യ കുശുമ്പാണു!)

ലുട്ടു said...

ഹോ..ചിത്രങള്‍ക്കെല്ലാം എന്തു മിഴിവാണ്..!!
കിടിലന്‍..ആശംസകള്‍

നിരക്ഷരന്‍ said...

ഈ ബ്ലോഗ് ഇതുവരെ കാണാതെ പോയത് ഒരു നഷ്ടം തന്നെ.ഇതുപോലൊക്കെ വരക്കാനായിരുന്നെങ്കില്‍ !! എനിക്കും താങ്കളോട് അസൂയ തന്നെ മാഷേ.

എങ്ങനെയാണ്, എന്താണ് ഈ വരയുടെ സാങ്കേതികത്വം എന്ന് വെളിപ്പെടുത്താമോ ?

പച്ചരിയില്‍ കല്ല് വാരിയിടുന്ന തരത്തിലുള്ള ചോദ്യമാണ് എന്റേതെങ്കില്‍ വിട്ട് പിടീ... :)

ആശംസകള്‍.

-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)

പോങ്ങുമ്മൂടന്‍ said...

തിരിച്ചും മറിച്ചും നോക്കി ലവലേശം തെറ്റുകുറ്റങ്ങളില്ലാത്ത ഒന്നാന്തരമൊരു ‘ ആശംസ ‘ ആദ്യം തന്നെ നേരുന്നു. സ്വീകരിച്ചാലും. നല്ല ഒന്നാന്തരം കള്ളും മൂരിയിറച്ചിയും നാം ചിലവായി നൽകുന്നതാണ്. എന്തിനാണെന്ന് ഊഹിക്കാമല്ലോ?

പണിക്കരേട്ടാ, കസറൂ.. നന്നാവും. പിന്നെ പണിക്കരേട്ടൻ വിളിച്ചതിന്റെ പിറ്റേന്ന ഞാൻ 3 തവണ അങ്ങോട്ടേക്ക് വിളിച്ചിരുന്നു. എന്റെ ഓഫീസ് ഫോണിൽ നിന്ന്. :)

പോങ്ങുമ്മൂടന്‍ said...

തിരിച്ചും മറിച്ചും നോക്കി ലവലേശം തെറ്റുകുറ്റങ്ങളില്ലാത്ത ഒന്നാന്തരമൊരു ‘ ആശംസ ‘ ആദ്യം തന്നെ നേരുന്നു. സ്വീകരിച്ചാലും. നല്ല ഒന്നാന്തരം കള്ളും മൂരിയിറച്ചിയും നാം ചിലവായി നൽകുന്നതാണ്. എന്തിനാണെന്ന് ഊഹിക്കാമല്ലോ?

പണിക്കരേട്ടാ, കസറൂ.. നന്നാവും. പിന്നെ പണിക്കരേട്ടൻ വിളിച്ചതിന്റെ പിറ്റേന്ന ഞാൻ 3 തവണ അങ്ങോട്ടേക്ക് വിളിച്ചിരുന്നു. എന്റെ ഓഫീസ് ഫോണിൽ നിന്ന്. :)

അനില്‍ ഐക്കര said...

ഈ ബ്ലോഗ് ഇതുവരെ കാണാതെ പോയത് ഒരു നഷ്ടം തന്നെ! kanikkonna nokkumallO.

നന്ദകുമാര്‍ said...

പണിക്കര്‍ സാര്‍.... നമ്മേക്കൂടി നമ്മേക്കൂടി... :)
ആശംസകള്‍.. പുപ്പുലിയാകാന്‍ ആശംസകള്‍

നന്ദന്‍-നന്ദപര്‍വ്വം

smitha adharsh said...

നല്ല ഐഡിയ..വേഗം തുടങ്ങിക്കോളൂ...അപ്പൊ എന്നേം വരയ്ക്കും അല്ലെ?ഫോട്ടോ എപ്പഴാ വേണ്ടേ?

പാക്കരന്‍ said...

സുനിലണ്ണൊ, ദേ ലാ പ്പറഞ്ഞത് ന്യായങ്ങള് തന്നെ... പറ്റിക്കലാണെ ദൈവത്തിനാണെ ഞാന്‍ ഇവിടെ ഈ ബ്ലൊഗിന്റ്റെ നെഞ്ജ്ത്തു തന്നെ ഞാന്‍ തൂങ്ങിച്ചാവും കേട്ടാ.....

അപ്പൊ തൊടങ്ങട്ടെ മേളങ്ങള്.....

പാച്ചു said...

ഈ ബ്ലോഗില്‍ ആദ്യാട്ടോ എത്തുന്നേ .. പൊങ്ങന്‍ മാഷിന്റെയും നട്ടപിരാന്തന്റേയും ബ്ലോഗില്‍ എണ്ണ തേച്ച് കുട്ടപ്പനായിട്ട് ഇരിക്കണ കാരിക്കേച്ചറുകള്‍ കണ്ടിട്ടുണ്ട് എങ്കിലും, അതു ഈ പുലിയുടെ മടയില്‍ നിന്നാണ് എന്നു അറിഞ്ഞതു ഇന്ന് മാത്രം .. കൊള്ളാം മാഷേ .. കീപ്പ് ഇറ്റ് അപ്പ് ..