Friday, October 17, 2008

പ്രിയമുള്ള ബ്ലോഗ്‌ മിത്രങ്ങളേ..

വാര താരം എന്ന ബ്ലോഗ്‌ കാരിക്കേച്ചര്‍ കോളം
എത്രയും പെട്ടെന്നു തന്നെ ഉണ്ടാകും..
സ്വന്തമായി ബ്ലോഗുള്ള എല്ലാ ബ്ലോഗറും
പുലിയാണെന്നാണു എന്റെ കണ്ടെത്തല്‍!
അതിനാല്‍ വരയ്ക്കുന്ന എല്ലാ ബ്ലോഗറും
ഇനിമേലാല്‍ പുലിയായിരിക്കും!
കമന്റിട്ടും ഫോട്ടോ തന്നും സഹകരിച്ച
മിത്രങ്ങള്‍ക്കു നന്ദി! ക്രമമനുസരിച്ചു
(ആദ്യമാദ്യം അയച്ചവരുടെ) എല്ലവരേയും ഉള്‍പ്പെടുത്തും...
ഞാന്‍ ഇത്തിരി പണിത്തിരക്കിലായതിനാല്‍
ഒരല്‍പ്പം കൂടി വൈകും, ബ്ലോഗ്‌ വിശേഷവുമായി എത്താന്‍..
അതുവരെ കാത്തിരിക്കുക..

11 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയ സുനില്‍,

വീണ്ടും ബ്ലോഗില്‍ സജീവമാകാമെന്ന്‌ കരുതുന്നു. ഞാന്‍ ഇപ്പോഴാണ് താങ്കളെ കണ്ടത്‌. പലതും ഇനിയും വായിക്കനുണ്ട്‌. എന്നാലും.. കണ്ടതും വായിച്ചതും ‘നന്നായി കൊണ്ടു’. ആയതിനാല്‍.. വീണ്ടും ഇവിടേയ്ക്ക്‌ വരും. തീര്‍ച്ച. (പ്രത്യേകിച്ചും ആ കാരിക്കേച്ചറുകള്‍ പ്രിന്റ്‌ ചെയ്ത്‌ സൂക്ഷിക്കാന്‍ ഒരു മോഹം!)

സസ്‌നേഹം..

പി. ശിവപ്രസാദ്
http:charukesi-charukesi.blogspot.com

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയ സുനില്‍,

വീണ്ടും ബ്ലോഗില്‍ സജീവമാകാമെന്ന്‌ കരുതുന്നു. ഞാന്‍ ഇപ്പോഴാണ് താങ്കളെ കണ്ടത്‌. പലതും ഇനിയും വായിക്കനുണ്ട്‌. എന്നാലും.. കണ്ടതും വായിച്ചതും ‘നന്നായി കൊണ്ടു’. ആയതിനാല്‍.. വീണ്ടും ഇവിടേയ്ക്ക്‌ വരും. തീര്‍ച്ച. (പ്രത്യേകിച്ചും ആ കാരിക്കേച്ചറുകള്‍ പ്രിന്റ്‌ ചെയ്ത്‌ സൂക്ഷിക്കാന്‍ ഒരു മോഹം!)

സസ്‌നേഹം..

പി. ശിവപ്രസാദ്
http://charukesi-charukesi.blogspot.com

കാപ്പിലാന്‍ said...

ഇന്നാണ് ഈ വരകള്‍ കാണുന്നത് .നന്നായിരിക്കുന്നു സുനില്‍ .:)

കാപ്പിലാന്‍ said...

http://kappilan-entesamrajyam.blogspot.com/2008/10/blog-post_11.html

എന്നെ പരിചയപ്പെടുത്താന്‍ മറന്നു .ഇതാണ് ഞാന്‍ :)

ഞാന്‍ ഇരിങ്ങല്‍ said...

സുനില്‍,
നട്ടപ്പിരാന്തനാണ് ഒരിക്കല്‍ താങ്കളെ കുറിച്ച് പറഞ്ഞത്. അത് പലപ്പോഴും ആവര്‍ത്തിച്ചെങ്കിലും ഇവിടെ എത്തുന്ന്നത് ആദ്യം.
സംരംഭത്തിന് ആശംസകള്‍.
ബ്ലോഗില്‍ സജീവമാകുന്നു എന്നറിയുന്നതില്‍ സന്തോഷം

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ശിവ said...

എത്ര നന്നായി വരയ്ക്കുന്നു...ആശംസകള്‍...

കിഷോര്‍:Kishor said...

ബോഗ് പുള്ളിപ്പുലികളുടെ വരവിനായി കാത്തിരിക്കുന്നു.

എന്നെ വരക്കുമ്പോള്‍ കുഞ്ചാക്കോ ബോബനെ മനസ്സില്‍ ധ്യാനിക്കൂ... :-)

ലതി said...

സുനില്‍,
നല്ല വര.
അഭിനന്ദനങ്ങള്‍.
ആശംസകളും.

Kiranz..!! said...

തകർത്തു മി.പണിക്കരേ..ഓരോ ചിത്രങ്ങളുടേയും ക്വാളിറ്റി&ക്ലാരിറ്റി കണ്ട് അമ്പരന്നിരിക്കുകയാ..പണ്ട് സ്കൂൾബസിൽ ഒരാർട്ടിസ്റ്റിന്റെ വീടിനു മുന്നിലൂടെ എല്ലാദിവസവും എത്തിക്കുത്തി നോക്കാറുണ്ട്,ഓരോ ജീവൻ തുടിക്കുന്ന ചിത്രങ്ങളും കണ്ടർമ്മാദിക്കാൻ.അതേ സന്തോഷം..തുടരുക.കമന്റ് നോക്കാതിരിക്കുക.!

ശ്രീ said...

നടക്കട്ടെ, മാഷേ
:)

girishvarma balussery... said...

ശരിയാണ്... ഇതൊരു പുലി തന്നെ.... സംശലല്യ............