Monday, November 03, 2008

ബ്ലോഗ്‌ പുലി നമ്പര്‍ 1 (നട്ടപ്പിരാന്തന്‍)


 
നട്ടപ്പിരാന്തന്റെ ഉച്ചക്കിറുക്കുകള്‍!
ഒരു ബ്ലോഗര്‍ക്കുവേണ്ട സവിശേഷമായ ഗുണം, ഏറ്റവും രസകരമായിഎഴുതുവാന്‍ കഴിയുകയെന്നതുതന്നെയാണു. ആയിരക്കണക്കിനു ബ്ലോഗുകള്‍ ഇവിടെ വിലസുമ്പോള്‍ ഓരോ പുതിയ പോസ്റ്റും ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം വെല്ലുവിളിതന്നെയാണു. കാരണം ഒരാളെ നമ്മുടെ ബ്ലോഗിലേയ്ക്കാകര്‍ഷിക്കണമെങ്കില്‍ എരിവും പുളിയും, ഗുണവും മണവുമുള്ള പോസ്റ്റ്‌ തന്നെ ഇടേണ്ടതായി വരും. വിവാദങ്ങളും മോഷണാരോപണങ്ങളും ഒരു പരിധി വരെ ചൂടന്‍ പോസ്റ്റുകളുടെ ലിസ്റ്റില്‍പ്പെടുത്താമെങ്കിലും സ്വന്തമായി നല്ലൊരു ആഖ്യാനശൈലി ഉള്ള ഒരു ബ്ലോഗ്ഗെഴുത്തുകാരനു പുതിയ പോസ്റ്റ്‌എന്നതു ഒരു ഭീഷണിയേയല്ല. അതിനു ഏറ്റവും മികച്ച ഉദാഹരണമാണു 'നട്ടപ്പിരാന്തുകള്‍' എന്ന ബ്ലോഗ്‌. വാക്കിന്റെ നീക്കുപോക്കുകളെക്കുറിച്ചോ, എഴുതപ്പെടുന്നവിഷയത്തില്‍ വന്നുഭവിക്കാവുന്ന കുരിശുകളെക്കുറിച്ചോ നട്ടപ്പിരാന്തനുവേവലാതിയില്ല. നട്ടെല്ലുറപ്പോടെ സത്യങ്ങള്‍ വിളിച്ചുകൂവുന്ന ഈ പിരാന്തന്‍ഓരോ പോസ്റ്റ്‌ കൊണ്ടും വ്യത്യസ്തനായ ബാര്‍ബറാവുകയാണു. സാജു ജോണിന്റെ ഇത്തരം ഉച്ചക്കിറുക്കുകള്‍ വ്യക്തിഹത്യയല്ലാത്ത ധാര്‍മ്മികരോഷങ്ങളാണു.സത്യസന്ധതയോടെ എന്തും തുറന്നടിക്കാനുള്ള ചങ്കൂറ്റം നല്ലതു തന്നെ.(പോസ്റ്റുകള്‍ സ്വയം പാരയാകാതെ നോക്കുക) സ്വന്തം സമുദായത്തെപോലും വെറുതെ വിടാതെ വിമര്‍ശിക്കപ്പെടാനൊരുമ്പെടുന്നവന്റെ ധൈര്യം വാഴ്‌ത്തപ്പെടുകതന്നെ വേണം. 'ഹാ..ദൈവമേ..ഇവനെ ആരും ക്രൂശിക്കപ്പെടാതിരിക്കട്ടെ! നന്മയുടെപിന്നാമ്പുറങ്ങളില്‍ നിന്റെ പോസ്റ്റുകള്‍ വിഖ്യാതമാകുന്ന കാലം വരും!'പ്രണയവും ദാമ്പത്യവും...പിന്നെ', 'ഹവ്വയും ആപ്പിളും, ചില മൊട്ടന്തലവിചാരങ്ങളും','കെ.പി. നമ്പൂതിരീസ്‌ ദന്താവന ചൂര്‍ണ്ണവും ഒരു പെറ്റി ബൂര്‍ഷ്വയുടെ ഉദയവുമൊക്കെ' രസകരമായ തുറന്നെഴുത്തലുകളാണു. 'ചന്തിക്കഥകളുടെ' ഉസ്താദാണു സാജുവെന്നു വെളിവാക്കുന്ന പോസ്റ്റുകളാണു 'ലാസറിന്റെ ചന്തിയിലെതിരുവെഴുത്തുകളും', കുഞ്ഞാന്നാമ്മയ്ക്കു തിരിച്ചു കിട്ടിയ വിശുദ്ധ ചന്തിയും'. സാജുവിന്റെ ബ്ലോഗ്‌ പോസ്റ്റുകളില്‍ എനിക്കേറ്റവും പ്രിയകരമായതു, കഥ പറഞ്ഞുതീരുന്നിടത്തെ രസകരമായ വാല്‍ക്കഷ്ണമാണു. ഇതിലെ പല മികച്ച പോസ്റ്റുകളുംവേണ്ടവിധം ശ്രദ്ധിക്കാതെ പോയിട്ടുണ്ടെന്നുള്ളതു (കമന്റുകളുടെ എണ്ണക്കുറവുകണ്ടാലറിയാം) ഖേദകരം തന്നെ! വലിച്ചുവാരി എഴുതുന്നതിലല്ല,കാച്ചിക്കുറുക്കി എഴുതുന്നതിലാണു കാര്യമെന്നു എല്ലാ ബ്ലോഗറുംഓര്‍ത്തുവയ്ക്കേണ്ടതു നല്ലതു തന്നെ. പബ്ലിഷ്‌ ചെയ്യുന്ന ഓരോ പോസ്റ്റുംതീപ്പൊരികളാവണം. ബോറടിപ്പിക്കുന്ന ആഖ്യാന രീതി നട്ടപ്പിരാന്തുകളില്‍കാണാനില്ലായെന്നതു ആശ്വാസകരം തന്നെ. വെടിക്കെട്ടുകളന്വേക്ഷിച്ചു വരുന്നവനെ ബോംബുകള്‍ കൊണ്ടു സ്വീകരിക്കുന്ന സാജുവിന്റെ സമീപനം ഓരോ പുതിയ ബ്ലോഗെഴുത്തുകാരനും മാതൃക തന്നെയാണു.ഓരോ പോസ്റ്റിനുമിടയില്‍ അല്‍പ്പം കാലതാമസമുണ്ടായാലും വായനക്കാര്‍ സഹിക്കും, കാരണം മികച്ച രചനകളെയാണു അവര്‍ തിരയുന്നതും...ഈ ഗണത്തില്‍പ്പെടുന്നബ്ലോഗുകള്‍ അംഗീകരിക്കപ്പെടുകയും കൂടുതല്‍ ആസ്വദിക്കപ്പെടുകയും ചെയ്യുന്നു.പരിഹാസങ്ങളുടെ നേര്‍ത്ത ശരങ്ങളൊളിപ്പിച്ച ഇദ്ദേഹത്തിന്റെപോസ്റ്റുകളുടെ തലക്കെട്ടുകള്‍ ഏറെ മേന്മ അവകാശപ്പെടുന്നവയാണു. ടൈറ്റില്‍വായിച്ചാല്‍ കണ്‍ടന്റ്‌ കൂടി വായിക്കാതിരിക്കാന്‍ തരമില്ല എന്ന അവസ്ഥയില്‍ വായനക്കാര്‍ എത്തിപ്പെടുന്നു. അങ്ങിനെ ടൈറ്റിലുകള്‍ക്കു പരമപ്രധാനമായ പ്രാധാന്യമുണ്ടെന്നു സാജു ജോണ്‍ നമ്മെ ബോധ്യപ്പെടുത്തുന്നു എന്തായാലുംനട്ടപ്പിരാന്തനെ കാണാന്‍ ഇനി വൈകിക്കേണ്ട...
ഈ പുലി താഴെ കാണുന്ന മടയില്‍ത്തന്നെയുണ്ടു..!

11 comments:

ശ്രീ said...

രണ്ടു പേര്‍ക്കും ആശംസകള്‍!!!

krish | കൃഷ് said...

പണിക്കരുടെ ബ്ലോഗ് പുലി #1 കൊള്ളാം.
തേങ്ങ എവിടെ അടിക്കണമെന്ന കൺഫ്യൂഷണലിലാ..പണിക്കർക്കിട്ടു പണിയണോ അതോ നട്ടപ്പിരാന്തന്റെ മൊട്ടത്തലയിൽ അടിക്കണോന്ന്.
{{{ഠേ}}}}

സംഗതി കലക്കിയിട്ടുണ്ട്. വരയും ബ്ലോഗ് നിരൂപണവും അടിപൊളി.

ഇതുപോലുള്ള കാർട്ടൂണിസ്റ്റിന്റെ ഒരു പരമ്പര കഴിഞ്ഞതെയുള്ളൂ (കഴിഞ്ഞോ, അതോ ഇടവേളയാണോ). ഇതും തകർക്കും.


(ഓ.ടോ. കമന്റ് പോപ്പ് അപ്പും, മോഡറേഷനും ഇതുവരെയും എടുത്തുമാറ്റിയില്ലേ. ശീഘ്രം മാറ്റൂ, ഇല്ലൈ..)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍. വളരെയധികം ഇഷ്ടമായി. പ്രത്യേകിച്ചും ശ്രീ അയ്യപ്പനെക്കുറിച്ചുള്ളത്.

ആശംസകള്‍.

സുല്‍ |Sul said...

നട്ടപ്പിരാന്തനെ തൊട്ടുകാണിച്ചതിനു നന്ദി.

-സുല്‍

Kaithamullu said...

തുടക്കം നന്നായി, പണിക്കരേ.

ഇനി പോയി നട്ടപ്പിരാന്തന്റെ വിട്ടുപോയ പോസ്റ്റുകള്‍ വാ‍യിക്കട്ടെ!

ബൈ!

smitha adharsh said...

അതെ..ഇതു നന്നായി കേട്ടോ..ഇനി അടുത്ത ബ്ലോഗ് പുലി പോരട്ടെ..

തോന്ന്യാസി said...

സുനില്‍‌ജീ.....

മൊട്ടേട്ടന്ന്റ്റെ സ്ഥിരം വായനക്കാരനാണുഞാന്‍....അദ്ദേഹത്തിന്റെ എഴുത്തിന്റെ രീ‍ീതി ശരിക്കും അഭിനന്ദനീയമാണ്. അദ്ദേഹത്തിന്റെ എഴുത്തിനെ ശരിയ്ക്കും മനസ്സിലാക്കാത്തതുകൊണ്ടാണ് വായനക്കാര്‍ കുറയുന്നത്. ഒരു സുഹൃത്തിനോട് ഈ ബ്ലോഗിനെപ്പറ്റി പറഞ്ഞപ്പോള്‍ അവന് കമന്റിടാന്‍ മടി...കാരണം അത് ‘അശ്ലീല’മാണെന്ന് അവന്‍...ഞാനൊന്ന് ചിരിച്ചു. അത്ര തന്നെ .

മൊട്ടേട്ടനും സുനില്‍‌ജിയ്ക്കും അഭിവാദ്യങ്ങള്‍

saju john said...

ഇക്കിനി മരിച്ച്യാലും വേണ്ടില്ല്ലെന്റീശ്വാരാ.......

Jayasree Lakshmy Kumar said...

നട്ടപ്പിരാന്തന്റെ കയ്യിലിരിക്കുന്ന പൊട്ടച്ചെരിപ്പ് ആരെങ്കിലും എറിഞ്ഞപ്പൊ കിട്ടിയതാണോ? [തമാശിച്ചതാണേ.................]

സുനിൽ..ചിത്രങ്ങൾ suuuuuuuuuuuuuuuuuuuuuuuuper. hats off

ഒരു കാഥിക said...

അതേയതെ സുനില്‍, നട്ടപ്പിരാന്തനെപ്പോലെ എഴുതാന്‍ ചങ്കൂറ്റം മാത്രം പോര, തൊലിക്കട്ടിയും, സഫ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കാതെ നോക്കാനറിയുന്ന ഭാഷയും അത്യന്താപേക്ഷികമാണു

Cartoonist said...

സുനിലെ,
നട്ടപ്രാന്തന്‍ തകര്‍ത്തു...ആ രണ്ടുപിരിലൂസ് ശരിക്കും മുഖത്തു വന്നിരിക്കുന്നു. രസ്സ്യന്‍ കളറിങ്ങ് !
പിന്നെ, കലക്കന്‍ ശൈലിതന്നെയാണ് എന്റെ ഓര്‍ക്കുട് ചങ്ങായി കൂടിയായ ശ്രീ പ്രാന്തന്റേത്.
കഴിഞ തവണ വഴീല്‍ വെച്ചു കണ്ടപ്പൊ ചോദിക്ക്യാ : അസാദ്ധ്യ അശ്ലീലത്തിന്റെ അവസാനവാക്കാവാനുള്ള എന്റെ ശ്രമം സാദ്ധ്യാവ്വൊ, ചേട്ടോയ് ?

ബ്ലോഗിലേയ്ക്ക്, ഇങ്ങനെ വര്‍ഷാവര്‍ഷം ഒരു കാരിക്കേച്ചറിസ്റ്റ് പൊന്തിവന്നാല്‍ നന്നായേനെ..

ആശംസകള്‍ (മറയുന്നു)