Wednesday, November 26, 2008

ബ്ലോഗ്‌ പുലി നമ്പര്‍ 2 (പോങ്ങുമ്മൂടന്‍)പോങ്ങുമ്മൂടന്റെ 'ല' ഹരികഥകള്‍!
കടിച്ചാല്‍ പൊട്ടാത്ത വാക്കുകളില്ലാത്ത സാഹിത്യമാണു പോങ്ങുമ്മൂടന്റേതു. സരസമായ ചിന്തകളും, അനുഭവങ്ങളും വളരെ സിമ്പിളായി അവതരിപ്പിക്കാനുള്ള കഴിവ്‌ പോങ്ങുമ്മൂടനു സ്വന്തം! നര്‍മ്മരസം നിറഞ്ഞ ഓരോ വാക്കും വരിയും ഓരോ കണ്‍സപ്റ്റുകളായി മാറുന്നതു ഇദ്ദേഹത്തില്‍ ക്രിയേറ്റിവിറ്റി എന്ന മഹാപരാധം ലോഡുകണക്കിനു അടിഞ്ഞുകൂടിക്കിടക്കുന്നതു കൊണ്ടുതന്നെയാണു. വിരസരചനകള്‍ അപൂര്‍വ്വമായെങ്കിലും വന്നു പോകുന്നതു ഒരു ബ്ലോഗറുടെ കഴിവുകേടല്ല.. ഭൂരിഭാഗവും വായനാരസമുള്ള പോസ്റ്റുകള്‍ക്കിടയില്‍ കാണുന്ന ഇത്തരം വിരസവാക്യങ്ങളെ നമുക്കു മറന്നേക്കാം. കാരണം ഹരി പാല പ്രതിഭയുള്ളവനായതിനാല്‍ ഇനി വരുന്നതെല്ലാം ഇതിലും വലിയ വെടിക്കെട്ടുകളായിക്കൂടെന്നില്ല.. പോപ്പുലാരിറ്റിയ്ക്കുവേണ്ടി 'എന്തുംചെയ്യുന്ന സുകുമാരനല്ല' ഇദ്ദേഹം, മറിച്ച്‌ തന്റെ പ്രതിഭാവിലാസംകൊണ്ടു പോപ്പുലാരിറ്റി ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നു തെളിയിച്ച ഒന്നാംതരമൊരുപുലിയാണു. ബഷീറിയന്‍ സ്റ്റെയിലിന്റെ മറ്റൊരാവിഷ്ക്കാരമാണു ഹരിയുടെ രചനകളെന്നു നമുക്കു തമാശയ്ക്കു പറയാമെങ്കിലും സത്യത്തില്‍ അത്തരം അനുകരണസ്വഭാവമോ, മുഴച്ചു നില്‍ക്കുന്ന ഭാഷാ പ്രയോഗമോ ഇല്ലാത്ത നേരമ്പോക്കുകളാണു. അണ്‍ലിമിറ്റഡ്‌ ആയി തമാശ പൊട്ടിച്ചിരിക്കുന്ന പോസ്റ്റുകളാണു സ്വന്തം വിവാഹ ക്ഷണക്കത്തും, ഓര്‍ക്കുട്ടിനോടുള്ള വിടചൊല്ലലും, അച്ഛനായ സന്തോഷം പങ്കുവച്ച പൂയംകുട്ടിയുമൊക്കെ. 'അഖില ലോക ഭര്‍ത്താക്കന്മാരേ സംഘടിക്കുവിന്‍' എന്ന പുതിയ പോസ്റ്റ്‌ (വിവാദങ്ങളുണ്ടാവില്ല, ഇതു തീര്‍ത്തും നിരുപദ്രവകരം) വിഷയം കൊണ്ടുശ്രദ്ധേയമാണു. 'ആസ്ഥാന വേശ്യ അന്നൂട്ടിയും (ഇതില്‍ ഹരിയുടെ സ്വതസിദ്ധമായ ക്വാളിറ്റി ഇല്ലാട്ടോ), 'പുതിയ ബ്ലോഗറും, നായയുടെ വാലും', 'നവ' ഭാരതസ്ത്രീതന്‍ 'ഭാവ'ശുദ്ധിയും', പുറത്താക്കപ്പെട്ടവരുമൊക്കെ' ചിരിക്ക്‌ സ്കോപ്പുള്ള തരക്കേടില്ലാത്ത രചനകളാണു. പഴയ പോസ്റ്റുകളിലെ ഒരു ഫ്ലാഷ്ബാക്ക്‌ കഥ പറയുന്ന 'രണ്ടാമത്തെവീഴ്ച്ചയും',' ദില്ലിയില്‍നിന്നും വരുന്ന അതിഥിയും', 'കേരളീയോം കാ ഏക്‌ ദേശീയ ത്യോഹാറുമൊക്കെ'അനുഭവങ്ങളുടേയും, കഥ പറച്ചിലുകളുടേയും വിളനിലമാകുന്ന പോസ്റ്റുകളാണെങ്കിലും ശരാശരി നിലവാരത്തില്‍പ്പെടുന്നവയാണു..എന്നിരുന്നാലും ഹരി പാല എന്ന എഴുത്തുകാരനു സ്വന്തമായൊരു ശൈലി ക്രിയേറ്റ്‌ ചെയ്തെടുക്കാന്‍ ഇവയിലൂടെ സാധിച്ചു എന്നു നിസംശയം പറയാം. മലയാളത്തിന്റെ മഹാകവി പാലാ നാരായണന്‍ നായരുടെ ഈ പിന്‍തലമുറക്കാരനു മനോഹരമായ എഴുത്തുവഴങ്ങുമെന്നു ഓരോ പോസ്റ്റുകളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ 'ലഹരി' മോന്താതെ പോകുന്നതു ഒരു നഷ്ടം തന്നെയാണു.അപ്പൊ ലേശം ലഹരി ആകാമല്ലേ..?പുലിയുടെ ഈ മാളത്തില്‍ ലഹരി കിട്ടും! http://pongummoodan.blogspot.com/
6 comments:

നട്ടപിരാന്തന്‍ said...

പുലികളില്‍ സുന്ദരന്‍
പോങ്ങുമ്മൂടന്‍.........

കുഞ്ഞന്‍ said...

ഹഹ..

ബാന്‍‌ഡേജ് എന്തിനാവൊ,

പിന്നെ അരയിലെ കൌപീനം അത് വരയുടെ ഹൈലറ്റായി എനിക്കു തോന്നി.


പോങ്ങു ഫുള്‍ ടൈം തണ്ണിയാണല്ലെ, എന്നു മനുവും പറയുന്നു.

ന.പിരാന്തന്‍ ജീ തണ്ണിയടിക്കുന്നവരുമായി മാത്രമെ കൂട്ടു കൂടൂ എന്നുള്ള വാസ്തവം കൂടി കണക്കിലെടുക്കുമ്പോള്‍, പോങ്ങൂന്റെ കൈകളില്‍ കുപ്പി.. സാധൂകരിക്കുന്നു.

സുനില്‍ മാഷെ..വരക്ക് അഭിനന്ദനങ്ങളും പിന്നെ എഴുത്തിന് സ്പെഷ്യല്‍ അഭിനന്ദനങ്ങളും..!

തോന്ന്യാസി said...

ഇത് പോങ്ങുമ്മൂടന്‍ പുലി.....

കുറുമാനു ശേഷം ബൂലോകത്തെ ഏറ്റവും വലിയ വെള്ളമടിയന്‍.....

പണിക്കരേട്ടാ കലക്കി.......

smitha adharsh said...

good..good...really good

ശ്രീ said...

ഇപ്പഴാ കണ്ടത്. നന്നായി മാഷേ

Dr.Kanam Sankara Pillai said...

interesting
congrats
drkanam