Monday, April 13, 2009

ഇവര്‍ വെള്ളത്തിലായാല്‍..




'ഇവര്‍ വെള്ളത്തിലായാല്‍..'
നമ്മുടെ സജി സുരേന്ദ്രന്റെ 'ഇവര്‍ വിവാഹിതരായാല്‍' എന്ന പുതിയ ഫിലിമിന്റെ ഷൂട്ടിലാണ്‌ ജയസൂര്യയും, സംവൃതാ സുനിലും വെള്ളത്തിലായത്‌. പോണ്ടിച്ചേരിയിലെ മനലാല്‍ക്കുപ്പം തടാകത്തില്‍ ഗാനചിത്രീകരണത്തിനിടെ ബോട്ടുമറിഞ്ഞാണ്‌ ഇരുവരും വെള്ളം കുടിച്ചത്‌. ഭാഗ്യവശാല്‍ ആരും പരിക്കില്ലാതെ രക്ഷപ്പെട്ടു. ലൈഫ്‌ ജാക്കറ്റ്‌ ധരിച്ചിരുന്നുവെങ്കിലും വെള്ളം കുടിക്കാതെ രക്ഷപ്പെടാനുള്ള വ്യഗ്രതയിലാണ്‌ ജയസൂര്യക്ക്‌ കാലില്‍ ഉളുക്ക്‌ പറ്റിയത്‌. ജയസൂര്യക്ക്‌ പണികിട്ടുന്നത്‌ ഒരു പതിവായതുകൊണ്ട്‌ കാര്യമായ പരിഭ്രമമൊന്നും തോന്നിക്കാണില്ല. പക്ഷെ സംവൃതാ സുനിലിന്‌ ഇത്‌ ആദ്യസംഭവമായതിനാല്‍ ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ലായെന്നാണുകേള്‍വി. ഇപ്പൊ കുടിക്കാന്‍ പോലും ഒരു തുള്ളിവെള്ളം വേണ്ടാത്ത അവസ്ഥയാണത്രെ..! എന്തായാലും സജിയുടെ ആദ്യ സിനിമയ്ക്ക്‌ ഈ വെള്ളംകുടി നല്ലൊരു പബ്ലിസിറ്റി നല്‍കിയിട്ടുണ്ട്‌..

3 comments:

ശ്രീ said...

ചിത്രത്തെപ്പറ്റി കേട്ടിരുന്നു
:)

അയ്യേ !!! said...

ഇവര്‍ ‘വെള്ള‘ ത്തിലായാല്‍ , കലക്കി !!!

പാച്ചു said...

സംവൃതയേയും ജയസൂര്യയേയും വെള്ളം കുടിപ്പിച്ചു അല്ലേ, സംവിധായകന്‍!! കൊള്ളാം .!