Sunday, October 04, 2009

(നിർ)ഭാഗ്യജാതകൻ

ലയ്ക്കുമീതെ
വെടിയുണ്ടപോലെ ഒരെണ്ണം...
നേർത്ത ഒരിരമ്പൽ...
ഹസാർ വില്ലയ്ക്കു മുകളിൽ,
അങ്ങു ദൂരെ
ഒരു മിന്നായം പോലെ....
മേഘങ്ങൾ വഴിമാറുന്നൂവെന്നത്‌
തോന്നലാണ്‌...
കണ്ണിമയ്ക്കാതെ
നോക്കുമ്പോഴുള്ള
വെറുമൊരു തോന്നൽ...
നാട്ടിലേയ്ക്ക്‌ മടങ്ങുന്ന
ഭാഗ്യവാന്മാരിപ്പോ
സ്വപ്നം കാണുകയാവും...
വീട്‌...തൊടി...ഹോ..!
ഓരോ വിമാനവും
തലയ്ക്കുമീതെ
കടന്നുപോകുമ്പോൾ
എന്നെ വേട്ടയാടപ്പെടുന്നത്‌
എവിടെയോ വായിച്ച
ഒരറിവാണ്‌..;
പൂരം നക്ഷത്രത്തിൽ
ദൂരയാത്ര പുറപ്പെട്ടവർ
ഒരിക്കലും തിരിച്ചു
വരില്ലെന്ന അറിവ്‌...
ഒരറബിയാകാനുള്ള
യോഗം ജാതകത്തിലുണ്ടോ..?
ഹന്തഭാഗ്യം ജനാനാം..!

4 comments:

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
SUNIL V S സുനിൽ വി എസ്‌ said...

എന്റെ നിർഭാഗ്യം കൊണ്ടാവാം ഒരു ജൂൺ
മാസത്തിലെ പൂരം നക്ഷത്രത്തിലായിരുന്നു
കമ്പനി എനിക്കുവേണ്ടി ഫ്ലൈറ്റ്‌ ടിക്കറ്റ്‌ റിസർവ്വ്‌
ചെയ്തിരുന്നത്‌. പൂരം, പൂരാടം, ആയില്യം,
ഭരണി, തിരുവാതിര, തൃക്കേട്ട, പൂരൂരുട്ടാതി
എന്നെ ഏഴുനാളുകൾ വരുന്ന ദിവസങ്ങളിൽ
വിതയ്ക്കാനോ, യാത്ര പോകാനോ പാടില്ല.
'വിതച്ചാൽ വിത്ത്‌ വിളയില്ലെന്നും',
'പോയാൽ തിരിച്ചുവരില്ലെന്നുമാണ്‌ വിശ്വാസം.
'യമരുദ്രാഹി മുപ്പൂരം തൃക്കേട്ട
ഇവയേഴുനാൾ; വിതയ്ക്കിൽ വിളയാ
ഭുമൗയാത്ര പോകീലവൻ വരാ' എന്നു പ്രമാണം!

അപ്പൊ എന്റെ കാര്യം...

ങീ..ങീ..ങീ..

നീര്‍വിളാകന്‍ said...

പണിക്കരേട്ടോ... എവിടേക്കാ യാത്ര.... വല്ല അറബിയുടേയും കോള്‍ വന്നോ? നിങ്ങളൊക്കെ ഏതു നക്ഷത്രത്തില്‍ യാത്ര തിരിച്ചാലും തിരിച്ചു വരും.... അറബിയല്ല, അറബിയുറ്റെ തലതൊട്ടപ്പന്‍ ഉസാമ ബിന്‍ ലാദന്‍ വിചാരിച്ചാല്‍ നിങ്ങളെ ഒരു പുല്ലും ചെയ്യാന്‍ കഴിയില്ല.... കാര്യം പറഞ്ഞു വന്നപ്പോള്‍ കളി പറയാന്‍ മറന്നു.... കവിത ഉഗ്രന്‍!!!

പകല്‍കിനാവന്‍ | daYdreaMer said...

എല്ല്ലാ തലത്തിലും വേട്ടയാടപ്പെടുന്നവന്‍ തന്നെയാണ് പ്രവാസി..!