Thursday, October 08, 2009

ഉത്തരാധുനിക ഗവിത!

21 comments:

SUNIL V S സുനിൽ വി എസ്‌ said...

ഇതാണ്‌ ഇന്നത്തെ മലയാള
കവിതയുടെ രൂപം, ഭാവം...
ഇങ്ങനെയൊക്കെയാണ്‌
മലയാള കവിതയുടെ പോക്ക്‌..
ചൊറിച്ചിലുള്ള ചൊറിയന്മാർക്ക്‌
എന്നെ ചൊറിയാൻ വരാം...,
നമുക്കൊന്നു കൊമ്പ്‌ കോർക്കാം..!
എന്റെ പ്രിയ മലയാളമേ
എന്നോട്‌ പൊറുക്കേണമേ..!

saju john said...

വളരെ രസമുണ്ട് വായിക്കാന്‍.....

ശ്ലഥകാകളി വൃത്തത്തില്‍ എഴുതിയിരുന്നെങ്കില്‍ കുറച്ച് കൂടി ഭംഗിയുണ്ടാവുമായിരുന്നു....

(നിങ്ങളോക്കെയാണ് എന്റെ കവിതയെ ബലാത്സംഗം ചെയ്ത് പിച്ചിച്ചീന്തുന്നത്....)

സേതുലക്ഷ്മി said...

ഗവിതയിട്ട് മണിക്കൂര്‍ രണ്ട് കഴിഞ്ഞിട്ടും ചൊറിയന്മാരെ ഒന്നും കാണാനില്ലല്ലോ പണിക്കരേ!!! വേറേയെവിടെയെങ്കിലും ചൊറിഞ്ഞ് നിപ്പുണ്ടാവും, അല്ലേ??

SUNIL V S സുനിൽ വി എസ്‌ said...

വന്നല്ലോ ഒരു ചൊറിയൻ..
നട്ടേ എങ്ങനേ വേണേലും
ഗവിത എഴുതിക്കോ..
എനിക്കെന്തര്‌.....

SUNIL V S സുനിൽ വി എസ്‌ said...

ശ്ലഥ 'കഥകളി' വൃത്തത്തിൽ
അഞ്ചക്ഷരം കുറഞ്ഞാൽ അത്‌
'മഞ്ചേരി'യായിടും

saju john said...

ശാര്‍ദ്ദൂലവിക്രീഡിതം വൃത്തത്തില്‍ കവിത എഴുതിയത് കണ്ടോ...

ധീരന്മാരിഹ സത്യവും പ്രിയവുമായുള്ളോരു വാക്യത്തിനെ--
പ്പാരില്‍ ധേനുവിതെന്നു ചൊല്ലുമിതിനാലുണ്ടാം ശുഭം സര്‍വ്വവും;
ചേരും നല്ലൊരു കീര്‍ത്തി, യിഷ്ടമഖിലം സിദ്ധിക്കുമെന്നല്ലുടന്‍
ദൂരത്തോടുമമംഗലം ദുരിതവും താനേ നശിക്കും ദ്രുതം.

വൃത്തം കിട്ടിയില്ലെങ്കില്‍ അത്യാവശ്യം മട്ടത്രികോണത്തിലെങ്കിലും എഴുതൂ

നീര്‍വിളാകന്‍ said...

ഇത്തരം ഗവിതഗള്‍ ഗേട്ട് ഗോരിത്തരിച്ചിരിക്കുന്ന ഒരു മഹാ തരിപ്പനാണ് ഞാനും.... ഇത്തരം കവിതകള്‍ എഴുതുന്ന ഒരു മഹാനോട് നിരന്തരം കൊമ്പു കോര്‍ക്കലാണ് എന്റെ പണിയും.... അദ്ധേഹത്തിന്റെ കവിതാ വിഷയങ്ങള്‍ ഇവയൊക്കെയാണ്... വെപ്പു പല്ല്, ചിരങ്ങ്, ചൊറി, വിയര്‍പ്പ്, മലം, മൂത്രം... അങ്ങനെ നീണ്ട് പോകുന്നു..... പക്ഷെ പറഞ്ഞിട്ട് കാര്യമില്ല...ഇദ്ദേഹം പറയുന്നത്.... സമൂഹത്തെ അറിയണം, മനസ്സിനെ അറിയണം എന്നാലെ ഇത്തരം കവിതകള്‍ വരൂ എന്നാണ്.... എനിക്ക് മനുഷ്യരെയും സമൂഹത്തെയും ഒന്നും അത്രക്ക് അറിയാത്തതുകൊണ്ട് എന്തു പറയാന്‍!!!

VEERU said...

വാ..അരെ വാ...ഈ കവിത ഞാൻ മുഴുവനും വായിച്ചില്ല എങ്കിലും എത്ര ഉദാത്തം !! വരികളിൽ നിറഞ്ഞു നിൽക്കുന്ന മലവും മൂത്രവും സമകാലീന സാമൂഹിക വ്യവസ്ഥിതിയല്ലേ കവേ പ്രതിനിധാനം ചെയ്യുന്നത്?? എത്ര ധിഷണാപരമായ രചന..വാ !
കാക്കയുടെ കറുപ്പും പൂച്ചയുടെ വെളുപ്പും ഹോ എന്തൊരു വിശാല വിചക്ഷണത !! അധമ മാധ്യമ സംസ്കാരത്തിനെ എത്ര മനോഹരമായി വിമർശിച്ചിരിക്കുന്നു..!! എങ്ങനുണ്ടെന്റെ ഉത്തരാധുനിക വിമർശനം??

chithrakaran:ചിത്രകാരന്‍ said...

ഇതു “ഗവിത”യാണെന്നു പറയുന്നത് സുനിലിന്റെ
അസഹ്യമായ വിനയം കാരണമാണ്.
കാരണം ഇതുതന്നെയാണു കവിത.
ഉത്തരാധുനികന്‍ എന്ന അനോണിയുടേതല്ല.
സാക്ഷാല്‍ “സുനിലിന്റെ കവിത” !!!
അഭിനന്ദനങ്ങള്‍ സുനില്‍.
തലക്കെട്ട് തെറ്റിപ്പോയതില്‍ ചിത്രകാരന്‍ ക്ഷമിച്ചിരിക്കുന്നു:)

Jayesh/ജയേഷ് said...

gollaam..gavitha

യാരിദ്‌|~|Yarid said...

ഗവിതകളെ മാത്രം കുറ്റം പറയരുത്..:(

വാഴക്കോടന്‍ ‍// vazhakodan said...

പണിക്കരെ,
കൊള്ളാം
കിടിലന്‍
വാക്കുകളില്ല
നന്നായി!
ഇത്രെം പോരെ??

SUNIL V S സുനിൽ വി എസ്‌ said...

അസഹ്യമായ വിനയം....
ഹ ഹ ഹ
രസിച്ചു ചിത്രകാരാ
ഉപമ ഉൽപ്രേക്ഷയാണോ..?
ഞാനടക്കമുള്ള
ഉത്തരാധുനികർ
ധാർഷ്ഠ്യം കൈവിടില്ല തന്നെ..
അതിവിനയമൊരു
മറയെന്നു ചൊല്ലുകിൽ
അതുപോലസഹ്യമെന്തുണ്ടു
പാരിൽ..?

SUNIL V S സുനിൽ വി എസ്‌ said...

ഈ കവിത ഞാൻ മുഴുവനും വായിച്ചില്ല എങ്കിലും എത്ര ഉദാത്തം !!
ഉത്തരാധുനിക വിമർശനം കലക്കി
വീരു, കൊട്‌ കൈ..

താരകൻ said...

വരികളിലെ കാല്പനികപ്രണയം വളരെ ഇഷ്ടപെട്ടു.സിദ്ധിയുള്ളവർ അപൂർവ്വസുന്ദരമായ വാക്കുകൾ ഔചിത്യപൂർവ്വമടുക്കി കവിതയുടെ കൊട്ടാരകെട്ടുകൾ പണിയട്ടെ.നമുക്ക് വാക്കുകളുടെ ചെളികട്ടകൾ കൊണ്ട് കവിതയുടെ ചേരികൾ നിർമ്മിക്കാം..

കണ്ണനുണ്ണി said...

പണിക്കരെ..
"കൊള്ളാം മനോഹരം...ആശംസകള്‍"

ദെ എന്റെ വക തന്നിട്ടുണ്ട് പോരെ ..:)

നരസിംഹം said...

ഒരു കവിത ഗവിതയും
ഉത്തരാധൂനീകവും
അത്യൂന്നതവുമാവണമെങ്കില്‍
അതില്‍ മലം മൂത്രം മുല
ശുക്ലം രതി ശവം മരണം
ഇങ്ങനെ ഏഴു സംഗതികള്‍‌
എങ്കിലും വരണം
ഇതില്‍ എല്ലാമൊന്നും
വന്നില്ലല്ലോ മോനെ ..
പിന്നെ ആ മലത്തിന്റെ നിറം പോര.
തൊണ്ടയ്ക്കുതാഴെ
അങ്ങഗാധഗര്‍ത്തത്തില്‍
'ഒരു വലിയ മുഴ'...
കുറച്ചുകൂടി താഴട്ടെ ങാഃ
ഇനി അതൊന്നു ഇരട്ടിക്ക് ...

krish | കൃഷ് said...

ഇങ്ങനത്തെ ഒരു നാലഞ്ചെണ്ണം പടച്ചാൽ ഒരു 'മഹാഗവി' പട്ടം ഒറപ്പാ.. പണിക്കരേ!!

പാവത്താൻ said...

രക്തം കഫം, മലം, മൂത്രം.... ഇതേതോ ക്ലിനിക്കല്‍ ലാബുകാരന്‍ എഴുതിയ ഗവിത തന്നെ....

പള്ളിക്കുളം.. said...

ഞാനെന്തെങ്കിലു, പറഞ്ഞിട്ടുവേണം ഇനി വിവാദമാകാൻ..
ഞാനൊന്നും പറയുന്നില്ലേ... :)

Thus Testing said...

അമ്പട പണിക്കാ

ചൊറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ഇതാണോടൊ ഗവിത. ഇതു കവിതയായിപ്പോയി പണിക്കരെ. തള്ളെ കലിപ്പു തീരണില്യാലെ.