Sunday, February 14, 2010

ഞെട്ടിക്കുന്ന ഒരു ചൂടൻ വാർത്ത..!

മഹാകവി കാപ്പിലാന് ഈ വർഷത്തെ ബ്ലോരള 
ബ്ലോഹത്യ ബ്ലക്കാദമി ബ്ലവാർഡ്‌ ലഭിച്ചിരിക്കുന്നു...


























മഹാകവി കാപ്പിലാൻ പുരസ്കാരവും താങ്ങി ധീരനായി നിൽക്കുന്നു

2010 ലെ ബ്ലോരളാ ബ്ലോഹത്യ ബ്ലക്കാദമി ബ്ലവാര്‍ഡ്‌ മഹാകവി കാപ്പിലാന് ലഭിക്കും എന്ന് നേരത്തെ (ദു:) സൂചനയുണ്ടായിരുന്നു. കാപ്പിലാന്റെ നാല് മണി പൂ പോലെ എന്ന കവിതയാണ് അവാർഡിനർഹമായ കൃതി.
ഇതാ ആ കവിത.. വായിക്കൂ.. അർ ർ ർ മാദിക്കൂ‍...!!


നാല് മണി പൂ പോലെ
നാല് മണി പൂ പോലെ ,
നാണം കുണുങ്ങും നാട്ടു പെണ്ണേ .
നിന്‍ നിറ മാറില്‍ പൂത്തു നില്‍ക്കും
നീര്‍മാതളങ്ങള്‍ ആര്‍ക്ക് വേണ്ടി ?

പെട പെട പെടക്കണ കടക്കണ്ണാല്‍ നീ
ചൂണ്ടി വലിക്കല്ലേ മരക്കാത്തി .
നിന്‍ പ്രേമ ഭിക്ഷക്കായി വന്നൊരു ഭിക്ഷു
കടക്കന്നെറിഞ്ഞു നീ വലയ്ക്കല്ലേ .
എന്നെ വലയ്ക്കല്ലേ .

മതി മതി പനിമതി .
നിന്‍ നാട്യ ലീലകള്‍ മതി മതി .
ആലില പോലുള്ള നിന്‍ അണി വയറ്റില്‍
ആദ്യ , പ്രണയാക്ഷരങ്ങള്‍ കുറിച്ചിടട്ടെ ?

അമ്പത് കായ്ക്ക് കടലക്ക വാങ്ങി
അകലത്തെങ്ങാനും പോയിരിക്കാം
ആരും കാണാതെ നിന്‍ പൂങ്കവിളില്‍ നുള്ളാം, കിള്ളാം
എന്‍റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം-
പൂമെത്തയൊരുക്കാം....

ഈ പുരസ്കാര വാർത്ത നാലാളറിയും മുൻപേ എനിക്കും ബ്ലോഗർ നീർവിളാകനും വളരെ രഹസ്യമായി കിട്ടി. തത്സമയം ഓൺലൈനിലൂടെ ഞങ്ങൾ രണ്ട്പേരും കാപ്പിലാനുമായി ‘ബന്ധപ്പെട്ടു’. വാലൈന്റൻ ദിനത്തിൽ ഏതോ പഴംചരക്കുമായി ചാറ്റിലൂടെ സമ്പർക്കത്തിലേർപ്പെട്ടിരുന്ന കാപ്പിലാൻ ഒടുവിൽ ഞങ്ങളുടെ സമ്മർദ്ധത്തിനു വഴങ്ങി ഒരു ചാറ്റ് ഇന്റെർവ്യൂവിന് സമ്മതം മൂളി. അതിന്റെ പരിണിതഫലമാണ് താഴെ കാണുന്നത്‌.

പണിക്കർ: കാപ്പിലാനാണ് ഈ വർഷത്തെ അക്കാദമി അവാർഡ്‌ കിട്ടിയെന്നു കേട്ടു.. അതെക്കുറിച്ച്‌..
കാപ്പിലാൻ: പണിക്കര്‍ ഈ വാര്‍ത്ത എങ്ങനെ അറിഞ്ഞു . സംഗതി വളരെ രഹസ്യമായിരുന്നു.
പണിക്കർ: വാർത്ത ‘രഹസ്യമായിരുന്നു‘, അതു ശരിയാണ്. അവാർഡ് പ്രഖ്യാപനം ഇതുവരെ പുറത്തറിയിച്ചിട്ടില്ല. ഇപ്പോൾ നമ്മൾ മൂന്നുപേരും മാത്രമല്ലേ അറിഞ്ഞിട്ടുള്ളു. തൽക്കാലം അത്‌ അങ്ങനെ തന്നെയിരിക്കട്ടെ.. (അല്ലേലും ഇതിനി ആരും അറിയില്ലല്ലോ..) 
നീർവിളാകൻ: അപ്പോള്‍ ഒരു സ്വീകരണമൊക്കെ വേണ്ടെ... എങ്ങനെയാ ഇതൊന്നു ആഘോഷിക്കുക!!??
കാപ്പിലാൻ: വേണം വേണം സ്വീകരണം വേണം. ആനയെ എഴുന്നള്ളിപ്പ്, അമ്മാമക്കുടം, പുള്ളോൻ കുടം എല്ലാം വേണം.
നീർവിളാകൻ: അമ്മൂമ്മന്‍ കുടമോ?.... കാപ്പിലാന്‍ എല്ലാം കൂടി താങ്ങുമോ?
പണിക്കർ: സ്വീകരണം നിർബന്ധമായും വേണം.
കാപ്പിലാൻ: പണിക്കരെ പണിക്കൊരു കുറവും വേണ്ട . ഗംഭീരമായി നടക്കട്ടെ :)
കാപ്പിലാൻ: കാപ്പിലാന്‍ ഇനിയും എന്തെല്ലാം താങ്ങാന്‍ കിടക്കുന്നു അജിത്‌ :)
പണിക്കർ: കാപ്പൂ അവാർഡു കിട്ടിയതിൽ ചെലവു ചെയ്യണം.. അല്ല ഈ വാർത്ത ആദ്യം കേട്ടപ്പോൾ എന്തു തോന്നി..? 
കാപ്പിലാൻ: അവാര്‍ഡ്‌ കിട്ടി എന്നറിഞ്ഞപ്പോള്‍ ഉണ്ടപക്രു പെണ്ണ് കെട്ടിയപ്പോള്‍ ബോധം കെട്ടു താഴെ വീണത്‌ പോലെ ഞാനും വീണു. ഇനി അതിന്റെ ചിലവ് വേറെ ഉണ്ട് :)
നീർവിളാകൻ: താങ്കളുടെ അവാര്‍ഡിനര്‍ഹമായ മുകളില്‍ കൊടുത്തിരിക്കുന്ന കൃതി താന്‍ ഇന്നോളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഒരു കലാസൃഷ്ടി ആണെന്ന് ഒ എന്‍ വി വിലയിരുത്തിയതായി കേട്ടല്ലോ.... ശരിയാണോ?
കാപ്പിലാൻ: ചില അസൂയാലുക്കള്‍ അങ്ങനെ കുപ്രചരണം നടത്തുന്നു എന്നത് ശരിയാണ് നീര്‍വിളാകൻ. സത്യത്തില്‍ പഴശ്ശിരാജ എന്ന ചിത്രത്തിലെ ഗാനത്തെ തുടര്‍ന്ന് ഇളയരാജയുമായി ഉണ്ടായ ഒ എന്‍ വി സംവാദത്തിന് ശേഷം ഞാനും ഒ എന്‍ വി സാറുമായി രസത്തിലായിരുന്നില്ല. അങ്ങനെ ഒ എന്‍ വി എന്‍റെ കവിതയെ വിലയിരുത്തിയിട്ടുണ്ടെങ്കില്‍ അത് ഒരു നല്ല അര്‍ത്ഥത്തിലല്ല എന്നതും മനസിലാക്കാം. താങ്കള്‍ ഈ കവിതയെ എങ്ങനെ വിലയിരുത്തുന്നു ? ഈ കവിത അവാര്‍ഡിന് അര്‍ഹമാണോ അതോ പിന്‍വാതിലില്‍ കൂടിയുള്ള ഒരംഗീകാരമായി ഇതിനെ കാണുന്നുവോ ?
പണിക്കർ: എനിക്കു തോന്നുന്നത്‌ ഇതൊരു മുൻവാതിൽ സമീപനമാണെന്നാണ്. ഒ എൻ വി സാർ അങ്ങനെ പറഞ്ഞോ..? എനിക്ക് വിശ്വസിക്കാനാകുന്നില്ല. അവാർഡ്‌ നിർണ്ണയ പാനലിൽ ആരൊക്കെയുണ്ടായിരുന്നു മി. കാപ്പിലാൻ..? ഈ അവാർഡ്‌ താങ്കൾ പ്രതീക്ഷിച്ചിരുന്നോ..? ഇതിനു തുട്ടു വല്ലതും മുടക്കേണ്ടി വന്നോ..?
നീർവിളാകൻ: ഈ കവിതയെ എന്റെ ചെറിയ കണ്ണിലൂടെ വിലയിരുത്തുമ്പോൾ ‍“പ്രമാദം” എന്ന ചെറിയ വാക്കില്‍ അല്‍പ്പം വലുതായി പറയേണ്ടി വരും.... അവാര്‍ഡ് പാനല്‍ കമ്മറ്റിയില്‍ അട്ടപ്പാടി ഓമന, പാമ്പാടി സരസ.... തമ്പാനൂര്‍ സരള എന്നിവരാണെന്നാണ് അറിയാന്‍ കഴിഞ്ഞത്....
“മതി മതി പനിമതി.
നിന്‍ നാട്യ ലീലകള്‍ മതി മതി.
ആലില പോലുള്ള നിന്‍ അണി വയറ്റില്‍
ആദ്യ, പ്രണയാക്ഷരങ്ങള്‍ കുറിച്ചിടട്ടെ ? ... എന്ന ഈ വരികള്‍ പനി പിടിച്ചു കിടന്ന തന്റെ സഹോദരിയും സര്‍വ്വോപരി തമ്പാനൂരിന്റെ തിലകക്കുറിയുമായ വിലാസിനിയെ കുറിച്ചാണെന്ന തിരിച്ചരിവ് അവാര്‍ഡു നിര്‍ണയത്തില്‍ നിര്‍ണായക ഘടകമായി പരിഗണിച്ചു എന്ന് തമ്പാനൂര്‍ സരള വിലയിരുത്തി!!
പണിക്കർ: ഹ ഹ ഹ.. ഈ കവിതയെ ആര് നിരൂപിക്കും...? ആരിലുണ്ട് ചങ്കൂറ്റം..? കിടക്കുന്ന കിടപ്പുകണ്ടില്ലേ, നെടുനീളത്തിൽ.....!
നീർവിളാകൻ: നാല് മണി പൂ പോലെ
നാല് മണി പൂ പോലെ ,
നാണം കുണുങ്ങും നാട്ടു പെണ്ണേ .
നിന്‍ നിറ മാറില്‍ പൂത്തു നില്‍ക്കും
നീര്‍മാതളങ്ങള്‍ ആര്‍ക്ക് വേണ്ടി ?
ഈ വരികള്‍ ആണ് അട്ടപ്പാടി ഓമനയുടെ ‘ഫുൾ’ മാര്‍ക്കിന് അര്‍ഹനാക്കിയത്..... നീര്‍മാതളങ്ങള്‍ പോലെ എന്ന് വിവരിക്കുന്ന ആ ഭാഗം തന്നിലേക്ക് ഒരു വീക്ഷണം നടത്താന്‍ സഹായിച്ചു എന്ന്‌ ഉള്‍പ്പുളകത്തോടെയും, അഭിമാനത്തോടെയും ഓര്‍ത്തുകൊണ്ടാണ് താന്‍ പ്രസ്തുത കവിതക്ക് അര്‍ഹമായ മാര്‍ക്ക് ചൊരിഞ്ഞു നല്‍കിയതെന്ന്‌ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ കൂടിയ പത്രസമ്മേളനത്തില്‍ ഓമന ഗദ്ഗദത്തോടെയാണ് മൊഴിഞ്ഞത്!!!
പണിക്കർ: നീരേട്ടനും അവാർഡ് കമ്മിറ്റിയിൽ ഉണ്ടായിരുന്നോ..? ഓമനയുടെ ഫുൾ മാർക്ക്‌ എങ്ങനെ പിടികിട്ടി..? ഓമനയെ ഇന്നു കണ്ടു അല്ലേ.. കള്ളൻ.. കല്ലാട്ടുമുക്ക്‌ ശാന്തയാണ് മി.കാപ്പിലാന്റെ ഈ മനോഹര കവിതയെ ആദ്യ റൌണ്ടിൽ തള്ളിപ്പറഞ്ഞതെന്നു കേട്ടു. ശരിയാണോ..?
നീർവിളാകൻ: അവാര്‍ഡ് പ്രഖ്യാപനം ലൈവായി ടി വിയില്‍ ഉണ്ടായിരുന്നു കണ്ടില്ലെ....? ഓമനയുടെ വീട്ടില്‍ നിന്ന് പതുങ്ങി ഇറങ്ങിയപ്പോള്‍ എന്റെ കൈമുട്ട് വീട്ടിലേക്ക് കയറിയവന്റെ നെഞ്ചില്‍ കൊണ്ടെന്നും... സീരിയസ്സായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും പണിക്കര്‍ അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ പിന്നെ നെഞ്ചില്‍ കരിനീലിച്ചു കിടക്കുന്ന പാടെന്താ പണിക്കരെ എന്നു ആരെങ്കിലും ചോദിച്ചാല്‍ എന്തു പറയാനാ ഉദ്ദേശം??!
കാപ്പിലാൻ: ദേ.. ദേ.., അനാവശ്യ അശ്ലീല സംസാരങ്ങൾ ഒഴിവാക്കണം. പകരം കവിതയെക്കുറിച്ചോ അവളുടെ അമ്മയെ കുറിച്ചോ സംസാരിക്കൂ.. 
നീർവിളാകൻ: ക്ഷമി കാപ്പൂ, കല്ലാട്ടുമുക്ക് ശാന്ത അന്നു പണിക്കരുടെ കാരിക്കേച്ചര്‍ രചന വിലയിരുത്താന്‍ തിരോന്തോരത്തെ ഏതോ മുടുക്കില്‍ ആയിരുന്നു. അതുകാരണം അവാര്‍ഡ് പ്രഖ്യാപന സമയത്ത് കണ്ടില്ല..... അല്ലെങ്കില്‍ ലവളോട് കാര്യങ്ങള്‍ വിശദീകരിച്ച് ചോദിക്കാമായിരുന്നു.... ഇനി ഇപ്പോള്‍ കാര്യം അറിയണമെങ്കില്‍ 2 ദിവസം കാക്കണം... അവള്‍ കന്യാകുമാരിക്ക് ഒരോട്ടം പോയിരിക്കുകയാണ്!!!
പണിക്കർ: ഉം.. സംഗതി എനിക്കു പിടികിട്ടി.. എന്തായാലും, നമ്മൾ മൂന്നാളും മാത്രമേ ഇതറിഞ്ഞിട്ടുള്ളു.. അപ്പൊ അണ്ണനും ശാന്തയെ അറിയാം അല്ലേ..?
നീർവിളാകൻ:  പിന്നേ... ഞാനാരാ മോൻ!!
പണിക്കർ:  :) കാപ്പു കേൾക്കേണ്ട, അല്ലേൽ ഇന്നുതന്നെ ശാന്തേ തപ്പി യു എസീന്ന് കല്ലാട്ടുമുക്കീ പോകും..
നീർവിളാകൻ: ഹ..ഹ...ഹ.... ഞാന്‍ ആദ്യം ഒന്നു ശങ്കിച്ചു.... പണിക്കര്‍ക്ക് എന്നെ അറിയാം... കാപ്പിലാന്‍ ഇതൊക്കെ ഏതു സെന്‍സില്‍ എടുക്കുമെന്ന്..... പിന്നെ എന്തും വരട്ടെ എന്നു കരുതി അങ്ങു പോസ്റ്റി!!! ഇയാളിനി നമ്മക്കെതിരേ വ്യക്തിഹത്യയ്ക്ക് കേസുകൊടുക്കുമോ ആവോ..
കാപ്പിലാൻ: ഡേയ് ഡേയ്‌ മതി.. മതി..  
പണിക്കർ:  “ആലില പോലുള്ള നിന്‍ അണി വയറ്റില്‍
ആദ്യ, പ്രണയാക്ഷരങ്ങള്‍ കുറിച്ചിടട്ടെ ?“ ഈ വരികളിൽ എന്തോ അപാകത.. “ആണി വയറ്റിൽ“ എന്നല്ലേ ശരി..?
നീർവിളാകൻ: ആണി വയറ്റില്‍ ഉണ്ടെങ്കില്‍ അർശസിന്റെ അസുഖം തീര്‍ച്ചയായും ഉണ്ടാവും..... അതുകൊണ്ട് തന്നെ കവി ഭാവനയെ വാനോളം വാഴ്ത്താതെ തരമില്ല..... ഒന്നിനോടൊന്നു സാദൃശ്യം ചൊല്ലുകില്‍ ചന്തിയാമത് എന്നാണല്ലോ മറ്റൊരു മഹാകവിയായ നട്ടപ്പിരാന്തനും പറഞ്ഞിട്ടുള്ളത്!!! കവി ആണിയിലൂടെ അർശസിനെ കണ്ടെത്തിയ ഭവാൻ..... ഭാവനൻ.. ഭാവുലു.... ഉം... പ്രമാദം...പ്രമാദം!!!
കാപ്പിലാൻ: നിങ്ങളെന്നെ മനപ്പൂർവ്വം അവഹേളിക്കാനാണോ ഈ ചാറ്റ് ഇന്റെർവ്യൂ തരപ്പെടുത്തിയത്‌..?
നീർവിളാകൻ: കോപിക്കാതെ കാപ്പു, അർശസിന്റെ അസുഖം  ഉള്ളതാണു സത്യമെങ്കിൽ ആണി വയറ്റില്‍ എന്നതു തന്നെയാണ് ശരി.... ഈ കാര്യത്തില്‍ മഹാകവിയുടെ അന്തിമ അഭിപ്രായം തീര്‍ച്ചയായും അറിയേണ്ടത് അത്യാവശ്യമാണ്.... ഒരു നിരൂപകന്‍ എന്ന നിലയില്‍ അണി വയറ്റില്‍ എന്നതിനേക്കാള്‍ ആണി വയറ്റില്‍ എന്നതാണ് കവിതയുടെ ഭാവത്തിനും, ഒഴുക്കിനും യോജിക്കുന്നത്!!!
പണിക്കർ: അബ്സല്യൂട്ട്ലി....
“ആരും കാണാതെ നിന്‍ പൂങ്കവിളില്‍ നുള്ളാം, കിള്ളാം..
എന്‍റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം-
പ്പൂമെത്തയൊരുക്കാം .. “ വൃത്തം തെറ്റിയ ഈ വിഖ്യാത വരികൾ കാപ്പിലാന്റെ വീട്ടിലേയ്ക്ക് കൊറിയറായി അയച്ചുകൊടുത്താലോ..?
നീർവിളാകൻ: എന്നിട്ടുവേണം പെണ്ണുമ്പിള്ള എടുത്തിട്ട്‌ ചാണയ്ക്കു വയ്ക്കാൻ.. അല്ല വിരിമാറില്‍ ഇടാന്‍ പാകത്തില്‍ ഏതു കമ്പനിയാണ് മെത്തയിറക്കുന്നത് ?..... ഒരു പക്ഷെ ഈ കവിതയുടെ സാഹചര്യത്തിനു യോജിക്കും വിധം ഏതെങ്കിലും കമ്പനികള്‍ കവി കാപ്പിലാന് ഇത്തരം ഒരു വാഗ്ദാനം കൊടുത്തുവോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.... കാപ്പിലാന്റെ ഈ കവിത അവാര്‍ഡ് നേടും എന്ന് മുന്നില്‍ കണ്ട് തലസ്ഥാനത്തെ ഒരു പ്രമുഖ മെത്തകമ്പനി ഉടമകള്‍ അവരുടെ പരസ്യാര്‍ത്ഥം ഇത്തരം മെത്തകള്‍ നിര്‍മ്മിച്ചു തുടങ്ങുന്നു എന്നൊരു അനൌദ്യോഗിക വാര്‍ത്തയും കേൾക്കുന്നുണ്ട്..... പ്രസ്തുത മെത്തകമ്പനി കാപ്പിലാനു അവാര്‍ഡ് കിട്ടാനായി പാനല്‍ അംഗങ്ങളെ സ്വാധീനിച്ചു എന്നും പിന്നാമ്പുറ വാര്‍ത്തകള്‍ .... പക്ഷെ മെത്തയില്‍ ഒര്‍ജിനല്‍ പൂവുകള്‍ ഉണ്ടാവില്ല എന്ന് കമ്പനി നേരത്തെ അറിയിച്ചിട്ടുണ്ടു പോലും!!!
കാപ്പിലാൻ: ഞാൻ ഈ ദുരാരോപണങ്ങളെ കണ്ണുമടച്ച്‌ നിഷേധിക്കുന്നു. അതിനുമാത്രേ ഇപ്പൊ എനിക്കാവൂ... സത്യം എന്നായാലും പുറത്തു വരും.
പണിക്കർ: ബാംഗ്ലൂരിലെ കമ്മത്ത് എന്നൊരാളുടെ മെത്ത കമ്പനിയാണ് വാഗ്ദാനം കൊടുത്തതെന്ന്‌  ഒരു അനോണിമസ് മെയിൽ കിട്ടിയിരുന്നു. എന്തൊക്കെ പറഞ്ഞാലും ഈ അവാർഡിൽ എന്തോ ദുരൂഹതയുണ്ട്‌.
നീർവിളാകൻ: എന്തായാലും പണിക്കര്‍ കാപ്പിലാന്റെ നെഞ്ചത്താ സര്‍വ്വസമയവും, മെത്തയുടെ ഒരു പ്രൊട്ടക്ഷന്‍ കാപ്പിലാന് അത്യാവശ്യമാ!!!
കാപ്പിലാൻ: ഹഹ . ചിരിച്ചു അണ്ടി പറിഞ്ഞു :) ( വൃത്തികെട്ടവന്‍ എന്ന് പറയല്ലേ ) ഇതാ നമ്മടെ ഒരു രീതി. ഉള്ളതങ്ങ് പറയും.. പറഞ്ഞാ ചിലർക്ക് ചൊറിയും.. ചൊറിഞ്ഞാ എനിക്കങ്ങ് പറിയും.. പണിക്കരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയില്ല. വിരി മാറില്‍ മെത്ത വിരിക്കാന്‍ അറിയാത്തവര്‍ മാറിക്കിടക്ക്. ഇനി ഞാന്‍ വിരിക്കാം :) കട്ടപ്പുറം ശാന്തയുടെ ശക്തമായ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് ഈ അവാര്‍ഡ്‌ കിട്ടിയത്. ഇനി എങ്ങനെ നിരൂപിക്കാന്‍. എല്ലാം നിരൂപണം നടത്തിയില്ലേ. ആണി എങ്ങനെ വന്നു എന്നത് ഒരു ചോദ്യമാണ് . അതിനുത്തരം ഉടനടി തേടണം. പണിക്കരെ ഇതിലെ പ്രസക്ത ഭാഗങ്ങള്‍ എടുത്തു പോസ്റ്റ്‌ ചെയ്യൂ.  

നീർവിളാകൻ: ചിരിച്ച് ആ പറിഞ്ഞ സാധനം മാത്രമല്ല... അതിന്റെ താഴെയുള്ള രണ്ട് എക്സ്ട്രാസ് കൂടി താഴെ വീണാലും നിരൂപണം നിര്‍ത്താന്‍ ഉദ്ദേശമില്ല.... നിരൂപണം നാളെ തുടരും!!!... ഇത് ഫീഷണിയായിത്തന്നെ കണ്ടോളൂ...




















ഒടുവിൽ ഈ അവാർഡ് വാർത്ത വ്യാജമാണെന്നറിഞ്ഞപ്പോൾ കാപ്പിലാന്റെ എക്സ്പ്രഷൻ..!

സത്യത്തിൽ ഇത്‌ ഗൂഗിൾ ബസിന്റെ അവശിഷ്ടമാണ്. വെറുമൊരു നേരമ്പോക്ക്‌ ചാറ്റ്. പോസ്റ്റാക്കണമെന്നു ഒരിക്കലും കരുതിയതുമല്ല. പിന്നെ ഇപ്പൊ പഞ്ഞമാസക്കാലമായതു കൊണ്ട്‌ കിടക്കട്ടെ ഇങ്ങനെയൊരെണ്ണം..


13 comments:

Anonymous said...

:)...
ദേ..ഒരു സ്മൈലിയും തേങ്ങയും ഒരുമിച്ച്....

Unknown said...

പണിക്കറേ,

കാപ്പിലാന്‌ അവാര്‍ഡ് അടുത്ത കൊല്ലം കിട്ടുമെന്ന് പറഞ്ഞൊന്നാശ്വസിപ്പിച്ചേക്ക്.
പുള്ളി വല്ല കടും കൈ ചെയ്താലോ..സൂക്ഷിച്ചൊണേ...!!

ശ്രീ said...

:)

ഖാന്‍പോത്തന്‍കോട്‌ said...

എന്തോ ദുരൂഹതയുണ്ട്‌..!!

അരുണ്‍ കരിമുട്ടം said...

ഇവിടെ ഇങ്ങനൊക്കെ സംഭവങ്ങളുണ്ടോ? :)

Kalavallabhan said...

>>ഒടുവിൽ ഈ അവാർഡ് വാർത്ത വ്യാജമാണെന്നറിഞ്ഞപ്പോൾ കാപ്പിലാന്റെ എക്സ്പ്രഷൻ..!<<

"തണുത്ത കാപ്പി പോലെയുണ്ട്‌"

ബഷീർ said...

>>അമ്പത് കായ്ക്ക് കടലക്ക വാങ്ങി
അകലത്തെങ്ങാനും പോയിരിക്കാം
<<

ഇത് ഏത് കാലത്താണാവോ? അമ്പത് പൈസ് അണ്ണാച്ചി പിച്ചക്കാർ വരെ എടുക്കുന്നില്ല..പിന്നല്ലെ കപ്പലണ്ടി !!


അവാർഡ് ആശംസകൾ :)

Akbar said...

കടലക്ക വാങ്ങി
അകലത്തെങ്ങാനും പോയിരിക്കാം

:)

jayanEvoor said...

ഇതെന്തരപ്പീ...!

മൊത്തം കച്ചോടം തമ്പാനൂരു വച്ചു തന്നേ നടത്തീത്?

രഘുനാഥന്‍ said...

ഹി ഹി അഭിമുഖം കലക്കി.."അവാര്‍ഡ് നിശ" സംഘടിപ്പിക്കുന്നുണ്ടോ?

എം.എന്‍.ശശിധരന്‍ said...

ഹ..ഹ..കലക്കി. അതിലപ്പുറം എന്തെങ്കിലും വാക്കുണ്ടെങ്കില്‍.....

വിചാരം said...

കോപ്പിലാന് ആ വാര്‍ഡ് തന്നെ കിട്ടിയതില്‍ വലിയ സന്തോഷം, ഇശ്ശി നൊസുണ്ടായിരുന്നാണല്ലോ കേള്‍വി, സംഗതിത്ര സീരിയസാവുമെന്ന് കരുതിയില്ല , നല്ല കപ്പ്, നല്ല മുഖം വളരെ നന്നായിരിക്കുനു

ഞാന്‍ ആചാര്യന്‍ said...

hahaha..........kooooooooooooooooooo..santhosham kondenikirikanmeleyyyy..