Friday, June 17, 2011

പഴയ സ്വപ്നസുന്ദരൻ

 അരവിന്ദ് സ്വാമി അന്ന്‌ 



















സുന്ദരമായ ഈ മുഖം തിരശ്ശീലയിൽ  നിന്ന്‌ ഓരോ ഹൃദയങ്ങളിലേയ്ക്ക്‌ കുടിപാർത്തതും, മാഞ്ഞുപോയതും ‌വളരെപ്പെട്ടെന്നായിരുന്നു.. അഭ്രപാളിയിൽ പ്രണയത്തിന്റെ, വിരഹത്തിന്റെ പുതിയ ഭാവങ്ങൾ, പുതിയ ഭാഷ്യങ്ങൾ, ചലനങ്ങൾ.... അരവിന്ദ് സ്വാമി ചില താരങ്ങൾക്കൊരു ഭീഷണിപോലുമാകുമോയെന്നുവരെ അക്കാലത്ത്‌ പലരും ഭയന്നിരുന്നു. റോജ, ബോംബെ, ദേവരാഗം, മിൻസാരക്കനവ്‌, എൻ ശ്വാസക്കാട്രേ, സാത്‌ രംഗ് കി സപ്നേ അങ്ങനെ എത്രയെത്ര ഹിറ്റുകൾ.... വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട്‌ മനസ്സുകീഴടക്കിയ ഈ നടൻ അഭിനയമികവിൽ ഒരു മഹാസംഭവമല്ലെങ്കിലും ജനപ്രിയചിത്രങ്ങൾ കൊണ്ട്‌ ആരാധകരുടെ മനസ്സുകളിൽ ഇടംനേടിയിരുന്നു. പ്രത്യേകിച്ചും സ്ത്രീകളുടെ. ഇടയ്ക്ക്‌ സിനിമ മതിയാക്കി ബിസിനസ്സിൽ മാത്രം ശ്രദ്ധിച്ച സ്വാമിയെ പിന്നീട്‌ സിനിമയ്ക്ക്‌ തന്നെ നഷ്ടപ്പെടുകയായിരുന്നു. 









1967 ജൂൺ 30 ന് ചെന്നൈയിൽ ജനിച്ച ഈ MBA ക്കാരന്റെ പ്രൊഫഷണൽ ജീവിതം വിജയവും, പേഴ്സണൽ ജീവിതം പരാജയവുമായിരുന്നു.. 1993-ൽ മാതാപിതാക്കളെ നഷ്ടപ്പെടുകയും, 1994-ൽ ഗായത്രിയെ വിവാഹം കഴിക്കുകയും‌ അവസാനം ദീർഘനാളത്തെ നിയമയുദ്ധത്തിലൂടെ വേർപിരിയുകയും ചെയ്തു. ഇപ്പോൾ രണ്ടുമക്കളോടൊപ്പം (ആതിര, രുദ്ര) സ്വാമി ചെന്നൈയിലാണ്. ഈ കുറിപ്പെഴുതാൻ കാരണം ഇന്നലെ കണ്ട അരവിന്ദ് സ്വാമിയുടെ വീഡിയോ ക്ലിപ്പായിരുന്നു. ആദ്യമെനിക്ക്‌ ആളെ പിടികിട്ടിയില്ല. മനസ്സിലായപ്പോൾ ഓർമ്മ വന്നത്‌ ആ സുന്ദരൻ തലമുടിയായിരുന്നു. കഷണ്ടി ഒരാളുടെ സൌന്ദര്യത്തിന്റെ മാറ്റ്‌ കുറയ്ക്കുമെന്ന് പറയുന്നത്‌ വെറുതെയല്ല. ചെന്നൈയിലെ ഗൾഫ്‌ ഗേറ്റിന്റെ ഷോപ്പിൽ പോയി  പഴയ സ്റ്റൈലിലുള്ള പുതിയൊരു വിഗ്ഗ് വച്ച്‌ പഴയ സുന്ദരൻ സ്വാമിയാകാൻ ചില പഴയ ആരാധകർ അദ്ദേഹത്തെ പലവട്ടം നിർബന്ധിച്ചിരുന്നു. പക്ഷെ സ്വാമി വഴങ്ങിയില്ല. സൌന്ദര്യം മുടിയിലല്ല, മനസ്സിനാണ് വേണ്ടതെന്ന്‌ പറഞ്ഞ്‌ അദ്ദേഹം ആരാധകരെ നിരാശരാക്കി.

അരവിന്ദ് സ്വാമി ഇന്ന്‌














 



ചെയർമാൻ, മാനേജിംഗ് ഡയറക്ടർ
പ്രോ ലീസ് ഇൻഡ്യ, ഇന്റർ പ്രോ ഇൻഡ്യ, ടാലന്റ് മാക്സിമസ്






12 comments:

ഭായി said...

കഷണ്ടി ആയി എന്നേയുള്ളൂ..
ആ മുഖ ഐശ്വര്യം ഇപ്പോഴും അതുപോലെ തന്നെയുണ്ട്!

ഹംസ said...

പ്രായം എല്ലാവരിലും മാറ്റങ്ങള്‍ വരുത്തില്ലെ ..

ശ്രീ said...

ഭായി പറഞ്ഞതു പോലെ ഇപ്പഴും ഗ്ലാമറൊക്കെ തന്നെ

jayanEvoor said...

നല്ല മനുഷ്യൻ!

സൌന്ദര്യം മനസ്സിനാണ്!

Rejeesh Sanathanan said...

ഇടയ്ക്ക് ബിസിനസ്സ് പൊളിഞ്ഞു എന്നും കേട്ടിരുന്നു.........

krishnakumar513 said...

ഗ്ലാമറിനു പക്ഷെ കുറവൊന്നുമില്ല ....

ജീവി കരിവെള്ളൂർ said...

സൌന്ദര്യം മനസ്സിലാണല്ലോ !
കാണാൻ കുറച്ച് ബുദ്ദിമുട്ടു തന്നെ , ഈ മനസ്സിന്റെയുള്ളില് കയറി നോക്കണ്ടെ .
ഭായി പറഞ്ഞത് പോലെ ആളിപ്പഴും സുന്ദരൻ തന്നെ

Pyari said...

ആര്‍ട്ടിക്കിള്‍ കൊള്ളാം. പക്ഷെ ഈ സാത്ത്‌ രംഗ് കെ സപ്നേ ഒക്കെ ഹിറ്റ് ആയിരുന്നോ?

Unknown said...

ആളിപ്പോഴും സുന്ദരന്‍ തന്നെ..
കാലം വരുത്തുന്ന മാറ്റം അമ്ഗീകരിക്കതെ പറ്റില്ലല്ലോ

വാഴക്കോടന്‍ ‍// vazhakodan said...

ബോംബെ എന്ന ചിത്രം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.ഗള്‍ഫ് ഗേറ്റ് വെച്ചാലേ സുന്ദരനാവൂ എന്ന് കരുതുന്നവര്‍ ഇത് കണ്ട് പഠിക്കട്ടെ :)

ശിവ || Shiva said...

സൗന്ദര്യം മനസിന്‌ തന്നെ വേണ്ടത്...പക്ഷെ അത് പുറമേ കാണാന്‍ കഴിയില്ല ...എങ്കില്‍ പണിയ്ക്കര്‍ജിയും ഞാനുമായിരിയ്ക്കും ഈ ലോകത്തെ ഏറ്റവും സുന്ദരന്മാര്‍...ഹ..ഹ..
പിന്നെ അരവിന്ദ് സ്വാമിയുടെ കാര്യം മമ്മുക്കയ്ക്കും ലാലേട്ടനുമൊക്കെ കണ്ടു പഠിയ്ക്കാന്‍ ഒരാള്‍ ഇങ്ങനെ ഉണ്ടെന്നു ഇപ്പോഴാണ്‌ മനസിലായത്...
വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചുള്ളൂ എങ്കില്‍ എന്താ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത വേഷങ്ങള്‍ അല്ലേ 'റോജ'യിലും 'ബോംബെ'യിലും ഒക്കെ ചെയ്തത്. ആ മുഖം മതി ഓര്‍ക്കാന്‍ .പിന്നെ ഇപ്പോഴും ഗ്ലാമറിന് എന്തെങ്കിലും കുറവുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല...

ഏറനാടന്‍ said...

കഷണ്ടി കാട് കേറി അതിക്രമിക്കുന്ന തല-യന്മാര്‍ക്ക് (എന്നെ പോലെയുള്ളവര്‍ക്ക്) ഏറെ ആശ്വാസകരമായ വാര്‍ത്തയാണിത്. -:)