Tuesday, June 07, 2011

വീക്ഷണത്തിന്റെ മോഷണം!

2011 ജൂൺ നാലാം തീയതിയിലെ  ശനിയാഴ്ചത്തെ വീക്ഷണം പത്രം യാദൃച്ഛികമായി നോക്കിയ ഞാൻ ഞെട്ടിപ്പോയി. എന്റെ ബ്ലോഗിലെ ‘യെന്തിരൻ’ എന്ന വി. എസ്. കാരിക്കേച്ചർ അതേപടി അടിച്ചുമാറ്റി ഇട്ടിരിക്കുന്നു. എന്നോട് അനുവാദം ചോദിക്കാതെ എന്റെ കാരിക്കേച്ചർ പത്രത്തിൽ അച്ചടിച്ചു വരുക, അതും എന്റെ പേര് ഒഴിവാക്കിക്കൊണ്ട്. അന്നത്തെ പത്രം കണ്ടില്ലായിരുന്നെങ്കിൽ ഞാനും ഇക്കാര്യം അറിയില്ലായിരുന്നു. പത്രധർമ്മമേ പ്രതീക്ഷിക്കുന്നില്ല, സാമാന്യ മര്യാദയെങ്കിലും കാട്ടേണ്ടേ..? ഞാൻ ഇന്നാണ് ആ പത്രം കണ്ടത്, തിരുവനന്തപുരത്തെ വീക്ഷണം ഓഫീസിൽ വിളിച്ച് പരാതിപ്പെട്ടപ്പോൾ കൊച്ചിയിലെ ഡെസ്കിൽ നിന്നാണ് ഈ ചിത്രം ഉപയോഗിച്ചതെന്നറിയാൻ കഴിഞ്ഞു. മറ്റൊന്നും അയാ‍ൾക്ക് പറയാനുമില്ല.

11 comments:

moideen angadimugar said...

വെറുതെ വിടരുത് അവരെ.ഒരു ക്ഷമയെങ്കിലും പറയിപ്പിക്കണം.

»¦മുഖ്‌താര്‍¦udarampoyil¦« said...

ഇതൊക്കെ മോഷണമാണൊ ഉവേ..
ഗൂഗ്ലിക്കിട്ടുന്ന ചിത്രം കേറ്റിവിടുന്നതാ..
ക്ഷമിച്ചേക്കെന്നേ..

Kalavallabhan said...

പീഡനങ്ങളുടെ കാലമല്ലേയിത്
ഇതിലും കൂടുതൽ പ്രതീക്ഷിക്കാം

ponmalakkaran | പൊന്മളക്കാരന്‍ said...

എന്റെ ഒരു പോട്ടം വരച്ചുതര്വോ..?

സന്തോഷ്‌ പല്ലശ്ശന said...

വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിക്കേരുതേ....

ജിക്കു|Jikku said...

മുഖ്താര്‍ ഭായ് പറഞ്ഞത് തന്നെയാണ് സത്യം.

'V S Achuthanandhan Caricature" എന്ന് ഗൂഗിള്‍ ഇമേജ്ല്‍ സേര്‍ച്ച്‌ ചെയ്താല്‍ സുനില്‍ ചേട്ടന്റെ ഈ കാരിക്കേച്ചര്‍ ലഭിക്കും.ഒരു പക്ഷെ അങ്ങനെ സംഭാവിച്ചതായിരിക്കും.എന്തായാലും അപലപനീയം തന്നെ.

ജിക്കു|Jikku said...

മുഖ്താര്‍ ഭായ് പറഞ്ഞത് തന്നെയാണ് സത്യം.

'V S Achuthanandhan Caricature" എന്ന് ഗൂഗിള്‍ ഇമേജ്ല്‍ സേര്‍ച്ച്‌ ചെയ്താല്‍ സുനില്‍ ചേട്ടന്റെ ഈ കാരിക്കേച്ചര്‍ ലഭിക്കും.ഒരു പക്ഷെ അങ്ങനെ സംഭാവിച്ചതായിരിക്കും.എന്തായാലും അപലപനീയം തന്നെ.

സുനിൽ പണിക്കർ said...

മൊയ്തീൻ ഭായ്: എന്തു ചെയ്യാം...!

കള്ളക്കോയ: ഇങ്ങള് ഇപ്പൊ വർത്തമാനം വിട്ട് വീക്ഷണത്തിലാണല്ലേ..?

വല്ലഭാ: അതെ, പ്രതീക്ഷിക്കണം.

പൊന്മളേ: തീർച്ചയായും, പക്ഷെ അൽ‌പ്പം സാവകാശം തരണം. 5 കൊല്ലം മുൻപ് ഓർഡർ ചെയ്തവർ വരെ വെയിറ്റിംഗ് ലിസ്റ്റിലുണ്ട്.

പല്ലശ്ശനേ: അങ്ങനെ വിളിക്കരുതേ പ്ലീസ്.

ജിക്കൂസ്: മുഖ്ത്താക്ക പലതും പറയും. വിശ്വസിക്കരുത്. ഗൂഗിൾ ഇമേജസിൽ സേർച്ച് ചെയ്താൽ എന്റെ കാരിക്കേച്ചർ ലഭിക്കും. ഇത് അങ്ങനെ സംഭവിച്ചതുതന്നെ. അങ്ങനെ സേർച്ചുമ്പോൾ ബ്ലോഗും ഹൈഡായി ഓപ്പൺ ആകുന്നതു കാണാം. പിന്നെ അവർ ‘കഷ്ടപ്പെട്ടാണ്’ എന്റെ കീ ടച്ച് ചെയ്ത് ഉപയോഗിച്ചത്. അറ്റ്ലീസ്റ്റ് എന്റെ പേരെങ്കിലും അതേപടി ഉപയോഗിക്കാമായിരുന്നു. ചിത്രത്തോടോപ്പം കീ ലൈനും ഫ്രീയെന്നെങ്കിലും കരുതിക്കൂടെ..? പത്രത്തിന്റെ സ്വന്തം ആവശ്യങ്ങൾക്കാണ് ശമ്പളം കൊടുത്ത് കാർട്ടൂണിസ്റ്റുകളേയും, കാരിക്കേച്ചറിസ്റ്റിനേയും നിയമിക്കുന്നത്. എനിവേ അങ്ങ്‌ ക്ഷമിച്ചേക്കാം അല്ലേ..?

ഒരു യാത്രികന്‍ said...

നല്ല ചിത്രം കണ്ടാല്‍ ആര്‍കും മോഷ്ടിക്കാന്‍ തോന്നും. അപ്പൊ കുറ്റം ആരുടെതാ ?? സുനിയുടെ. ഇയാളെന്തിനാ നല്ല കാരിക്കേച്ചറുകള്‍ വരക്കുന്നത് ......സസ്നേഹം

നീര്‍വിളാകന്‍ said...

Panikkare.... V S inte caricature nu pakaram entethu varacharunnel ee pollappu vallathum undakumayirunno.... !!! Itha parenne varachu tharan parayumpol anneram thanne varakkanamennu...!!!!

ബൈജുവചനം said...

പണിക്കരേ മുണ്ടരുത്......

അക്കാദമികൾ.....