Thursday, April 01, 2010

വിട..!

ഞാൻ ഇവിടം വിടുന്നു.
ഒരു വർഷം കൊണ്ട്‌ ഒരു ജന്മം നേടാവുന്ന ഓർമ്മകൾ..
മുറിവുകളുടെ വസന്തത്തിലും
പുഞ്ചിരിക്കാൻ എനിക്ക്‌ കഴിയുന്നു. ഇനി ശിഷ്ടകാലം
നാട്ടിൽ വാഴകൃഷി നടത്തി അല്ലലില്ലാതെ ജീവിതം.
ഏതെങ്കിലും വാഴത്തോട്ടത്തിൽ വച്ച്‌ നമുക്ക്‌ വീണ്ടും രാപാർക്കാം...,
പ്രഭാതത്തിൽ നമുക്ക്‌ നമ്മുടെ വാഴകൾ തളിർത്തോ എന്നു നോക്കാം...
തളിർത്തൂവെങ്കിൽ അവിടെ വച്ച്‌ ഞാനെന്റെ ഹൃദയം തരാം....

ഏവർക്കും നന്ദി...!

16 comments:

ഉറുമ്പ്‌ /ANT said...

പണിക്കരേ ഗള്‍ഫ് ജീവിതം മതിയാക്കിയോ?

★ shine | കുട്ടേട്ടൻ said...

എവിടെ പോകാന്‍?...

ഗള്‍ഫില്‍ നിന്ന് പോയാലും ബ്ലോഗില്‍ നിന്നും പോവേണ്ട കാര്യമില്ലല്ലോ?

പിന്നെ ഗള്‍ഫില്‍ നിന്നും ഒരു തിരിച്ചുപോക്ക് മിക്ക പ്രവാസികളെയും ഭയപ്പെടുത്തുന്ന കാര്യമാണ്‌. പക്ഷെ പണിക്കരെപ്പോലെ കഴിവും ചെറുപ്പവുമുള്ള ഒരാള്‍ക്ക് tension ആവേണ്ട ഒരു കാര്യവുമില്ല..

എല്ലാ ആശംസകളും...

Kalavallabhan said...

"ഏതെങ്കിലും വാഴത്തോട്ടത്തിൽ വച്ച്‌ "

"ഏതെങ്കിലും" വേണ്ട.

സ്വന്തം വാഴത്തോട്ടത്തിലോ, ബ്ലോഗത്തോട്ടത്തിലോ വച്ച്‌ കാണ്ടാൽ പോരേ ? മതി.

ഔദാര്യം ഒന്നും വേണ്ട.

hAnLLaLaTh said...

ഗള്‍ഫ് വിട്ട് പോവുകയാണൊ ?
:)
നല്ലത്..
.ഇനി നൊസ്റ്റാള്‍ജിയ കൊണ്ട് ചാകണ്ടല്ലൊ

പകല്‍കിനാവന്‍ | daYdreaMer said...

പണിക്കരേ ! :/

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എന്ത് പറ്റി പണിക്കരേ??

ജിക്കു|Jikku said...

enthe?

കൊച്ചുതെമ്മാടി said...

വാഴയുടെ ഇടവിള കവിതയും വരയുമല്ലേ....
വളര്‍ന്നോളും, നന്നായി തഴച്ചു വളര്‍ന്നോളും....
ഇനി, നല്ല പഴം തിന്നണമെന്നു തോന്നിയാല്‍ അനന്തപുരിക്കൊരു ടിക്കറ്റ് മുറിക്കുവേ ട്ടോ....


നാട്ടില്‍ മനോഹരമായ ആരും കൊതിക്കുന്ന ഒരു കരിയര്‍ കെട്ടിപ്പെടുക്കാനാവട്ടെ....
ആശംസകള്‍...
അല്ലേലും ആര്‍ക്ക് വേണം ഈ ചീള് ദുഫായി...??

ശ്രദ്ധേയന്‍ | shradheyan said...

ശരിക്കും ഗള്‍ഫ്ജീവിതം നിര്‍ത്തുകയാണോ? അസൂയപ്പെടുത്തല്ലേ.. :)

പള്ളിക്കുളം.. said...

എവിടുന്ന് എങ്ങോട്ട് പോകുവാണെന്നു പറഞ്ഞില്ല.. അറിയേണ്ട കാര്യങ്ങളൊന്നും എഴുതുകേലാന്ന് വാശിയാണോ? ഇതെന്നാ പണിക്കരേ ഇങ്ങനെ? :)

Anonymous said...

i thought it was a poem....gadyakavitha!reminded me of the bible quote in namukku parkkan....

രാജേഷ്‌ ശിവ*Rajesh Shiva said...

ഏയ്‌ ഇത് കവിതയൊന്നുമല്ല ...പണിയ്ക്കര്‍ജി സൂചിപ്പിച്ചിരുന്നു നാട്ടില്‍ വന്നു വാഴകൃഷി നടത്താന്‍ പോകുന്നു എന്ന്. പിന്നെ വായനക്കാര്‍ ഒന്നുകൂടി മനസിലാക്കുമല്ലോ കഴിഞ്ഞ ദിവസത്തിന്റെ പ്രത്യേകത. 'വിഡ്ഢിദിനം' .അദ്ദേഹം വായനക്കാരെ വിഡ്ഢി ആക്കി എന്നാണ് എന്റെ സംശയം. കാരണം എഴുത്ത് - വര - വാഴകൃഷി ...അയ്യേ..ചേരില്ല..ഹ..ഹ...

Anonymous said...

@രാജേഷ് ശിവ: എഴുത്ത്....വര....വാഴകൃഷി ....എല്ലാം കൂടി നല്ല അസ്സലായിട്ട് ചേരും.......അതല്ലേ ജീവിതത്തിന്റെ രസം. കൃഷിസ്‌നേഹം ഓരോ ഭാരതീയന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. പലരും അത് തിരിച്ചറിയുന്നില്ലെന്നു മാത്രം. വേണമെങ്കില്‍ ശിവയും പരീക്ഷിച്ചോളൂ.

പിന്നെ പണിക്കര്‍ വാഴയ്ക്ക് ഉഗ്രവിഷകീടനാശിനി തളിയ്ക്കുമോ ആവോ? ഇല്ലെന്നു പ്രതീക്ഷിക്കാം.

Anonymous said...

ഞാന്‍ കൃഷിയെ വിലകുറച്ച് കണ്ടതല്ല....അറിയാതെ പറഞ്ഞ ജോക്കില്‍ ആ ധ്വനി വന്നതാണ്‌....ക്ഷമിയ്ക്കുക...
പണിയ്ക്കര്‍ജി കീടനാശിനി ഉപയോഗിയ്ക്കില്ല എന്ന് പറയാന്‍ കഴിയില്ല .അദ്ദേഹം ദിവസവും കഴിയ്ക്കുന്നതും അതൊക്കെ തന്നെ എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഭായി said...

നല്ല കവിത, പതിവുപോലെ മനോഹരമായിരിക്കുന്നു.

സുനിൽ പണിക്കർ said...

പ്രിയമുള്ളവരെ
പോകുന്നത്‌ യു.എ.ഇയിൽ നിന്നുമാത്രമാണ്‌, ബ്ലോഗിൽ നിന്നല്ല.
മൈത്രേയിയുടെ കമന്റ്‌ വായിച്ചു ചിരിച്ചു മരിച്ചു, രാജേഷ്‌ ശിവയുടേയും... എല്ലാവർക്കും നന്ദി..