ഒരിക്കലും കൂടിച്ചേരാത്ത നദികളുണ്ട്...
കടലെത്ര അടുത്തു വന്നാലും,
ഒരിക്കലും കൂട്ടിമുട്ടാതെ,
ഒഴുക്ക് നിലച്ചങ്ങനെ..........................
ആൾക്കൂട്ടത്തിൽ നിന്നകന്ന
എന്റെ അടുക്കലേയ്ക്ക്
ആകാശത്തുനിന്നൊരു ദൈവം
കുന്നിറങ്ങി വരും....
കൃപാവരം കൊണ്ടവനൊരു
ജീവിതം എനിക്കുമുന്നിൽ
വരച്ചു കാട്ടും...
പിന്നെ,
പുഞ്ചിരിച്ചുകൊണ്ട്,
ഒരു കൈ വിടർത്തി
ശ്യൂന്യതയിൽ നിന്നത്
അഴിച്ചു മാറ്റും......
വീണ്ടും കൂടുതൽ നിറമുള്ള
മറ്റൊന്ന്...............
ഇന്ദ്രജാലക്കാരൻ............
ദൈവമേ, എനിക്കു ചിരി വരുന്നു..,
ഒഴുക്കു നിലച്ച നദിയാണെങ്കിലും
ഉള്ളിൽ ഞാനുമൊരു കടലൊളിപ്പിച്ചോട്ടെ.............
16 comments:
ദൈവമേ, എനിക്കു ചിരി വരുന്നു..,
ഒഴുക്കു നിലച്ച നദിയാണെങ്കിലും
ഞാനുമുള്ളിലൊരു കടലൊളിപ്പിച്ചോട്ടെ.............
കവിതയില്‍ കവിതയുണ്ട്..
നല്ലത്..
ഇഷ്ടായി..
കൊള്ളാട്ടോ..
നല്ല കവിത.
'ഒഴുക്കു നിലച്ച നദിയാണെങ്കിലും
ഞാനുമുള്ളിലൊരു കടലൊളിപ്പിച്ചോട്ടെ'
ഉണ്ട് പണിക്കാരെ, എല്ലാവരും ഉള്ളിലൊരു കടലിനെ ഒളിപ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ ചില പ്രലോഭനങ്ങളില്‍ കടലാര്‍ത്തുവരും എന്ന് മാത്രം.
'ഉപ്പെന്നു കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു' എന്ന് സെറീന പറഞ്ഞത് ഓര്‍ക്കുന്നു.
ഞാനുമുള്ളിലൊരു കടലൊളിപ്പിച്ചോട്ടെ. :)
അലറുന്ന കടലോ... ശാന്തമായ കടലോ.... രണ്ടിനായാലും ആഴം ഒന്ന് തന്നെ....
ആശംസകള്‍
"ഒഴുക്കു നിലച്ച നദിയാണെങ്കിലും
ഞാനുമുള്ളിലൊരു കടലൊളിപ്പിച്ചോട്ടെ"......പറയാതെ വയ്യ കവിത തുളുമ്പുന്ന വരികള്‍...പണിക്കരുടെ വരപോലെ വരികളും...ലളിതം സുന്ദരം......സസ്നേഹം
ഒരിക്കലും കൂടിച്ചേരാത്ത നദികളുണ്ട്...
കടലെത്ര അടുത്തു വന്നാലും,
ഒരിക്കലും കൂട്ടിമുട്ടാതെ,
ഒഴുക്ക് നിലച്ചങ്ങനെ............
ഒരിക്കലും കൂട്ടി മുട്ടാതെ ഒരിക്കലും ഒന്നാവാതെ യുഗങ്ങള്‍ ഒന്നിച്ച് കഴിഞ്ഞാലും സമാന്തരങ്ങളായി നിന്നാലും പോയാലും അതൊരു കൂട്ടല്ല, അതെ ഒഴുക്ക് നിലച്ച് നിര്‍വികാരതയോടെ സര്‍വ്വ വികരവിചാരങ്ങളും കടല്‍ പോലെ തിരതല്ലി ഉള്ളില്‍.ഒളിക്കാന്‍ പറ്റിയ ഇടം.
അങ്ങനെ അധവാ കുന്നിറങ്ങി ദൈവം വരികയാണെങ്കിൽ ഇവിടുത്തെ ബ്ലോഗ് എഴുത്തുകാരോട് മിണ്ടരുത്.. അവര് ചർച്ച ചെയ്ത് ആകെ നാശകോടാലിയാക്കി ദൈവത്തെക്കുറിച്ചു പറഞ്ഞപണിക്കരെ കീഴ്മേൽ കെട്ടിത്തൂക്കി ചാട്ടവാറുകൊണ്ടടിച്ച് നദിപോയിട്റ്റ് മൂത്രം പോലും ഒഴുക്കാൻ പറ്റാത്ത അവസ്ഥയാക്കും . പറഞ്ഞില്ലെന്നു വേണ്ട! :)
ഞാനും ഉള്ളിലൊരു കടൽ ഒളിപ്പിക്കാൻ വന്നതാ.. അപ്പൊ ദാണ്ടെ പകൽക്കിനാവനും ഉള്ളിൽ കടൽ ഒളിപ്പിക്കണം. ആകെ ഒരു അറബിക്കടലല്ലേ കയ്യിലുള്ളൂ.. നിങ്ങൾ ഒളിപ്പിച്ചു കഴിഞ്ഞ് തന്നാ മതി.. എനിക്കും ഒന്നൊളിപ്പിക്കണം..
ബൈദ ബൈ... മി. പെരേര.. കവിത.... നന്നായിരുന്നു...
ഉള്ളില്‍ കടലൊളിപ്പിച്ച്..
മുഖ്താർ, ജുനൈത് നന്ദി.., സന്തോഷം.
ശ്രദ്ധേയാ: ശരിയാണ് എല്ലാവരും ഉള്ളിലൊരു സങ്കടക്കടലൊളിപ്പിച്ചിട്ടുണ്ട്, പുറത്തുകാണില്ല, തിരയൊഴുക്കും, അടിയൊഴുക്കും, അതീവശാന്ത തയും....
സെറീനയെഴുതിയതിൽ ഇഷ്ടപ്പെട്ട വരികളാണവ.
പകലേ: ഒളിപ്പിച്ചോളൂ, ഒരിക്കലും കര കവരരുത്.. കര കവിയരുത്..
കാണാമറയത്ത്: അഗാധം ഉള്ളിലെ കടലുതന്നെ..
യാത്രികാ: ഒരുപാട് സന്തോഷം, വിളിക്കാതെ ഇടയ്ക്കിടെ വരുന്ന ഈ വിരുന്നിന്..
മാണിക്യം: മനസ്സും കടലും ഒന്നുപോലെ തന്നെ. ഇത്രമേൽ ആഴമുള്ളതും, നിഗൂഡവും ഇതു രണ്ടുമല്ലാതെ മറ്റൊന്നുമല്ല.
പള്ളീ: കമന്റിലൂടെ ചിരിപ്പിക്കുന്നു. ചാട്ടവാറടി കൊണ്ടു ഞാൻ തളർന്നു പോയിരിക്കുന്നു... ഒളിപ്പിച്ചിട്ട് ബാക്കിയുള്ളത് അങ്ങെത്തിച്ചേക്കാം. ബൈ ദ ബൈ എന്റെ മുതലക്കുളത്തിലേയ്ക്ക് ഇടയ്ക്കിടെ വരൂ, വന്നില്ലെങ്കിൽ...., അവറ്റകൾ സംസാരിച്ചോളും നിങ്ങളോട്.....
ഞാനുമുള്ളിലൊരു കടലൊളിപ്പിച്ചോട്ടെ............
ആശംസകൾ...
ഒഴുക്കു നിലച്ച നദിയാണെങ്കിലും
ഉള്ളിൽ ഞാനുമൊരു കടലൊളിപ്പിച്ചോട്ടെ..
ഈ വരികള്‍ വല്ലാതെ ഇഷ്ടമായി..
valare nannaayi...... aashamsakal......
നന്നായിട്ടുണ്ട്...ആശംസകള്‍... :}
നാം ദൈവത്തിനടുത്തേക്കു പോകുന്നതോ
ദൈവം നമ്മെ തേടിവരുന്നതൊ ദൈവാനുഗ്രഹം
നദിയില്‍ കടലും കടലില്‍ നദിയുമുണ്ടല്ലോ
ദൈവത്തില്‍ നാമും നമ്മില്‍ ദൈവവുമുള്ളപോലെ
കടലില്‍ നിന്നു പുറപ്പെടുന്ന മഴ കടലില്‍ പെയ്യുന്നില്ലേ
ദൈവത്തില്‍ നിന്നു പുറപ്പെടുന്ന നാം ദൈവത്തിലെത്തുന്ന പോലെ
എങ്കിലും നമുക്കും ദൈവത്തിനും വ്യത്യസമൂണ്ട്
രൂപം അരൂപവും തമ്മിലുള്ള വ്യത്യാസം.
കടലില്‍ ഉപുണ്ട് നദിയിലില്ല
പുറപ്പെട്ടുള്ള വ്യത്യാസം തന്നെ
കൂടിച്ചേരും മുന്‍പേ ഒഴുക്കു നിലച്ചു പോകുന്ന നദി വളരെ നല്ലൊരു ബിംബമാണ്. അതുകൊണ്ടു തന്നെ ഈ കവിതയിലെ ആദ്യത്തെ നാലു വരി വളരെ നന്നായി... ആ വരികളെ ഒറ്റക്കു നിര്‍ത്തിയാല്‍ പോലും വേറിട്ട ഒരു കവിതയാകും
നന്ദി സുനില്‍
Post a Comment