Thursday, June 03, 2010

ബ്ലോഗ് അച്ചടിയിലേയ്ക്ക്‌...!..

ഇൻഡ്യയിലാദ്യമായി ബ്ലോഗിലെ രചനകൾ മാത്രം ഉൾപ്പെടുത്തി പുറത്തിറക്കുന്ന ബൂലോകം ഓൺലൈൻ മനോഹര / സുകുമാര / സുന്ദര രൂപത്തിൽ ഉടൻ നിങ്ങൾക്ക്‌ മുന്നിലെത്തുന്നു.. ബൂലോകം ഓൺലൈൻ ടീം എല്ലാ മാസവും പുറത്തിറക്കുന്ന നമ്മുടെ ഈ പ്രസിദ്ധീകരണത്തിലേയ്ക്ക്‌ എല്ലാ ബ്ലോഗന്മാരുടേയും, ബ്ലോഗിണിമാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. കാ‍ർട്ടൂൺ / ഇല്ലസ്ട്രേഷൻ‌ / ഫോട്ടോ / ജ്യോതിഷ / വാർത്താ / കവിതാ / കഥാ / ലേഖക / നർമ്മ / വിവാദ / വിജ്ഞാന / അനുഭവ / ആരോഗ്യ ബ്ലോഗന്മാർ മുടങ്ങാതെ സഹകരിക്കണം. (പത്രമാപ്പീസിൽ തന്നെ താമസിക്കുവാനുള്ള സൌകര്യം എർപ്പെടുത്തുന്നതാണ്) 6 ലക്കത്തിനുശേഷം  എല്ലാ എഴുത്തുകാർക്കും മാന്യമായ പ്രതിഫലം (അരക്കുപ്പി കള്ളും, ഹാഫ്‌ കരിമീൻ പൊള്ളിച്ചതും) എല്ലാ മാസവും കൊറിയറിൽ എത്തിക്കുന്നതാണ്. (പുളു) ഏവരും സഹകരിക്കുക... ബ്ലോഗ് ജനകീയമാകട്ടെ, ബ്ലോഗെഴുത്തുകാരും...!

28 comments:

രഘുനാഥന്‍ said...

ആശംസകള്‍ ...ആശംസകള്‍

ഭായി said...

ഹ ഹ ഹാ‍ാ‍ാ‍ാ‍ാ...വീണ്ടും എത്തിയോ പണിക്കരേ...:)

Nileenam said...

നല്ല ഉദ്യമം, ആശംസകള്‍

കൂതറHashimܓ said...

:)
>>>അരക്കുപ്പി കള്ളും, ഹാഫ്‌ കരിമീൻ പൊള്ളിച്ചതും<<< കള്ള് കൊടുത്ത് എഴുതിക്കുന്ന പരിപാടി ആണോ..??

.. said...

ഒരായിരം ആശംസകള്‍.പിന്നെ കള്ള് കുടിക്കാത്ത എനിക്കെന്തു തരും?

sunil panikker said...

കള്ള് കുടിക്കാത്ത അപ്പികൾക്ക്‌ ബ്വാഞ്ചി / ഷോഡ വെള്ളങ്ങള് അയച്ചു തരും..!

ബിജുകുമാര്‍ alakode said...

ഒള്ളതാണോ ചങ്ങായീ ഇത്? ആളെ കോഴിയാക്കാനൊന്നുമല്ലല്ലോ..

എറക്കാടൻ / Erakkadan said...

ബിയര്‍ ഉണ്ടെങ്കില്‍ ജ്യോതിഷം ഞാന്‍ റെഡി

പള്ളിക്കുളം.. said...

ഞമ്മക്ക് പണ്ടേ അച്ചടി അലർജിയാ.. ഇല്ലായിരുന്നേൽ എവിടെ ഇരിക്കേണ്ട ആളാ ഈ ഞാൻ??

പിന്നെ വേറൊരു കാര്യം.. പണിക്കര് ഒരു മിസ് കോൾ പോലും അടിക്കാതെ ഇവിടുന്നു മുങ്ങിയത് മോശായിപ്പോയിട്ടോ..

sunil panikker said...

ബിജു ഒള്ളത്‌ പറഞ്ഞാൽ ഉറിയും ചിരിക്കും എന്നാണല്ലോ.. സംഗതി സീരിയസ്സാ, സംശയമേ വേണ്ടാ.. മാസിക പണിപ്പുരയിലാണ്‌.


എറക്കാടൻ ജ്യോൽസ്യർ നക്ഷത്രഫലം ചെയ്യുന്നതാണ്‌. ബിയർ / ലിക്വർ പരിഗണിക്കുന്നതല്ല. ഫോറിൻ ഐറ്റംസ്‌ നോട്ട്‌ അലൗഡ്‌..ഒൺലി കള്ള്‌ ഓർ ബ്വാഞ്ചി / ഷോഡ വെള്ളംസ്‌...


പള്ളിക്കുളം എന്തായാലും ഇപ്പോ ഉയരങ്ങളിലാണല്ലോ (20 നില ഫ്ലാറ്റിൽ) പിന്നെന്താ.. മിസ്‌ അടിക്കാൻ ബാലൻസ്‌ എന്നൊരു സാധനം വേണ്ടേ എന്റെ പള്ളീ..

keraladasanunni said...

നല്ല ഉദ്യമം. എല്ലാ വിധ ആശംസകളും.

ശ്രീ said...

ശരി, നോക്കാമല്ലോ...

Anonymous said...

പ്രിയ സുനില്‍,
ബ്ലോഗും ബ്ലോഗെഴുത്തും ജനകീയമാകണം എന്ന ആശയത്തോട് യോജിക്കുന്നു.ഗൂഗിളും വേഡ്പ്രസ്സും നീണാള്‍ വാഴട്ടെ! ഈ സംരംഭം വിജയിക്കട്ടെ.!

പക്ഷേ, വെജ്ജികളും ലഹരി വിരുദ്ധരും ആയവര്‍ ബൂലോകം ഓണ്‍ലൈനില്‍ വേണ്ടാ എന്നായിരിക്കുമോ തീരുമാനം? :) അതോ എഴുതിയപ്പോള്‍ പച്ചക്കറികളേയും വനിതകളേയും ഓര്‍ത്തില്ലയോ ആവോ?

എന്തായാലും പ്രതിഫലം നല്‍കണം, . ഇഞ്ചിപ്പെണ്ണു പറഞ്ഞതുപോലെ ആര്‍ക്കും ചോദിക്കാതെയും പറയാതെയും ബ്ലോഗെഴുത്ത് എവിടെയും കോപ്പി ചെയ്ത് ഇടാം എന്ന രീതി മാറ്റാന്‍ ആദ്യ ശ്രമം ബ്ലോഗില്‍ നിന്നു തന്നെയാകട്ടെ.
ആശംസകളോടെ,

സസ്‌നേഹം
മൈത്രേയി.

SUNIL V S സുനിൽ വി എസ്‌ said...

പട്ടാളം, ഭായി ഇക്കാ, നിലീനം, കൂതറ, ജിക്കൂ, ഉമേഷ്... നന്ദി..

മൈത്രേയി, തീർച്ചയായും ഇതൊരു ഗൌരവപൂർണ്ണമായ പ്രോജക്ട് തന്നെയാണ്. കള്ളയും കപ്പയും പ്രതിഫലമെന്നെഴുതിയത്‌‌ വെറുതെ.. ചുമ്മാ വെറും പുളു.. പക്ഷെ ഓരോ എഴുത്തുകാർക്കും പ്രതിഫലം കൊടുക്കണമെന്ന്‌ ബൂലോകം ഓൺലൈൻ എഡിറ്റർ ഡോ: ജയിംസ് ബ്രൈറ്റ് പറഞ്ഞത്‌ ഞാൻ സൂചിപ്പിച്ചൂവെന്നേയുള്ളൂ, മാസിക ക്ലച്ചു പിടിച്ചാൽ പ്രതിഫലം ഏവർക്കും സുനിശ്ചിതം...! കോപ്പി കൂടുതലടിച്ച്‌ കഴിയുന്നത്ര എല്ലാ സ്ഥലങ്ങളിലും എത്തിക്കാനുള്ള ശ്രമത്തിലുമാണ്. പരസ്യങ്ങളും, വരിസംഖ്യയും പ്രധാനം തന്നെ. അതിനെ ആശ്രയിച്ചായിരിക്കും പ്രതിഫലം ഉണ്ടോ ഇല്ലയോ എന്ന്‌ തീരുമാനിക്കുന്നതു തന്നെ.

Unknown said...

സുനിലേ ,
പിന്തുടരാന്‍ എന്താ ഒരു മാര്‍ഗ്ഗം ലിങ്ക് കാണുന്നില്ലാലോ.?

ശാന്ത കാവുമ്പായി said...

അങ്ങനെ ഒരു ചിരകാലാഭിലാഷം നിറവേറും എന്നറിഞ്ഞതില്‍ സന്തോഷം.കള്ള് കുടിക്കുന്ന കാര്യമേ.ആരും വാങ്ങിത്തരാത്തതു കൊണ്ടാ ഇതു വരെ സാധിക്കാഞ്ഞത്.

ഖാന്‍പോത്തന്‍കോട്‌ said...

wishes..!!

Anonymous said...

വിണ്ടും നാടിന്റെ മണം അടിച്ചപ്പോലെക്കും , കിടുക്കന്‍ ആശയങ്ങള്‍ കൊണ്ടാണല്ലോ വരവ്....
കലക്ക്‌ മച്ചാ...
ടിമിന് എല്ലാ വിധ ആശംസകളും....

കള്ള് കൊറിയര്‍ എത്തുംപോലെക്കും പുളിച്ചു പോവുമോ എന്നൊരു പേടി...
അവിടെ വന്നു കുടിക്കണോ ആവോ?

ശ്രദ്ധേയന്‍ | shradheyan said...

പണിക്കര് പറഞ്ഞാല്‍ വിശ്വസിക്കാതെ മാര്‍ഗമില്ലല്ലോ. നമ്മുടെ ബ്ലോഗ്‌ ന്യൂസ് പിന്നെ കണ്ടില്ലല്ലോ പണിക്കരെ... :)

SUNIL V S സുനിൽ വി എസ്‌ said...

റ്റോംസ്: ആരെ, എങ്ങനെ, എന്തിനെ പിന്തുടരാനാണെന്ന്‌ മനസ്സിലായില്ല. ഈ ബ്ലോഗിനെയാണോ അതോ പോസ്റ്റിനെയാണോ..?

ശാന്തേച്ചി: കള്ളൊക്കെ വാങ്ങിത്തരാം, കുടിച്ചുപൂസായിട്ട്‌ വാള് വച്ച്‌ അലമ്പൊണ്ടാക്കാതിരുന്നാൽ മതി. ഇപ്പോഴത്തെ കള്ളൊക്കെ നല്ല സൊയമ്പൻ കലക്കാ.

ഖാൻ: :)

തെമ്മാടി: പോ കള്ളാ.., പുളിച്ച കള്ളാ ബെസ്റ്റ്..!

സോണാ: :)

ശ്രദ്ധേയാ: ഇതു വിശ്വസിച്ചേ പറ്റൂ.. ബ്ലോഗ് ന്യൂസ് പോലെയല്ല. ഗൾഫിലെ പണിപോകുമെന്ന സൂചനകൾക്കിടയിലായിരുന്നു ബ്ലോഗ് ന്യൂസ്സ് തുടങ്ങിയത്‌. ഞാനും ഖാൻ അപ്പിയും ചേർന്ന്‌. ഇപ്പൊ അപ്പി അവിടെ, അണ്ണൻ ഇവിടെ. അപ്പൊ പിന്നെ എന്തെര് ചെയ്യും..?

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഭാവുകങ്ങൾ

Anil cheleri kumaran said...

ആശംസകൾ.

Jayesh/ജയേഷ് said...

പണിക്കരേ ആശംസകൾ...അച്ചടി ഏത് പ്രസ്സിലാ? രഹസ്യമായിട്ടടിക്കണമെങ്കിൽ ഇങ്ങോട്ട് അയച്ച് തന്നാൽ മതി ട്ടോ :D

വല്യമ്മായി said...

ആശംസകള്‍

പാവപ്പെട്ടവൻ said...

ദാ..... ഇന്നാ ...പിടിച്ചോ പിന്തുണ
ഞാന്‍ ഒപ്പം

അപ്പൂട്ടൻ said...

അച്ചടിയായാലും കിച്ചടിയായാലും വിരോധമില്ല, എന്തെങ്കിലും അടി നടക്കട്ടെ, അത്രയ്ക്കും മഹാമനസ്കതയൊക്കെയല്ലേ കാണിക്കാനാവൂ.

അര കരിമീൻ കൊണ്ടെന്താവാനാ? അതിന്റെ മുള്ള്‌ കാരണം ഉള്ളത്‌ തന്നെ തിന്നാൻ വലിയ പാട്‌, പിന്നെയാ അര കരി. ഈ എനിക്ക്‌ വരെ ഒന്നും ആയതായി തോന്നുന്നില്ല, അപ്പൊ പിന്നെ സജ്ജീവേട്ടനോ പോങ്ങുമൂടനോ എന്തെങ്കിലും തരുമോ?

എന്തായാലും, നമ്മള്‌ മലയാളികളുടെ ഒരു രീതി വെച്ച്‌, നാലഞ്ച്‌ ലക്കം കഴിഞ്ഞാൽ ഒരു ലേഖനം കാണാം, ബ്ലോഗ്‌ അച്ചടിയിൽ ക്രമക്കേട്‌ എന്ന്. അപ്പോൾ പിന്നെ പരാതി, അന്വേഷണം, റിമാന്റ്‌, വിചാരണ, കോടതി, ഓവർ ഓവർ, ഓർഡർ ഓർഡർ, യുവർ ഓണർ, ജയിൽ.... ഹൊ.... ആലോചിക്കുമ്പോൾ തന്നെ ഒരു പുളകം.

lekshmi. lachu said...

ആശംസകള്‍ ...

SUNIL V S സുനിൽ വി എസ്‌ said...

സുനിൽജി, കുമാരൻ, ജയേഷ്, വല്ല്യമ്മായി, പാവപ്പെട്ട പണക്കാരാ, അപ്പൂട്ടൻ, ലച്ചു... നന്ദി..

@ ജയേഷാ, രഹസ്യമായി ഞാൻ നിന്നെ കോണ്ടാക്ട് ചെയ്യുന്നുണ്ട്.