Saturday, September 25, 2010

കവിത + തീപ്പെട്ടി = അഗ്നി

കവിതകളുടെ സമൃദ്ധശേഖരത്തിനു നടുവില്‍
സ്വന്തം കവിതകളിലെ
അഗ്നി തിരയുകയായിരുന്നു അപ്പോഴയാള്‍...
ഒരു കവിതയിലും നിരൂപകന്മാര്‍ പറയാറുള്ള
ജ്വലിക്കുന്ന / ഭ്രമിപ്പിക്കുന്ന സംഗതികളൊ,
തീപ്പൊരി ചിതറുന്ന
ആശയമോ അയാള്‍ കണ്ടില്ല...
ഒടുവില്‍ എഴുതിക്കൂട്ടിയതെല്ലാം
ഒരു ചവറുകൂനപോലെ
കണ്മുന്‍പില്‍ നിന്നു കത്തിയപ്പോള്‍
അയാള്‍ ആദ്യമായി തന്റെ കവിതയിലെ അഗ്നി കണ്ടു....

വാൽ: ഒരു തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കില്‍
‍ആരുടെ കവിതയും അഗ്നിപടർത്തും..!

15 comments:

SAJAN S said...

ഒരു തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കില്‍
‍ആരുടെ കവിതയും അഗ്നിപടർത്തും.....
:)

Unknown said...

ഇതാണോ അഗ്നിയില്‍ സ്സ്ഫുടം ചെയ്കാന്ന് പറഞ്ഞാല്‍?

സംഭവം ഇഷ്ടമായി.

പദസ്വനം said...

സംഭവം കലക്കി

ഫസല്‍ ബിനാലി.. said...

oru pakshe sunil thanne ith munp evideyo post cheytheettundaakanam..
munmp vaayichathaayi nallayoarmma..

Raghunath.O said...

nice

Umesh Pilicode said...

ആശംസകൾ....

ഗോപി വെട്ടിക്കാട്ട് said...

ഒരു കഥയുടെ തുടക്കം പോലെ .....കവിത .

കാപ്പിലാന്‍ said...

വാൽ: ഒരു തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കില്‍
‍ആരുടെ കവിതയും അഗ്നിപടർത്തും..!


I like this .

വായന said...

കവിതയിലെ അഗ്നി
എനിക്ക് ഈ കവിതയില്‍
നിന്ന് കിട്ടി...
ഇനി
സംഗതിയും ശ്രുതിയും
താളവും കിട്ടണം...

ഇനി അത്
ഏത് ബൈക്കറിയില്‍
നിന്നാണ് കിട്ടുക....

nirbhagyavathy said...

അഗ്നിക്ക് വേണ്ടി ഇനിയും
കടയുക;
കത്തിക്കില്ലല്ലോ?

Jishad Cronic said...

സംഭവം ഇഷ്ടമായി...

SUNIL V S സുനിൽ വി എസ്‌ said...

പ്രിയമുള്ളവരേ നന്ദി...
ഫസൽ ഭായ് ഇതെന്റെ ‘പണിക്കർ കവിതകൾ‘ എന്ന ബ്ലോഗിൽ നേരത്തെ ഇട്ടതാണ്.

Deepa Bijo Alexander said...

:-)

Kalavallabhan said...

"ഒരു തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കില്‍
‍ആരുടെ കവിതയും അഗ്നിപടർത്തും..!"

അനുഭവമാണോ ?

ജന്മസുകൃതം said...

bloginum thee pidikkumo?