കവിതകളുടെ സമൃദ്ധശേഖരത്തിനു നടുവില്‍
സ്വന്തം കവിതകളിലെ
അഗ്നി തിരയുകയായിരുന്നു അപ്പോഴയാള്...
ഒരു കവിതയിലും നിരൂപകന്മാര് പറയാറുള്ള
ജ്വലിക്കുന്ന / ഭ്രമിപ്പിക്കുന്ന സംഗതികളൊ,
തീപ്പൊരി ചിതറുന്ന
ആശയമോ അയാള്‍ കണ്ടില്ല...
ഒടുവില്‍ എഴുതിക്കൂട്ടിയതെല്ലാം
ഒരു ചവറുകൂനപോലെ
കണ്മുന്പില് നിന്നു കത്തിയപ്പോള്‍
അയാള്‍ ആദ്യമായി തന്റെ കവിതയിലെ അഗ്നി കണ്ടു....
വാൽ: ഒരു തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കില്‍
ആരുടെ കവിതയും അഗ്നിപടർത്തും..!
15 comments:
ഒരു തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കില്‍
ആരുടെ കവിതയും അഗ്നിപടർത്തും.....
:)
ഇതാണോ അഗ്നിയില്‍ സ്സ്ഫുടം ചെയ്കാന്ന് പറഞ്ഞാല്‍?
സംഭവം ഇഷ്ടമായി.
സംഭവം കലക്കി
oru pakshe sunil thanne ith munp evideyo post cheytheettundaakanam..
munmp vaayichathaayi nallayoarmma..
nice
ആശംസകൾ....
ഒരു കഥയുടെ തുടക്കം പോലെ .....കവിത .
വാൽ: ഒരു തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കില്‍
ആരുടെ കവിതയും അഗ്നിപടർത്തും..!
I like this .
കവിതയിലെ അഗ്നി
എനിക്ക് ഈ കവിതയില്‍
നിന്ന് കിട്ടി...
ഇനി
സംഗതിയും ശ്രുതിയും
താളവും കിട്ടണം...
ഇനി അത്
ഏത് ബൈക്കറിയില്
നിന്നാണ് കിട്ടുക....
അഗ്നിക്ക് വേണ്ടി ഇനിയും
കടയുക;
കത്തിക്കില്ലല്ലോ?
സംഭവം ഇഷ്ടമായി...
പ്രിയമുള്ളവരേ നന്ദി...
ഫസൽ ഭായ് ഇതെന്റെ ‘പണിക്കർ കവിതകൾ‘ എന്ന ബ്ലോഗിൽ നേരത്തെ ഇട്ടതാണ്.
:-)
"ഒരു തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കില്‍
ആരുടെ കവിതയും അഗ്നിപടർത്തും..!"
അനുഭവമാണോ ?
bloginum thee pidikkumo?
Post a Comment