Monday, February 21, 2011

ഒരു ഔഷധ കവിത

പ്രഭാതത്തിൽ
മുറ്റത്തിന്റെ മുഖത്തേയ്ക്ക്
വലിച്ചെറിയപ്പെടുന്ന ഓരോ
പത്രവും ഓരോ മറുമരുന്നുകളാണ്..
സുഖശോധനയ്ക്ക്
ഏറ്റവും മികച്ച ഔഷധം
പത്രമല്ലാതെ മറ്റൊന്നുമല്ല...

യൂറോപ്യൻ ക്ലോസറ്റിൽ
കൂനിക്കൂടിയിരുന്ന്‌
മുൻപേജിലൂടെയുള്ള
ആദ്യയാത്രയിൽ തന്നെ
ശോധന ശോഭനമാകും..
അഴിമതിയും, തടവറയും,
കൺഫെഷനുകളും,
ആരോപണങ്ങളും അതിരാവിലെ
നമ്മെച്ചിരിപ്പിക്കുമ്പോൾ
ഒച്ചപ്പാടിനൊപ്പം
ക്ലോസറ്റും കുലുങ്ങിച്ചിരിക്കും..

സുഖശോധനയ്ക്ക് 100 %
ഫലപ്രാപ്തി തരുന്ന
ഒരൊറ്റ മരുന്ന്‌ കക്കൂസിനെക്കാൾ
ദുർഗന്ധപൂരിതമായ
രാഷ്ട്രീയ വാർത്തകളല്ലാതെ
മറ്റെന്താണ്...?

N.B: കണ്ണീരിൽക്കുതിർന്ന വാർത്തകൾ
വായിക്കരുത്‌. ഒക്കെ കണ്ണടച്ചേക്കുക;
സുഖകരമായ ഒരു ശോധനയ്ക്കുവേണ്ടി..!

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

ശരിക്കും പണിക്കരെ :)

സന്തോഷ്‌ പല്ലശ്ശന said...

നല്ല കവിത
പക്ഷെ ഈ ഫൂട്ട് നോട്ടിന്റെ ആവശ്യമുണ്ടായിരുന്നില്ല

Kalavallabhan said...

“പ്രസാധന”ത്തിനായി ഒരൌഷധക്കവിത.

Pranavam Ravikumar said...

ഇഷ്ടപ്പെട്ടു..ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

പണിക്കരേ അത്താണ്!
ശോധനയ്ക്ക് 101 ശതമാനവും :)
ഇഷ്ടായി ട്ടോ!

Anonymous said...

സുനിലേ...
ഇഷ്ടായി....ശോധനയ്ക്ക് നന്ദി.

jayanEvoor said...

ha!!
athu kalakki!!