Wednesday, December 09, 2009

വിഷമവൃത്തം

സ്വസ്ഥമായിരുന്നെല്ലാം.........
വരിയുടച്ച കവിതപോലെ,
വരിവരിയായുള്ള അനുഗമനങ്ങൾ.....
അധികം ബഹളങ്ങളില്ല,
എങ്കിലും,
ഇടയ്ക്ക്‌ ആളനക്കമുണ്ടെന്ന്‌
തോന്നിപ്പിക്കുമാറ്‌ ചില
നനഞ്ഞ തേങ്ങലുകൾ..
മുഷിഞ്ഞ നെടുവീർപ്പുകൾ..


സ്വസ്ഥമായിരുന്നെല്ലാം...,
ഒരു കാറ്റെന്റെ വിളക്കൂതിയണയ്ക്കുംവരെ..
വന്നവരെക്കാൾ
വരാത്തവരെക്കുറിച്ചായിരുന്നു
എന്റെ സങ്കടം...
വന്നവർക്കും
വരാത്തവരെക്കുറിച്ചാകും
സങ്കടം...
പുറത്തേയ്ക്കെടുക്കും മുൻപ്‌
ഒന്നാശ്വസിച്ചു,
ഐവർമഠത്തിലേയ്ക്കല്ല...


കരച്ചിലിന്റെ നേർത്ത
ചീവീടുകൾ ഇപ്പൊ
ചെറുതായി,
അവ്യക്തമായി കേൾക്കാം..
താളപ്പിഴകളുണ്ട്‌...
ശ്രുതിചേരാത്ത കരച്ചിലുകൾ
പണ്ടേയെനിക്കിഷ്ടമല്ല...
ഒച്ചയില്ലാത്ത
അവളുടെ കരച്ചിൽ..........,
എനിക്കത്‌ കാണുമ്പോഴേ
ചിരി വരും.....
കനപ്പിച്ചൊരു നോട്ടം
നോക്കണമെന്നുണ്ടെനിക്ക്‌....
പക്ഷെ....!

എന്റെ കണ്ണുകൾ
ഒരിക്കൽ കൂടി
എനിക്ക്‌ തുറക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ.....!

6 comments:

കാപ്പിലാന്‍ said...

:)

കലക്കന്‍
അമറന്‍
പൊളപ്പന്‍
ഗംഭീരം
കരഞ്ഞു പോയി
നിക്കറു നനഞ്ഞുപോയി
എന്തെല്ലാം പ്രതീക്ഷകളായിരുന്നു
എല്ലാം പോയില്ലേ

Sabu Kottotty said...

നല്ലതു കൊള്ളാം...

ഉറുമ്പ്‌ /ANT said...

ചത്ത കവിത.
നാളെയും വരാം. :)

പാവപ്പെട്ടവൻ said...

കലികാലം അല്ലാതെ എന്ത് പറയാന്‍
കലക്കന്‍
അമറന്‍
പൊളപ്പന്‍
ഗംഭീരം
കരഞ്ഞു പോയി
നിക്കറു നനഞ്ഞുപോയി
എന്തെല്ലാം പ്രതീക്ഷകളായിരുന്നു
എല്ലാം പോയില്ലേ

sunil panikker said...

പോരാ.. പോരാ....
എന്റെ ഈ കവിതാ-പുഷ്പ-കുസുമ-സൂനത്തെ
വലിച്ചുകീറി വിമർശിക്കൂ..

ചാണക്യന്‍ said...

ബദലുക്ക് ബദൽ
സവാലുക്ക് സവാൽ
ഫീകരം....പണിക്കരെ....:):):)