Thursday, December 10, 2009

കാപ്പിലാന്റെ കടുംകൈ..!
എന്തിനാണ്‌ കാപ്പിലാൻ ഈ ചതി പാവം ബെൻസിനോട്‌ ചെയ്തത്‌..?

എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടി കിട്ടാത്ത സംഗതിയാണത്‌. അല്ലെങ്കിലും എനിക്കൊരിക്കലും മനസ്സിലാക്കാൻ പറ്റാത്തവിധം പിടിതരാത്ത സുകുമാരനാണ്‌ എന്നും ഇദ്ദ്യേം. ബ്ലോഗേഴ്സ്‌ കോളേജിൽ പോകുവാൻ വേണ്ടി തന്റെ പ്രിയ ചങ്ങാതിയായ ബെൻസപ്പിയെ കാപ്പിലാൻ വിൽക്കുമെന്ന്‌ ഞാൻ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നതല്ല. ഇനി കാപ്പിയുടെ വക തെറിയും നെലോളിയും കിട്ടുമ്പോൾ സഹികെട്ട്‌ സെക്കന്റ്‌ ഹാൻഡ്‌ ബെൻസെങ്കിലും വാങ്ങുമായിരിക്കും.


(ഇനിയും പൂർത്തിയാകാത്ത 'പഴങ്കഞ്ഞി രാജ' എന്ന മലയാള ചിത്രത്തിൽ കാപ്പിലാൻ)ഇപ്പൊ ബെൻസിനുപകരം നല്ല ഒന്നാംതരമൊരു ബി എസ്‌ എ സൈക്കിളുണ്ട്‌ കാപ്പച്ചന്‌. പാവപ്പെട്ടവന്റെ വണ്ടിയിൽ മതിയത്രെ ഇനിയുള്ള കാല സഞ്ചാരം. കാപ്പിയെ പുറകിലിരുത്തി അമേരിക്കൻ വനാന്തരങ്ങളിലൂടെ സഞ്ചരിക്കുക, അന്റാർട്ടിക്കയിലെ വെള്ളക്കുഴികളിൽ ഷഡ്ഡി ചൂണ്ടയിട്ടു പിടിക്കാൻ പോവുക, ബ്ലോഗർ കോളേജിൽ പെമ്പിള്ളേരെ കാണുവാൻ നിക്കറിട്ടു ബെല്ലുമുഴക്കി വരുക, ആശ്രമത്തിന്റെ സായാഹ്ന പത്രം ബ്ലോഗർമാരുടെ വീടുകളിൽ വാരി വിതറുക ഇവയൊക്കെയാണത്രെ ഈ പഴഞ്ചൻ സൈക്കിളുകൊണ്ടുള്ള കാപ്പിലാന്റെ പുതിയ ഉപയോഗങ്ങൾ.

കാപ്പിലാൻ തന്റെ 'സ്വന്തം' ബി എസ്‌ എ സൈക്കിളിൽ ബ്ലോഗേഴ്സ്‌ കോളേജിൽപോകുന്നു.

ഇടയ്ക്കൊക്കെ ഓർക്കാൻ വേണ്ടി മാത്രം യു എസ്‌ ജംഗ്ഷനിൽ 2500 സ്ക്വയർ ഫീറ്റിൽ തന്റെ ബെൻസുകുട്ടന്റെ ഒരു ഫ്ലെക്സ്‌ സ്ഥാപിച്ചതുമാത്രമാണ്‌ എന്റെ കണ്ണിൽ കാപ്പിലാൻ ചെയ്ത ഏക ശരി. എന്തായാലും കാപ്പിലാന്റെ ഈ പുതിയ ഔദ്യോഗിക വാഹനത്തിന്‌ എന്റെ എല്ലാവിധ ആശംസകളും നേരുന്നു..!
'കാപ്പാത്തുങ്കോ' എന്ന പുതിയ തമിഴ്‌ പടത്തിന്റെ ഷൂട്ടിംഗ്‌ ഇടവേളയിൽ കാപ്പിലാൻ കക്ഷം ചൊറിയുന്നു

37 comments:

പാവപ്പെട്ടവന്‍ said...

പടങ്ങള്‍ പുലി തന്നെ ഹാ ഹാ ഹാ ഹാ ഹാ അയ്യോ അയ്യോ

സജി said...

ഇതെന്തെങ്കിലും പറയാതെ പോയാല്‍ കര്‍ത്താവു പോലും ക്ഷമിക്കുകേലാ....

അന്ത രണ്ടാവതു പടം- വീര പാണ്ഡ്യ കട്ടബോമ്മന്‍- റൊമ്പ പുടിച്ചിരിക്കേ....

പാവപ്പെട്ടവന്‍ said...

കാപ്പുവിറെ കക്ഷം"... കയ്യിടെ മസിലിലാണോ....പണിക്കാരെ അടി പൊളി

RajeshShiva*രാജേഷ്‌ശിവ said...
This comment has been removed by the author.
RajeshShiva*രാജേഷ്‌ശിവ said...

കാപ്പിലാന്ജിയുടെ വളര്‍ച്ചയില്‍ സന്തോഷം ഉണ്ട്. ബെന്‍സില്‍ നിന്നും ബീ എസ്എ. അതില്‍ നിന്നും നടരാജ വണ്ടി...കൊള്ളാം. ആ ബെന്‍സ് ആക്രി ആയി കിട്ടുമെങ്കില്‍ ഞാന്‍ വാങ്ങാം. പിന്നെ 'കാപ്പാത്തുങ്കോ ' റിലീസ് ചെയുന്ന ദിവസം അമേരിക്കയില്‍ ട്രാഫിക് സംവിധാനം പൊളിച്ചെഴുതും. അത് കാണാന്‍ നമ്മളെയൊക്കെ വിഷിഷ്ടാഥിതികളായി ക്ഷണിച്ചാല്‍ കൃതാര്‍ഥനായി .... സിനിമ കഴിഞ്ഞിട്ട് പിന്നെ നമ്മളെ തിരക്കരുത്....അവിടെ വല്ല പെട്രോള്‍ പമ്പിലും ജോലി ചെയ്തു ജീവിച്ചോളാം ...

ശ്രീ said...

ഹ ഹ. എവിടെ കാപ്പിലാന്‍ മാഷ്?
:)

കാപ്പിലാന്‍ said...

സത്യം പറയാമല്ലോ പണിക്കരെ , ഞാനിത്രയും സുന്ദരനാണ് എന്നെനിക്കിന്നാ മനസിലായത് :)

റൊമ്പ നന്ട്രിഹള്‍

ശ്രദ്ധേയന്‍ said...

സൈക്കിള്‍ കമ്പനിക്കാര്‍ കാണേണ്ട. പിടിച്ച് മോഡലാക്കികളയും :)

വാഴക്കോടന്‍ ‍// vazhakodan said...

ആശാനേ ...ആശാന്‍ ഒരൊന്നൊന്നര പുലി തന്നെ! കലിപ്പുകള് കൊള്ളാം കെട്ടാ!

മുരളിക... said...

kidu............

വേദ വ്യാസന്‍ said...

എന്റമ്മേ എന്നെയങ്ങുകൊല്ല് :)

ബോണ്‍സ് said...

അയ്യോ...ആരാ കാപ്പിലാനെ സൈക്കിളില്‍ കയറ്റി ഇരുത്തിയത്. ഇനി പിടിച്ചിറക്കാന്‍ ആളെ വിളിക്കേണ്ടി വരുമോ?

ജിക്കൂസ് ! said...

:-)

മത്താപ്പ് said...

പുലി പുലി.....

ആചാര്യന്‍ said...

കാപ്പിലാന്‍റെ ലാസ്റ്റ് പടം ഹരിഹരന്‍ കൈലി മടക്കിക്കുത്തി വരുന്നതു പോലെയുണ്ട്

ഗോപി വെട്ടിക്കാട്ട് said...

അടിയന്‍ നമിക്കുന്നേയ്,,,,കാപ്പിലാന്‍ നീണാള്‍ വാഴട്ടെ....

കൊട്ടോട്ടിക്കാരന്‍... said...

കാപ്പിലാന്‍ വീണാല്‍ വീഴട്ടെ....

ഗീത said...

ആ രണ്ടാമത്തെ പടത്തിലെ മീന്‍ വില്‍പ്പനക്കാരന്റെ വേഷമാ ഒന്നൂടി ചേരുന്നത് കാപ്പ്വോ.

കണ്ണനുണ്ണി said...

:)

കൊച്ചുതെമ്മാടി said...

വേഷം കെട്ടിയ അണ്ണനും കിടു....
വേഷം കെട്ടിച്ച അണ്ണനും കിടു....
അപ്പോ...
കിടിലോല്‍ക്കിടിലം തന്നെ അണ്ണാ....

ഏ.ആര്‍. നജീം said...

കാപ്പുവിനെപ്പോലെ ഇത്രയും എളിമയും താഴ്മയും സ്നേഹവും ഉള്ള ഒരു ബ്ലോഗറെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലേ....:)

Akbar said...

കപ്പിലാനാണ് താരം

dreamslittle said...
This comment has been removed by the author.
dreamslittle said...

കാപ്പുവാണ് സൂപ്പര്‍ സ്റ്റാര്‍.
ഈ വരുന്ന ബ്ലോഗ് അവാര്‍ഡിലെ ബ്ലോഗു മമ്മൂട്ടി, ബ്ലോഗു മോഹന്‍ ലാല്‍ തുടങ്ങിയ വിഭാഗങ്ങളിലേക്കായി ഞാന്‍ കാപ്പുവിനെ നോമിനേറ്റു ചെയ്തിരിക്കുന്നു. മുകളിലെ കമന്റ് അല്പം തെന്നിപ്പോയതിനാല്‍ ഞാന്‍ തന്നെയാണ് ഡിലീറ്റിയത്.

ഭൂതത്താന്‍ said...

കൊള്ളാല്ലോ ....

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ഉറുമ്പ്‌ /ANT said...

:))

lekshmi said...

കൊള്ളാല്ലോ...

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

:))

ഖാന്‍പോത്തന്‍കോട്‌ said...

:)

ജയകൃഷ്ണന്‍ കാവാലം said...

ഹി ഹി ഹി കാപ്പു മുടിഞ്ഞ ഗ്ലാമര്‍ ആണല്ലോ...

തെച്ചിക്കോടന്‍ said...

:)
കാപ്പാത്തുങ്കോ എന്നാണു റിലീസാകുന്നത് ..?!

കാപ്പിലാന്‍ said...

എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി . അതില്‍ കൂടുതലായി പണിക്കരോടും. പിന്നെ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാപ്പാത്തുങ്കോ ഉടനെ റിലീസ് ആകും .അത് കഴിഞ്ഞാല്‍ ഉടനെ പഴങ്ക്കഞ്ഞി രാജ .അതിന്റെ ഫോട്ടോയും പണിക്കര്‍ ഇതില്‍ കൊടുത്തിട്ടുണ്ട് . എല്ലാവരും ആദം കാണാന്‍ മറക്കരുത് . എന്‍റെ കഞ്ഞി കുടി മുട്ടിക്കരുത് .

ഗീത said...

ഹാ എന്താ ഒരു ഗ്ലാമറ്‌..

പണ്ട് കുടിച്ച പഴംകഞ്ഞിയുടെ ഗ്ലാമറ്‌ മുഴുവനും ആ വീരശൂര പര അക്രമിയായ രാജാവിന്റെ മോന്തയില്‍ തെളിഞ്ഞുവിളങ്ങിക്കാണാനുണ്ടല്ലോ...

ഭായി said...

സമാധാനത്തിനുള്ള ആ നോവല്‍ സമ്മാനം ഒബാമക്ക് ഒരടിയും കൊടുത്തു തിരികെ വാങി കാപ്പില്‍ജിക്ക് കൊടുക്കണം!

ഇത്രയൊക്കെ കണ്ടിട്ടും അക്രമിക്കാതെ കാപ്പില്‍ജി അടങിയിരിക്കുന്നത് ആരും കാണണില്ലീയ്...

പണിക്കരേയ് ഗലക്കീ..

കറുത്തേടം said...

പഴങ്കഞ്ഞി രാജാ അമേരിക്കയിലും ഹിറ്റ്‌ ... പണിക്കര്‍ കലക്കി.. കൂട്ടത്തില്‍ കാപ്പിലാനും..

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി....

ഇങ്ങനേം ഒരു സംഭവം ഇണ്ടായാ....:):)

ഇതാണ് പണി...പണിക്കരേ...
പണിക്കരോട് കളിച്ചാൽ ഇങ്ങനെയിരിക്കും...

കാപ്പ്വോയ്......ഹ്യൂയ്....

നീര്‍വിളാകന്‍ said...

പാവം കാപ്പിലാന്‍.... ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം എന്ന് മഹാകവി കാപ്പിലാന്‍ തന്നെ 20 വര്‍ഷം മുന്‍പ് എഴുതിയത് പണിക്കരുടെ കാര്യത്തില്‍ എത്രമാത്രം അര്‍ത്ഥവത്തായി എന്ന് ഇവിടെ മനസ്സിലാക്കാം!!!...പണിക്കരെ!!!!???