Thursday, October 28, 2010

ബസ്സിലേയ്ക്ക്‌ വഴിമാറിയ കൂതറകൾ

ബ്ലോഗിലെ കൂതറകൾ ഇപ്പൊ ബസ്സാക്രമണം നടത്തുന്നത്‌ ഒരുപരിധിവരെ ആശ്വാസകരമാണ്. എങ്കിലും സിദ്ധിയുള്ള പ്രതിഭകൾ ബസ്സിൽ കിടന്ന്‌ നിരങ്ങുന്നത്‌ അത്ര ശുഭകരമായിത്തോന്നുന്നുമില്ല. ബസ്സെന്നാൽ ബ്ലോഗിനെക്കാൾ തരംതാണത്‌ അല്ലെങ്കിൽ  ആവിഷ്കാരസ്വാതന്ത്ര്യമില്ലാത്തത് എന്നൊന്നുമല്ല പറയുന്നത്‌. മൂന്നാംകിട പെണ്ണുങ്ങളുടെ പരദൂഷണ സമാജം പോലെ ഈ കൂലിയെഴുത്തുകാർ ബസ്സിനെ മാറ്റിയെടുത്തൂവെന്നതാണ് ഏറെ രസകരം. ആരോഗ്യകരമായ ചർച്ചകളോ, സംവാദമോ, ആശയപ്രകടനങ്ങളോ, പങ്കുവയ്ക്കലുകളോ അല്ല ഭൂരിഭാഗം ബസ്സുകളിലും നടക്കുന്നത്‌. രാവിലെ ഡ്യൂട്ടിക്ക് കേറുന്നതു മുതൽ വീട്ടിലെത്തി പാതിരാത്രിവരെ നീളുന്ന എഴുത്തിലെ ഉണ്ണാക്കന്മാരുടെ  കോമാളിത്തരങ്ങൾ കണ്ടാലും ഞെട്ടരുത്‌. ജോലിയിലെ ബോറഡി മാറ്റാനാണത്രെ ഈ ഊളന്മാർ ബസ്സുന്നത്‌. ബ്ലോഗിലെ ഭേദപ്പെട്ട എഴുത്തുകാർക്കെല്ലാം ബസ്സിപ്പൊ ഒരു ലഹരിയാണ്. അതിലൊരു തെറ്റുമില്ല. വെറുമൊരു സമയംപോക്കലിനപ്പുറം കാര്യഗൌരവങ്ങളായ വിഷയങ്ങളും, വിശേഷങ്ങളും നല്ല രീതിയിൽ ഫ്രണ്ട്സ് ലിസ്റ്റിലെ ചങ്ങാതികൾക്ക്‌ പങ്കുവയ്ക്കുന്ന നല്ല കുടുമ്മത്തു പിറന്ന ബസ്സുടുമകളെക്കുറിച്ചല്ല പറയുന്നത്‌. ഒരു പരിധിവരെ ബസ്സിലെ നേരമ്പോക്കുകൾ നമുക്ക്‌ ആസ്വദിക്കാം, സഹിക്കാം. പക്ഷെ നമ്മളാദരിക്കുന്ന കലാകാരന്മാരെ പരിഹസിച്ചും മുറിവേൽ‌പ്പിച്ചും ലോകപരിചയമുള്ള (?) വൈഭവന്മാർ കാണിക്കുന്ന പേക്കൂത്തിനെതിരെ എങ്ങനെ പ്രതികരിക്കണം..? ഒന്നുകിൽ അതേ നിലവാരത്തിൽ, അല്ലെങ്കിൽ അതിനെക്കാളും തറയായി.., അതെ അതു തന്നെയാണ് വേണ്ടത്‌... മലയാളം ആദരിക്കുന്ന ബാലചന്ദ്രൻ  ചുള്ളിക്കാടിന്റെ ഒരു കവിതയുടെ വികൃതാവിഷ്കാരം ബസ്സിൽ പബ്ലിഷ് ചെയ്തിരിക്കുന്നത്‌ വായിക്കൂ...

വൈദ്യശാസ്ത്രവിദ്യാർത്ഥി കവിയോട്

മരിക്കുമ്പോൾ നിന്റെ ശവം
എനിക്ക് കീറാൻ തരുമെന്ന്
നീ കുറേയായി പറഞ്ഞു നടന്നു...

നിന്റെ കണ്ണുകൾ ഞാൻ തുരന്ന് നോക്കും,
നീ കണ്ട കോഞ്ഞാട്ട രൂപങ്ങൾ അതിലുണ്ടാവില്ലെന്ന്
എനിക്ക് പണ്ടേ അറിയാം മണ്ടാ.

നിന്റെ തൊണ്ട ഞാൻ മുറിച്ചു നോക്കും
നീ തൊള്ളകീറിപ്പാടിയ കമ്പിപ്പാട്ട് കേൾക്കാൻ
വേറേ ആളെ നോക്കണം പുല്ലേ.

നിന്റെ ഹൃദയം ഞാൻ കുത്തിത്തുറക്കും
ഇടിമിന്നൽ പോയിട്ട് ഒരു വളി പോലും
അതിലുണ്ടാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെ

നിന്റെ അരക്കെട്ട് ഞാൻ വെട്ടിപ്പൊളിക്കും
എന്റെ മഹോത്സവങ്ങളാവർത്തിക്കാൻ നിന്റെ
അരക്കെട്ട് എനിക്കെന്തരിനു ക്ണാപ്പേ ?

കീറിപ്പ(റി) ഠിച്ചുകഴിയുമ്പോൾ നിന്നെ
ഞാൻ ഒരു സ്മൈലിയോടെ തുന്നിക്കൂട്ടും,
അന്തമില്ലാത്ത ആത്മരതികൾക്കൊടുവിൽ
നന്തരാവകാശങ്ങൾക്ക് നീ “ശവം”
മാത്രമാണല്ലോ ബാക്കിയാക്കിയതെന്നോർത്ത്.....

സംസ്കാരമുള്ള ഒരെഴുത്തുകാരന്റെ ചെറ്റത്തരമായിട്ടവിടെ ഇതിനെ ആരും കണ്ടില്ല എന്നതാണ് ഖേദകരം. ബ്ലോഗിലേയും ബസ്സിലേയും ഉന്നതന്മാരുടെ പൂരണകമന്റുകൾ അതിലേറെ ഭീകരമാണ്. ഇത്‌ വായിക്കാത്തവർ വായിച്ചു വായിച്ചു രസിക്കൂ വേറെം.. സ്വന്തം കിടപ്പറയിലെ ഭോഗവൈകൃതങ്ങൾ വരെ ഇനി ബസ്സിൽ നമുക്ക്‌ പ്രതീക്ഷിക്കാം..


വാൽ: ഉള്ളതുപറഞ്ഞാൽ ഉലയ്ക്കക്കടിക്കാൻ വരരുത്‌..

5 comments:

ഷാരോണ്‍ said...

ഇത് നമ്മുടെ മെഡിസിന്‍ അറ്റ്‌ ബൂലോഗം സൂരജ് ആണോ??
"അഭിപ്രായങ്ങള്‍" ഒക്കെ എഴുതുന്ന...?

പുള്ളിയുടെ പോസ്റ്റുകള്‍ ഒക്കെ ഒരുവിധം റീഡബിലിട്ടി തോന്നിയിട്ടുണ്ട്...
ഇതിപ്പോള്‍ എന്താ ഇങ്ങനെ??
"വൈദ്യശാസ്ത്ര വിദ്യാര്‍ത്തികലോട്..."
എന്നാ കവിത ഇഷ്ടമായില്ലെങ്കില്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല...
കവി ജീവനോടെയുണ്ട്...അത് പുള്ളിക്കറിയില്ലേ??

സുനിൽ പണിക്കർ said...

അതെ ഷാരോൺ അത്‌ പുള്ളിക്കറിയില്ല.
ഇത്‌ ഏത്‌ സൂരജാണെന്ന്‌ എനിക്കുമറിയില്ല.
അതിനാൽ പേരിലുള്ള പരമാർശം ഒഴിവാക്കിയിരിക്കുന്നു.

desertfox said...

പോസ്റ്റ് എഡിറ്റിയത് നന്നായി. നേരത്തെ വായിച്ചപ്പോള്‍ തെരുവുവേശ്യയുടെ ചാരിത്ര്യപ്രസംഗം ഓര്‍മ്മ വന്നു.

ജയകൃഷ്ണന്‍ കാവാലം said...

പണിക്കരേട്ടനു വേറേ പണിയൊന്നുമില്ലേ??? ഇത്തരം സംസ്കാരശൂന്യന്മാരുടെ വൃത്തികേടുകള്‍ക്ക് പണിക്കരേട്ടനായിട്ടെന്തിനാ പബ്ലിസിറ്റി കൊടുക്കുന്നത്? ആരെങ്കിലും അമേദ്ധ്യം കൊണ്ട് ഉമ്മറത്തു വയ്ക്കുമോ??? ആരാണു കക്ഷിയെന്നെനിക്കറിയില്ല എങ്കിലും ഒന്നു പറയാം, ഇവറ്റകളൊന്നും ഏഴു ജന്മം ജനിച്ചാലും ബാലചന്ദ്രന്‍ ചുള്ളിക്കാടെന്ന പ്രതിഭയുടെ ഏഴയലത്തു പോലും എത്തില്ല. ഇവരുടെയൊക്കെ നിലവാരം ദാ ആ കാണുന്നതു തന്നെ... വിദ്യാഭ്യാസം സംസ്കാരശൂന്യതയെയും, ആഭാസത്തരങ്ങളേയും ന്യായീകരിക്കുകയില്ല തന്നെ.

(ഇതു പറഞ്ഞതിന് മഹാന്മാരെല്ലാവരും കൂടി ഇനി എന്‍റെ നെഞ്ചത്തോട്ട് മെക്കിട്ടു കേറിക്കോണം...)

അഹ്മദ് മുഈനുദ്ദീന്‍ said...

നല്ല വായനക്ക്
നന്ദിയും സ്നേഹവും