Friday, November 12, 2010

ഭാഷാന്തരം

ജോലിയെക്കാളുപരിയായി
മറ്റു ഭാഷകൾ പഠിക്കണം പഠിക്കണം
എന്നതായിരുന്നു എന്റെ ഒടുക്കത്തെ മോഹം..
മോഹത്തിനൊടുവിൽ
ഈന്തപ്പനക്കാട്ടിലും, കോലങ്ങളുടെ മേട്ടിലും
ഇൻഡ്യയുടെ ഹൃദയത്തിലും
കുറെക്കാലം അതിനുവേണ്ടി മാറ്റിവച്ചു....
ഇപ്പൊ അറബികളും, തമിഴരും, ഹിന്ദിക്കാരും
നല്ല ഒന്നാംതരമായി മലയാളം പറയും.

3 comments:

അനൂപ്‌ .ടി.എം. said...

അസ്സല് മലയാളി..!!

പാവപ്പെട്ടവൻ said...

ഭാഷ ഒരിക്കലും ജീവനത്തിനു തടസമല്ല അല്ലേ.... പണിക്കര്‍

നിശാഗന്ധി പൂക്കുന്ന രാത്രി said...

വാസ്തവം