Thursday, April 14, 2011

കാവ്യയെ തടസ്സപ്പെടുത്തിയ ജനാധിപത്യ സുവിശേഷക്കാരൻ..!


കാവ്യയ്ക്കൊരബദ്ധം പറ്റി, വേണ്ടാത്ത പൊല്ലാപ്പിനൊന്നും പോകേണ്ടന്ന് അപ്പൊഴേ അച്ഛനോട് പറഞ്ഞതാണ്.. മാധവേട്ടൻ കേട്ടില്ല. യഥാർത്ഥത്തിൽ ഇതൊരു കോൺസ്പിരസിയുടെ ഫലമാണോ..? എങ്കിൽ ആരാണ് ആ സോളിഡാരിറ്റിക്കാരൻ..? ഇന്നലെ വോട്ട് ചെയ്ത പ്രമുഖരിൽ പലരും ക്യൂ എന്ന ജനാധിപത്യ മര്യാദ പാലിക്കാതെയാണെന്ന് ചില രാഷ്ട്രീയ വിരോധികൾ.  കേരളത്തിൽ സെലിബ്രിറ്റി ഗസ്റ്റുകൾ സാധാരണക്കാരനെ മറികടക്കുന്ന നിത്യസംഭവങ്ങൾ നിലവിലുള്ളപ്പോൾ കാവ്യസംഭവം ആസൂത്രിതമാണെന്ന്  ചുമ്മാ അങ്ങ് ഊഹിച്ചോളൂ. ഡൈവോഴ്സ് ചെയ്ത നിഷാൽ ചന്ദ്രയുടെ വിസ്വ സ്വ സ്വ സ്വസ്ഥ ഡ്രൈവർ ശശിയപ്പയാണ് ആ വീരപുരുഷനെന്ന് ചിലർ.. കൊട്ടാരക്കരയില്‍ ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് കാവ്യയും ദിലീപും പങ്കെടുത്തിരുന്നു. വോട്ടിടാൻ കാവ്യ വരുമെന്നുറപ്പിച്ച് ആ വൈരാഗ്യം തീര്‍ക്കാനായി മുൻ കൂട്ടി പ്ലാൻ ചെയ്തതാണെന്നും, പിണറായി പക്ഷക്കാരനായ ഡിവൈ.എഫ്.ഐ നേതാവാണ്‌ ആ പ്രതികരിച്ച യുവാവെന്നും മറ്റുചിലർ... ഇതൊന്നുമല്ല, മീശമാധവൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വന്നു കാവ്യയെ ഒരുനോക്കുകാണാൻ കൊതിച്ച് ഉന്തിത്തള്ളി സെറ്റിൽ അലോസരമുണ്ടാക്കിയപ്പോൾ അന്ന് പോലീസിന്റെ തൊഴി വാങ്ങി പോയവനാണു ഇന്നലെ കലിപ്പു തീർത്തതെന്ന് മറ്റ് ചിലർ... ഇതിലേതാ സത്യമെന്ന് നിങ്ങൾ തന്നെ ഊഹിച്ചോളൂ...
അടുത്തവർഷവും ജനാധിപത്യ മര്യാദകൾ ലംഘിക്കുന്ന  വി.ഐ.പി വോട്ടർമാർ മുന്നോട്ടുവരട്ടെ, സാധുക്കളായ ഓരോ ബ്ലോഗർമാർക്കും വീണ്ടും ഇത്തരത്തിൽ എക്സ്ക്ലൂസീവ് വാർത്തകൾ ചുളുവിൽ കിട്ടട്ടെ. ഞാനായിട്ട് ഒരു പോസ്റ്റിനുള്ള വക കളഞ്ഞില്ലെന്ന പരാതി വേണ്ട. എന്തൊക്കെ പറഞ്ഞാലും രണ്ടാമതുവന്ന് വോട്ട് രേഖപ്പെടുത്തിയിറങ്ങിയപ്പോൾ കാവ്യയുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ; 
‘ശ്ശെ വറണ്ടാർന്നു..’

2 comments:

ശ്രദ്ധേയന്‍ | shradheyan said...

:)

മുക്കുവന്‍ said...

യവനാടാ അങ്കുട്ടീ... ഒരു സല്യൂട്ടവന്. എല്ലാ‍വരും തിരക്കുള്ളവരാ മാഷെ... പിന്നെ ഭഗവാ‍നെ കാണാന്‍ നൂറുരൂപകൊടുത്ത് പോകുന്നത് പോലെ ഓട്ടാന്‍ വാന്നാ ഇങ്ങിനിരിക്കും...